For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ കത്തിക്കാം എള്ള് തിരി,കണ്ടകശനി ദോഷംമാറാന്‍

|

കണ്ടക ശനി എല്ലാവരുടേയും പേടി സ്വപ്നമാണ്. ശനിദോഷ പരിഹാരത്തിനായി പലരും പല വഴിപാടുകളും മറ്റും നടത്തുന്നവരുണ്ട്. എന്നാല്‍ വഴിപാട് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാൽ ഗ്രഹങ്ങളില്‍ ശനി മാത്രമല്ല ദോഷം വരുത്തുന്ന ഗ്രഹം. പാപദോഷമുള്ള ഏറ്റവും ദോഷം ചെയ്യുന്ന ഗ്രഹമാണ് ശനി എന്ന കാര്യത്തിൽ സംശയം വേണ്ട.

ശനിദശയിലോ ശനിയുടെ അപഹാര കാലത്തോ ഏഴര ശനി കണ്ടകശനി എന്നീ സമയങ്ങളിലോ ദോഷം വളരെ കൂടുതലുള്ള സമയമായിരിക്കും. എന്നാൽ എല്ലായ്പ്പോഴും ശനി ദോഷം ചെയ്യുന്നതല്ല. എന്നാൽ ശനി ദോഷം ചെയ്യാത്തതാണോ ദോഷം ചെയ്യുന്നതാണോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

ശനിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ പല വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ ശനി ദോഷം പലപ്പോഴും അതിന്റ ദോഷം കുറക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. ശനിയുടെ കാഠിന്യം കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള വഴിപാടുകളും നമ്മൾ ചെയ്യാറുണ്ട്.

<strong>Most read: vകുടുംബാഭിവൃദ്ധിക്കും ദുരിതശമനത്തിനും ഇത് ചെയ്യാം</strong>Most read: vകുടുംബാഭിവൃദ്ധിക്കും ദുരിതശമനത്തിനും ഇത് ചെയ്യാം

എന്നാൽ വീട്ടില്‍ എള്ള് തിരി കത്തിക്കുന്നത് ഇത്തരത്തിലുള്ള ശനിദോഷത്തിന് പരിഹാരം കാണുന്ന ഒന്നാണ്. ആയുസ്സ്, മരണഭയം, ദു:ഖം, ദാരിദ്ര്യം, ആപത്ത് എന്നിവയെല്ലാം പലപ്പോഴും ശനിദോഷത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ശനിദോഷ പരിഹാരത്തിന് എള്ള് തിരി കത്തിക്കുമ്പോൾ അത് ശനിദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എള്ള് തിരി കത്തിക്കുന്നത്

എള്ള് തിരി കത്തിക്കുന്നത്

അയ്യപ്പക്ഷേത്രങ്ങളിലാണ് എള്ള് തിരി കത്തിക്കുന്നത്. എന്നാല്‍ ഇവ വീട്ടിൽ കത്തിക്കുമ്പോൾ അത് ദോഷമുണ്ടാക്കുമോ എന്നെല്ലാം പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇനി സംശയിക്കാതെ തന്നെ വീട്ടില്‍ നമുക്ക് എള്ളു തിരി കത്തിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള ദോഷവും ഇതിലൂടെ ഉണ്ടാവുന്നില്ല.

എള്ള് തിരി കത്തിക്കുമ്പോൾ

എള്ള് തിരി കത്തിക്കുമ്പോൾ

ഒരു കോട്ടൺ തുണിയിൽ കറുത്ത് എള്ള് എടുത്ത് അതില്‍ എള്ളെണ്ണ ചാലിച്ച് ചെറിയ കിഴി പോലെയാക്കുക. മൺചിരാതിൽ എണ്ണയൊഴിച്ച് തിരി തെളിക്കുന്നതാണ്. ഏഴര ശനി, കണ്ടകശനി, എന്നിവയുടെ കാഠിന്യം കുറക്കുന്നതിന് എള്ള് തിരി വീട്ടിൽ കത്തിക്കുന്നത് നല്ലതാണ്. ശനി ദശയുടെ കാഠിന്യം കുറക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാണ് എള്ള് തിരി.

