Latest Updates
-
രാശിഫലം: ശനിയാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ!
മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍
ഒരു കുട്ടിയുടെ മനസ്സ് പൂന്തോട്ടം പോലെയാണ്, അവരുടെ ചിന്തകള്‍ വിത്തുകള്‍ പോലെയാണ്. മാതാപിതാക്കളെന്ന നിലയില്‍ അവരുടെ മനസ്സിനെ പരിപോഷിപ്പിക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റേയും ഉത്തരവാദിത്തം. രക്ഷാകര്‍തൃത്വം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്തങ്ങളായ സമീപനങ്ങളുണ്ട്.
എന്നിരുന്നാലും, നിങ്ങളുടെ രാശിചിഹ്നത്തിന് നിങ്ങളുടെ രക്ഷാകര്‍തൃ ശൈലിയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയും. ഇതാ, ഓരോ രാശിയിലുമുള്ള രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നു നോക്കാം.

മേടം
കുട്ടികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കാമെന്ന് മേടം രാശിക്കാര്‍ വിശ്വസിക്കുന്നു. അതുവഴി അവരുടെ കുട്ടികളെ ഉയരങ്ങള്‍ സ്വപ്നം കാണാന്‍ അവര്‍ പഠിപ്പിക്കുന്നു. കുട്ടികള്‍ക്ക് സാംസ്കാരിക മൂല്യങ്ങള്‍ നല്കുന്നതില് മേടം രാശിക്കാര്‍ വിശ്വസിക്കുകയും വലുതായി ചിന്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു മേടം രാശിക്കാര്‍ ആണെങ്കില്‍ കുട്ടികള്‍ക്ക് നിങ്ങള്‍ ഒരു മാതൃകാ പിതാവോ മാതൃകാ മാതാവോ ആകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

ഇടവം
കുട്ടികള്‍ക്ക് വളരെയധികം സുരക്ഷയും പിന്തുണയും നല്കുന്നതില് ഇടവം രാശിക്കാര്‍ വിശ്വസിക്കുന്നു. എന്നാല്‍ സുരക്ഷയും പിന്തുണയും നല്‍കുന്നത് കുട്ടികളെ തങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് അര്‍ത്ഥമാക്കുന്നില്ല. വാസ്തവത്തില്‍, അത് ഉറപ്പുവരുത്തുന്നതിലൂടെ കുട്ടികളില്‍ സ്വയം ആശ്രയിക്കാവുന്ന ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ ഈ രക്ഷിതാക്കള്‍ ശ്രമം നടത്തുന്നു. മക്കള്‍ക്കായി സമ്പത്ത് സമ്പാദിച്ചു വയ്ക്കുന്നതില്‍ ഇടവം രാശിക്കാര്‍ വിശ്വസിക്കുന്നില്ല, പകരം സ്വന്തം സമ്പത്ത് സൃഷ്ടിക്കാന്‍ അവരെ യോഗ്യരാക്കുന്നു.

മിഥുനം
കുട്ടികള്‍ക്ക് ഉറ്റ ചങ്ങാതിമാരാണ് മിഥുനം രാശിക്കാരായ മാതാപിതാക്കള്‍. നിങ്ങളുടെ കുട്ടിയുമായി വളരെ വൈകാരികമായ അടുപ്പം നിങ്ങള്‍ കാണിക്കുന്നു. ഏതു കാര്യവും തുറന്നു സംസാരിക്കാന്‍ പ്രായം നിങ്ങള്‍ക്കിടയില്‍ ഒരു തടസ്സമാകുന്നില്ല. കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കുന്നതിലും മികച്ചവരാണ് മിഥുനം രാശിക്കാരായ മാതാപിതാക്കള്‍.

കര്‍ക്കിടകം
കുട്ടികളുമായി കഴിയുന്നത്ര സമയം ചെലവഴിക്കുന്നതില്‍ കര്‍ക്കിടകം രാശിക്കാര്‍ ശ്രദ്ധ ചെലുത്തുന്നു. ഒപ്പം അവരോടൊപ്പം പുറത്തുപോകാനും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നു. മൊത്തത്തില്‍, കുട്ടികളുമായി ഇടപഴകുമ്പോള്‍ ചെറുപ്പ മനോഭാവം കാത്തുസൂക്ഷിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. അവരുടെ കൊച്ചുകുട്ടികളില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു. കുട്ടികള്‍ക്കായി ഭക്ഷണം തയ്യാറാക്കാനും അവര്‍ ഇഷ്ടപ്പെടുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാരായ മാതാപിതാക്കള്‍ വളരെ തുറന്ന മനസ്സുള്ളവരാണ്, മാത്രമല്ല അവരുടെ കുട്ടികളെ മത്സരബുദ്ധി കാത്തുസൂക്ഷിക്കുന്നവരാകാനും പരിശീലിപ്പിക്കുന്നു. സ്വന്തം ഇഷ്ടങ്ങളോടും താല്പ്പര്യങ്ങളോടും അവര്‍ വിട്ടുവീഴ്ച ചെയ്ത് അവരുടെ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി അവര്‍ സദാ ശ്രദ്ധ ചെലുത്തുന്നു.

കന്നി
കന്നി രാശിക്കാരായ രക്ഷിതാക്കള്‍ അവരുടെ കുട്ടികളില്‍ ആധിപത്യം ചെലുത്തുന്ന മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്. ഇക്കൂട്ടര്‍ അവരുടെ കുട്ടികളെ പഠനത്തിനായി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അന്തര്‍മുഖരും വളരെ സൈലന്റ് ആയവരും പുസ്തകപ്പുഴുക്കളുമാക്കി മാറ്റുന്നു. അവര്‍ മക്കളെ നിസ്വാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ അവരോട് വളരെ കര്‍ശനമായി പെരുമാറുന്നു.

