Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നെറ്റിയില്‍ ഭസ്മം തൊടുന്നതെന്തിനെന്നറിയുമോ?
നെറ്റിയില്‍ ഭസ്മം പൂശുന്നത് ഹൈന്ദവരുടെ ഇടയിലെ ആചാരമാണ്. പ്രത്യേകിച്ചു സന്ധ്യസമയത്ത്. പല ക്ഷേത്രങ്ങളിലും ഈ സമയത്ത് ഭസ്്മമാണ് ലഭിയ്ക്കുക.
വിഭൂതിയെന്ന പേരിലും ഭസ്മം അറിയപ്പെടുന്നുണ്ട്. ഇത് നെറ്റിയില്‍ തൊടുമ്പോള്‍ ചീത്ത ശക്തികള്‍ നശിയ്ക്കുമെന്നാണ് വിശ്വാസം.
പരമശിവന് ശരീരമാസകലം വിഭൂതിയണിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇതിനു പുറകില്‍ ഒരു കഥയുമുണ്ട്.

ഭൃഗു എന്ന പേരില്‍ ഒരു സന്യാസിയുണ്ടായിരുന്നു. കഠിനതപം ചെയ്തിരുന്ന അദ്ദേഹം പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിച്ചിരുന്നത്.
ഒരു ദിവസം പുല്ലരിയുമ്പോള്‍ സന്യാസിയുടെ കൈ മുറിഞ്ഞു. രക്തത്തിനു പകരം വൃക്ഷങ്ങളില്‍ നിന്നുള്ള പാല്‍നിറം പോലുള്ള ദ്രാവകമാണ് വന്നത്. തന്റെ തപസിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചതെന്ന തോന്നലില്‍ സന്യാസിയ്ക്ക് അല്പം അഹങ്കാരവും തോന്നി.
ഇതു മനസിലാക്കിയ പരമശിവന് ഈ അഹങ്കാരം ശമിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി വൃദ്ധനായ ഒരാളുടെ വേഷത്തില്‍ ഭൃഗുവിനരികിലെത്തി. ഇത്രയധികം സന്തോഷം എന്തുകൊണ്ടാണെന്നു ചോദിച്ചു.
തന്റെ തപസ് ഫലിച്ചെന്നും ഇതുകൊണ്ടാണ് പുണ്യവൃക്ഷങ്ങളില്‍ നിന്നുള്ള ദ്രാവകം പോലെ തന്റെ ശരീരത്തിലെ രക്തം മാറിയെതന്നും സന്യാസി മറുപടി പറഞ്ഞു. ഇതില്‍ ഇത്ര സന്തോഷിയ്ക്കാനെന്തെന്നും വൃക്ഷം കത്തിച്ചാല്‍ വെറും ചാരമായി മാറുമെന്നും വൃദ്ധന്റെ രൂപം ധരിച്ച ശിവന് ചോദിച്ചു. പിന്നീട് തന്റെ ഒരു വിരല്‍ മുറിച്ചു കാണിച്ചു. ഭസ്മമാണ് ഇതില്‍ നിന്നും വന്നത്.
ഇതുകണ്ട ഭൃഗു ശിവനെ തിരിച്ചറിഞ്ഞു. തന്റെ തെറ്റു മനസിലാക്കുകയും ചെയ്തു.
ഇതുകൊണ്ടുതന്നെ ഭസ്മം നമ്മുടെ ഉള്ളിലെ അഹം എന്ന ഭാവത്തേയും നെഗറ്റീവ് ഊര്ജത്തെയുമെല്ലാം മാറ്റുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
