Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
ക്ഷേത്രത്തിനുള്ളില്‍ കയറുന്നതിനുമുമ്പ് ചെരിപ്പുകള്‍ പുറത്തുവയ്ക്കുന്നത് എന്തിന്? വിശ്വാസം ഇങ്ങനെ
ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ മതമാണ് ഹിന്ദുമതം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനമായ മതം കൂടിയാണിത്. ഹിന്ദുമതത്തില്‍ കാലങ്ങളായി പിന്തുടരുന്ന ചില വിശ്വാസങ്ങളുണ്ട്. അതിനു പിന്നില്‍ പല ശാസ്ത്രീയ കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ വിശ്വാസങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്നതിലൂടെ, നമുക്ക് ആരോഗ്യനേട്ടങ്ങള്‍ ലഭിക്കുമെന്നും സമ്പത്തും സമൃദ്ധിയും കൈവരുമെന്നും പറയപ്പെടുന്നു.
ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവര്‍ ചെരിപ്പുകള്‍ നീക്കം ചെയ്യുകയും ദേഹശുദ്ധി വരുത്തുകയും ചെയ്യുന്നു. ഒരു അമ്പലത്തില്‍ കയറുന്നതിനു മുമ്പ് എന്തിനാണ് ഭക്തര്‍ ചെരിപ്പുകള്‍ അഴിച്ചുവയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?

ചെരിപ്പ് അഴിച്ചു വയ്ക്കുന്നത്
ഹിന്ദു സംസ്കാരമനുസരിച്ച് ചെരിപ്പ് അശുദ്ധമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, ആളുകള്‍ അവരുടെ വീടുകളിലും ചെരിപ്പിട്ട് കയറാറില്ല. ഒന്നുകില്‍ അത് വീടിനോടുള്ള ആദരസൂചകമായി കണക്കാക്കുന്നു അല്ലെങ്കില്‍ അതിന്റെ ശുചിത്വവും പരിശുദ്ധിയും മാനിക്കുന്നു. അമ്പലത്തില്‍ കയറുന്നതിനു മുമ്പ് ചെരിപ്പുകള്‍ ഊരി വയ്ക്കുന്നതിന് ജനപ്രിയ കാരണം, പാദരക്ഷകള്‍ റോഡിലെ മാലിന്യങ്ങള്‍ ആഗിരണം ചെയ്യുന്നു എന്നതാണ്. മറ്റൊരു കാരണം, ചത്ത മൃഗങ്ങളുടെ തോല് കൊണ്ട് ഉണ്ടാക്കുന്ന തുകല്‍ ചെരിപ്പുകള്‍ ഹിന്ദുമതത്തില്‍ അശുദ്ധമായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും പൂജയ്ക്കോ മതപരമായ കാര്യങ്ങള്‍ക്കോ ഇരിക്കുമ്പോള്‍ നിങ്ങള്‍ തുകല്‍ ബെല്‍റ്റും വാലറ്റും മാറ്റി വയ്ക്കേണ്ടിവരും.
നഗ്നപാദനായിരിക്കുന്നത് ഉത്തമം
ക്ഷേത്രങ്ങളും മറ്റ് പ്രാര്‍ത്ഥനാ സ്ഥലങ്ങളും പവിത്രമായി കണക്കാക്കപ്പെടുന്നു. ചെരിപ്പുകള്‍ അശുദ്ധമായതിനാല്‍ ഇവയ്ക്ക് അകത്തേക്ക് ഇടാന്‍ അനുവദിക്കില്ല. അതിനാല്‍, നോണ്‍-ലെതര്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പുകള്‍ പോലും വിശുദ്ധ സ്ഥലങ്ങളില്‍ അനുവദനീയമല്ല. തടികൊണ്ടുള്ള ചെരിപ്പും നിരോധിച്ചിരിക്കുന്നു. ദിവ്യത്വത്തിന്റെ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി നഗ്നപാദനായിരിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഊര്‍ജ്ജത്തിന്റെ കേന്ദ്രം
പുരാതന കാലത്ത് ക്ഷേത്ര നിലകളുടെ നിര്‍മ്മാണത്തില്‍ ചില വിദ്യകള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങള്‍ വൈദ്യുത, കാന്തിക തരംഗങ്ങളുടെ ഏറ്റവും വലിയ ഉറവിടമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ചെരിപ്പുകള്‍ നീക്കംചെയ്യുന്നു. തുടര്‍ന്ന് ഒരാള്‍ നഗ്നപാദനായി തറയില്‍ നടക്കുമ്പോള്‍, പരമാവധി ഊര്‍ജ്ജം കാലുകളിലൂടെ ശരീരത്തില്‍ പ്രവേശിച്ച് നമുക്ക് ചൈതന്യം നല്കുന്നു.
