Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
രാശിഫലം 2026 ഓഗസ്റ്റ് 20: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം
ശബരിമല വ്രതം 41 ദിവസം നിര്‍ബന്ധം? ഇരുമുടി കെട്ടി മലചവിട്ടും സ്വാമിയറിയേണ്ടത്
ശബരിമല മാസത്തിന് തുടക്കമായി, ഇനിയങ്ങോട്ട് വ്രതശുദ്ധിയുടേയും ശരണ മന്ത്രങ്ങളുടേയും ദിനങ്ങളാണ്. 41 ദിവസത്തെ കഠിന വ്രതമെടുത്ത് ഇരുമുടി എടുത്ത് കല്ലും മുള്ളും ചവിട്ടി മല കയറാന്‍ കാത്തിരിക്കുകയാണ് ഓരോ അയ്യപ്പ ഭക്തനും. അതികഠിന വ്രതത്തിലൂടെ സ്വാമി മന്ത്രം മാത്രം ഉരുവിട്ടാണ് ഓരോ ദിവസവും ഓരോ അയ്യപ്പനും തള്ളി നീക്കുന്നതും.
വൃശ്ചികം 1-നാണ് ശബരിമല കാലത്തിന് തുടക്കം കുറിയ്ക്കുന്നത്. മകര വിളക്ക് ദിനത്തില്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയാണ് ഓരോ അയ്യപ്പഭക്തനും തന്റെ മാലയൂരുന്നത്. എന്നാല്‍ എന്താണ് ഈ 41 ദിവസത്തെ വ്രതത്തിന്റെ പ്രാധാന്യം എന്ന് നമുക്ക് നോക്കാം.

41 ദിവസത്തെ പ്രാധാന്യം
ഗ്രന്ഥസങ്കല്പ്പം അനുസരിച്ച് ഒരു മണ്ഡലം എന്ന് പറയുന്നത് 41 ദിവസമാണ്. പണ്ടുള്ള കാലത്ത് ശബരിമലയിലേക്ക് കാല്‍നടയായാണ് യാത്രചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കാടും മേടും കയറി മലയിലെത്താന്‍ 41 ദിവസം വേണമെന്നായിരുന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നതും. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ ഭക്തര്‍ അതികഠിനമായ വ്രതവും അനുഷ്ഠിക്കും. അത് മാത്രമല്ല 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ ശരീരത്തിനും മനസ്സിലും ആഴത്തില്‍ പതിയുകയും ചെയ്യുന്നു.
തുടക്കം ഇപ്രകാരം
ഒരു വ്യക്തി വൃശ്ചികം 1-ന് മാലയിടുന്നതോടെ അദ്ദേഹം അയ്യപ്പനായി മാറി. ഗുരുസ്വാമിയുടെ മുന്‍പാകെയാണ് മാല ധരിക്കേണ്ടത്. ക്ഷേത്രത്തിലും വീട്ടിലും വെച്ച് മാലയിടാവുന്നതാണ്. അതിന് വേണ്ടി ഗുരുമുമ്പാകെ മന്ത്രം ജപിച്ച് ഭസ്മവും ചന്ദനവും പൂശി രുദ്രാക്ഷമാലയോ അല്ലെങ്കില്‍ തുളസിമാലയോ ധരിക്കുന്നു. ഇതോടെ ഭക്തന് സ്വാമി അല്ലെങ്കില്‍ അയ്യപ്പന് ആയി മാറുന്നു.
നിറം
ഒരു വ്യക്തി സ്വാമിയായി മാലയിട്ടാല്‍ പിന്നീട് കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. കറുപ്പ് നിങ്ങളെ ലൗകികതയില്‍ നിന്നുള്ള വേര്‍പാടിനേയും ഏകാഗ്രതയേയും സൂചിപ്പിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഭക്ഷണത്തില്‍ പച്ചക്കറി മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്. ഉപ്പ് കുറവ്, ഒരു നേരം മാത്രം ഭക്ഷണം എന്നതാണ് പലരും വ്രതാനുഷ്ഠാനങ്ങളില്‍ ചെയ്യുന്ന കാര്യവും. കൂടാതെ മാംസം, മദ്യം, പുകവലി, കാപ്പി, ചായ പോലും പലരും ഒഴിവാക്കുന്നു വ്രതത്തിന്റെ ഭാഗമായി. അത് കൂടാതെ അയ്യപ്പ ഭക്തര്‍ വെള്ളിയും തിങ്കളും ഉപവസിക്കുകയും ചെയ്യുന്നു.

