Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
Vishu 2025: ഒരു വര്‍ഷം നീണ്ട് നില്ക്കും ഐശ്വര്യവും സമൃദ്ധിയും ധനനേട്ടവും വിഷുക്കണി കാണേണ്ട സമയം ഇതാണ്
Vishu 2025: വിഷു എപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു ആഘോഷം തന്നെയാണ്. വിഷുവിനെ പൂര്‍ണതയില്‍ എത്തിക്കുന്നത് വിഷുക്കണി തന്നെയാണ്. വിഷുക്കണി കാണേണ്ട സമയം അതുകൊണ്ട് തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പുലര്‍ച്ചെ എപ്പോഴാണ് വിഷുക്കണി കാണേണ്ടത്, എപ്പോഴാണ് കണി കാണുന്നതിനായി ഉണര്‍ന്നെഴുന്നേല്‍ക്കണ്ടത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയുകയില്ല.
വിഷുക്കണിയും വിഷുസദ്യയും വിഷുകൈനീട്ടവും എല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഓരോ മലയാളിക്കും ഗൃഹാതുരതയുണര്‍ത്തുന്ന ഒന്ന് തന്നെയാണ് വിഷു. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും എല്ലാവരും വിഷു ആഘോഷിക്കുന്നു. ഈ ദിനത്തില്‍ കണി കാണുന്ന സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. ഏത് സമയത്ത് എപ്പോള്‍ എങ്ങനെ വിഷുക്കണി കാണണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പുതിയ തലമുറയില്‍ പെട്ട പലര്‍ക്കും രാവിലെ ഏത് സമയത്താണ് വിഷുക്കണി കാണേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എഴുന്നേറ്റാല്‍ ഉടന്‍ കണികാണണം എന്ന് നമുക്കറിയാം. എന്നാല്‍ ഉണരേണ്ട സമയം എപ്പോഴാണ്, എന്തൊക്കെ ശ്രദ്ധിക്കണം, കണിയുടെ മുഹൂര്‍ത്തം എപ്പോള്‍ എന്നതിനെക്കുറിച്ചെല്ലാം പണ്ടുള്ളവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായി അറിയില്ല എന്ന് തന്നെ പറയാം. വിഷുക്കണി കാണേണ്ട സമയത്ത് കണ്ടാല്‍ അത് ഐശ്വര്യവും സമൃദ്ധിയും നേട്ടങ്ങളും നിങ്ങളില്‍ നിറയ്ക്കുന്നു.

വിഷുക്കണി കാണേണ്ടത് എപ്പോള്‍?
വിഷുക്കണി കാണാന്‍ ഏറ്റവും ഉത്തമമായ സമയം എന്ന് പറയുന്നത് ബ്രാഹ്മമൂഹൂര്ത്തമാണ്. അതായത് പുലര്‍ച്ചെ 4.39-നും 5.26-നും ഇടയിലുള്ള സമയത്താണ് കണി കാണേണ്ടത്. ഈ സമയം വിഷുക്കണി കാണുന്നത് വഴി ജീവിതത്തില്‍ ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറയും എന്നാണ് പറയുന്നത്. പലപ്പോഴും ഈ സമയം മുപ്പത്തിമുക്കോടി ദേവതകളും ഐശ്വര്യവും അനുഗ്രഹവും ചൊരിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ സമയം വിഷുക്കണി കാണുന്നത് എന്തുകൊണ്ടും നല്ലതാണ്.
ശ്രദ്ധിക്കേണ്ടത്
സൂര്യന്റെ ഉദയം ഈ ദിനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യനില്ലാതെ കണി പൂര്‍ണമാകില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ സമയം കണി ദര്‍ശനത്തിന് സാധിക്കാത്തവര്‍ക്ക് സൂര്യന് ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം. അതായത് പുലര്‍ച്ചെ 4.39 മുതല്‍ 7.50 വരെയുള്ള സമയം വരെ കണി കാണുന്നതിന് അത്യുത്തമമാണ് എന്നാണ് വിശ്വാസം. മാത്രമല്ല കണിയൊരുക്കിയിരിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും കണ്ണെത്തണം എന്നൊരു വിശ്വാസവും ഉണ്ട്.
വിഷുക്കൈനീട്ടം
കണി കണ്ടു കഴിഞ്ഞാല്‍ അടുത്തതായി വിഷുക്കൈനീട്ടം നല്‍കുക എന്ന ചടങ്ങാണ് ഉള്ളത്. വിഷുക്കൈനീട്ടം കൊുക്കുന്ന വ്യക്തി നാണയവും കണിക്കൊന്നയും ചേര്‍ത്ത് വലത് കൈകൊണ്ട് വേണം കൈനീട്ടം നല്‍കുന്നതിന്. വിഷുക്കൈനീട്ടം കൊടുക്കുന്നതിനും അത് വാങ്ങുന്നതിനും പിറകില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിഷുക്കൈനീട്ടം കൊടുക്കുന്ന വ്യക്തിയുടെ കൈ ഉയര്‍ന്നും വാങ്ങുന്ന വ്യക്തിയുടെ കൈ താഴ്ന്നും ഇരിക്കണം എന്നാണ് വിശ്വാസം. ഇവര്‍ക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം എന്നും ഉണ്ടാവും എന്നും സമ്പത്സമൃദ്ധിയും ഐശ്വര്യവും നിലനില്ക്കും എന്നും വിശ്വാസമുണ്ട്.
കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
വിഷുക്കണി ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കണിയായി ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. അടയ്ക്ക, വെറ്റില, നാണയം, കണി വെള്ളരി, കണിക്കൊന്ന, ചന്ദനം, സിന്ദൂരം, എന്നിവയെല്ലാം നിര്‍ബന്ധമായും കണിയില്‍ വെക്കേണ്ടതാണ്. മാത്രമല്ല നാളികേരം, നിലവിളക്ക്, കൃഷ്ണ വിഗ്രഹം പഴങ്ങള്‍, പച്ചക്കറികള്‍ വാഴയില എന്നിവയും കണി ഒരുക്കുമ്പോള്‍ നിര്‍ബന്ധമാണ്. ഓട്ടുരുളിയില്‍ വേണം കണി ഒരുക്കുന്നതിന്. മാത്രമല്ല നിലവിളക്ക് കത്തിക്കുമ്പോള്‍ പടിഞ്ഞാറോട്ട് ദര്‍ശനം വരുന്ന തരത്തില്വേണം കണി കാണുന്നതിന്.



Click it and Unblock the Notifications
