For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

|

വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശുചിയായി സൂക്ഷിക്കുന്ന ഒരു വീട് നിഷേധാത്മകതയോ ദാരിദ്ര്യമോ വളര്‍ത്തുന്നില്ലെന്നും വിശ്വസിക്കുന്നു. അതിനാല്‍ വാസ്തുപരമായി ഒരു വീട് സൂക്ഷിക്കുന്നതില്‍ ഏറെ പ്രത്യേകതകളുണ്ട്. പോസിറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കുന്നതിനായി വീട് വൃത്തികേടായി വയ്ക്കരുത് എന്നതിന്റെ പ്രാധാന്യവും വാസ്തു പറയുന്നു. വീട്ടില്‍ ഐക്യം നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനുമായും നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കണമെന്ന് വാസ്തു പറയുന്നു.

Most read: നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read: നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ഇതിനായി, ചൂലാണ് ഏറ്റവും പ്രധാനപ്പെട്ടത്. വീട് വൃത്തിയാക്കി കഴിഞ്ഞ് നിങ്ങള്‍ അത് ഏതെങ്കിലും സ്ഥാനത്ത് സൂക്ഷിക്കുന്നു. എന്നാല്‍ വാസ്തു അനുസരിച്ച് എവിടെയും ചൂല് സൂക്ഷിക്കുന്നത് തെറ്റാണെന്ന് പറയുന്നു. ഇത്തരത്തില്‍ ഒരു വീട്ടില്‍ ചൂല് അലക്ഷ്യമായി എവിടെയെങ്കിലും വയ്ക്കുന്നത് ലക്ഷീ ദേവിയെ നിങ്ങളുടെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാകുന്നു. വാസ്തുശാസ്ത്രത്തെ പരിഗണിക്കാതെ വീട്ടില്‍ എവിടെയും ചൂല് സൂക്ഷിക്കുന്നത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഏത് സ്ഥലത്താണ് നിങ്ങള്‍ ചൂല് സൂക്ഷിക്കേണ്ടതെന്ന് നമുക്കു നോക്കാം.

ചൂല് സൂക്ഷിക്കേണ്ട ദിശ

ചൂല് സൂക്ഷിക്കേണ്ട ദിശ

വാസ്തു ശാസ്ത്രത്തില്‍ ചൂല് സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും സൂചിപ്പിച്ചിരിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ചൂല് ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നു. ചൂല് ശരിയായ ദിശയില്‍ സൂക്ഷിക്കുക.

ഈ ദിശ നിലനിര്‍ത്തുക

ഈ ദിശ നിലനിര്‍ത്തുക

ചൂലിനെ എല്ലായ്‌പ്പോഴും നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, നിങ്ങള്‍ വീട്ടിലെ ചൂല് ഈ ദിശയില്‍ മാത്രം സൂക്ഷിക്കുക. ഒരിക്കലും ചൂല് നിങ്ങളുടെ വീടിന്റെ മേല്‍ക്കൂരയുടെ മുകളില്‍ വയ്ക്കരുത്. ചൂല് മേല്‍ക്കൂരയില്‍ വയ്ക്കുന്നത് വീട്ടിലെ പണം കുറയ്ക്കുകയും മോഷണത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.

Most read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷംMost read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷം

മറച്ചു വയ്ക്കുക

മറച്ചു വയ്ക്കുക

വാസ്തു ശാസ്ത്രമനുസരിച്ച് ചൂല് എല്ലായ്‌പ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിഞ്ഞ് വയ്ക്കരുത്. ചൂല് തലകീഴായി നിര്‍ത്തുന്നത് ബലഹീനതയുടെ സൂചനയാണ്.

വീടിനു പുറത്ത്

വീടിനു പുറത്ത്

രാത്രിയില്‍, വീടിന് സമീപം അല്ലെങ്കില്‍ വീടിന്റെ പ്രധാന വാതിലിനടുത്ത് ഒരു ചൂല് സൂക്ഷിക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. രാത്രിയില്‍ ഈ സ്ഥലങ്ങളില്‍ ചൂല് സൂക്ഷിക്കുകയാണെങ്കില്‍, വീടിനുള്ളില്‍ നെഗറ്റീവ് എനര്‍ജി പ്രവേശിക്കാന്‍ കഴിയില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ ചൂല് രാത്രിയില്‍ മാത്രം ഇത്തരത്തില്‍ സൂക്ഷിക്കുക. പകല്‍ സമയത്ത് ആരുടെയും കണ്ണെത്താത്ത ഇടത്തില്‍ വയ്ക്കുക.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

അടുക്കള, ഡൈനിംഗ് റൂം

അടുക്കള, ഡൈനിംഗ് റൂം

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം, നിങ്ങള്‍ കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചൂല് സൂക്ഷിക്കരുത്. അടുക്കളയില്‍ ഒരു ചൂല് സൂക്ഷിക്കുന്നത് വീട്ടിലെ ഭക്ഷ്യധാന്യങ്ങള്‍ കുറയ്ക്കുമെന്നും ദാരിദ്ര്യം വരുത്തുമെന്നും വിശ്വസിക്കപ്പെടുന്നു. അതുപോലെ, ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ചൂല് സൂക്ഷിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വീട്ടിലെ ആളുകള്‍ രോഗികളായി തുടരുമെന്നും പറയുന്നു.