ശനിയാഴ്ച കത്തിക്കണം

ശനിയാഴ്ച കത്തിക്കണം

ശനിയാഴ്ചദിവസങ്ങളിലാണ് എള്ള് തിരി കത്തിക്കേണ്ടത്. കത്തിക്കുന്നതിന് മുൻപ് അയ്യപ്പനേയും ശനീശ്വരനേയും മഹാദേവനേയും സ്തുതിച്ച് വേണം എള്ള് തിരി കത്തിക്കേണ്ടത്. ഇത് കുടുംബത്തിലെ ദോഷങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ശനിദോഷത്തിന്റെ കാഠിന്യം കുറച്ച് ആരോഗ്യവും ഐശ്വര്യവും വീട്ടിൽ നിറക്കുന്നു.

 അഷ്ടോത്തരം ജപിക്കണം

അഷ്ടോത്തരം ജപിക്കണം

എള്ള് തിരി കത്തിക്കുമ്പോൾ അഷ്ടോത്തര നാമം ജപിക്കാൻ ശ്രദ്ധിക്കണം. എള്ള് തിരി കത്തിച്ച ശേഷം അയ്യപ്പനെ സ്തുതിച്ച ശേഷം എള്ള്കിഴി എടുത്ത് തലക്ക് മുകളില്‍ മൂന്ന് പ്രാവശ്യം ഉഴിയണം. എന്നിട്ട് വേണം പൂജാമുറിയിൽ വെക്കാൻ. എല്ലാ ശനിയാഴ്ചയും വീട്ടിൽ തന്നെ എള്ള് തിരി കത്തിച്ച് പ്രാർത്ഥിക്കാവുന്നതാണ്. ഇത് ശനിദോഷത്തെ ഇല്ലാതാക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട.

ശനിദോഷത്തിന് ഈ പരിഹാരങ്ങളും

ശനിദോഷത്തിന് ഈ പരിഹാരങ്ങളും

മുജ്ജന്മത്തിലുള്ള പാപങ്ങളെ ആശ്രയിച്ചായിര‍ിക്കും ഈ ജന്മത്തിലെ ശനിദോഷം എന്നാണ് പറയാറുള്ളത്. അതികഠിനമായാണ് ശനി ബാധിച്ചിരിക്കുന്നതെങ്കിൽ അതിനെ പരിഹാരം കാണുന്നതിന് വേണ്ടി സാധുക്കൾക്ക് അന്നദാനം നടത്താവുന്നതാണ്. മാത്രമല്ല അയ്യപ്പക്ഷേത്രത്തിൽ നീരാഞ്ജനം കഴിക്കുന്നതും നല്ലതാണ്. കൂടാത‌െ ശനിയാഴ്ച ദിവസങ്ങളിൽ ഉപവാസം എടുക്കുന്നതും നല്ലതാണ്.

 എള്ള് പായസം

എള്ള് പായസം

എള്ള് പായസം അയ്യപ്പക്ഷേത്രത്തിൽ നടത്തുന്നതും ശനിദോഷ പരിഹാരം നൽകുന്ന ഒന്നാണ്. കാരണം ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് എള്ള് പായസം. ഇത് ശനി ദോഷ പരിഹാരത്തിന് ഏറ്റവും അധികം സഹായിക്കുന്ന നന്നാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പല വിധത്തിലുള്ള ദോഷപരിഹാരത്തിനും ഈ വഴിപാടുകള്‍ നല്ലതാണ്.

English summary

Why do people offer sesame oil lamp to Lord Shanidev

Why do people offer sesame oil to lord shanidev, read on to know more about it.
X
Desktop Bottom Promotion