Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രാശിപ്രകാരം നിങ്ങളുടെ പങ്കാളിയെ കണ്ട് മുട്ടാന്‍ ഭാഗ്യം ഇവിടെയാണ്
വിവാഹത്തിന്റെ കാര്യത്തില്‍ രാശിയും ജാതകവും പൊരുത്തവും എല്ലാം നോക്കുന്നവരാണ് പലരും. ഇത് കൂടാതെ പങ്കാളിയെ കണ്ട് മുട്ടുന്നതും ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയാണ്. എങ്ങനെയാണ് ഓരോ രാശിക്കാരും അവര്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടെത്തുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ?

എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ പങ്കാളിയെയ എവിടെ വെച്ച് കണ്ട് മുട്ടുന്നു എന്നുള്ളതാണ്. പങ്കാളിയെ കണ്ട് മുട്ടുന്ന സ്ഥലത്തെക്കുറിച്ച് 12 രാശിക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മേടം രാശി
മേടം രാശിക്കാര്‍ പൊതുവെ ഊര്‍ജ്ജസ്വലരും ആവേശഭരിതരുമായതിനാല് ഒരിടത്ത് മാത്രമായി അവര്‍ക്ക് ഒതുങ്ങിയിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും അല്പം സാഹസികമായ ഇടങ്ങളിലായിരിക്കും ചെന്നെത്തുക. ട്രക്കിംങ്, യാത്രകള്‍ എന്നിവയെല്ലാം ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളില്‍ സമാനചിന്താഗതിക്കാരായ ആളുകളെ കണ്ട് മുട്ടുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ കാര്യങ്ങള്‍ ഗവേഷണം ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. അത് മാത്രമല്ല പലപ്പോഴും പുതിയ ആളുകളുമായി സംസാരിക്കാനും പരിചയപ്പെടുന്നതിനും ഇവര്‍ ശ്രമിക്കുന്നു. പലപ്പോഴും ഒരു റെസ്റ്റോറന്റില്‍ ഒരു പുതിയ പാചകരീതി പരീക്ഷിക്കുമ്പോള്‍ ഒരു മാളില്‍ ഷോപ്പിംഗ് നടത്തുമ്പോഴോ അല്ലെങ്കില്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ പോലും നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരാളെ കണ്ടുമുട്ടാം. ഇതായിരിക്കും ഇവര്‍ക്ക് പങ്കാളിയെ കണ്ട് മുട്ടുന്നതിനുള്ള ഇടങ്ങളും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങലും വാഗ്ദാനം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.. പലപ്പോഴും പ്രണയത്തിന് ഇവര്‍ ആഗ്രഹിച്ച് കൊണ്ടിരിക്കും. ഇവര്‍ക്ക് സൗഹൃദങ്ങളാണ് ഏറ്റവും മികച്ച് നില്ക്കുന്നതും. അതുകൊണ്ട് തന്നെ സൗഹൃദങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച ഒരു പങ്കാളിയെ കണ്ടെത്തുന്നതിനാണ് ഇവര്‍ ശ്രമിക്കുക.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ അവരുടെ വിവാഹം, കുടുംബം, പ്രണയം എന്നിവക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയോ ആപ്പ് വഴിയോ നിങ്ങളുടെ ബന്ധുവിന്റെ വിവാഹ വേളയിലോ ആയിരിക്കാം ഇവര്‍ പങ്കാളിയെ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ കുടുംബത്തോട് ചേര്‍ന്നിരിക്കുന്നതിന് താല്‍പ്പര്യം കാണിക്കുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ആത്മവിശ്വാസമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവര്‍ ഒരു പങ്കാളിയില്‍ നിന്നും ബന്ധത്തില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു ഡേറ്റിംഗ് ആപ്പിലോ പാര്‍ട്ടിയിലോ ആയിരിക്കും നിങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നത്.

