For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്

|

തുളസിക്ക് അതിപുരാതനമായ പ്രാധാന്യം നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഉണ്ട്. അതുകൊണ്ട് തന്നെയാണ് പൂജകളിലും ക്ഷേത്രങ്ങളിലും എല്ലാം തുളസി അത്രയേറെ പ്രാധാന്യത്തോടെ പൂജക്കെടുക്കുന്നത്. തുളസി എന്നത് ഒരു ദേവിയാണ് എന്നതാണ്. അതുകൊണ്ട് തന്നെയാണ് ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി തുളസി നടുമുറ്റത്ത് നടുന്നത്. തുളസി മഹാവിഷ്ണുവിന്റെ ഭാര്യയായാണ് കണക്കാക്കുന്നത്. ഭഗവാന്‍ കൃഷ്ണനോ വിഷ്ണുവിനോ വേണ്ടി നടത്തുന്ന എല്ലാ ആചാരങ്ങളിലും തുളസിയെ പ്രധാനമായി കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തുളസി നിത്യപൂജക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

Why Is Tulsi Not Offered To Lord Ganesha

ഐശ്വര്യലബ്ധിക്ക് വേണ്ടി തുളസിയെ ആരാധിക്കുന്നത് നല്ലതാണ്. വിഷ്ണുഭഗവാന് പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്നും തുളസി അറിയപ്പെടുന്നുണ്ട്. എന്നാല്‍ ദൈവങ്ങളില്‍ ഗണപതി ഭഗവാന് ഒരിക്കലും തുളസിയില അര്‍പ്പിക്കാന്‍ പാടില്ല. ഗണപതിഭഗവാന് അര്‍പ്പിക്കുന്ന ചെടികളില്‍ ഒരിക്കലും തുളസി ഉള്‍പ്പെടുത്താത്തതിന് കാരണം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്രയും പുണ്യമുള്ള ചെടിയായി കണക്കാക്കുന്ന തുളസി എന്തുകൊണ്ട് ഗണപതിയെ പൂജിക്കാന്‍ എടുക്കുന്നില്ല എന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

ഗണപതി ധ്യാനത്തില്‍ ഇരിക്കുമ്പോള്‍

ഗണപതി ധ്യാനത്തില്‍ ഇരിക്കുമ്പോള്‍

ഒരിക്കല്‍ ഗണപതി ഗംഗാ നദിയുടെ തീരത്ത് ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ സംഭവിച്ച ഐതിഹ്യവുമായി ഇതിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഗണപതി ധ്യാനത്തിലിരിക്കുന്ന സമയം തുളസീദേവി ഗണപതി ഭഗവാനെ കാണുകയുണ്ടായി. ഗണപതിഭഗവാന്റെ സൗന്ദര്യത്തിലും നിഷ്‌കളങ്കതയിലും തുളസി ദേവി ഗണപതിയെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചു. ഇത് ഉടനേ തന്നെ ഗണപതിഭഗവാനെ അറിയിക്കുന്നതിന് വേണ്ടി ഉടനേ തന്നെ ധ്യാനത്തില്‍ നിന്ന് ഗണപതി ഭഗവാനെ വിളിച്ചുണര്‍ത്താന്‍ തുനിഞ്ഞു.

തുളസി ദേവിയുടെ ആഗ്രഹം

തുളസി ദേവിയുടെ ആഗ്രഹം

ഭഗവാനെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തോടെ തുളസി ദേവി ഗണപതിയുടെ അടുത്ത് കണ്ണുകള്‍ തുറക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും അറിയാതെ ധ്യാനത്തിലിരുന്ന ഗണപതിഭഗവാന്‍ കണ്ണുകള്‍ തുറന്നു. തന്നെ ഭക്തരാരോ വിളിക്കുന്നതായാണ് ഭഗവാന്‍ കരുതിയത്. എന്നാല്‍ കണ്ണുതുറന്നപ്പോള്‍ തുളസി തന്റെ മുന്നില്‍ നില്‍ക്കുന്നത് കാണുകയും എന്താണ് കാരണം എന്ന് ചോദിക്കുകയും ചെയ്തു. ഗണപതിഭഗവാനെ വിവാഹം കഴിക്കുന്നതിനുള്ള തന്റെ ആഗ്രഹം തുളസി ഭഗവാനെ അറിയിച്ചു.

തുളസി ദേവിയുടെയും ഗണപതിയുടെയും ശാപം

തുളസി ദേവിയുടെയും ഗണപതിയുടെയും ശാപം

നിത്യബ്രഹ്മചാരിയായിരുന്നു ഗണപതിഭഗവാന്‍. അതുകൊണ്ട് തന്നെ തുളസിയെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അത് മാത്രമല്ല കഠിനമായ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ശല്യപ്പെടുത്തിയതില്‍ ക്രോധാകുലനായ ഭഗവാന്‍ തുളസിയെ ശപിക്കാനാഞ്ഞു. എന്നാല് ഇത് തുളസിയെ പ്രകോപിപ്പിക്കുകയും ഗണപതിഭഗവാന്‍ തന്നെ രണ്ട് തവണ വിവാഹം കഴിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ അരിശം പൂണ്ട ഗണപതി ഒരിക്കലും തുളസിക്ക് ഒരു ദൈവത്തെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അസുരനെ വിവാഹം കഴിക്കേണ്ടി വരുമെന്നും ശപിച്ചു.

 തുളസിദേവിയുടെ ക്ഷമാപണം

തുളസിദേവിയുടെ ക്ഷമാപണം

എന്നാല്‍ തന്റെ തെറ്റ് മനസ്സിലാക്കിയ തുളസി ഗണപതിഭഗവാനോട് മാപ്പപേക്ഷിക്കുകയും തെറ്റ് ഏറ്റ് പറയുകയും ചെയ്തു. ശാപത്തില്‍ നിന്ന് തുളസിയെ മോചിപ്പിക്കുന്നതിന് വേണ്ടി വിഷ്ണുഭഗവാന്റെ മറ്റൊരു അവതാരം തുളസിയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് അനുഗ്രഹിച്ചു. അത് മാത്രമല്ല പൂജാവേളയില്‍ തുളസിയില്ലാതെ യാതൊരു വിധ പൂജയും നടക്കില്ലെന്നും ഭഗവാന്‍ അനുഗ്രഹിച്ചു. എന്നാല്‍ ഒരിക്കലും തുളസിയെ തനിക്ക് പൂജക്കായി സമര്‍പ്പിക്കില്ലെന്നും ഭഗവാന്‍ തുളസിയെ അറിയിച്ചു. അന്നു മുതല്‍ ഗണപതിഭഗവാനുള്ള ഒരു പൂജക്കും വിശേഷാവസരങ്ങള്‍ക്കും തുളസി സമര്‍പ്പിക്കാറില്ല.

വിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങുംവിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങും

വിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറുംവിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറും

Read more about: tulsi puja തുളസി പൂജ
English summary

Why Is Tulsi Not Offered To Lord Ganesha In Malayalam

Here in this article we are sharing why is tulsi not offered to lord ganesha in malayalam. Take a look
X
Desktop Bottom Promotion