ആരെങ്കിലും സന്ദര്‍ശിച്ചാല്‍

ആരെങ്കിലും സന്ദര്‍ശിച്ചാല്‍

ഒരു വ്യക്തി അല്ലെങ്കില്‍ അതിഥി നിങ്ങളുടെ വീട്ടില്‍ നിന്ന് പോയാല്‍ ഉടനെ വീട്ടില്‍ ചൂല് ഉപയോഗിച്ച് വൃത്തിയാക്കരുത്. കാരണം അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയുമായി ഒരു അപകടത്തിലേക്ക് നയിച്ചേക്കാം. വീട്ടിലെ ഏതെങ്കിലും അംഗം പുറത്തുപോയതിനുശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് ചൂല് പ്രയോഗിക്കണം.

രാത്രി ഉപയോഗം

രാത്രി ഉപയോഗം

രാത്രിയില്‍ ഒരു ചൂല് ഉപയോഗിക്കരുത്. കാരണം അങ്ങനെ ചെയ്യുന്നത് അപശകുനമായി കണക്കാക്കുന്നു. ചൂല് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും പകലും ആണ്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ചൂല് ഉപയോഗിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു.

പുതിയ ചൂല് ഉപയോഗിക്കുക

പുതിയ ചൂല് ഉപയോഗിക്കുക

നിങ്ങള്‍ മറ്റൊരു വീട്ടില്‍ പോകുമ്പോഴോ ഒരു പുതിയ വീട്ടില്‍ താമസം മാറുമ്പോഴോ ഒരു പഴയ ചൂല് കൊണ്ടുപോകരുത്. ഒരു പുതിയ വീട്ടില്‍ ഒരു പുതിയ ചൂല് ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും ശുഭകരമാണ്.

ചൂല് ചവിട്ടരുത്

ചൂല് ചവിട്ടരുത്

ചൂലില്‍ ഒരിക്കലും കാല്‍ വയ്ക്കരുത്, അത് കാലില്‍ തൊടരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ലക്ഷ്മി ദേവി ഈ പ്രവൃത്തിയില്‍ കോപപ്പെടുന്നു. അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്.

കൃഷ്ണപക്ഷ സമയത്ത്

കൃഷ്ണപക്ഷ സമയത്ത്

ശുഭ സമയത്ത് ചൂല് വാങ്ങിയാല്‍, അത് ലക്ഷ്മി ദേവിയെയും വീട്ടിലേക്കു കൊണ്ടുവരുന്നു. തിരുവെഴുത്തുകള്‍ അനുസരിച്ച് കൃഷ്ണപക്ഷ സമയത്ത് ചൂല് വാങ്ങുന്നതാണ് നല്ലത്. ഈ സമയത്ത് വീട്ടില്‍ ഒരു ചൂല് കൊണ്ടുവരുന്നത് നല്ല ഊര്‍ജ്ജം വീട്ടില്‍ പ്രവേശിക്കാനിടയാക്കുന്നു. അതേ സമയം, ശുക്ലപക്ഷത്ത് വാങ്ങിയ ചൂല് ശുഭമായി കണക്കാക്കുന്നില്ല. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി വരുത്തുന്നു.

ദീപാവലിയില്‍

ദീപാവലിയില്‍

ദീപാവലി സമയത്ത് ചൂല് വാങ്ങുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. ദീപാവലിയില്‍ ഒരു പുതിയ ചൂല് വീട്ടില്‍ കൊണ്ടുവന്നാല്‍ ലക്ഷ്മി ദേവി വീട്ടില്‍ പ്രവേശിപ്പിക്കുമെന്നും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവു വരുന്നില്ലെന്നും പറയപ്പെടുന്നു.

ഇവ ശ്രദ്ധിക്കുക

ഇവ ശ്രദ്ധിക്കുക

* വീടിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് കോണില്‍ ശുചീകരണ വസ്തുക്കള്‍ സൂക്ഷിക്കണം.

* പൂജാ മുറിയിലോ തെക്ക്-കിഴക്കിലോ വടക്കുകിഴക്കന്‍ ദിശയിലോ സൂക്ഷിക്കരുത്.

* ക്ലീനിംഗ് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും നല്ലതല്ല, കാരണം ഇത് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കും.

* വീടിന്റെ പ്രധാന കവാടത്തില്‍ നിന്ന് അതിഥികള്‍ക്ക് ദൃശ്യമാകാന്‍ പാടില്ലാത്തതിനാല്‍ ഇവ മറച്ചുവെക്കേണ്ടത് പ്രധാനമാണ്.

* ലംബമായി സ്ഥാപിച്ചിരിക്കുന്ന ചൂലുകളെ നിന്ദ്യമായി കണക്കാക്കുന്നു.

* പഴയതോ ചീത്തയായതോ ആയ ചൂലുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

English summary

Vastu Tips in Malayalam : Where To Keep Broom In House

The broom has special significance in Vastu. It is believed that the broom of your house should be hidden like money. Read on the vastu tips for keeping broom.
X
Desktop Bottom Promotion