ജീവിതത്തില്‍ എന്തുകൊണ്ട് വിജയിക്കുന്നില്ല; 12 രാശിയിലും വിജയവും പരാജയവും

ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ 12 രാശിയിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ വിജയവും പരാജയവും എല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളില്‍ ഓരോ രാശിക്കാരിലും വിജയത്തിനും പരാജയത്തിനും ചില രാശിക്കാര്‍ക്ക് മാത്രം ഇടവരുന്നുണ്ട്. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാരാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ജീവിതത്തില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതിനും ചില രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

നിങ്ങളുടെ 12 രാശിയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വിജയവും പരാജയവും എല്ലാം ഓരോരുത്തര്‍ക്കും സംഭവിക്കുന്നുണ്ട്. ജീവിതത്തില്‍ ഏതൊക്കെ രാശിക്കാരിലാണ് വിജയം ഏതൊക്കെ രാശിക്കാരിലാണ് പരാജയം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ. 12 രാശിയിലും വിജയഫലങ്ങള്‍ പരാജയ ഫലങ്ങള്‍ നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളുണ്ടെങ്കിലും വളരെയധികം പരാജയങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ഇവര്‍ക്ക് വിജയം കൈയ്യെത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും അവസരങ്ങള്‍ ഇവര്‍ക്ക് പെട്ടെന്ന് നഷ്ടപ്പെടുന്നുണ്ട്. ഇത് നല്ലതല്ല എന്നുള്ളത് തന്നെയാണ് പലപ്പോഴും ഇവരുടെ ചിന്തയില്‍ ആദ്യം വരുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങളായിരിക്കും ഇവര്‍ക്ക് വിജയത്തിലേക്കുള്ള ചവിട്ട് പടി തുറക്കുന്നത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ ഭയം തോന്നുന്നു എന്നുള്ളതാണ് സത്യം. കാരണം വിജയത്തിന് വേണ്ടി സാഹസികമായ കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയില്‍ ഇവര്‍ ഭയപ്പെട്ട് പിന്‍മാറുന്നു. വിദേശ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നതിനാല്‍ അത്തരം അവസരങ്ങള്‍ നിങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ എന്തിനേയും മറികടക്കുന്നതിന് ഇവര്‍ ശ്രമിച്ചാല്‍ വിജയം ഇവരുടെ കൈപ്പിടിയില്‍ ഒതുങ്ങും എന്നുള്ളതാണ് സത്യം.

മിഥുനം രാശി

മിഥുനം രാശി

നിങ്ങള്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ ഒരേ സമയം ലഭിക്കുന്നു. ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് നിങ്ങളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അറിവ് കൃത്യമായി വിനിയോഗിക്കാന്‍പല അവസരങ്ങളിലും നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. ഇത് തന്നെയാണ് പലപ്പോഴും വിവേചന ബുദ്ധിയില്‍ പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ശരിയായ തിരഞ്ഞെടുപ്പ് ശരിയായ സമയത്ത് നടത്തുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ലോകത്തിലെ മറ്റേതൊരു കാര്യത്തേക്കാളും നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കാരണം പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് സ്‌നേഹം, പരിചരണം എന്നിവയാണ്. ഇത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു, ഒപ്പം കരിയറുമായി ബന്ധപ്പെട്ട ചോയ്സുകള്‍ നിറഞ്ഞ സന്തോഷകരവും സ്വതന്ത്രവുമായ ജീവിതം തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ പ്രാപ്തമാക്കുന്നു. പക്ഷേ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മികച്ചത് തിരഞ്ഞെടുക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ വിജയത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. എങ്കിലും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അനാവശ്യമായി സംശയങ്ങള്‍ ഉന്നയിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിലുപരി നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്നത് പലപ്പോഴും നിങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എതത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുക എന്നത് വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ സ്വന്തം തീരുമാനങ്ങളെ സംശയിക്കുന്നത് പലപ്പോഴും നിങ്ങളില്‍ പരാജയം ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ തലയ്ക്ക് മുകളില്‍ എല്ലായ്‌പ്പോഴും സംശയത്തിന്റെ ഒരു കൂടാരം തന്നെ ഉണ്ടായിരിക്കും. പലപ്പോഴും സ്വന്തം തീരുമാനങ്ങള്‍ വരെ നിങ്ങളെ പരാജയത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ജീവിതത്തില്‍ തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത അത്ര വിജയത്തിലേക്ക് എത്തുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് അല്‍പം പ്രയാസം നേരിടുന്നുണ്ട് എല്ലാ കാര്യങ്ങളിലും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങളും മറ്റുള്ളവരും യോജിപ്പിലായിരിക്കേണ്ടതിന്റെ ആവശ്യകത വിജയത്തിന് വളരെ അത്യാവശ്യമാണ്. കാരണം സമാധാനം ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു കാരണവശാലും നിങ്ങള്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതിന് ശ്രമിക്കണം. വിജയം ഇവര്‍ക്ക് എപ്പോഴും ഒരു ചവിട്ട് പടിയായി കൂടെത്തന്നെയുണ്ടാവും.

