For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീ വിഗ്രഹം വീട്ടിലുണ്ടോ? വാസ്തുപ്രകാരം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷഫലം

|

ഹിന്ദുമതത്തില്‍ ലക്ഷ്മി ദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി കണക്കാക്കുന്നു. ലക്ഷ്മീദേവി കുടികൊള്ളുന്ന വീട്ടില്‍ സദാ സന്തോഷമുണ്ടാകുമെന്നും പണത്തിന് ക്ഷാമമുണ്ടാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താല്‍, ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ പലതരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ലക്ഷ്മീദേവിയെ വീട്ടില്‍ പൂജിക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹം തങ്ങളില്‍ നിലനില്‍ക്കുമെന്ന് എല്ലാവരും കരുതുന്നു.

Also read: മാര്‍ച്ചില്‍ വലിയ ഗ്രഹമാറ്റങ്ങള്‍; ഈ 5 രാശിക്ക് കഷ്ടനഷ്ടങ്ങളും പണക്ഷാമവുംAlso read: മാര്‍ച്ചില്‍ വലിയ ഗ്രഹമാറ്റങ്ങള്‍; ഈ 5 രാശിക്ക് കഷ്ടനഷ്ടങ്ങളും പണക്ഷാമവും

പക്ഷേ ദേവീ വിഗ്രഹം വീട്ടില്‍ കൊണ്ടുവന്ന് പൂജിച്ചാല്‍ മാത്രം പോരാ, അത് ശരിയായ രീതിയില്‍ സ്ഥാപിക്കേണ്ടതും പ്രധാനമാണ്. ലക്ഷ്മി ദേവിയെ ശരിയായ ദിശയിലും ശരിയായ രീതിയിലും വച്ച് പൂജിച്ചില്ലെങ്കില്‍ അത് ലാഭത്തിന് പകരം നഷ്ടമാണ് ഉണ്ടാക്കുക. പലപ്പോഴും വീട്ടില്‍ ലക്ഷ്മി ദേവിയുടെ വിഗ്രഹമോ ചിത്രമോ വയ്ക്കുമ്പോള്‍ ആളുകള്‍ക്ക് ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. വാസ്തു ശാസ്ത്രം അനുസരിച്ച്, ലക്ഷ്മി ദേവിയുടെ വിഗ്രഹമോ ചിത്രമോ സൂക്ഷിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ലക്ഷ്മിയും വിഘ്‌നേശ്വരനും

ലക്ഷ്മിയും വിഘ്‌നേശ്വരനും

വിവേകമില്ലാത്ത ഒരു വ്യക്തിക്ക് അനുപാതമില്ലാത്ത സമ്പത്ത് ലഭിച്ചുകഴിഞ്ഞാല്‍ മന:സാക്ഷി നഷ്ടപ്പെടുന്നതായും അയാളുടെ സമ്പത്ത് തെറ്റായ ശീലങ്ങളുടെ രൂപത്തില്‍ തെറ്റായ ദിശകള്‍ കണ്ടെത്തുമെന്നും പറയുന്നു. സമ്പത്ത് കൂടുതല്‍ കാലം നിലനില്‍ക്കണമെങ്കില്‍ നമുക്ക് മനസ്സാക്ഷിയും വിവേകവും ആവശ്യമാണ്. അതുകൊണ്ട് ഗണപതിക്കൊപ്പം ലക്ഷ്മി ദേവിയെയും എല്ലായ്‌പ്പോഴും ആരാധിച്ചു വരുന്നു. ലക്ഷ്മി ദേവി ഗണപതി ഭഗവാന്റെ മാതാവു കൂടിയാണ്.