കന്നിരാശി
കന്നിരാശിക്കാര്‍ തികച്ചും കഠിനാധ്വാനികളും കരിയര്‍ ഓറിയന്റഡ് ആയിട്ടുള്ള ആളുകളുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ പ്രൊഫഷണല്‍ ജീവിതത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും. ഇവര്‍ എപ്പോഴും ഓഫീസില്‍ നിന്നാണ് ഇവരുടെ പങ്കാളിയെ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തില്‍ പങ്കാളിയും ഓഫീസും ഇവര്‍ ഒരുപോലെ കൈകാര്യം ചെയ്യുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ വളരെയധികം റൊമാന്റിക് ആയിരിക്കും. അത് കൂടാതെ ഇവര്‍ക്ക് എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനും ശ്രദ്ധാകേന്ദ്രമാകാനും ഇഷ്ടപ്പെടുന്നു. വര്‍ക്ക്ഷോപ്പ്, ഡാന്‍സ് ക്ലാസ് അല്ലെങ്കില്‍ ഏതെങ്കിലും ഹോബി ക്ലാസ്സില്‍ ആയിരിക്കും നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അല്പം പ്രയാസമുള്ളതാണ് പങ്കാളിയെ കണ്ടെത്തുക എന്നത്. കാരണം ഇവര്‍ അന്തര്‍മുഖരായിരിക്കും എന്നുള്ളതാണ് സത്യം. എന്നാല്‍ ഒരു റിയൂണിയന് പോലുള്ള അവസരങ്ങളില്‍ പലപ്പോഴും ഇവര്‍ പങ്കാളിയെ കണ്ടെത്തുന്നുണ്ട്. ഈ ബന്ധം കൂടുതല്‍ കാലം നിലനില്ക്കുകയും ചെയ്യുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പങ്കാളിയെ കണ്ടെത്തുന്നത് പലപ്പോഴും യാത്രകളിലാണ്. ഇവര്‍ക്ക് പലപ്പോഴും യാത്രകള്‍ ഒരു അഭിനിവേശം തന്നെയായിരിക്കും. നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്രാ പദ്ധതികള്‍ എന്നിങ്ങനെയുള്ള അവസരങ്ങളിലാണ് മികച്ച പങ്കാളിയെ ഇവര്‍ കണ്ടെത്തുന്നത്. അതിനെക്കുറിച്ച് ഇവര്‍ വളരെയധികം ചര്‍ച്ചകള്‍ നടത്തുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് കരിയറില്‍ ആയിരിക്കും ശ്രദ്ധ കൂടുതല്‍ വേണ്ടി വരുന്നത്. എന്നാല്‍ അതിനിടക്ക് ആസ്വദിക്കാന്‍ കിട്ടുന്ന സാഹചര്യങ്ങളില്‍ ഇവര്‍ മുന്നോട്ട് പോവുന്നു. പലപ്പോഴും ഒരു ബാറിലോ പബ്ബിലോ പ്രത്യേകമായി ആരെയെങ്കിലും മകരം രാശിക്കാര്‍ കണ്ടെത്തിയേക്കാം. അത് തന്നെയായിരിക്കും ഇവരുടെ ജീവിത പങ്കാളി എന്ന് പറയുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബൗദ്ധിക സംഭാഷണത്തിനായിരിക്കും കൂടുതല്‍ താല്‍പ്പര്യം. അത് മാത്രമല്ല ഇവര്‍ എപ്പോഴും അവരുടെ അറിവ് വികസിപ്പിക്കുന്നതിനായി എപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ഒരു ബുക്ക് കഫേയിലോ ലൈബ്രറിയിലോ ബുക്ക് റീഡേഴ്സ് ക്ലബ്ബിലോ ആരെയെങ്കിലും കാണാനും പരിചയപ്പെടുന്നതിനും പങ്കാളിയാവാനും ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സര്‍ഗ്ഗാത്മകതയും കലയും തന്നെയായിരിക്കും താല്‍പ്പര്യമുള്ള വിഷയങ്ങള്‍. പലപ്പോഴും കലാരംഗത്താണ് ഇവര്‍ പങ്കാളിയെ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ രണ്ടുപേരും പൊതുവായ താല്‍പ്പര്യമുള്ള മേഖലകള്‍ പങ്കിടും. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ പിരിയുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.



Click it and Unblock the Notifications