രാശിപ്രകാരം കഴിഞ്ഞ ജന്മം നിങ്ങള്‍ ഇങ്ങനെയോ

ജ്യോതിഷത്തില്‍, എല്ലാ 12 രാശിചിഹ്നങ്ങളിലും ഒരു ഗ്രഹ ഭരണാധികാരിയും ഒരു ജ്യോതിഷ ഭവനവുമുണ്ട്. ഓരോ രാശിക്കാര്‍ക്കും രാശിപ്രകാരം ഉണ്ടാവുന്ന അനുഭവങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെയാണ് രാശിപ്രകാരം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നത്. ജീവിതത്തില്‍ പോസിറ്റീവും നെഗറ്റീവും ആയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞ ജന്മത്തില്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നുണ്ട്.

നമ്മുടെ കഴിഞ്ഞ ജന്മത്തില്‍ നമ്മളെന്തായിരുന്നു എന്നത് പലപ്പോഴും അറിയാന്‍ ആഗ്രഹമുള്ള ഒന്നാണ്. ഇപ്പോഴത്തെ രാശിപ്രകാരം അത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു എന്തായിരുന്നു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി

മേടം രാശി

കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ഒരു യോദ്ധാവായിരിക്കും എന്നാണ് പറയുന്നത്. ഇതിന് പിന്നില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇല്ല എന്നുള്ളതാണ്. എങ്കിലും വിശ്വാസത്തിന്റെ പുറത്ത് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. രാശിപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ക്കുണ്ടായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വളരെ കൂടുതലുള്ള ഒരു ജീവിതമായിരിക്കും നിങ്ങളുടേത്. നേതാക്കന്‍മാരായി ആയിരിക്കണം നിങ്ങളുടെ ജീവിതവും ആ ജന്മത്തില്‍.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ കഴിഞ്ഞ ജന്മം നല്ലൊരു കായികതാരമായിരുന്നിരിക്കണം. കാരണം ഈ ജന്മത്തില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാണുന്നുണ്ട്. നല്ലൊരു ടീം പ്ലെയര്‍ ആയിരിക്കും നിങ്ങള്‍. ഇത് കൂടാതെ ഏത് കാര്യവും വളരെയധികം ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ വളരെയധികം മികച്ചതും ആയിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ കഴിഞ്ഞ ജന്മം ഭരിക്കുന്നവരായിരിക്കും. കാരണം ഇവര്‍ എപ്പോഴും ആരെയെങ്കിലും ഭരണത്തില്‍ ആക്കിയിരിക്കും. എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ അതേ സ്വഭാവമുള്ള ജീവിതരീതിയുള്ള ഒരാളായിരിക്കും പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ പാതി തീരുമാനിക്കുന്നതും. ഇതെല്ലാം നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ ബാക്കിയായിരിക്കും. എങ്കിലും ഇതെല്ലാം വെറും കെട്ടുകഥകള്‍ എന്ന് പറഞ്ഞ് തള്ളിക്കളയുന്നതും ആയിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം നേതൃസ്വഭാവം ഉള്ളതായിരിക്കും. മിഥുനത്തിന്റെ അധീനതയില്‍ വരുന്ന ഒരു ജീവിതമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ മുജ്ജന്‍മം മറ്റുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ജീവിതമായിരിക്കും. അതുകൊണ്ട് തന്നെ ഈ ജന്മത്തിലും ഇത്തരം കാര്യങ്ങള്‍ക്ക് നിങ്ങള്‍ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നവരായിരുന്നിരിക്കണം ചിങ്ങം രാശിക്കാര്‍ കഴിഞ്ഞ ജന്മത്തില്‍ എന്നാണ ്പറയുന്നത്. ജീവിതത്തില്‍ ബാക്കിയാക്കിയ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വേണം ഈ ജന്മം നിങ്ങള്‍ തീരുമാനിക്കുന്നത്. എങ്കിലും മറ്റുള്ളവരോട് അല്‍പം ക്രൂരമായി പെരുമാറുന്നവരായിരിക്കും ഇവര്‍. ഓരോ അവസ്ഥയിലും കുത്തി നോവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കന്നി രാശി

കന്നി രാശി

മറ്റുള്ളവര്‍ക്ക് സ്വന്തം ജീവിതത്തില്‍ ഇടം കൊടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരായിരുന്നിരിക്കണം കന്നി രാശിക്കാര്‍ കഴിഞ്ഞ ജന്മത്തില്‍. കണക്കുകള്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. കണക്കിന് പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും.

തുലാം രാശി

തുലാം രാശി

സ്വാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്തിരുന്ന ഒരു രാശിക്കാരായിരിക്കും ഇവര്‍. കാരണം മറ്റുള്ളവരേക്കാള്‍ അവനവനെ പറ്റി ചിന്തിക്കുന്നവരായിരിക്കണം ഇവര്‍. എഴുത്തുകാരനോ കവിയോ ആയിരിക്കും നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍. പല വിധത്തിലുള്ള വികാരങ്ങള്‍ നിങ്ങളെ വേട്ടയാടുന്ന ഒരു വ്യക്തിത്വമായിരിക്കും നിങ്ങളുടേത്. എങ്കിലും കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയെന്നോണം ഈ ജന്മത്തിലും കലക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജീവിതത്തില്‍ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു ഭൂതകാലമായിരിക്കും നിങ്ങള്‍ക്കുണ്ടായിരുന്നത്. എങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി പൊരുതുന്നവരായിരിക്കും ഇവര്‍. നിയമപാലകനോ ജഡ്ജിയോ ആയിരുന്നിരിക്കണം നിങ്ങള്‍ കഴിഞ്ഞ കാലത്തില്‍. അന്ന് പൂര്‍ത്തീകരിക്കാതെ പോയ പല കാര്യങ്ങളും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ ജന്മത്തില്‍ പ്രണയ പരാജയം നിങ്ങളെ വേട്ടയാടിയിരുന്നു എന്നുള്ളതാണ് സത്യം. മാത്രമല്ല കൃത്യമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരു പ്രണയ പരാജയത്തിന്റെ അവസാനമായിരുന്നിരിക്കണം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞ ജന്മം സംഭവിച്ചത്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ പലപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരായിരിക്കും. ഇവര്‍ ആര്‍ക്കിയോളജിസ്റ്റുകളായിരിക്കും. കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയായിരിക്കണം ഇവരുടെ ഈ ജന്മം എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കണം. പ്രകൃതിക്ക് വേണ്ടി മാത്രം എത്ര സമയം ചിലവഴിക്കുന്നതിനും ഇവര്‍ക്ക് മടിയില്ല എന്നുള്ളതാണ് സത്യം.

കുഭം രാശി

കുഭം രാശി

വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ നല്ലതു പോലെ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. കഴിഞ്ഞ ജന്മത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം നിങ്ങള്‍ക്ക് ഈ ജന്മം. ഇത് എന്തുകൊണ്ടും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കി മുന്നേറുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.

മീനം രാശി

മീനം രാശി

ജീവിതത്തില്‍ ഇടക്കിടക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നതിനെ പോസിറ്റിവ് ആയി കാണുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. പലപ്പോഴും കഴിഞ്ഞ ജന്മത്തിലും ഇതിന്റെ ബാക്കിയായിരിക്കും നിങ്ങള്‍ക്ക് ഈ ജന്മത്തില്‍ ഉണ്ടാവുന്നത്. പൂര്‍ത്തീകരിക്കാതെ പോയ പല കാര്യങ്ങളും ഈ ജന്മം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

X
Desktop Bottom Promotion