ഗണേശന്റെ ദിക്ക്‌

ഗണേശന്റെ ദിക്ക്‌

ഗണേശന്‍ വടക്കേ ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ ജനനത്തിന്റെ കഥയിലാണ് ഇതിന്റെ മൂലാധാരം. പരമശിവന്‍ ശിരഛേദം ചെയ്തപ്പോള്‍ പാര്‍വതി പ്രകോപിതയായി, തന്റെ മകനെ ഉടന്‍ തന്നെ തിരികെ നല്‍കണമെന്ന് ശിവനോട് ആവശ്യപ്പെട്ടു. അതിനാല്‍, ശിവന്‍ തന്റെ ഗണങ്ങളോട് വടക്കേന്ത്യയിലേക്ക് പോയി അവര്‍ കാണുന്ന ആദ്യത്തെ മൃഗത്തിന്റെ തല കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവര്‍ ആനയെ കണ്ടെത്തിയത് അവിടെ നിന്നാണ്. അങ്ങനെ ഗണപതിക്ക് ആനത്തല വച്ചുകൊടുത്തു.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

വീട്ടില്‍ പൂജയ്ക്കുള്ള ഏറ്റവും മികച്ച സ്ഥലം

വീട്ടില്‍ പൂജയ്ക്കുള്ള ഏറ്റവും മികച്ച സ്ഥലം

വീടിന്റെ വടക്കുകിഴക്കന്‍ കോണാണ് പൂജയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. ദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന പൂജാമുറി വടക്ക് കിഴക്ക് മൂലയില്‍ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ അഭിമുഖീകരിക്കേണ്ടതാണ്, അങ്ങനെ പൂജ നടത്തുന്നയാള്‍ കിഴക്കോ പടിഞ്ഞാറോ അഭിമുഖീകരിക്കുന്നതും നല്ലതാണ്. ലക്ഷ്മിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങളെക്കുറിച്ചും വിശ്വാസങ്ങളുണ്ട്. പൂജയ്ക്ക് ഇരിക്കുന്ന ഒരു പോസാണ് ഏറ്റവും നല്ലതെന്ന് പലരും വിശ്വസിക്കുന്നു.

താമരയില്‍ ഇരിക്കുന്ന ലക്ഷ്മി ദേവി

താമരയില്‍ ഇരിക്കുന്ന ലക്ഷ്മി ദേവി

നിങ്ങളുടെ സമ്പത്തില്‍ സ്ഥിരതയും വളര്‍ച്ചയും കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് താമരയില്‍ ഇരിക്കുന്ന ലക്ഷ്മി ദേവിയെ ആരാധിക്കുന്നത്. നില്‍ക്കുന്ന ഒരു ഭാവം ലക്ഷ്മി ദേവിയെ ചഞ്ചലാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, മാത്രമല്ല ഐശ്വര്യം വേഗത്തില്‍ പോകുകയും ചെയ്യും. ഹിന്ദു വിശ്വാസങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, പൂജാമുറിയിലൈ ലക്ഷ്മി വിഗ്രഹത്തിന്റെയും ഗണപതി വിഗ്രഹത്തിന്റെയും ഇരിപ്പിടങ്ങളും സ്ഥാനങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ലക്ഷ്മി ദേവിയുടെ സ്ഥാനം

ലക്ഷ്മി ദേവിയുടെ സ്ഥാനം

ഗണപതിയുടെ മാതാവായ ലക്ഷ്മി എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ വലതുവശത്ത് ഇരിക്കണം, കാരണം ഇടത് ഭാഗം ഭാര്യയ്ക്കാണ്. ഈ കാര്യത്തില്‍ എന്തെങ്കിലും തെറ്റ് മോശം ശകുനം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏതൊരു പൂജയിലും ഏറ്റവും പ്രധാനം സ്വാര്‍ത്ഥമായ ഉദ്ദേശ്യമില്ലാതെ ദൈവത്തോടുള്ള സമ്പൂര്‍ണ്ണ ഭക്തിയും സ്‌നേഹവുമാണ്.

Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന പോലെ ലക്ഷ്മീദേവിയുടെ വാസസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് കണക്കാക്കുന്ന ചില സ്ഥലങ്ങളുണ്ട്. താമരപ്പൂവിന് ഹിന്ദുമതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. താമര ലക്ഷ്മീ ദേവിയുടെ ഇരിപ്പിടമാണെന്ന് പറയപ്പെടുന്നു. ശിവനെ ആരാധിക്കാന്‍ കൂവള ഇലകള്‍ ഉപയോഗിക്കുന്നു. കൂവളത്തിലകളുടെ പിന്‍ഭാഗത്ത് ലക്ഷ്മി ദേവി താമസിക്കുന്നതെന്ന് കരുതുന്നു. മനുഷ്യരുടെ മൂന്ന് ഗുണങ്ങളായ സത്വം, രാജസ്, തമസ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഭൂതകാലം വര്‍ത്തമാനം ഭാവി എന്നിങ്ങനെ സൂചിപ്പിക്കുന്നു. കൂവളത്തിലയോടെ ലക്ഷ്മിയെ ആരാധിക്കുന്നത് കഴിഞ്ഞ മൂന്ന് ജനനങ്ങളില്‍ ചെയ്ത പാപങ്ങളില്‍ നിന്ന് മോചനം നല്‍കുമെന്ന് പറയപ്പെടുന്നു.

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

ആനകളുടെ നെറ്റിയില്‍ ഇരുവശത്തും കൊമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രണ്ട് ഭാഗങ്ങളുണ്ട്. ഗജാകുംഭം എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ രണ്ട് കൊമ്പുകള്‍ക്കിടയിലും നെറ്റിക്ക് മുകളിലും ലക്ഷ്മി വസിക്കുന്നതായി പറയപ്പെടുന്നു. ഹിന്ദുമതാചാരപ്രകാരം ചില ക്ഷേത്രങ്ങളില്‍ ആനകളെ പരിപാലിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളിലും പാരമ്പര്യത്തിലുമുള്ള നിരവധി ഉത്സവങ്ങളുടെ കേന്ദ്ര ഭാഗമാണ് ആനകളുടെ ഘോഷയാത്ര. ആനയുടെ ഗജാകുംഭത്തില്‍ ലക്ഷ്മി ദേവി വസിക്കുന്നുവെന്നതിനാല്‍ ആനയെ കാണുന്നത് പവിത്രമായി കണക്കാക്കപ്പെടുന്നു.

Most read:പിങ്ക് മൂണ്‍; ഈ രാശിയില്‍ വരുത്തുന്ന മാറ്റങ്ങള്‍Most read:പിങ്ക് മൂണ്‍; ഈ രാശിയില്‍ വരുത്തുന്ന മാറ്റങ്ങള്‍

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്‍

ലക്ഷ്മി ദേവി ഒരു പശുവിന്റെ പിന്‍ഭാഗത്താണ് താമസിക്കുന്നുവെന്ന് ഹിന്ദു മത ഗ്രന്ഥങ്ങള്‍ പറയുന്നു. പശു ആരാധന ഹിന്ദുമതത്തില്‍ വളരെ പവിത്രമായ ഒരു സമ്പ്രദായമാണ്. ഗോക്കളെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് സമൃദ്ധിയെയും സമ്പത്തിനെയും ക്ഷണിക്കുമെന്ന് പറയപ്പെടുന്നു. ആളുകള്‍, പ്രത്യേകിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പശുവിന്റെ പുറകില്‍ മഞ്ഞളും സിന്ദൂരവും പുരട്ടുകയും ആരാധന നടത്തുകയും ചെയ്യുന്നു. ലക്ഷ്മീ പൂജയുടെ ഒരു പ്രധാന ഭാഗമാണിത്. മനുഷ്യരുടെ കഴിവുകള്‍ കണക്കിലെടുക്കുന്ന വിരല്‍ത്തുമ്പിലും ലക്ഷ്മി വസിക്കുന്നു എന്നു വിശ്വാസമുണ്ട്. ഒരാള്‍ രാവിലെ ഉണരുമ്പോള്‍ അയാളുടെ വിരല്‍ത്തുമ്പുകള്‍ നോക്കുന്നത് ലക്ഷ്മി ദേവിയുടെ ദര്‍ശനം ലഭിക്കുകയും അനുഗ്രഹം നേടുന്നതിനും തുല്യമാണെന്ന് പറയപ്പെടുന്നു.

English summary

Where To Place Lakshmi Statue In House

Here we will discuss where to place a Lakshmi statue in home for better result. Take a look.
X
Desktop Bottom Promotion