For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയില്യം നക്ഷത്രവും പാമ്പുകളും തമ്മില്‍ എന്താണ് ബന്ധം

|

ജ്യോതിഷപ്രകാരം 27 ജന്മനക്ഷത്രങ്ങളില്‍ ഒന്‍പതാമത്തെ ജന്മനക്ഷത്രമാണ് ആയില്യം നക്ഷത്രം. ഈ നക്ഷത്രം വരുന്ന ദിവസങ്ങളില്‍ കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാഗങ്ങളെ ആരാധിക്കുന്ന പതിവുണ്ട്. ഇത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ സര്‍പ്പങ്ങള്‍ക്ക് ആയില്യം നക്ഷത്രം എങ്ങനെ പ്രധാനമായി എന്ന് അറിയാമോ? ഇല്ലെങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

ആദിശേഷന്റെ അവതാരമായ ലക്ഷ്മണന്‍

ആദിശേഷന്റെ അവതാരമായ ലക്ഷ്മണന്‍

രാമായണത്തില്‍ ഭഗവാന്‍ ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്‍ 1000 തലയുള്ള പാമ്പായ ആദിശേഷന്റെ അവതാരമായിരുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ ഇരിപ്പിടമാണ് ആദി ശേഷന്‍. ലക്ഷ്മണന്റെ ജന്മനക്ഷത്രം ആയില്യം ആയിരുന്നു, ഈ വസ്തുതയെ അടിസ്ഥാനമാക്കി ഭക്തര്‍ നാഗങ്ങള്‍ക്ക് ഈ ദിവസം പൂജകള്‍ നടത്തുന്നു. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം നാഗക്ഷേത്രങ്ങളിലും നാഗമൂര്‍ത്തികളില്‍ പാല്‍, വെള്ളം, തേങ്ങാവെള്ളം എന്നിവ അഭിഷേകം നടത്തുന്നു.

നാഗക്ഷേത്രങ്ങളിലെ ആരാധന

നാഗക്ഷേത്രങ്ങളിലെ ആരാധന

കേരളത്തിലെ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലും വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലും ആയില്യം നക്ഷത്ര ദിനം അത്യുത്തമമാണ്. തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലുള്ള നാഗരാജ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക ആരാധനകളും പൂജകളും നടത്തുന്നു. നാഗപ്രതിഷ്ഠയുള്ള മറ്റ് നിരവധി ക്ഷേത്രങ്ങളിലും ഈ ദിവസം പ്രത്യേക പൂജകള്‍ നടത്തുന്നു. വിവിധ ചര്‍മ്മരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഈ ദിവസം ആരാധന നടത്തുന്നത് അവര്‍ക്ക് രോഗശാന്തി നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

എന്താണ് ആയില്യം നക്ഷത്രം

എന്താണ് ആയില്യം നക്ഷത്രം

ഈ നക്ഷത്രത്തിന് അതിന്റെ ശത്രുവിനെ നശിപ്പിക്കാന്‍ വിഷം സൃഷ്ടിക്കാന്‍ കഴിയും. ആയില്യം നക്ഷത്രവുമായി ബന്ധപ്പെട്ട എല്ലാ രാശിചക്രങ്ങളിലും ഒരു വിഷാംശമുണ്ട്. ഈ നക്ഷത്രത്തില്‍ സ്ഥിതിചെയ്യുന്ന ഏത് ഗ്രഹവും, അതിന്റെ കരകത്വങ്ങള്‍ വിഷം കലര്‍ന്നേക്കാം. ഉദാ: നാലാം ഭാവത്തില്‍ നാലാം ഭാവാധിപനാണെങ്കില്‍ മാനസിക സമാധാനം നഷ്ടപ്പെട്ടേക്കാം.

പരിവര്‍ത്തനത്തിന്റെ നക്ഷത്രം

പരിവര്‍ത്തനത്തിന്റെ നക്ഷത്രം

ആയില്യം നക്ഷത്രം പരിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാമ്പ് പടം പൊഴിക്കുന്നതുപോലെയാണ് ഇവരുടെ ജീവിതം. ആയില്യം നക്ഷത്രത്തിന് നേത്ര കാഴ്ചകള്‍ അല്‍പം ദയനീയമായിരിക്കാം. മോശമായ ഉള്‍ക്കാഴ്ചകള്‍ ഉള്ളവരായിരിക്കും ഇവര്‍. എന്നാല്‍ ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ലൈംഗികതയും ഉണര്‍ത്താനുള്ള കഴിവും ഇന്ദ്രിയതയും വളരെ ഉയര്‍ന്നതാണ്. അവരുടെ കണ്ണുകള്‍ വളരെ ഹിപ്‌നോട്ടിക് ആയിരിക്കും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ആയില്യം നക്ഷത്രത്തിന്റെ സ്വഭാവഗുണങ്ങള്‍

ആയില്യം നക്ഷത്രത്തിന്റെ സ്വഭാവഗുണങ്ങള്‍

ആയില്യം നക്ഷത്രം താഴേക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു 'അധോമുഖ' നക്ഷത്രമാണ്. മറഞ്ഞിരുന്ന് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഈ നക്ഷത്രത്തിന് കീഴിലാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്. ആയില്യം നക്ഷത്രവുമായി ബന്ധപ്പെട്ട ദേവത 'നാഗങ്ങള്‍' ആണ്. നാഗങ്ങള്‍ പാതാള ലോകത്തെ നിയന്ത്രിക്കുന്നു. രാശിചക്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നക്ഷത്രങ്ങളില്‍ ഒന്നാണിത്. ഈ നക്ഷത്രങ്ങള്‍ക്ക് മറ്റുള്ളവരെ അത്ഭുതപ്പെടുത്താന്‍ കഴിയും. ഏറെ അപകടസാധ്യത സൃഷ്ടിക്കുന്നവരുമാണ് ആയില്യം നക്ഷത്രക്കാര്‍.

ഗുണഗണങ്ങള്‍

ഗുണഗണങ്ങള്‍

ആയില്യം നക്ഷത്രത്തിലെ വ്യക്തികളുടെ അടിസ്ഥാന സ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. കാരണം, അവരുടെ മിക്ക സ്വഭാവങ്ങളും ശീലങ്ങളും മാറിക്കൊണ്ടിരിക്കും. ഈ ആളുകളെ അവരുടെ മുഖത്ത് നോക്കി മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കൃത്രിമത്വം, വഞ്ചന, സ്വാര്‍ത്ഥര്‍, കലാവിരുത് ഉള്ളവര്‍, രഹസ്യ സ്വഭാവക്കാര്‍ എന്നിങ്ങനെ ഇവരെ വിശേഷിപ്പിക്കാം. വശീകരണവും ഹിപ്‌നോട്ടിക് ശക്തിയുമുള്ള കണ്ണുകള്‍ ഉള്ളവരാണ് ഇക്കൂട്ടര്‍. നിരവധി രഹസ്യങ്ങള്‍ ഉള്ളവര്‍, അഹംഭാവം, വഞ്ചനയും കൃത്രിമത്വവും, ആള്‍മാറാട്ടം, പശ്ചാത്താപമില്ലാത്തവര്‍, മൃദുസ്വഭാവക്കാരുമാണ് ആയില്യം നക്ഷത്രക്കാര്‍.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

English summary

Why is Ayilyam Nakshatra Is important for Naga Worship in Hinduism in Malayalam

The day when Ayilyam Nakshatra falls is considered highly auspicious to perform rituals and worship of Nagas or Snakes.
Story first published: Monday, August 23, 2021, 10:18 [IST]
X
Desktop Bottom Promotion