Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
സ്ഥിരമായി വാച്ച് കെട്ടുന്നത് ഏത് കൈയ്യില്‍, വലതോ ഇടതോ? മേല്‍ഗതിക്കായി വാസ്തു പറയുന്നത്
സ്ഥിരമായി വാച്ച് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. മൊബൈലും സൗകര്യങ്ങളും എത്രയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും പലരും വിടാതെ പിന്തുടരുന്ന ഒരു ശീലമാണ് വാച്ച് ധരിക്കുക എന്നത്. സമയം നോക്കുക എന്നതിനേക്കാള്‍ ഫാഷന്റെ ഒരു ഭാഗം കൂടിയായി മാറിയിരിക്കുന്ന വാച്ച് ധരിക്കുന്നത്. പലപ്പോഴും കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന വാച്ചിന് പുറകില്‍ വാസ്തുവിന്റെ സ്വാധീനം കൂടിയുണ്ട് എന്നതാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്.
സ്മാര്‍ട്ട് വാച്ചുള്പ്പടെയുള്ളവ വിപണി വാഴുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കരസ്ഥമാക്കാം. വാച്ച് ധരിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര അത് ശരിയായി ധരിക്കേണ്ടതിന്റെ പ്രാധാന്യവും നിസ്സാരമല്ല. വാസ്തുപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ശരിയായി വാച്ച് ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. കൂടാതെ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു.

വാച്ചിന്റെ ഡയല്
വാച്ചിന്റെ ഡയല് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് ചെറുതോ വളരെ വലുതോ ആവരുത്. വലിയ ഡയലുള്ള വാച്ച് എങ്കില്‍ അത് പലപ്പോഴും നമ്മുടെ കൈത്തണ്ടയെ മുഴുവനായി മൂടൂന്നു. ഇത് നമ്മുടെ സ്വാധീന ഗ്രഹത്തെ മൂടുകയാണ് ചെയ്യുന്നത്. വാസ്തുപ്രകാരം ഇത്തരത്തില്‍ ചെയ്യുന്നത് ദോഷങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. കാരണം ഓരോ ഗ്രഹത്തിനും നമ്മുടെ ശരരീത്തില്‍ സ്വാധീനമുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കൈത്തണ്ടയിലെ മര്‍ദ്ദം ഇത് വഴി വര്‍ദ്ധിച്ചാല്‍ അത് രാഹുവിന്റെ ദോഷഫലങ്ങള്‍ക്ക് കാരണമാകുന്നു.
ചെറിയ ഡയല്
നിങ്ങളുടെ വാച്ചിന്റെ ഡയല് ചെറുതെങ്കില്‍ അത് സൂചിപ്പിക്കുന്നത് രാഹുവിന്റെ അശുഭഫലത്തെയാണ്. പലപ്പോഴും കൈത്തണ്ടയില്‍ ആവശ്യത്തിന് മര്‍ദ്ദം നല്‍കുന്നതിന് ഇത് വഴി സാധിക്കുന്നില്ല. ഇത് നിങ്ങളുടെ ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് വാസ്തു പറയുന്നത്. .അതുകൊണ്ട് തന്നെ ഡയലിന്റെ വലിപ്പം കൃത്യമായിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അധികം വലുതും അധികം ചെറുതുമാവാത്ത തരത്തില്‍ ആയിരിക്കണം വാച്ചിന്റെ ഡയലിന്റെ വലുപ്പം.
വാച്ചിന്റെ നിറം
വാച്ചിന്റെ നിറവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങളുടെ രാശിക്ക് അനുസരിച്ച് എപ്പോഴും ശരിയായ നിറം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ രാശിയും ഗ്രഹവും ദുര്‍ബലമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട നിറത്തിലുള്ള വാച്ച് ധരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധി ഉള്ള വ്യക്തികളെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വെള്ളി, സ്വര്‍ണ നിറത്തിലുള്ള വാച്ച് തിരഞ്ഞെടുക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുകയും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വാസ്തു പറയുന്നത്.
ധരിക്കേണ്ടത് ഏത് കൈയ്യില്‍?
ഏത് കൈയ്യിലാണ് വാച്ച് ധരിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും വാച്ച് ധരിക്കുന്നത് വഴി ഉണ്ടാവുന്നില്ല എന്നുണ്ടെങ്കില്‍ അത് കൈയ്യിലും വാച്ച് ധരിക്കാവുന്നതാണ്. എന്നിരുന്നാലും വലത് കൈയ്യില്‍ വാച്ച് ധരിക്കുന്നത് നിങ്ങള്‍ക്ക് വിജയവും പുരോഗതിയും കൊണ്ട് വരും എന്നും വാസ്തു പറയുന്നു. ഇത് നിങ്ങള്‍ വാച്ച് ധരിക്കുന്നതിന് മുന്‍പ് ഓര്‍ക്കേണ്ടതാണ്. എങ്കിലും ഇടത് കൈയ്യില്‍ വാച്ച് ധരിക്കുന്നത് കൊണ്ട് ദോഷഫലങ്ങള്‍ പ്രത്യേകിച്ച ഉണ്ടാവുന്നില്ല.
അയഞ്ഞ വാച്ച് ധരിക്കരുത്
പലപ്പോഴും പലരും അയഞ്ഞ വാച്ച് ധരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കാരണവശാലും അയഞ്ഞ വാച്ച് ധരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല കൈത്തണ്ടയില്‍ ഏറ്റവും അനുയോജ്യമായി കിടക്കുന്ന വാച്ച് തിരഞ്ഞെടുക്കുന്നതിനും ശ്രദ്ധിക്കണം. വാസ്തുപ്രകാരം അയഞ്ഞ വാച്ച് ധരിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ഏകാഗ്രതയെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. അതുപോലെ തന്നെ വാച്ച് സൂക്ഷിക്കുന്നതും പ്രധാനപ്പെട്ടതാണ്. ഒരു കാരണവശാലും തലയിണക്ക് മുകളിലോ കിടക്കയിലോ വാച്ച് സൂക്ഷിക്കരുത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും നെഗറ്റീവിറ്റി ഉണ്ടാക്കുകയും ചെയ്യും എന്നാണ് വാസ്തു പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications