ഓരോ രാശിയും പണം കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു.

ഈ ലേഖനത്തിലൂടെ ഓരോ രാശിക്കാരും സാമ്പത്തികമായി എത്രത്തോളം സുരക്ഷിതത്വം നേടുന്നുവെന്നും നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നും വായിക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ നിര്‍ഭയമായി കാര്യങ്ങളെ നേരിടുന്നവരും മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരുമാണ്. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വെല്ലുവിളികള്‍ നിറഞ്ഞ ജോലികളില്‍ പോലും നിങ്ങള്‍ അങ്ങേയറ്റം പരിശ്രമിക്കുന്നു. പണം ധാരാളമായി ചെലവഴിക്കുന്നതിനെക്കുറിച്ചും നിങ്ങള്‍ ഭയപ്പെടുന്നില്ല, നിങ്ങളുടെ ബജറ്റിനെ തളര്‍ത്തുന്നതും ഈയൊരു ശീലമാണ്. നിങ്ങള്‍ റിസ്‌കുകള്‍ എടുക്കുന്നവരാണ്. അതിനാല്‍ പെട്ടെന്ന് പണം നേടാനുള്ള കുറുക്കു വഴികളില്‍ നിങ്ങള്‍ ആകൃഷ്ടരാകുന്നു. പെട്ടെന്നുള്ള നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ വഴികളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഇടവം രാശിക്കാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ ബുദ്ധിപൂര്‍വ്വമായ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക റിസ്‌ക് സ്വീകരിക്കുന്നത് ഗുണം ചെയ്യുന്നതായിരിക്കും.

ഇടവം

ഇടവം

ക്ഷമയും ആത്മസമര്‍പ്പണവും കൈമുതലാക്കിയവരാണ് ഇടവം രാശിക്കാര്‍. കഠിനാധ്വാനം ചെയ്ത് വിജയം നേടുന്നതിലും ജീവിതത്തിലെ പടവുകള്‍ ചവിട്ടിക്കേറുന്നതിലും നിങ്ങള്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, അത്തരം സമര്‍പ്പണം നിങ്ങളെ ഒരു മാറ്റത്തിന്റെ പാതയിലെത്തിക്കാന്‍ മടി കാണിക്കുന്നു. അതിനാല്‍ ഇടവം രാശിക്കാര്‍ തൊഴില്‍പരമായി പരിമിതപ്പെടുന്നവരാകുന്നു. ഈ സ്ഥിരതയുള്ള സ്വഭാവം നിങ്ങളില്‍ നല്ലൊരു സമ്പാദ്യശീലം വളര്‍ത്തുന്നു. പണം സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നിങ്ങള്‍ അച്ചടക്കം പാലിക്കുന്നു. എന്നാല്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇടവം രാശിക്കാര്‍ അല്‍പം പിന്നോട്ടാണ്. എങ്കിലും ഇടവം രാശിക്കാര്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.

മിഥുനം

മിഥുനം

സ്വഭാവത്തില്‍ വളരെയധികം ജിജ്ഞാസയുള്ളവരാണ് മിഥുനം രാശിക്കാര്‍. നിങ്ങളുടെ വിവിധ താല്‍പ്പര്യങ്ങള്‍ പിന്തുടരാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പലപ്പോഴും ജോലികള്‍ മാറി മാറി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇത്തരത്തിലുള്ള മാറ്റം നിങ്ങളുടെ സാമ്പത്തികാവസ്ഥയെയും ബാധിക്കുന്നു. സമ്പത്ത് ശേഖരിക്കാനും പണം ചെലവഴിക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഒരു ജോലിയില്‍ മാത്രം ഒതുങ്ങാതെ പുതിയത് തേടിപ്പോകാനുള്ള നിങ്ങളുടെ താല്‍പര്യം സാമ്പത്തികാവസ്ഥയെ ബാധിക്കാതിരിക്കാനായി മിഥുനം രാശിക്കാര്‍ ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബത്തെ സുരക്ഷിതമായി നിലിര്‍ത്താന്‍ അവര്‍ മുന്‍ഗണന നല്‍കുന്നു. ദൃഢമായ ഒരു വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും നിങ്ങള്‍ കഠിനമായി പരിശ്രമിക്കാന്‍ തയ്യാറാണ്. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ പലപ്പോഴും നിങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കുന്നു. ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുന്നവരും സുരക്ഷിതമായ നിക്ഷേപങ്ങളില്‍ താല്‍പ്പര്യപ്പെടുന്നവരുമാണ് കര്‍ക്കിടകം രാശിക്കാര്‍. സാമ്പത്തിക നേട്ടങ്ങള്‍ക്കായുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ക്കൊപ്പം നിങ്ങളുടെ സമ്പാദ്യ പദ്ധതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇടയ്ക്കിടെ റിസ്‌ക് എടുക്കുന്നതും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്.

