Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ നിഷിദ്ധമാകുന്നത്
ഭാരതീയ ചിന്ത അനുസരിച്ച് മൂന്ന്ുതരം ഗുണങ്ങളാണുള്ളത്- സത്വഗുണം, രജോഗുണം, തമോഗുണം. ഇവ മൂന്നും വ്യത്യസ്ത അളവുകളില്‍ എല്ലാ മനുഷ്യരിലും കാണാനാകും. സമാധാനം, പരിശുദ്ധി, ആത്മനിയന്ത്രണം, ശാന്തത എന്നിവ അടങ്ങുന്നതാണ് സത്വഗുണം. സുഖഭോഗങ്ങളോടുള്ള അമിത താത്പര്യം രജോഗുണത്തിന്റെ ലക്ഷണമാണ്. ദേഷ്യം, വെറുപ്പ്, നാശോന്മുഖത, അഹങ്കാരം എന്നിവ തമോഗുണം പ്രതിഫലിപ്പിക്കുന്നു. ഈശ്വരനില്‍ പരിപൂര്‍ണ്ണമായും മനസ്സ് അര്‍പ്പിക്കണമെങ്കില്‍ രജോഗുണങ്ങളും തമോഗുണങ്ങളും അടക്കി സത്വഗുണം പരിപോഷിക്കേണ്ടതുണ്ട്.
നാം കഴിക്കുന്ന ആഹാരം കുടിക്കുന്ന പാനീയങ്ങള്‍ എന്നിവയും നമ്മുടെ ചിന്തകളും തമ്മില്‍ ബന്ധമുണ്ട്. ഇവ സത്വ-രജോ- തമോഗുണങ്ങളുടെ നിലയില്‍ മാറ്റങ്ങള്‍ വരുത്തും. ഉദാഹരണത്തിന് മദ്യം മനസ്സിന്റെ നിയന്ത്രണത്തെ കുറച്ച് കാമാസക്തി പോലുള്ള രജോഗുണങ്ങളെ ഉണര്‍ത്തും. ഇതുപോല ഉള്ളി, വെളുത്തുള്ളി, കായം മുതലായവ ദേഷ്യം പോലുള്ള തമോഗുണങ്ങളെ കെട്ടഴിച്ചുവിടും. അതിനാല്‍ വിശ്വാസികള്‍ രജോഗുണങ്ങളെയും തമോഗുണങ്ങളെയും ഉണര്‍ത്തുമെന്ന് കരുതപ്പെടുന്ന ആഹാരസാധനങ്ങളും പാനീയങ്ങളും ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് നിങ്ങളുടെ ഭക്തിയെ ദോഷകരമായി ബാധിക്കും.

ചിന്തകളില്‍ രജോഗുണങ്ങളും തമോഗുണങ്ങളും നിറഞ്ഞുനിന്നാല്‍ മന:ശ്ശാന്തി ലഭിക്കില്ല. അതിനാല്‍ അത്തരം വികാരങ്ങള്‍ അനുഭവപ്പെടുമ്പോള്‍ പ്രാര്‍ത്ഥന ഒഴിവാക്കുക. സത്വഗുണങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍ മനസ്സ് പരിപൂര്‍ണ്ണമായും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിയും. അതിനാല്‍ രജോ-തമോഗുണങ്ങളെ അടക്കി സത്വഗുണങ്ങള്ക്ക് പ്രാമുഖ്യം നല്കാന് എല്ലാ വിശ്വാസികളും പ്രയത്നിക്കണം.
രുചി ഉള്‍പ്പെടെയുള്ള എല്ലാ ഇന്ദ്രിയങ്ങളെയും വരുതിയിലാക്കുകയും പരിശുദ്ധിയോടെ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ മനസ്സിന് ശുദ്ധിയുണ്ടാകൂ. മനസ്സ്, വാക്കുകള്‍, പ്രവൃത്തി എന്നിവ പരിശുദ്ധമായിരുന്നാല്‍ മാത്രമേ ദേവപ്രീതി നേടാന്‍ കഴിയൂവെന്ന് എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കുക.



Click it and Unblock the Notifications