വൃശ്ചികം രാശി

വൃശ്ചികം രാശി

നിങ്ങള്‍ക്ക് വളരെയധികം അത്ഭുതകരമായ ഗുണങ്ങളുണ്ടെങ്കിലും, കൈയ്യിലില്ലാത്തതിനെ തേടി പോവുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റും എപ്പോഴും നെഗറ്റീവ് എനര്‍ജിയാണ് എന്നുള്ളത് തന്നെയാണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ഇത് നിങ്ങളില്‍ ധാരാളം നെഗറ്റീവ് ചിന്തകള്‍ നിറക്കുന്നു. എന്നാല്‍ ജീവിതത്തിന്റെ മികച്ച വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ ഉറപ്പായും നിങ്ങള്‍ വിജയത്തിലേക്ക് എത്തും.

ധനു രാശി

ധനു രാശി

ധനു രാശിക്കാരായവര്‍ എപ്പോഴും ആളുകള്‍ക്ക് ചുറ്റും ഇരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്‍ ബുദ്ധിമാനും സംസാരിക്കാന്‍ മികച്ച വ്യക്തിയുമായിരിക്കാം, എന്നാല്‍ ആവശ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ ഗൗരവമായി എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തത് പലപ്പോഴും നിങ്ങളുടെ പരാജയത്തിന് കാരണമാകുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനേക്കാള്‍ ആഗ്രഹത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ധനു രാശിക്കാര്‍.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടത് വിജയത്തിന് വേണ്ടി ഒരു കുറുക്ക് വഴിയും സ്വീകരിക്കരുത് എന്നുള്ളതാണ്. ജീവിതത്തിലെ ഓരോ നിമിഷവും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. സ്വയം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ നിസ്സാരവത്കരിക്കുന്ന കാര്യങ്ങള്‍ പോലും ജീവിതത്തില്‍ പലപ്പോഴും വിജയത്തിലേക്കുള്ള പാതയായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ അല്‍പം കൂടുതല്‍ കഷ്ടപ്പെടുന്നതിന്റെ ഫലം അവര്‍ക്ക് ലഭിക്കുന്നു. പലപ്പോഴും ആത്മവിശ്വാസക്കുറവാണ് നിങ്ങളുടെ പരാജയത്തിന്റെ കാരണം. എന്നാല്‍ ഇതിനെ പിന്നിട്ടാല്‍ മറ്റൊന്നിനും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ് സത്യം. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാതിരിക്കുകയും സ്വയം പരിമിതപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഓരോ മിനിറ്റിലും ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം രാശി

മീനം രാശി

വൈകാരികമായി മുറിവേല്‍പ്പിക്കുക എന്ന ആശയം നിങ്ങളുടെ ജീവിതത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുന്നതിന് ്ശ്രദ്ധിക്കണം. ജീവിതത്തില്‍ വിജയത്തിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങള്‍ക്ക് വിജയം നേടുന്നതിന് സാധിക്കുകയില്ല. എല്ലാ വിധത്തിലും ജീവിതത്തിലെ പരാജയത്തെ വിജയത്തിലേക്കുള്ള ചവിട്ട് പടിയാക്കുന്നവരാണ് മീനം രാശിക്കാര്‍.

Story first published: Saturday, June 12, 2021, 15:54 [IST]
X
Desktop Bottom Promotion