ചിങ്ങം

ചിങ്ങം

ഉപജീവനത്തിനായി മാത്രം പണം സമ്പാദിക്കുന്നതില്‍ വിശ്വാസമില്ലാത്ത കൂട്ടരാണ് ചിങ്ങം രാശിക്കാര്‍. വളരെ ആഢംബര ജീവിതശൈലി നയിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. നിങ്ങളുടെ സുഹൃത്തുക്കളോടൊത്തും കുടുംബാംഗങ്ങളുമായുള്ള തട്ടുപൊളിപ്പന്‍ ജീവിതം നിങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇതിനര്‍ത്ഥം പണം ലാഭിക്കുന്നത് നിങ്ങള്‍ക്ക് ഒരു ശ്രമകരമായ ജോലിയാണ് എന്നാണ്. എന്നിരുന്നാലും, നിങ്ങളിലെ മത്സരബുദ്ധിയും കഠിനാധ്വാനവും, ജോലി ചെയ്ത് പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ആഢംബര വസ്തുക്കളില്‍ മാത്രം പണം ചെലവഴിക്കാതെ ചിങ്ങം രാശിക്കാര്‍ക്ക് സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് ഗുണകരമാണ്. സാമ്പത്തിക വിജയം നേടുന്നതിന് നിങ്ങളുടെ വിജയിക്കാനുള്ള മത്സരബുദ്ധിയും പ്രയോജനപ്പെടുത്തുക.

കന്നി

കന്നി

നിങ്ങള്‍ സമ്പാദിക്കുന്ന രീതിയും പണം ചെലവഴിക്കുന്ന വഴിയും നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കി നിര്‍ത്തുന്നു. എന്തെങ്കിലും ഒന്ന് നേടാനായി ജോലിയില്‍ വിശ്വസിക്കുന്നവരാണ് നിങ്ങള്‍. മറ്റുള്ളവരെ സഹായിക്കാനായുള്ള നിങ്ങളുടെ മാനസിക സ്ഥിതിയും കൂടി കണക്കിലെടുക്കുമ്പോള്‍ താരതമ്യേന ചെറിയ ജോലികളില്‍ കന്നി രാശിക്കാര്‍ തളയ്ക്കപ്പെടുന്നു. എന്നിരുന്നാലും, നിങ്ങളുടെ പണം ചെലവഴിക്കുന്നതിലെ കൃത്യതയും പണം ലാഭിക്കല്‍ തന്ത്രങ്ങളും നിങ്ങള്‍ക്ക് നേട്ടമാകുന്നു. കൂടാതെ, നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പായി വളരെയധികം മുന്‍കൂട്ടി ചിന്തിക്കുന്നതും കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്നു.

തുലാം

തുലാം

തുലാം രാശിക്കാരുടെ ചിഹ്നം ഒരു ത്രാസ് ആണെങ്കിലും വരവും ചെലവും തുലനം ചെയ്ത് നിലനിര്‍ത്തുന്നതില്‍ അവര്‍ അല്‍പം പിന്നിലാണ്. വ്യക്തിഗത ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് നിങ്ങളുടെ ഒരു ശീലമാണ്. നിങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. ഈ അമിത ചെലവുകള്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. മറുവശത്ത്, പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തികളില്‍ നിങ്ങള്‍ നന്നായി ശോഭിക്കുകയും ചെയ്യുന്നു. വര്‍ദ്ദിച്ച ചെലവുകള്‍ വരുത്തുന്നതിനു മുമ്പ് തുലാം രാശിക്കാര്‍ അല്‍പം പണം ലാഭിക്കുന്നതില്‍ കൂടി ശ്രദ്ധിച്ചാല്‍ അവരുടെ സാമ്പത്തിക വിക്രിയങ്ങളില്‍ സന്തുലിതാവസ്ഥ നേടിയെടുക്കാവുന്നതാണ്.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ ഷാര്‍പ്പായ കഴിവുകള്‍, ബുദ്ധിശക്തി, നിങ്ങളുടെ വ്യക്തിത്വത്തിലെ നിഗൂഢത എന്നിവ മറ്റുള്ളവരില്‍ നിന്ന് നിങ്ങളെ വേറിട്ട് നിര്‍ത്തുന്നു. പണം കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് ഒരു പ്രത്യേക മിടുക്ക് ഉണ്ട്. അതിനാല്‍ മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിലും വൃശ്ചികം രാശിക്കാര്‍ വിജയിക്കുന്നു. നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് വിവേകമുള്ളവരായിരിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നു, ഒപ്പം നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പോലും മറച്ചുവച്ചെന്നും വരാം. അടിയന്തിര സാഹചര്യങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവും നിക്ഷേപത്തെക്കുറിച്ചും പണം ലാഭിക്കുന്നതിനെക്കുറിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ യുക്തിബോധവും മികച്ച സാമ്പത്തികാവസ്ഥ നിങ്ങള്‍ക്ക് നേടിത്തരുന്നു.

