For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാഹ്മണര്‍ സവാളയും വെളുത്തുള്ളിയും കഴിയ്ക്കാത്തത്

|

സവാളയും വെളുത്തുള്ളിയും ഭക്ഷണത്തിന്റെ രുചിയും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഈ രണ്ടു ഭക്ഷണങ്ങളും ഹിന്ദുക്കളിലെ ബ്രാഹ്മണവിഭാഗത്തില്‍ പെട്ടവര്‍ ഒഴിവാക്കുന്നവയാണ്. പ്രത്യേകിച്ചു പൂജകളും മറ്റും ചെയ്യുന്നവര്‍.

ബ്രാഹ്മണര്‍ക്ക് ഈ രണ്ടു ഭക്ഷണങ്ങളും നിഷിദ്ധമായതിനു പുറകില്‍ കാരണങ്ങളുമുണ്ട്.

ആയുര്‍വേദപ്രകാരം സാത്വിക്, രജസ്, തമസ് എന്നീ വിഭാഗങ്ങളില്‍ ഭക്ഷണങ്ങള്‍ വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

Brahmins

മനസിന് ശാന്തി നല്‍കുന്ന, ശാന്തമായിരിയ്ക്കാന്‍ സഹായിക്കുന്ന, മനസിനെ നിയന്ത്രിയ്ക്കുന്ന, സത്യം മാത്രം പറയാന്‍ തോന്നിപ്പിയ്ക്കുന്ന ഭക്ഷണങ്ങളാണ് സാത്വിക് വിഭാഗത്തില്‍ പെടുന്നത്. വെളുത്തുള്ളിയും സവാളയും ഈ വിഭാഗത്തില്‍ പെടുന്നില്ല.

രജസ് വിഭാഗത്തിലാണ് സവാള വരുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ലൈംഗിക താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതുകൊണ്ടാണ് ഇത് ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായതും.

തമസ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണമാണ് വെളുത്തുള്ളി. ഇത്തരം ഭക്ഷണങ്ങള്‍ പെട്ടെന്നു ദേഷ്യം വരുത്തുന്ന, മനോനിയന്ത്രണം നഷ്ടപ്പെടുത്തുന്ന ഭക്ഷണങ്ങളാണെന്നു പറയപ്പെടുന്നു. ഇതുകൊണ്ടു തന്നെ പൂജാദികര്‍മങ്ങള്‍ അനുഷ്ഠിയ്ക്കുന്ന വിഭാഗക്കാര്‍ക്ക് നിഷിദ്ധവുമാണ.് ക്ഷേത്രദര്‍ശനം, ശാസ്ത്രീയ സത്യങ്ങള്‍

English summary

Why Brahmins Don't Eat Onions And Garlic

Did you know why brahmins do not eat onions and garlic. Well, there is a specific reason for it. Read the article to know why they do not eat.
Story first published: Thursday, February 4, 2016, 16:09 [IST]
X
Desktop Bottom Promotion