Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മൂന്നാംയാമത്തിന്റെ പ്രസക്തി
രാത്രിയിലെ നാഴികകള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മൂന്നാംയാമം. പുലര്‍ച്ചെ മൂന്നു മണിയാണ് മൂന്നാംയാമം എന്നറിയപ്പെടുന്നത്.
മൂന്നാംയാമത്തിന് പ്രസക്തിയേറുന്നത് പ്രേതകഥകളിലൂടെയാണ്. നാം ഏറ്റവും കൂടുതല്‍ ഉറക്കത്തിലേയ്ക്കു വഴുതി വീഴുന്ന ഒരു സമയം. ആത്മാക്കള്‍ എന്ന സങ്കല്‍പ്പമോ, യാഥാര്‍ത്ഥ്യമോ, കൂടുതല്‍ ശക്തരാകുന്ന സമയം.

മൂന്നാംയാമം ലോകമൊട്ടുക്കും സ്വീകാര്യത നേടിയതിനു പുറകില്‍ മറ്റൊന്നു കൂടിയുണ്ട്. ക്രിസ്തു മരിച്ചത് ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ്. ക്രിസ്തുവിന്റെ മരണശേഷം ദുഷ്ടശക്തികള്‍ തങ്ങളുടെ സാന്നിധ്യം പിറ്റേന്നു വെളുപ്പിന് മൂന്നു മണിയ്ക്കാണ് അറിയ്ക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടും ക്രിസ്ത്യന്‍ മതസ്ഥരാണ് കൂടുതലെന്നതിനാല്‍ മൂന്നാംയാമത്തിന് പ്രസക്തിയേറുന്നു.
ഇസ്ലാം, ചില കൗതുകകരമായ അറിവുകള്‍

ശാസ്ത്രത്തിനു പറയാനുള്ളത് വേറൊന്നാണ്. മൂന്നുമണിയ്ക്കാണ് നാം ഗാഢനിദ്രയിലേയ്ക്കു വഴുതി വീഴുന്നത്. റാപിഡ് ഐ മൂവ്മെന്റ് സ്ലീപ് സ്റ്റേജ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. നാം സ്വപ്നങ്ങള്‍ കാണുന്ന ഒരു ഘട്ടം കൂടിയാണിത്. എത്ര നേരം ഉറങ്ങാതിരിയ്ക്കുന്നവരാണെങ്കിലും ഈ സമയത്ത് കഠിനമായ ഉറക്കം വരുന്നതും സ്വാഭാവികമാണ്.

ഈ സമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനവും അല്പം വ്യത്യസ്തമാണ്. ശരീരത്തില്‍ നിന്നും ലഭിയ്ക്കുന്ന സിഗ്നലുകളനുസരിച്ചു തലച്ചോര്‍ പ്രവര്‍ത്തിയ്ക്കില്ല. ഇതു തന്നെയാണ് സ്വപ്നങ്ങളില്‍ കാണുന്ന പലതിലും ശരീരം പ്രതികരിയ്ക്കാത്തതിനും കാരണം. സ്ലീപ് പാരലൈസിസ് എന്ന പേരു കൊണ്ടു വേണമെങ്കില്‍ ഈ അവസ്ഥയെ വിശേഷിപ്പിയ്ക്കാം.

ഈ സമയത്തിനു ശേഷം ശരീരം ഗാഢനിദ്രയില്‍ നിന്നും ഉറക്കത്തിന്റെ സാധാരണ അവസ്ഥയിലേയ്ക്കു വരുന്ന ഒരു ഘട്ടമുണ്ട്. ഈ സമയത്ത് ശരീരം വേണ്ട രീതിയില്‍ അനക്കാന്‍ സാധിയ്ക്കാതിരിയ്ക്കുക, നെഞ്ചില്‍ ഭാരമനുഭവപ്പെടുക, സംസാരിയ്ക്കാന്‍ സാധിയ്ക്കാത്ത അവസ്ഥയുണ്ടാകുക തുടങ്ങിയവയെല്ലാം അനുഭവപ്പെട്ടേക്കും.
ഇതാണ് പലപ്പോഴും അദൃശ്യ ശക്തികളുടെ സാന്നിധ്യം എന്നു തോന്നാനും പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഇത്ര പ്രാധാന്യം ലഭിയ്ക്കാനും കാരണമാകുന്നത്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications

