For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശിപ്രകാരം വാഹനത്തിന് ഈ നിറമെങ്കില്‍ ഭാഗ്യം കൂടെനില്‍ക്കും

|

ഓരോരുത്തരുടെയും ജാതകവും രാശിയും ജനനസമയവും ഗ്രഹസ്ഥാനവും ഒക്കെ നോക്കി ജ്യോതിഷപ്രകാരം അവരുടെ ഭാവിയും ജീവിതത്തിലെ സംഭവങ്ങളും പ്രവചിക്കാന്‍ സാധിക്കും. ഓരോ രാശി ചിഹ്നത്തിലും ജനിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അവരുടേതായ പ്രത്യേകതകളും ഭാഗ്യവുമുണ്ട്. നിങ്ങളുടെ ജാതകം അടിസ്ഥാനമാക്കി നിങ്ങളുടെ ഭാഗ്യങ്ങള്‍ കണക്കുകൂട്ടാനാവും. അത്തരത്തില്‍, നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാനുള്ള സമയം എപ്പോള്‍ അനുകൂലമാകുമെന്നും പ്രവചിക്കാന്‍ കഴിയും.

Most read: ജീവിതത്തിലെ ഏതാഗ്രഹവും സാധിക്കാന്‍ തിങ്കളാഴ്ച ചെയ്യേണ്ടത്Most read: ജീവിതത്തിലെ ഏതാഗ്രഹവും സാധിക്കാന്‍ തിങ്കളാഴ്ച ചെയ്യേണ്ടത്

സാധാരണയായി, ഇത് ഗ്രഹങ്ങള്‍, ശനി, ശുക്രന്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു വീട് പോലെ, ഒരു കാറും ജീവിത വിജയത്തിന്റെ ഒരു അടയാളമാണ്. ഒരു വാഹനം സ്വന്തമാക്കുന്നതില്‍ ഒരാളുടെ ജാതകത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്‍. കാരണം ഇത് സമ്പത്തിന്റെയും ഭൗതിക സുഖസൗകര്യങ്ങളുടെയും ആഢംബരങ്ങളുടെയും അടയാളമാണ്. ഒരു വാഹനം വാങ്ങുന്നതിന് ജാതകത്തില്‍ ശനിയും നല്ല സ്ഥാനത്ത് ആയിരിക്കണം. ചൊവ്വ, രാഹു എന്നിവയാണ് കണക്കിലെടുക്കേണ്ട മറ്റ് ഗ്രഹങ്ങള്‍. ജാതകത്തിലെ ഭവനങ്ങളില്‍ വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഏറ്റവും പ്രധാനമാണ് നാലാമത്തെ വീട്. വാഹനം വാങ്ങുന്നതിന് ശരിയായ സമയം, വാഹനത്തിന്റെ നമ്പര്‍, വാഹനത്തിന്റെ നിറം എന്നിവയ്ക്കായി പലരും ഒരു ജ്യോതിഷത്തിന്റെ സഹായം തേടുന്നു. ജാതകം പരിശോധിച്ച് വ്യക്തിയുടെ ജനനസമയത്ത് ചന്ദ്രന്റെ സ്ഥാനം തിരിച്ചറിയുന്നതിലൂടെ, വാഹനത്തിന് അനുയോജ്യമായ നിറം തിരിച്ചറിയാന്‍ സാധിക്കും. നിറം തിരഞ്ഞെടുക്കുമ്പോള്‍ രാശിയെ ഭരിക്കുന്ന ഗ്രഹവും കണക്കിലെടുക്കുന്നു. വാഹനം വാങ്ങുമ്പോള്‍ ഓരോ രാശിക്കാര്‍ക്കും ഏത് നിറമാണ് ഏറ്റവും അനുയോജ്യമായത് എന്നു നോക്കാം.

മേടം

മേടം

മേടം രാശിക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. നീല നിറമാണ് നിങ്ങള്‍ക്ക് ഒരു വാഹനത്തിന് ഏറ്റവും അനുയോജ്യമായ നിറം. കറുത്ത നിറം ഒഴിവാക്കണം. ഹനുമാന്റെ ഒരു വിഗ്രഹം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ഇടവം

ഇടവം

ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ വാഹനത്തിന് ഏറ്റവും മികച്ച നിറമാണ് വെള്ള. കറുത്ത നിറം ഒഴിവാക്കണം. പരമശിവന്റെ ഒരു ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും.

Most read:ദുരിതമോചനത്തിന് നരസിംഹ ആരാധനMost read:ദുരിതമോചനത്തിന് നരസിംഹ ആരാധന

മിഥുനം

മിഥുനം

ബുധനാണ് മിഥുനം രാശിക്കാരുടെ ഭരണഗ്രഹം. ക്രീമും പച്ച നിറങ്ങളും നിങ്ങളുടെ വാഹനത്തിന് മികച്ചതാണ്. ഒരു ഗണപതിയുടെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ ഭരണാധികാരി ചന്ദ്രനാണ്. എടുത്തുപറയേണ്ട കാര്യം എന്തെന്നാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. നിങ്ങളുടെ വാഹനത്തിന് വെള്ള, ചുവപ്പ് നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഒരു ഹനുമാന്‍ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെMost read:21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

ചിങ്ങം

ചിങ്ങം

സൂര്യനാണ് ചിങ്ങം രാശിക്കാരുടെ ഭരണാധികാരി. ചാരനിറത്തിലുള്ളതും വര്‍ണ്ണാഭമായതുമായ നിറങ്ങള്‍ ചിങ്ങം രാശിക്കാര്‍ വാഹനത്തിനായി തിരഞ്ഞെടുക്കണം. ഗായത്രി മന്ത്രം എഴുതി വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് വെള്ള, നീല നിറങ്ങള്‍ അവരുടെ വാഹനത്തിന് നല്ലതാണ്. ചുവപ്പ് നിറം ഒഴിവാക്കണം. ഒരു ശ്രീകൃഷ്ണന്റെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് വാഹനയോഗം കൈവരാന്‍ അല്‍പം കാലതാമസം എടുക്കും. ശുക്രനാണ് നിങ്ങളുടെ ഭരണ ഗ്രഹം. കറുപ്പ്, നീല നിറങ്ങള്‍ നിങ്ങളുടെ വാഹനത്തിന് അനുയോജ്യമാണ്. ഒരു സ്വസ്തിക ചിഹ്നം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ ഭരണ ഗ്രഹങ്ങളാണ് ചൊവ്വയും പ്ലൂട്ടോയും. നിങ്ങളുടെ വാഹനത്തിന് വെളുത്ത നിറം മികച്ചതാണ്. പച്ച, കറുപ്പ് നിറങ്ങള്‍ ഒഴിവാക്കണം. പരമശിവന്റെ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ധനു

ധനു

ധനു രാശിക്കാരെ വ്യാഴം ഭരിക്കുന്നു. ചുവപ്പ്, വെള്ളി നിറങ്ങള്‍ നിങ്ങളുടെ വാഹനത്തിന് മികച്ചതാണ്. കറുപ്പ്, നീല നിറങ്ങള്‍ ഒഴിവാക്കണം. ഒരു ഹനുമാന്‍ ചാലിസ വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

മകരം

മകരം

മകരം രാശിക്കാരെ ശനി ഗ്രഹം ഭരിക്കുന്നു. വെള്ള, ചാര, ലൈറ്റ് നിറങ്ങള്‍ എന്നിവ നിങ്ങളുടെ വാഹനത്തിന് നല്ലതാണ്. ചുവപ്പ്, നീല നിറങ്ങള്‍ ഒഴിവാക്കണം. ഒരു ശ്രീകൃഷ്ണ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

കുംഭം

കുംഭം

ശനി, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കുംഭം രാശിക്കാരെ ഭരിക്കുന്നത്. നീല, വെള്ള, ചാര നിറങ്ങള്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് നല്ലതാണ്. ഒരു പരമേശ്വര ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

മീനം

മീനം

വ്യാഴവും നെപ്റ്റിയൂണുമാണ് മീനം രാശിക്കാരെ ഭരിക്കുന്നത്. ഗോള്‍ഡന്‍, മഞ്ഞ അല്ലെങ്കില്‍ വെള്ള നിറങ്ങള്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമാണ്. ഒരു ഹനുമാന്‍ ചിത്രം വാഹനത്തില്‍ സൂക്ഷിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

English summary

Which Color of Vehicle Should You Buy As Per Zodiac Sign

Some people may have a favorite color, and they may decide to buy a car in this color. But your favorite color may not be ideal for you, according to astrology. Read on.
X
Desktop Bottom Promotion