ശുചിത്വം പാലിക്കുന്നു
പുറത്തെ പൊടിയില്‍ നിന്നും എല്ലാത്തരം മാലിന്യങ്ങളിലും നിന്നും നമ്മുടെ കാല്പാദങ്ങളെ സംരക്ഷിക്കാന്‍ സാധാരണയായി ചെരിപ്പ് ഉപയോഗിക്കുന്നു. ഇതുകാരണം ചെരിപ്പുകള്‍ അഴുക്ക് കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നത് വ്യക്തമാണ്. അതിനാല്‍ ശുചിത്വമുള്ള അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അമ്പലത്തില്‍ കയറുന്നതിനു മുമ്പ് ചെരിപ്പ് പുറത്ത് വയ്ക്കുന്നു.
ചികിത്സാരീതി
ക്ഷേത്രങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ ഒരു പാത ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നഗ്നപാദനായിരിക്കുമ്പോള് അത് നമ്മുടെ ശരീരവുമായി കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ, ക്ഷേത്രത്തിന്റെ നിലം മഞ്ഞളും സിന്ദൂരവും കൊണ്ട് മൂടിയിരിക്കുന്നു, ഇത് ചികിത്സാ രീതിയാണ്. അതുവഴി നഗ്നപാദനായി നടക്കുമ്പോള്‍ നമ്മുടെ ആരോഗ്യം വര്‍ദ്ധിക്കും.
ജാപ്പനീസ് സംസ്കാരത്തിലും ഇത് പറയുന്നുണ്ട്. ഏതെങ്കിലും വീട്ടിലോ ആരാധനാലയത്തിലോ പ്രവേശിക്കുന്നതിനുമുമ്പ് ജാപ്പനീസുകാര്‍ അവരുടെ പാദരക്ഷകള്‍ നീക്കംചെയ്യുന്നു. ഇത് ദൈവത്തെ ബഹുമാനിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മിക്കവാറും എല്ലാ മതങ്ങളിലുള്ളവരും ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ ചെരിപ്പുകള്‍ നീക്കം ചെയ്യും.
ആരതി നടത്തുന്നത്
ആരതിക്കു ശേഷം എല്ലാ ആളുകളും കൈകള്‍ വിളക്കിലോ കര്പ്പൂരത്തിലോ വച്ച ശേഷം തലയില്‍ ഉഴിഞ്ഞ് കണ്ണില്‍ തൊടുന്നു. ഇത് ചെയ്യുന്നതിലൂടെ, നേരിയ ചൂടുള്ള കൈകളാല്‍ കാഴ്ചബോധം സജീവമാവുകയും ഒരാള്‍ക്ക് സുഖം തോന്നുകയും ചെയ്യും. വിളക്കിന് മുകളില്‍ തട്ടിയ ചൂടുള്ള കൈകളാല്‍ കണ്ണുകള്‍ സ്പര്‍ശിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തില്‍ മണി സ്ഥാപിക്കാനുള്ള കാരണം
ഹിന്ദുമതത്തില്‍, പ്രത്യേകിച്ച് എല്ലാ പുണ്യസ്ഥലങ്ങളിലും മണി സ്ഥാപിക്കുന്ന ഒരു പാരമ്പര്യമുണ്ട്. അവിടെ പ്രവേശിക്കുന്നതിന് മുമ്പ് മണിയടിക്കും. ഇതിന് മതപരമായ പ്രാധാന്യവും ശാസ്ത്രീയ കാരണവുമുണ്ട്. ശബ്ദത്തില്‍ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ അനുരണനം 7 സെക്കന്‍ഡ് നീണ്ടുനില്‍ക്കുമെന്നും ശരീരത്തിന്റെ ഏഴ് രോഗശാന്തി പോയിന്റുകള്‍ സജീവമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
എന്തുകൊണ്ടാണ് ദൈവ വിഗ്രഹം ശ്രീകോവിലിന് നടുവില്‍ വയ്ക്കുന്നുത്
നിങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍, ശ്രീകോവിലിന്റെ മധ്യത്തില്‍ കൃത്യമായി എന്തുകൊണ്ടാണ് ദൈവത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ക്ഷേത്രത്തിലെ ഈ സ്ഥലത്തിന് ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ നിങ്ങള്‍ പോസിറ്റീവ് ചിന്തയോടെ കൈകള്‍ കൂപ്പി നില്ക്കുമ്പോള്, പോസിറ്റീവ് എനര്‍ജി എത്തുകയും നെഗറ്റീവ് ഊര്‍ജ്ജം നീങ്ങുകയും ചെയ്യുന്നു.
ക്ഷേത്രപ്രദക്ഷിണത്തിനു പിന്നിലെ ശാസ്ത്രീയ കാരണം
ക്ഷേത്രത്തില്‍ പോയതിനു ശേഷം എല്ലാവരും ദര്‍ശനം കഴിഞ്ഞ് പ്രദക്ഷിണം നടത്തുന്നു. ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ എല്ലാ പോസിറ്റീവ് എനര്‍ജികളും ശരീരത്തില്‍ പ്രവേശിക്കുകയും മനസ്സിന് സമാധാനം ലഭിക്കുകയും ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഈ പ്രദക്ഷിണം കുറഞ്ഞത് 7 മുതല്‍ 8 തവണയെങ്കിലും ചെയ്യണം.



Click it and Unblock the Notifications