Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
അമ്പലത്തിൽ പോകുമ്പോൾ ആഹാരം കഴിക്കരുത്, കാരണം ഇത്
അമ്പലത്തിൽ പോകുമ്പോൾ ആഹാരം കഴിക്കരുതെന്ന് കേട്ടിട്ടില്ലെ? ചെറുപ്പത്തിൽ അമ്പലത്തിൽ പോകാൻ കുളിച്ചൊരുക്കുമ്പോൾ നമ്മുടെ അമ്മമാർ പറഞ്ഞു പഠിപ്പിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നുകൂടിയാണി ഇത്. എന്തുകൊണ്ടായിരിക്കും ആഹാരം കഴിക്കരുതെന്ന് പറയുന്നത്? നിങ്ങൾക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ടോ?

ഓരോ കാര്യത്തിനും അതിന്റെതായ ചിട്ടകളുണ്ട്. പ്രത്യേകിച്ച് അമ്പലത്തിൽ പോകുമ്പോൾ നമ്മൾ ഓരോരുത്തരും അനുഷ്ഠിക്കേണ്ട ചില അനുഷ്ടാനങ്ങളുണ്ട്. അവയിൽ ഒന്നാണ് അമ്പല ദർശനത്തിന് മുൻപ് ആഹാരം കഴിക്കാതിരിക്കുക എന്നത്. ഇതിനു പിന്നിലെ കാരണം എന്താണെന്ന് നോക്കാം.
ശുദ്ധി
അമ്പലത്തിൽ പോകുമ്പോൾ കുളിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആഹാര ശുദ്ധിയും. അമ്പലത്തിൽ പോകുന്ന വ്യക്തി പ്രധാനമായും 5 തരത്തിലുള്ള ശുദ്ധി പാലിക്കണം എന്നാണ് പറയപ്പെടുന്നത്. ശരീര ശുദ്ധി, ആഹാര ശുദ്ധി, മനസ്സിന്റെ ശുദ്ധി, വാക്കിലെ ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ചു ശുദ്ധികളാണ് ഉള്ളത്. ഇവ കൃത്യമായി പാലിച്ചുവേണം അമ്പലത്തിൽ പോകാൻ. ഇതിൽ തന്നെ ഒന്നാണ് ആഹാര ശുദ്ധി. അമ്പലത്തിൽ പോകുമ്പോൾ ഉപ്പ്, എരിവ്, ഉള്ളി, കാപ്പി, ചായ എന്നീ ആഹാരങ്ങൾ കഴിക്കരുത് എന്നാണ് വിശ്വാസം. ഇത് ആഹാര ശുദ്ധി ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നമുക്ക് ഇന്ന് ലഭിക്കുന്ന എല്ലാ ആഹരത്തിലും ഈ ചേരുവകൾ ഉള്ളതിനാലാണ് ആഹാരം ഒഴിവാക്കാൻ പറയുന്നത്.
വ്രതം
ചിലർ അമ്പലത്തിൽ പോകുമ്പോൾ വ്രതം അനുഷ്ഠിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കിയാൽ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും, വൈകാരിക ചിന്തകളിൽ നിന്നും അകന്ന് നിൽക്കാനും ഇത് സഹായിക്കും. അതുപോലെ, ദൈവത്തിൽ മനസ്സുറച്ച് നിൽക്കാനും, പ്രാർത്ഥിക്കുമ്പോൾ ഏകാഗ്രത കൈവരിക്കാനും ഇത് സഹായിക്കും. ഒരു വ്യക്തി പ്രർത്ഥനയിൽ മുഴുകുമ്പോൾ, മനസ്സ് ശാന്തമാകുന്നു. മാനസികമായി ആശ്വാസം ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീർഘ ദൂരം സഞ്ചരിച്ച് അമ്പലത്തിൽ പോകുന്ന വ്യക്തികളാണെങ്കിൽ വീട്ടിൽ നിന്നും നല്ല ശുദ്ധിയിൽ ആഹാരം തയ്യാറാക്കി കൊണ്ടുപോകാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ ആഹാരം തയ്യാറാക്കുമ്പോൾ ശരീര ശുദ്ധി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ, നല്ല ശുദ്ധമായ സാധനങ്ങൾ ഉപയോഗിച്ച് ആഹാരം തയ്യാറാക്കുക. കുളിച്ചതിന് ശേഷം ആഹാരം കഴിക്കേണ്ടതാണ്. ആഹാരം കഴിച്ച് ഒരു അര മണിക്കൂർ കഴിഞ്ഞതിന് ശേഷം അമ്പലത്തിൽ പോകാവുന്നതാണ്.
വീട്ടിൽ നിന്നും ആഹാരം തയ്യാറാക്കിയെടുക്കാൻ സാധിക്കാത്തവരാണെങ്കിൽ നല്ല വെജിറ്റേറിയൻ കടകളിൽ നിന്നും ആഹാരം കഴിക്കുക. പരമാവധി ആഹാരം പുറത്ത് നിന്നും കഴിക്കാതെ അമ്പല ദർശനം നടത്തുന്നതാണ് നല്ലത്. നിങ്ങൾക്ക് കരക്കിൻ വെള്ളം കുടിക്കാവുന്നതാണ്. പാൽ കുടിക്കാവുന്നതാണ്. അതുപോലെ, പഴങ്ങൾ കഴിച്ചും അമ്പലത്തിൽ പോകാവുന്നതാണ്. ഇത് ആഹാര ശുദ്ധി ഉറപ്പു വരുത്താൻ സഹായിക്കും. അമ്പല ദർശനത്തിൽ കൂടുതൽ ഫലം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