ബ്രഹ്മചര്യം
പൂര്‍ണ ബ്രഹ്മചാരിയായിരിക്കണം ഓരോ അയ്യപ്പ ഭക്തനും. അത് മാത്രമല്ല കാലില്‍ ചെരുപ്പ് ധരിക്കുകയോ സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണ് വിശ്വാസം. അത് മാത്രമല്ല നിങ്ങളുടെ ദിനചര്യയും അല്പം പ്രധാനപ്പെട്ടതാണ്. കൂടാതെ രാവിലെ-വൈകുന്നേരം അയ്യപ്പന് പാട്ട്, ഭജന, ശരണം വിളി എന്നിവ ശീലത്തില്‍ വരുത്തണം. കൂടാതെ നിത്യവും ശബരിമല ദര്‍ശനം എന്ന് നിലയില്‍ 18 പടികളേയും മനസ്സില്‍ ധ്യാനിക്കണം. 'സ്വാമിയേ ശരണം അയ്യപ്പ'' എന്ന ശരണമന്ത്രം എപ്പോഴും ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഞാന്‍ എന്ന ഭാവം മാറ്റി എല്ലാവരേയും അയ്യപ്പനായി കണക്കാക്കേണ്ടതാണ്.
ഇരുമുടി കെട്ടി മലകയറുക
ഇരുമുടി കെട്ടി മല കയറുന്നതാണ് ഏറ്റവും അത്യുത്തമമായ കാര്യം. അതിന് വേണ്ടി മുന്മുടി, പിന്‍മുടി എന്നിവ അടങ്ങിയ രണ്ട് മുടികളും ചേര്‍ത്ത് കെട്ടിയാണ് ഇരുമുടി കെട്ടുന്നത്. മുന്‍മുടിയില്‍ നെയ്ത്തേങ്ങയും പിന്മുടിയില് പൂജാ സാധനങ്ങളും ആണ് നിറയ്ക്കുക. 41 ദിവസത്തെ വ്രതത്തിന് ശേഷം മലകയറുമ്പോള്‍ ഇത് ശബരി മലയില്‍ സമര്‍പ്പിക്കുകയും നെയ്യ്ത്തേങ്ങയിലെ നെയ്യ് സ്വാമിക്ക് അഭിഷേകത്തിനായി നല്‍കുകയും ചെയ്യുന്നു.
41 ദിവസത്തെ മാറ്റങ്ങള്‍ ശരീരത്തില്‍
ഈ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം അനുഷ്ഠിച്ചാല്‍ അത് നിങ്ങളെ ശാരീരികമായും മാനസികമായും ചില മാറ്റങ്ങളിലേക്ക് എത്തിക്കും. ശരീരം ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ ഡിറ്റോക്സിഫൈ ചെയ്യപ്പെടുന്നു. കൂടാതെ നാഡീസംവിധാനം ശുദ്ധമാകുകയും കുണ്ഡലിനി ഉണരാന്‍ അനുകൂല അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇതിനെ യോഗദര്‍ശനം എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തേയും മികച്ചതാക്കുന്നു.
ഗുരുസ്വാമിയുടെ വാക്കുകള്‍
''സ്വാമി തുണയ്ക്കുന്നിടത്തോളം കാലം ഒരു ദിവസം പോലും വ്രതം തെറ്റരുത്'' എന്നാണ് ഓരോ ഗുരുസ്വാമിയും ഭക്തരോട് പറയുന്നത്. 41 ദിവസം പൂര്‍ണ്ണമായി വ്രതമെടുത്ത് ശബരിമലയില്‍ 18 പടി ചവിട്ടി ''സ്വാമിയേ ശരണം അയ്യപ്പ'' എന്ന് വിളിക്കുമ്പോള്‍ ഭക്തന് പുനര്‍ജ്ജന്മത്തിലേക്ക് അടുക്കുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications