Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മരണാനന്തരമുള്ള സ്വര്‍ഗ്ഗീയ ജീവിതം നരകത്തേക്കാള്‍ ഭീകരം: സത്കര്‍മ്മങ്ങള്‍ ചെയ്താലും ദുരിതമോ?
പലപ്പോഴും മരണാനന്തര ജീവിതത്തെക്കുറിച്ച് പലരും പല കാര്യങ്ങളും കേട്ടിട്ടുണ്ടാവും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമായി കാണുന്നു. എന്നാല്‍ വിഷ്ണു പുരാണം അനുസരിച്ച് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പുരാണങ്ങള്‍ അനുസരിച്ച് ആത്മാക്കള്‍ നരകത്തില്‍ എത്തുന്നത് ഭൂമിയില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ്. സ്വര്‍ഗ്ഗീയ ജീവിതവും ഇത്തരത്തില്‍ തന്നെയാണ് വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നതും.
തെറ്റ് ചെയ്യുന്നവര്‍ നരകത്തിലാണ് എന്നതാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് തന്നെ ശുദ്ധരും സാത്വികരുമായ വ്യക്തികള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും എന്നാണ് വിഷ്ണുപുരാണം പറയുന്നത്. വിവിധ പുരാണങ്ങള്‍ അനുസരിച്ച് ആത്മാക്കള്‍ നരകത്തില്‍ എത്തുകയും അവര്‍ക്ക് അവരുടെ പാപങ്ങള്‍ക്ക് അനുസരിച്ചുള്ള ശിക്ഷ നല്‍കുകയും ചെയ്യും എന്നുമാണ് വിശ്വാസം. എന്നാല്‍ വിഷ്ണുപുരാണം അനുസരിച്ച് നിങ്ങള്‍ക്ക് ചില സമയം സ്വര്‍ഗ്ഗം എന്നത് നരകത്തേക്കാള്‍ ദോഷം നല്കുന്നു എന്നും പറയുന്നു. അറിയാന്‍ വായിക്കൂ...

പാപങ്ങള്‍ക്കനുസരിച്ച് ശിക്ഷ
പാപങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നു എന്നതാണ് ലോകമുണ്ടായത് മുതലുള്ള വിശ്വാസം. തെറ്റ് ചെയ്യുന്നവര്‍ നരകത്തിലേക്ക് പോവുമ്പോള്‍ സാത്വികരായ വ്യക്തികള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുന്നു. മരണ ശേഷം ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷത്തോടെ വസിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വിഷ്ണുപുരാണം പറയുന്നത്. വിഷ്ണുപുരാണത്തില്‍ ശ്രീപരാശന് ആണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നരകത്തില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും ആത്മാക്കള്‍ ദുരിതം അനുഭവിക്കുന്നു എന്നാണ് പറയുന്നു. സ്വര്‍ഗ്ഗത്തില്‍ വ്യക്തി അഭിമുഖീകരിക്കേണ്ട പ്രതിസന്ധികള്‍ എന്തൊക്കെയാണ് എന്ന് നോക്കാവുന്നാണ്.
വിഷ്ണുപുരാണം അനുസരിച്ച് സ്വര്‍ഗ്ഗവും നരകവും
വിഷ്ണുപുരാണമനുസരിച്ച് സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം. വിഷ്ണുപുരാണം അനുസരിച്ച് ഒരു വ്യക്തി പലപ്പോഴും സ്വര്‍ഗ്ഗത്തില്‍ പോവുമെന്ന ഭയത്താലാണ് ജീവിക്കുന്നത് എന്നാണ് പറയുന്നത്. പലപ്പോഴും സ്വര്‍ഗ്ഗത്തില്‍ എത്തുന്ന വ്യക്തി ആ വ്യക്തിയുടെ സദ്ഗുണങ്ങളുടെ ഫലം തീരുമ്പോള്‍ പലപ്പോഴും ജനമ-മരണ ചക്രത്തിലേക്ക് എത്തുന്നു. ഇത് പിന്നീടും ഭ്രൂണാവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ എത്തുന്നു. ഇത് പ്രസവത്തിന് മുന്‍പ് തന്നെ മരിക്കുകയും ചെയ്യുന്നു.
മരണം ഇപ്രകാരം
പരാശരന് പറയുന്നത് അനുസരിച്ച് വിഷ്ണുപുരാണം പറയുന്നത് ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുന്ന എല്ലാ ആത്മാക്കളും ബാല്യത്തിലോ യൗവ്വനത്തിലോ മധ്യവയസ്സിലോ വാര്‍ദ്ധക്യത്തിലോ രോഗം മൂലം മരിക്കുമെന്നാണ് പറയുന്നത്. അതുകൊണ് തന്നെ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നാണ് വിഷ്ണു പുരാണം പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ വിശ്വസിക്കുന്ന ഒരു കൂട്ടര് ഇപ്പോഴും ഉണ്ട്.
സ്വര്‍ഗ്ഗീയ ജീവിതത്തില ദുരിതം
എങ്കിലും സ്വര്‍ഗ്ഗീയ ജീവിതത്തിലെ ദുരിതം തീരുന്നില്ല എന്നാണ് പറയുന്നത്. ഒരു വ്യക്തിക്ക് തന്റെ ജീവിത കാലത്ത് ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. മാത്രമല്ല ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വഞ്ചിക്കപ്പെടുന്നു. പലപ്പോഴും കഠിനമായ ദു:ഖത്താല്‍ ഇവര്‍ ജീവിതത്തില്‍ മുന്നോട്ട് പോവുന്നു. അതിന്റെ ഫലമായി ഹൃദയത്തില്‍ ഇവര്‍ ദുര്‍ബലരായി തീരുന്നു. ഇത്തരം കാര്യങ്ങള്‍ അനുസരിച്ച് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്.
തീരാനഷ്ടം ജീവിതത്തില്‍
പലപ്പോഴും പുരാണങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സങ്കടം എന്നത് പലപ്പോഴും അവരുടെ പ്രിയപ്പെട്ട വസ്തുക്കളുടെ നഷ്ടങ്ങള്‍ തന്നെയാണ്. ഭാര്യ , കുട്ടികള്‍ , സുഹൃത്തുക്കള്‍, വീട് സമ്പത്ത് എന്നിവയെല്ലാം നഷ്ടപ്പെടുന്നത് വഴി അത് അസഹനീയമായ കഷ്ടപ്പാടുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സ്വര്‍ഗ്ഗ-നരക ചക്രങ്ങളില്‍ അകപ്പെടാതെ മോക്ഷത്തിനായി ഏവരും പ്രാര്‍ത്ഥിക്കണം എന്നാണ് പരാശരന് പറയുന്നത്. അതുകൊണ്ട് തന്നെ ഭാഗവതം അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് വിഷ്ണുപുരാണം പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
