For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം എത്ര കഠിനമെങ്കിലും ദോഷദുരിതം തീരാന്‍ കടുകെണ്ണ വിളക്ക്

|

ശനിദോഷം ജീവിതത്തെ ബാധിച്ചാല്‍ അത് വളരെയധികം വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും സ്വസ്ഥതക്കേടും പലപ്പോഴും ശനിദോഷം മൂലം ആളുകള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശനിദോഷ കാഠിന്യം കുറക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കുന്നത്.

ജീവിതത്തില്‍ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഓരോ ഗ്രഹദോഷവും നല്ല ഗ്രഹമാറ്റവും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഓരോ മനുഷ്യനും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ശനിദോഷം അനുഭവിച്ചിട്ടുണ്ടാവും. ശനിദോഷ കാഠിന്യം കുറക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന് വേണ്ടി ആളുകള്‍ ശനിയാഴ്ച ദിനത്തില്‍ ശനിഭഗവാന് കടുകെണ്ണ നല്‍കാറുണ്ട്. ഈ വഴിപാട് നല്‍കുന്നതിലൂടെ അത് ജീവിതത്തില്‍ ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുന്നുണ്ട്. ആളുകള്‍ ശനിയാഴ്ച കടുക് എണ്ണയോ എള്ളെണ്ണയോ ശനിദേവന് വാഗ്ദാനംചെയ്യാവുന്നതാണ്. എന്തുകൊണ്ടാണ് ശനിദേവന് എള്ളെണ്ണ വാഗ്ദാനം ചെയ്യുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവനും ഹനുമാനും ഒരിക്കല്‍ അവരുടെ ശക്തി പ്രയോഗിക്കാന്‍ ശ്രമിച്ചു. ഇതിന് മുന്‍കൈയ്യെടുത്തത് ശനിദേവനായിരുന്നു. എന്നാല്‍ ഹനുമാന്‍ ശ്രീരാമനെ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ശനിദേവന്‍ ഇതൊന്നും കൈക്കൊള്ളാതെ ശനിദേവന്‍ തന്റെ ശക്തി കാണിക്കാന്‍ ആഗ്രഹിച്ചു. ശനിദേവന്‍ പിന്നീട് ആവര്‍ത്തിച്ച് യുദ്ധം ചെയ്യുന്നതിനായി വന്നു. അവസാനം ഹനുമാന്‍ വാല്‍ ഉയര്‍ത്തി ശനിയെ വലിയ കല്ലില്‍ ഇടിച്ചു. ഇത് ഹനുമാന്‍ ആവര്‍ത്തിച്ച് ചെയ്ത് കൊണ്ടിരുന്നു.

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന്

എന്നാല്‍ ശനിദേവന്റെ വ്യവസ്ഥ പ്രകാരം ശനിദേവന്‍ തന്റെ മുറിവുകളില്‍ പുരട്ടാന്‍ എണ്ണ നല്‍കണമെന്ന് ഹനുമാനോട് അഭ്യര്‍ത്ഥിച്ചു. ഹനുമാന്‍ ശനിദേവന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. എണ്ണ ഉപയോഗിച്ചതിനുശേഷം, വേദനയില്‍ നിന്ന് ശനിദേവന് ആശ്വാസം ലഭിച്ചു. അങ്ങനെ, ശനിയാഴ്ചകളില്‍, ശനി ദേവന് കടുകെണ്ണ നല്‍കുന്നത് ഒരു വിശ്വാസത്തിന്റെ ഭാഗമായി മാറി. ഇത്തരത്തില്‍ ശനിദേവന് എണ്ണ നല്‍കുന്നത് എല്ലാത്തരം വേദനകളില്‍ നിന്നും മോചനം നല്‍കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് എല്ലാ ശനിയാഴ്ചകളിലും ശനിദേവന് കടുകെണ്ണ സമര്‍പ്പിക്കേണ്ടത് എന്ന് പറയുന്നത്. ഇത് കൂടാതെ ശനിദോഷ ശാന്തിക്ക് പരിഹാരം കാണുന്നതിന് വേണ്ടി മറ്റ് വഴിപാടുകള്‍ അറിയിക്കാവുന്നതാണ്.

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദോഷ പരിഹാരത്തിന് വേണ്ടി നീരാഞ്ജനം തെളിയിക്കാവുന്നതാണ്. നീരാഞ്ജനം തെളിയിക്കുമ്പോള്‍ അയ്യപ്പനും ശാസ്താവിനും ശനീശ്വരനും പ്രിയപ്പെട്ട വഴിപാടായി കണക്കാക്കുന്ന ഒന്നാണ് നീരാഞ്ജനം. നവഗ്രഹ ക്ഷേത്രങ്ങളില്‍ സ്ഥിരമായി ചെയ്യാവുന്ന ഒരു വഴിപാടാണ് നീരാഞ്ജനം. ഇത് കൂടാതെ മിക്ക ശാസ്താക്ഷേത്രങ്ങളിലും നീരാഞ്ജനം വഴിപാടായി കഴിക്കാറുണ്ട്. വീടുകളിലും നീരാഞ്ജനം തെളിയിക്കാവുന്നതാണ്.

