Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം
ഓരോ ദിവസത്തിനും വ്യത്യസ്തമായ അനുഭവം നല്‍കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആഴ്ചയിലെ ഓരോ ദിവസവും ജ്യോതിഷപരമായി പല പ്രത്യേകതകളും നിറഞ്ഞതാണ്. ദിവസത്തെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ഇതിന് ഒരു കാരണം. ആഴ്ചയിലെ ഓരോ ദിവസവും നിയന്ത്രിക്കുന്നത് ഒരു ഗ്രഹം അല്ലെങ്കില്‍ ഒരു ലൂമിനറി (ചന്ദ്രനും സൂര്യനും) ആണ്, അതിനാല്‍ ഓരോ ദിവസവും അതിന്റെ പ്രത്യേക ഗ്രഹത്തിനനുസരിച്ച് ഒരു പ്രത്യേക ഊര്‍ജ്ജവും പുറപ്പെടുവിക്കുന്നു. ഓരോ പ്രവൃത്തി ചെയ്യുന്നതിനും ഏതെങ്കിലും ഒരു പ്രത്യേക ദിവസം ശുഭകരമോ അശുഭകരമോ ആയി വിലയിരുത്തപ്പെടുന്നു. ആഴ്ചയിലെ എല്ലാ ദിവസവും നമ്മുടെ പുരോഗതി വര്‍ദ്ധിപ്പിക്കുന്നതിന് ദിവസങ്ങളുടെ ജ്യോതിഷപരമായ അര്‍ത്ഥം ഉപയോഗിക്കാം.
ഓരോ ദിവസത്തെയും ഗ്രഹ സവിശേഷതകളെക്കുറിച്ച് ബോധവാന്മാരാകുന്നത് നമ്മുടെ ചിന്തകളെ സുഗമമാക്കുകയും ഓരോ ദിനവും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗ്രഹങ്ങളുടെ ഭരണം അനുസരിച്ച് ഓരോരുത്തരുടെ ദിവസങ്ങള്‍ ആസൂത്രണം ചെയ്യാനും നമുക്ക് കഴിയും. ഉദാഹരണത്തിന്, ബുധനാഴ്ച ദിവസം പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള നല്ല ദിവസമായി കണക്കാക്കുന്നു. ബുധന്‍ ഗ്രഹമാണ് ഈ ദിവസത്തെ ഭരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച ദിവസം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് അനുചിതമായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടെന്നറിയണോ? ലേഖനം വായിക്കൂ.

ചൊവ്വാഴ്ച ദിവസം
ചൊവ്വാഴ്ച ദിവസത്തെ ഭരിക്കുന്നത് ചൊവ്വാ ഗ്രഹമാണ്. ഹിന്ദുമതവും ഇന്ത്യന്‍ ജ്യോതിഷവും അനുസരിച്ച് ചൊവ്വാ ഗ്രഹത്തെ 'ധര്‍തിപുത്ര' അല്ലെങ്കില്‍ ഭൂമിയുടെയോ മണ്ണിന്റെയോ പുത്രന് എന്നറിയപ്പെടുന്നു. ഭൂമിയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൊവ്വ പകുതിയോളം വലിപ്പമേ ഉള്ളൂവെങ്കിലും, വേദ ജ്യോതിഷമനുസരിച്ച് ഇത് ഒരാളുടെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു.

ചൊവ്വയുടെ സ്വഭാവം
ചൊവ്വയുടെ സ്വഭാവം വളരെ പരുഷമാണ്. എല്ലായ്പ്പോഴും കോപവും ഏറ്റുമുട്ടലിനുള്ള മാനസികാവസ്ഥയും കാണിക്കുന്നു. പ്രതികാരദാഹിയാണ് ഇത്. പലരും ചൊവ്വയെ ഒരു ക്ഷുദ്ര ഗ്രഹമായി കണക്കാക്കുകയും അതിനെ തിന്മയായി കരുതുകയും ചെയ്യുന്നു. ചൊവ്വ എല്ലായ്പ്പോഴും ശത്രുക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഗ്രഹമാണ്.

