Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
പശു പുണ്യമൃഗമായതിനു പിന്നില്‍
പശുവിനെ ഒരു പുണ്യമൃഗമായാണ് ഹിന്ദുക്കൾ കരുതുന്നത് എന്തുകൊണ്ടെന്നറിയാമോ? നാം വിശുദ്ധഗ്രന്ഥങ്ങളിലൂടെ കടന്നു പോകുമ്പോൾ ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പ്രസ്താവിക്കുന്നു "ധേനുനം ആസ്മി കാമധുക് " അതായതു പശുക്കളിൽ ഞാനാണ് കാമധേനു ,ആഗ്രഹ സാഫല്യത്തിനുള്ള പശു . കാമധുക് എന്ന വാക്കിനർത്ഥം കാമധേനു എന്നാണ് .സുരഭി എന്നും ഇത് അറിയപ്പെടുന്നു .
അതുകൊണ്ടുതന്നെ ആരാണ് സുരഭി ?എന്തുകൊണ്ടാണ് ഈ മൃഗം ഇത്ര അഭിമാനകരമായ പദവി അലങ്കരിക്കുന്നത് ? അതും ഭഗവാൻ കൃഷ്ണന്റെ ഊർജ്ജത്തിനു സമാനമായ രീതിയിൽ ...

ഇതിനു ഉത്തരമായ കഥ വേദവ്യാസൻ മഹാഭാരതത്തിലെ അനുസാസന പർവത്തിൽ പറയുന്നു .ആരാണു സുരഭി പശു ? എല്ലാ സൃഷ്ടിക്കും വേണ്ടി ആത്മീയ ലോകത്തുനിന്നും വന്നു ഭൂമിയിൽ സ്വയം സ്വർഗീയലോകം ഉണ്ടാക്കുന്നതാണ് സുരഭി എന്ന് വിശ്വസിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ , ഇന്ത്യൻ പശുക്കൾ സുരഭി പശുവിന്റെ പിൻഗാമികൾ എന്നാണ് വിശ്വസിക്കുന്നത് .അതുകൊണ്ടാണ് ഇതിനെ പുണ്യമൃഗം ആയി കണക്കാക്കുന്നത് .ആത്മീയ നേതാക്കളുടെ രീതിയിൽ ഇതിനെ ഉന്നതമായി കാണുന്നതിനു കാരണം എല്ലാ സൃഷ്ടികളുടെയും മാതാവായി പശുവിനെ കണക്കാക്കുന്നു എന്നതാണ് .ചില ഹിന്ദു തത്വശാസ്ത്രപ്രകാരം ഒരു പുണ്യ പശു എന്നത് 33 കോടി ദിവ്യപുരുഷന്മാരുടെ അമ്മയാണ് .അതിനാൽ പശുവിനെ ദേവന്മാരുടെ ദേവതയായി കാണുന്നു .

വർഷങ്ങളായി പശുവിനെ എല്ലാ വിധത്തിലും ആരാധിക്കുന്നു . പശുവിന്റെ മൂത്രം ,ചാണകം അതുപോലെ പാലും വളരെ പവിത്രമായി കാണുന്നു .പശുവിനെ അതിന്റെ കുട്ടിയിൽ നിന്നും വേർപെടുത്തുന്നത് വലിയ പാപമായും കാണുന്നു . പണ്ടുകാലത്ത് പശുവിന്റെ ചാണകവും ആരാധിച്ചിരുന്നു . ഇപ്പോഴും ഉണ്ട് .ഇതിനു പുറമെ ഇരിക്കുന്ന പശുവിനെ ശല്യം ചെയ്യുന്നതും അനാദരവാണ് .പശുവിൻ പാല് ശുദ്ധമാണ് . പല ഹിന്ദു വീടുകളിലും ഇതിനെ അമൃതായി കരുതുന്നു .

പശു എത്രത്തോളം ശുദ്ധമാണ് ?പണ്ടുകാലത്ത് പശുവിന്റെ ചാണകവും ആരാധിച്ചിരുന്നു . ഇപ്പോഴും ഉണ്ട് .ഇതിനു പുറമെ ഇരിക്കുന്ന പശുവിനെ ശല്യം ചെയ്യുന്നതും അനാദരവാണ് .പശുവിൻ പാല് ശുദ്ധമാണ് . പല ഹിന്ദു വീടുകളിലും ഇതിനെ അമൃതായി കരുതുന്നു .ചുരുക്കത്തിൽ സുന്ദരവും ക്ഷമയുമുള്ള ഈ മൃഗം ഒരുപാടു ഊർജവും ബലവും പ്രതിനിധാനം ചെയ്യുന്നു .ഇതെല്ലാമാണ് പശുവിനെ ആരാധിക്കുന്നതിനുള്ള കാരണങ്ങൾ .



Click it and Unblock the Notifications