ശനിദേവന്റെ അനുഗ്രഹത്തിന്

ശനിദേവന്റെ അനുഗ്രഹത്തിന്

വീടുകളില്‍ നീരാഞ്ജനം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ശുദ്ധവും വൃത്തിയും ഉള്ള തുണിയില്‍ എള്ള് കിഴി കെട്ടി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് തേങ്ങാമുറിയില്‍ വെ്ച്ച് കത്തിക്കേണ്ടതാണ്. എന്നാല്‍ വിളക്ക് കൊളുത്തുമ്പോള്‍ ശാസ്താവിന്റെ ചിത്രത്തിന് മുന്നിലാണ് നീരാഞ്ജനം തെളിയിക്കേണ്ടത്. പൂജാമുറിയില്‍ നിറഞ്ഞ ഭക്തിയിലാണ് ഇത് ചെയ്യേണ്ടത്. ശനിദോഷം ഉള്ളവര്‍ ഇത് ചെയ്യുന്നതിലൂടെ ശനിദോഷത്തിന്റെ ദുരിതം ഇല്ലാതാക്കുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നുണ്ട്. ഇത് കൂടാതെ എള്ള് തിരി കത്തിക്കുന്നതിലൂടെയും നമുക്ക് പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.

എള്ള് തിരി കത്തിക്കുന്നത്

എള്ള് തിരി കത്തിക്കുന്നത്

അയ്യപ്പക്ഷേത്രങ്ങളിലാണ് എള്ള് തിരി കത്തിക്കേണ്ടത്. എന്നാല്‍ ഇവ വീട്ടില്‍ കത്തിക്കുമ്പോള്‍ അത് ദോഷമുണ്ടാക്കുമോ എന്നെല്ലാം പലരും പറയുന്നുണ്ട്. എന്നാല്‍ ഇനി സംശയിക്കാതെ തന്നെ വീട്ടില്‍ നമുക്ക് എള്ളു തിരി കത്തിക്കാം. അതുകൊണ്ട് തന്നെ ഇത് ചെയ്യുന്നതിലൂടെ യാതൊരു വിധത്തിലുള്ള ദോഷങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും എള്ള തിരി വീട്ടില്‍ കത്തിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം.

ശനിയാഴ്ച കത്തിക്കണം

ശനിയാഴ്ച കത്തിക്കണം

ശനിയാഴ്ചദിവസങ്ങളിലാണ് എള്ള് തിരി കത്തിക്കുന്നതിന് ശുഭകരമായ ദിനം. ഈ ദിനത്തില്‍ തിരി കത്തിക്കുന്നതിന് മുന്‍പ് അയ്യപ്പനേയും ശനീശ്വരനേയും മഹാദേവനേയും സ്തുതിച്ച് വേണം കത്തിക്കാന്‍. ഇത് കുടുംബത്തിലെ ദോഷങ്ങളെ പാടേ ഇല്ലാതാക്കുന്നുണ്ട്. മാത്രമല്ല ശനിദോഷത്തിന്റെ കാഠിന്യം കുറച്ച് ആരോഗ്യവും ഐശ്വര്യവും വീട്ടില്‍ നിറക്കുന്നു. അതുകൊണ്ട് തന്നെ എള്ളഅ തിരി ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്.

പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യംപുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യം

അഷ്ടോത്തരം ജപിക്കേണ്ടതാണ്

അഷ്ടോത്തരം ജപിക്കേണ്ടതാണ്

ഇത് കൂടാതെ എള്ള് തിരി കത്തിക്കുന്നതോടൊപ്പം തന്നെ അഷ്ടോത്തര നാമം ജപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി എള്ള് തിരി കത്തിച്ച ശേഷം അയ്യപ്പനെ സ്തുതിച്ച് കത്തിച്ച് എള്ള് തിരി കൊണ്ട് ശനിദോഷം ബാധിച്ച വ്യക്തിയുടെ തലക്ക് മുകളിലൂടെ മൂന്ന് വട്ടം ഉഴിയേണ്ടതാണ്. എല്ലാ ശനിയാഴ്ചയും വീട്ടില്‍ തന്നെ എള്ള് തിരി കത്തിച്ച് പ്രാര്‍ത്ഥിക്കണം. ഇത് ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

മുജ്ജന്‍മവും ശനിദോഷവും

മുജ്ജന്‍മവും ശനിദോഷവും

വിശ്വാസ പ്രകാരം മുജ്ജന്മത്തിലുള്ള പാപങ്ങളെ ആശ്രയിച്ചായിരിക്കും ശനിദോഷം എന്നാണ് പറയുന്നത്. അതികഠിനമായാണ് ശനി ബാധിച്ചിരിക്കുന്നതെങ്കില്‍ അതിനെ പരിഹരിക്കാന്‍ അന്നദാനം നടത്താവുന്നതാണ്. ഇത് കൂടാതെ അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം കഴിക്കുന്നതും നല്ലതാണ്. ഇതോടൊപ്പം ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും നല്ലതാണ്.

ഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല്‍ ഫലംഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല്‍ ഫലം

Read more about: shani ശനി
English summary

Why Devotees Offer Mustard Oil To Shani Dev On Saturday

Here in this article we are discussing about why devotees offer mustard oil to shani dev on Saturday. Take a look.
Story first published: Tuesday, August 10, 2021, 21:30 [IST]
X
Desktop Bottom Promotion