ചൊവ്വയുടെ സ്വാധീനം
ചൊവ്വ ഭരിക്കുന്ന രാശിക്കാര്‍ ജഡികാഭിലാഷങ്ങള്‍ കൂടുതലായി ആസ്വദിക്കുന്നു. ചന്ദ്രന് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ചൊവ്വ ഏറ്റവും ശക്തമാകുന്നു. ഈ ഗ്രഹത്തിന്റെ ദിശ തെക്കോട്ടാണ്. തീ, ഭൂകമ്പം, അപകടങ്ങള്‍ തുടങ്ങി എല്ലാ പ്രധാന പ്രകൃതിദുരന്തങ്ങളെയും ഇത് നിയന്ത്രിക്കുന്നു. ജാതകത്തില്‍ ചൊവ്വയുള്ള ശക്തമായ സ്വാധീനമുള്ളവര്‍ മികച്ച സ്വത്ത് കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, സൈനികര്‍ എന്നിവരായിത്തീരുന്നു.

എന്തുകൊണ്ട് ചൊവ്വാഴ്ച
ജ്യോതിഷമനുസരിച്ച് ചൊവ്വാഴ്ച ദിവസം ചൊവ്വാ ഗ്രഹം ഭരിക്കുന്നതിനാല്‍ പണം കടം വാങ്ങുന്നതിന് വളരെ മോശമായ ദിവസമായി കണക്കാക്കപ്പെടുന്നു. കാരണം, ചൊവ്വാഴ്ച എടുക്കുന്ന വായ്പകളുടെയോ കടങ്ങളുടെയോ തിരിച്ചടവ് പ്രയാസപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസത്തിലും പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

കടമിടപാടുകള്‍ വേണ്ട
ഈ ജ്യോതിഷ ഘടകങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് പണമിടപാടുകാര്‍ പലപ്പോഴും ചൊവ്വാഴ്ച വായ്പയെടുക്കാന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

ചൊവ്വയെ പ്രസാദിപ്പിക്കാന്‍ ചെയ്യേണ്ടത്
ചൊവ്വാ ഗ്രഹത്തെ പ്രസാദിപ്പിക്കാന്‍, ചെമ്പ് ലോഹത്തില്‍ പണിത വസ്തുക്കള്‍ ദാനം ചെയ്യുന്നത് ശുഭമായി കണക്കാക്കുന്നു. ചൊവ്വയുടെ സ്വാധീനത്താല്‍ മഹാദശയോ അന്തര്ദശയോ ഉള്ളവര്‍ ചുവന്ന പവിഴം ധരിക്കുന്നത് പ്രയോജനകരമാണ്. ജാതകത്തില്‍ ചൊവ്വ മോശം സ്ഥാനത്ത് തുടരുന്നവരും ഇത് ചെയ്യണം. ചൊവ്വാഴ്ച ദിവസം ഓറഞ്ച് കളര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വെള്ളി അല്ലെങ്കില്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു പവിഴ മോതിരം വലത് കൈയില്‍ ധരിക്കാം. നെറ്റിയില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള കുറി തൊടുക, സുബ്രഹ്മണ്യനെ ആരാധിക്കുക, മംഗള ഗായത്രി മന്ത്രം ചൊല്ലുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചൊവ്വയെ പ്രീതിപ്പെടുത്താനായി ചെയ്യാവുന്നതാണ്.

ഈ ദിവസം ഉത്തമം
തിങ്കളാഴ്ച ദിവസം ജ്യോതിഷമനുസരിച്ച് വായ്പ എടുക്കുന്നതിനും നല്‍കുന്നതിനും ഒരു നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ കടം വേഗത്തില്‍ തിരിച്ചടയ്ക്കാനാവുമെന്നു കരുതപ്പെടുന്നു. വെള്ളിയാഴ്ച ദിവസവും ജ്യോതിഷമനുസരിച്ച് കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതിന് നല്ല ദിവസമായി കണക്കാക്കുന്നു.



Click it and Unblock the Notifications
