12 രാശിയില്‍ ഏറ്റവും ദുര്‍ബലര്‍ ഈ 6 രാശിക്കാരാണ്

ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങളും വ്യത്യസ്ത സ്വഭാവങ്ങളും ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ഓരോ രാശിക്കാരും ഇടപെടുന്ന മേഖലകളും അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. രാശിചിഹ്നങ്ങളില്‍ ഏറ്റവും ദുര്‍ബലരായ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്. 12 രാശിചിഹ്നങ്ങളില്‍ ഓരോ രാശിക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് അവരോട് ഇടപെടുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. നമ്മളില്‍ പലര്‍ക്കും ഓരോ രാശിചിഹ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളുണ്ട്.

ആരോഗ്യപരമായും മാനസികപരമായും ഈ രാശിക്കാര്‍ ദുര്‍ബലരായിരിക്കും. അതുകൊണ്ട് തന്നെ ഇടപെടുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചായിരിക്കണം. ഓരോ അവസ്ഥയിലും മുന്നോട്ട് പോവുന്നതിന് മുന്‍പ്് ഏത് രാശിക്കാരാണ് നിങ്ങളുടെ ജീവിതത്തില്‍ ദുര്‍ബലരായി പോവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിചിഹ്നത്തിനും പ്രത്യേകം പ്രത്യോകം സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഏതൊക്കെയാണ് ദുര്‍ബലത വെളിവാക്കുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം ഓരോ കാര്യത്തിലും ഇടപെടേണ്ടത്. കാരണം ഇവര്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അല്‍പം പുറകിലേക്ക് ആയിരിക്കും. ഇടവം രാശിക്കാര്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായും ഇവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ആരോഗ്യപരമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ കാര്യത്തിലും ഇവര്‍ വളരെയധികം ദുര്‍ബലരായിരിക്കും. അത് മാത്രമല്ല ഓരോ അവസ്ഥയിലും മുന്നോട്ട് പോവുമ്പോള്‍ ശ്രദ്ധിച്ച് വേണം ഓരോ ചുവടും വെക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മറ്റുള്ളവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. കാണുന്നവരോടൊക്കെ തന്നെ ചാടിക്കടന്ന് ഇടപെടുന്നവരായത് കൊണ്ട് തന്നെ ഇവര്‍ പലപ്പോഴും ആളുകള്‍ക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്. ഇവര്‍ ജീവിതത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും നല്ല ആരോഗ്യം ഉറപ്പാക്കാന്‍ ശരിയായ നടപടികള്‍ കൈക്കൊള്ളുകയും വേണം. ഇതുകൂടാതെ, മിഥുനം രാശിക്കുള്ള ഒരു പ്രധാന പ്രശ്‌നം അവര്‍ സ്വയം അമിതമായി വിലയിരുത്തുന്നു എന്നതാണ്. എന്തും തങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും അവരുടെ അവസ്ഥയുടെ നേര്‍ വിപരീതമാണ്. കൂടാതെ, ജീവിതത്തില്‍ അസന്തുഷ്ടമായ എന്തെങ്കിലും സംഭവിച്ചാല്‍ ഈ രാശിക്കാര്‍ പെട്ടെന്ന് ഡൗണ്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ സൗമ്യവും മനോഹരവുമായ സ്വഭാവക്കാരാണ്. പക്ഷേ അവരുടെ വികാരപ്രക്ഷോഭം പലപ്പോഴും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മിക്കപ്പോഴും, ഇത് അവരെ നിസ്സഹായരാക്കുന്നു. അഭിനിവേശത്തിന്റെ സ്വാധീനത്തില്‍ അവര്‍ ധാരാളം തെറ്റുകള്‍ വരുത്തുന്നു. അവരുടെ അപകര്‍ഷതാബോധം കാരണം സാമൂഹിക അംഗീകാരത്തിനും സ്വീകാര്യതയ്ക്കുമായി അവര്‍ നിരന്തരം പോരാടുന്നു. എങ്കിലും ഇവരില്‍ ദുര്‍ബലതയോടൊപ്പം തന്നെ ധാര്‍ഷ്ട്യവും പിടിമുറുക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ ആരോഗ്യം ലഭിക്കുന്നില്ല. ദൈനംദിന ദിനചര്യകളിലൂടെ കടന്നുപോകുന്നതിന് സാധാരണക്കാരേക്കാള്‍ മികച്ച നടപടികള്‍ അവര്‍ സ്വീകരിക്കേണ്ടതുണ്ട്. അവരെ മുന്നോട്ട് കൊണ്ടുപോകുന്നത് അവരുടെ ആഗ്രഹങ്ങളാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ വളരെയധികം ദുര്‍ബലരായവരാണ്. ഒരിക്കലും ഇവര്‍ മറ്റുള്ളവതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ പ്രതിസന്ധികളില്‍ ഇവര്‍ മുന്നേറുന്നില്ല. പെട്ടെന്ന് തളര്‍ന്ന് പോവുന്ന രാശിക്കാരാണ് ഇവര്‍. അത് ഇവരെ ജീവിതത്തില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. അതേ സമയം അവര്‍ ധാര്‍ഷ്ട്യമുള്ള സാഹസികത ഇഷ്ടപ്പെടുന്നവരുമാണ്. അസുഖത്തിന് കാരണമായേക്കാവുന്ന ശക്തമായ നിരവധി ഗ്രഹ പരിവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നടക്കുന്നു. അതിനാല്‍, ഈ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം മുങ്ങിപ്പോവുന്നതിന് പലപ്പോഴും നിങ്ങളുടെ രാശി കാരണമാകുന്നുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവരായിരിക്കും ഈ രാശിക്കാര്‍. ആരോഗ്യപരമായും മാനസികപരമായും ഇവരെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യപരമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളെ എല്ലാം നിഷ്പ്രഭമാക്കിയാലും ഇവര്‍ മാനസികമായി വളരെയധികം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരു അന്തര്‍മുഖത്വമുള്ള വ്യക്തിയായി മാറുന്നുണ്ട്.

കുംഭം രാശി

കുംഭം രാശി

ഇവര്‍ ശാരീരികമായി പ്രശ്‌നങ്ങളില്ലാത്തവരാണെങ്കിലും ഒരു വാക്ക് മതി ഇവരെ തകര്‍ക്കാന്‍ എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ പോലും മനസ്സ് വിഷമിപ്പിക്കുന്നവരാണ് ഈ രാശിക്കാര്‍. ദുര്‍ബലത ജീവിതത്തില്‍ ഒരു വെല്ലുവിളിയായി ഇവരോടൊപ്പം എപ്പോഴും നിലനില്‍ക്കും. അതുകൊണ്ട് തന്നെ വിജയത്തിലേക്ക് ഇവര്‍ക്ക് പലപ്പോഴും എത്താന്‍ സാധിക്കുകയില്ല. തോറ്റുപോവുന്നിടത്ത് നിന്നാണ് ഇവര്‍ വിജയം ആസ്വദിക്കുന്നതും. എങ്കിലും മുന്നോട്ട് പോവാനുള്ള പ്രചോദനം ഇവര്‍ക്ക് തോറ്റ ജീവിതത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. കുംഭം രാശിക്കാര്‍ മാനസികമായി നിരവധി വെല്ലുവിളികള്‍ നേരിടുന്നവരാണ് എന്നുള്ളതാണ് സത്യം.

X
Desktop Bottom Promotion