Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മഹാദേവന്റെ ക്ഷിപ്രകോപത്തിന്റെ ഇരകള്...
ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ് ഭഗവാന് ശിവന്. നിരവധി ഉദാഹരണങ്ങള് നമ്മുടെ പുരാണത്തില് തന്നെയുണ്ട്. ശിവന് എന്നു പറയുമ്പോള് തന്നെ നമ്മുടെ കണ്മുന്നില് തെളിയുന്നത് സംഹാരമൂര്ത്തിയായ ശിവനെയായിരിക്കും എന്നതാണ് സത്യം.
ഹിന്ദു മതത്തില് 'ഓം' എന്ന വാക്കിന്റെ പ്രാധാന്യം
പുരാണത്തില് ശിവന്റെ കോപത്തിനിരയായ നിരവധി കഥാപാത്രങ്ങളുണ്ട്. സൃഷ്ടി കര്ത്താവായ ബ്രഹ്മാവ് പോലും ശിവന്റെ കോപത്തിനിരയായിട്ടുണ്ട്. ശിവന്റെ കോപത്തിന് പാത്രങ്ങളായ മറ്റ് പുരാണ കഥാപാത്രങ്ങള് ആരൊക്കെയെന്ന് നോക്കാം.

ബ്രഹ്മാവ്
പഞ്ചമുഖനായ ബ്രഹ്മദേവന്റെ ഒരു തല അസത്യപ്രസ്താവന നടത്തിയതിന്റെ പേരില് ശിവന് കോപാകുലനായി നുള്ളിയെടുക്കുകയായിരുന്നു. ശതരൂപ എന്ന സ്ത്രീയെ ബ്രഹ്മാവ് സൃഷ്ടിക്കുകയും ഇവരുടെ സൗന്ദര്യത്തില് ബ്രഹ്മാവ് ലയിച്ച പോകുകയും ചെയ്തു. ഇതില് കോപാകുലയായ സരസ്വതി ദേവി ശതരൂപയെ മുകളില് പ്രതിഷ്ഠിക്കുകയും ഈ സമയം ബ്ര്ഹമാവിന് നാല് തല കൂടാതെ അഞ്ചാമതൊരു തല കൂടി ഉടലെടുത്തു. പിന്നീട് എന്തിനോ അസത്യം പറഞ്ഞതിനാണ് ഭഗവാന് ശിവന് ഈ തല നുള്ളിയെടുത്തു.

ദക്ഷനോടുള്ള കോപം
പാര്വ്വതി ദേവിയുടെ പിതാവായ ദക്ഷനെ വധിച്ചാണ് ശിവന് തന്റെ കോപം അടക്കിയത്. ദക്ഷയാഗത്തിന് പാര്വ്വതി ക്ഷണിക്കാതെ ചെല്ലുകയും അവിടെ അപമാനിതയായതിനെത്തുടര്ന്ന് ആത്മാഹൂതി ചെയ്യുകയുമായിരുന്നു ചെയ്തത്. ഇതിനെത്തുടര്ന്ന് കോപാകപലനായ ദേവന് ദക്ഷനെ വധിയ്ക്കുകയായിരുന്നു.

ഗണേശന് ഗജമുഖനായത്
ശിവന് കൈലാസത്തിലില്ലാത്ത സമയത്ത് പാര്വ്വതി ഗണേശനെ കാവല് നിര്ത്തി കുളിയ്ക്കാന് പോകുകയും ആരു വന്നാലും അകത്തേക്ക് കയറ്റി വിടരുതെന്ന് പറയുകയും ചെയ്തു. എന്നാല് ഇതൊന്നുമറിയാതെ വന്ന ശിവനെ അകത്തേക്ക് കയറ്റി വിടാന് ഗണപതി തയ്യാറായില്ല. ഇതില് കോപിഷ്ഠനായ ശിവന് ഗണപതിയുടെ തലവെട്ടിമാറ്റുകയായിരുന്നു. പിന്നീട് ആനയുടെ തല വെയ്ക്കുകയും ഗണേശന് ഗജമുഖന് എന്നറിയപ്പെടുകയും ചെയ്തു.

ഇന്ദ്രനോടുള്ള കലി
ഇന്ദ്രനും ബൃഹസ്പതി മുനിയുമായി ചേര്ന്ന് ഒരിക്കല് ശിവനെ കാണാന് കൈലാസത്തിലെത്തി. എന്നാല് ഇന്ദ്രനെ പരീക്ഷിക്കാനായി ശിവന് പല കാര്യങ്ങള്ക്കും പ്രതികരിക്കാതിരുന്നു. ഇത് കണ്ട് ഇന്ദ്രന് കലി കേറി ഭഗവാനെ വധിക്കാനായി ചെല്ലുകയും ഇന്ദ്രന്റെ കൈ രണ്ടും അനങ്ങാനാവാത്ത വിധത്തിലാക്കുകയും ചെയ്തു.

തൃക്കണ്ണ്
സംഹാര മൂര്ത്തിയായ ശിവന് പലപ്പോഴും തൃക്കണ്ണ് തുറക്കുന്നത് സംഹാരത്തിനായാണ്.



Click it and Unblock the Notifications
