Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഭഗവാനെങ്ങനെ അനന്തശയനനായി?
എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന് വിഷ്ണുവിന്റെ ബന്ധം ശക്തമാണ്.
ചിത്രങ്ങളിലും സിനിമകളിലും വിഗ്രഹങ്ങളിലും മറ്റും ഭഗവാന് വിഷ്ണുവിനെ പലതരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് നിങ്ങള്‍ തീര്‍ച്ചയായും കണ്ടിട്ടുണ്ടാവും. ചിലയിടത്ത് പക്ഷിരാജാവായ ഗരുഡന്റെ പുറത്തേറി വരുന്ന വിഷ്ണുവിനെയാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കില്‍ മറ്റു ചിലടത്ത് ശംഖ് -ചക്ര -ഗദാ- പദ്മധാരിയായ ഭഗവാനെയാണ് കാണാന്‍ കഴിയുക. സര്പ്പത്തിന് മേല്‍ ശയിക്കുന്ന അനന്തശയനനായ ഭഗവാന് വിഷ്ണുവിന്റെ രൂപവും ഏറെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
ഓരോ അവതാരങ്ങളിലും ഭഗവാന് വിഷ്ണുവിന് ഈ സര്‍പ്പവുമായി പലതരത്തില്‍ ബന്ധമുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ശേഷ നാഗമെന്ന് അറിയപ്പെടുന്ന ഈ സര്പ്പത്തിന് മേലാണ് വിശ്രമിക്കാനായി ഭഗവാന് വിഷ്ണു ശയിക്കുന്നത്.
ഈ ചിത്രീകരണത്തിന് നിരവധി സവിശേഷതകള്‍ ഉണ്ട്. അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന് നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന് വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന് ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.
എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന് വിഷ്ണുവിന്റെ ബന്ധം ശക്തമാണ്. എന്തുകൊണ്ടാണ് ഭഗവാന് വിഷ്ണു സര്പ്പത്തിന്മേല് ശയിക്കുന്നത്? അതിന് ഉത്തരം എന്താണന്ന് നോക്കാം.

സമയത്തിന്റെ മാര്‍ഗ്ഗദര്‍ശി
ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന് വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. അനന്തതയുടെ പ്രതീകമാണ് ശേഷനാഗം. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും.

ആത്മാവിഷ്കാരം
ലോകത്തെ ഓരോ സമയത്തും സംരക്ഷിക്കുന്നതിനായി ഭഗവാന് പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന് വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ് . അതിന്മേലാണ് ഭഗവാന് വിശ്രമിക്കുന്നത്.

എല്ലാ ഗ്രഹങ്ങളുടെയും ആസ്ഥാനം
ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന് വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന് വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

വിഷ്ണുവിന്റെ സംരക്ഷകന്‍
ശേഷനാഗം ഭഗവാന് വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലം മാത്രമല്ല സംരക്ഷണവും നല്‍കുന്നുണ്ട് . ഇത് വിരോധാഭാസമാണന്ന് തോന്നുന്നുണ്ടോ? പിതാവായ വസുദേവര്‍ നന്ദഗോപരുടെ വസതിയിലേക്ക് കൊണ്ടുപോകവെ ഉണ്ടായ കൊടുങ്കാറ്റില്‍ നിന്നും ശിശുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കുന്നത് ശേഷനാഗമാണ്. അതിനാല്‍ തീര്‍ച്ചയായും സംരക്ഷകന്‍ എന്നു തന്നെ പറയാം.

അനശ്വരമായ ബന്ധം
ഭഗവാന് വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന് വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍
ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സമയത്തെ നിയന്ത്രിക്കുന്നത്
ഭഗവാന് വിഷ്ണു ശേഷനാഗത്തിന്മേല് ശയിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം .നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.



Click it and Unblock the Notifications