തുലാം
തുലാം രാശിക്കാര്‍ അവരുടെ മക്കളെ അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ അനുവദിക്കുന്നവരാണ്. ഒപ്പം, ഇക്കൂട്ടര്‍ അവര്‍ക്ക് ആവശ്യമുള്ളത് എന്തുതന്നെയായാലും അത് നല്‍കുകയും ചെയ്യുന്നു. അവര്‍ കുട്ടികളോട് വളരെ ദയയും മൃദുസമീപനവും വച്ചുപുലര്‍ത്തുന്നവരാണ്. കൂടാതെ, ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനും തുലാം രാശിക്കാര്‍ താല്പര്യപ്പെടുന്നു.

വൃശ്ചികം
സ്വന്തം കുട്ടികളെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തും ചെയ്യാന്‍ സമ്മതിക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍. എന്നാല്‍ അവര്‍ ശരിയായ പാതയിലാണെന്നും ഇവര്‍ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ വഴിയില്‍ വരുന്നതെന്തും സ്വന്തമായി കൈകാര്യം ചെയ്യുക, സഹായത്തിനായി എന്റെയടുക്കല്‍ വരരുത് എന്ന സമീപനമുള്ളവരാണ് ഈ രാശിചിഹ്നത്തിലെ മാതാപിതാക്കള്‍. കുട്ടികളെ സ്വയംപര്യാപ്തരാക്കുകയും അവര്‍ക്ക് പരമാവധി ധൈര്യവും ശക്തിയും നല്‍കുകയും ചെയ്യുക എന്നതാണ് വൃശ്ചികം രാശിക്കാരായ മാതാപിതാക്കളുടെ പ്രകൃതം.

ധനു
സാഹസിക പ്രവര്‍ത്തികള്‍ക്കായും ഉല്ലാസവേളകള്‍ക്കായും കുട്ടികളെ കയറൂരി വിടുന്നവരാണ് ധനു രാശിക്കാരായ രക്ഷിതാക്കള്‍. അതിലൂടെ കുട്ടികള്‍ക്ക് നല്ല അറിവ് നല്‍കാനും അവര്‍ ശ്രദ്ധിക്കുന്നു. കുട്ടികളോട് കുട്ടിത്തമുള്ള മനസ്സോടെ ഇക്കൂട്ടര്‍ പെരുമാറുന്നു. അവര്‍ക്ക് വളരെയധികം ശ്രദ്ധ നല്‍കുകയും ആവശ്യമുള്ളിടത്ത് അവരെ കൈപിടിച്ച് കൂടെ നില്‍ക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് നല്ല മാതൃക സൃഷ്ടിക്കുന്നവരാണ് ധനു രാശിക്കാരായ മാതാപിതാക്കള്‍.

മകരം
വളരെ പ്രായോഗികവും തുറന്ന മനസ്സുള്ളവരുമാണ് മകരം രാശിക്കാരായ രക്ഷിതാക്കള്‍. നല്ല മൂല്യങ്ങളിലും പാരമ്പര്യത്തിലും അവരുടെ കുട്ടികളെ അവര്‍ വളര്‍ത്തുന്നു. ജീവിതത്തിന്റെ എല്ലാ വശങ്ങളും കുട്ടികള്‍ക്ക് കാണിക്കുകയും അവരുടെ പാത തിരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുക എന്നതാണ് മകരം രാശിക്കാരായ രക്ഷിതാക്കളുടെ പ്രത്യേകത.

കുംഭം
കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്തവരാണ് കുംഭം രാശിക്കാര്‍. അവരുടെ ഉള്ളില്‍ നിന്ന് സ്നേഹം സ്വാഭാവികമായും വരുന്നു. അതിനാല്‍ കുംഭം രാശിക്കാരായ മാതാപിതാക്കള്‍ അവരുടെ കുട്ടികളുമായി നല്ല ബന്ധം ആസ്വദിക്കുന്നു. അവര്‍ തികച്ചും തുറന്ന മനസ്സുള്ളവരാണ്, ചില സമയങ്ങളില്‍ അവര്‍ തങ്ങളുടെ കുട്ടികളെ തെറ്റുകളില്‍ നിന്ന് പാഠം പഠിപ്പിക്കാന്‍ തയാറാകുന്നു. അങ്ങനെ അവര്‍ സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുന്നു. കുട്ടികളുമായി ഒരു വലിയ ബന്ധം പങ്കിടുന്നവരാണ് കുംഭം രാശിക്കാര്‍.

മീനം
കുട്ടികള്‍ക്ക് മികച്ച പ്രചോദനം നല്‍കുന്നവരാണ് മീനം രാശിക്കാരായ രക്ഷിതാക്കള്‍. സ്വന്തം കുട്ടികളെ അവര്‍ നന്നായി പരിപാലിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പരമാവധി പിന്തുണ നല്‍കുകയും ചെയ്യാന്‍ മടിക്കാത്തവരാണ് മീനം രാശിക്കാരായ മാതാപിതാക്കള്‍. അവരുടെ കുട്ടികള്‍ക്കായി എന്തു വിട്ടുവീഴ്ചയും ഇക്കൂട്ടര്‍ ചെയ്യുന്നു.



Click it and Unblock the Notifications