ധനു

ധനു

അശ്രദ്ധമായ മനോഭാവം ഉള്ളവരാണ് ധനു രാശിക്കാര്‍. നിരുത്തരവാദപരമായ പെരുമാറ്റത്തിലേക്ക് ഇവര്‍ എളുപ്പത്തില്‍ വഴുതിവീഴുന്നു. നിങ്ങള്‍ വളരെ സ്വതന്ത്രരായി ജീവിക്കുന്നവരും അനുഭവങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്. അതേസമയം അക്ഷമരുമാണ് ധനു രാശിക്കാര്‍. ഈ സ്വഭാവവിശേഷങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നു. സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് നിങ്ങള്‍ എളുപ്പത്തില്‍ കരകയറുമെങ്കിലും പണം സ്വരൂപിച്ചു വയ്ക്കുന്നത് നിങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജീവിക്കുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.

മകരം

മകരം

നിങ്ങള്‍ വളരെ ചിട്ടയോടെ പണത്തെ സമീപിക്കുന്നവരാണ്. അതിനാല്‍ നിങ്ങള്‍ അനാവശ്യമായി പണം ചെലവഴിക്കാതിരിക്കുകയും നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സംരക്ഷിക്കുന്നതില്‍ അച്ചടക്കമുള്ളവരായിരിക്കുകയും ചെയ്യുന്നത് സ്വാഭാവികം. എന്നിരുന്നാലും, നിങ്ങളുടെ പണത്തെക്കുറിച്ച് ജാഗ്രത പാലിക്കുമ്പോള്‍, നിങ്ങളുടെ മുന്നിലെ നല്ല നിക്ഷേപങ്ങളെ നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവ റിസ്‌ക് കുറഞ്ഞതും ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നതുമാണെങ്കില്‍ പോലും നിങ്ങള്‍ ഇതില്‍ നിന്നൊക്കെ വിട്ടുനിന്ന് പണം സ്വരുക്കൂട്ടി വയ്ക്കുന്നു. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ നീക്കി നിങ്ങളുടെ നിക്ഷേപങ്ങളില്‍ ചില റിസ്‌ക്കുകള്‍ എടുക്കാന്‍ ശ്രമിക്കുന്നത് മകരം രാശിക്കാര്‍ക്ക് നേട്ടം നല്‍കുന്ന വഴിയാണ്.

കുംഭം

കുംഭം

ജോലിയിലെ തീരുമാനങ്ങളോ നിങ്ങളുടെ സമ്പാദ്യശീലമോ ആകട്ടെ, നിയമങ്ങള്‍ പാലിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരു മാറ്റം വരുത്താന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു. അതിനാല്‍ അത് നിങ്ങളുടെ തൊഴിലില്‍ പ്രതിഫലിക്കുന്നു. നിങ്ങള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലനല്‍കുന്നവരാണ്. അതിനാല്‍ ആരേയും കണ്ണടച്ച് സഹായിക്കാനും നിങ്ങള്‍ തയാറാണ്. എന്നാല്‍ ഇത് നിങ്ങളുടെ സ്വന്തം സാമ്പത്തികാവസ്ഥയ്ക്കും അപകടകരമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതില്‍ മാര്‍ഗങ്ങള്‍ തേടുകയും മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനു മുമ്പായി നിങ്ങള്‍ക്കായി പണം ലാഭിക്കുകയും ചെയ്യുന്നത് കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് പണം ഒരിക്കലും അവരുടെ ആദ്യ താല്‍പര്യത്തില്‍ വരുന്ന ഒന്നല്ല. ഉയരങ്ങളിലെത്താനുള്ള അഭിനിവേശം പിന്തുടരുന്നതിലൂടെ പണം നിങ്ങളുടെ കൈകളില്‍ വന്നുചേരുമെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷ അല്‍പം കുറഞ്ഞ നിലയില്‍ തന്നെ നില്‍ക്കുന്നു. പണത്തെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ആദര്‍ശവാദം നിങ്ങളെ തട്ടിപ്പുകള്‍ക്കും ഇരയാക്കിയേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിച്ച് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

X
Desktop Bottom Promotion