ജനനത്തീയതി പറയും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

ജനിച്ച നാളും മാസവും ദിവസവുമെല്ലാം നമ്മെക്കുറിച്ചു പല വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനായി സംഖ്യാശാസ്ത്രമെന്ന ഒന്നുതന്നെയുണ്ട്.

ജനനത്തീയതി 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലുമായിരിയ്ക്കും. സംഖ്യാശാസ്ത്രപ്രകാരം ജനനത്തീയതി പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

നിങ്ങള്‍ ജനിച്ച തീയതി നിങ്ങളെക്കുറിച്ചു പറയുന്ന ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

1

1

ഒന്നിന് ജനിച്ചവര്‍ നേതൃഗുണങ്ങളുള്ള, കരുത്തുള്ളവരായിരിയ്ക്കും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നവര്‍. സര്‍ഗതല്‍പരതയുള്ളവര്‍.

2

2

2 എന്ന തീയതിപ്രകാരം ജനിച്ചവര്‍ ജീവിതത്തില്‍ ബാലന്‍സ് ചെയ്യുന്നവരും മറ്റുള്ളവരുമായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിയ്ക്കുന്നവരും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവരുമായിരിയക്കും.

3

3

3 എന്ന തീയതിയില്‍ ജനിച്ചവര്‍ തമാശയിഷ്ടപ്പെടുന്നവരും പറയാന്‍ താല്‍പര്യപ്പെടുന്നവരുമായിരിയ്ക്കും. കലാതല്‍പരതയുള്ളവര്‍. മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ തക്ക ഗുണങ്ങളുള്ളവര്‍.

4

4

4 എന്ന തീയതില്‍ ജനിച്ചവര്‍ നല്ല മനക്കട്ടിയുള്ളവരും ദൃഢനിശ്ചയമുള്ളവരുമായിരിയ്ക്കും. സത്യസന്ധതയേറെയുള്ള ഇവര്‍ കഠിനാധ്വാനികളായിരിയ്ക്കും. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യുന്നവര്‍

5

5

5 തീയതിയില്‍ ജനിച്ചവര്‍ ജന്മനാ നല്ല ആശയവിനിമയ ശേഷിയുള്ളവരാരിയ്ക്കും. എന്തിനെക്കുറിച്ചും ആരോടും സംസാരിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍.

6

6

6 എന്ന തീയതിയില്‍ ജനിച്ചവര്‍ നല്ല ഉത്തരവാദിത്വബോധമുള്ളവരായിരിയ്ക്കും, വിശ്വസിയ്ക്കാവുന്നവരും. മറ്റുള്ളവരെ സംരക്ഷിയ്ക്കുന്നവരും. ഉപദേശങ്ങള്‍ക്കു വേണ്ടി മറ്റുള്ളവര്‍ ഇവരെ സമീപിയ്ക്കുകയും ചെയ്യും.

7

7

7 എന്ന തീയതിയില്‍ ജനിച്ചവര്‍ കാര്യങ്ങള്‍ അഗാധമായി വിശകലനം ചെയ്യുന്ന സ്വഭാവമുള്ളവരായിരിയ്ക്കും. ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞുമാറി സമയം ചെലവഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. ഉള്ളില്‍ ജ്ഞാനമുള്ള, തങ്ങളുടെ ബോധത്തിനനുസരിച്ചു നീങ്ങുന്നവര്‍.

8

8

8 എന്ന തീയതിയില്‍ ജനിച്ചവര്‍ ഒരു നേതാവായിരിയ്ക്കും. പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന ഇവര്‍ ബിസിനസില്‍ കഴിവുള്ളവരുമായിരിയ്ക്കും. സ്വന്തമായി ജോലി കണ്ടെത്തുന്നവര്‍. നേട്ടങ്ങള്‍ ഇവര്‍ക്കു പ്രധാനം.

9

9

9 എന്ന തീയതിയില്‍ ജനിച്ചവര്‍ സെന്‍സിറ്റീവായിരിയ്ക്കും. വിശാലമനസുള്ള ഇവര്‍ ജീവിതത്തില്‍ വലിയ കാഴ്ചപ്പാടുള്ളവരുമായിരിയ്ക്കും. കഴിവുള്ള വ്യ്ക്തികള്‍.

10

10

10 എന്ന തീയതിയെങ്കില്‍ ഇവര്‍ ജന്മനാ നേതാക്കന്മാരുടെ സ്വഭാവമുള്ളവരായിരിയ്ക്കും. അല്‍പം അരക്ഷിതബോധമുള്ള ഇവര്‍ മത്സരബുദ്ധിയുള്ളവരുമാണ്.

11

11

11 എന്ന തീയതിയിലാണ് ജനനമെങ്കില്‍ ഇവര്‍ വളരെ സെന്‍സിറ്റീവായവരായിരിയ്ക്കും. മറ്റുള്ളവരെ പ്രോത്സാഹിപ്പിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നവര്‍. എന്നാല്‍ പെട്ടെന്നു മുറിവേല്‍ക്കപ്പെടുന്ന സ്വഭാവമുള്ളവര്‍.

12

12

12 തീയതിയിലാണ് ജനനമെങ്കില്‍ സമൂഹവുമായി ഇടപഴകുന്നവര്‍. മറ്റുള്ളവരുടെ കൂട്ടം ഇഷ്ടപ്പെടുന്നവര്‍. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുന്നവര്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവര്‍.

13

13

13 തീയതികളില്‍ ജനിച്ചവര്‍ക്ക് അദ്ധ്വാനത്തിന്റെ ഫലം നല്ലപോലെ അറിയാവുന്നവരാണ്. അച്ചടക്കമുള്ള ഇവര്‍ പ്രശ്‌നപരിഹാരത്തിന് മിടുക്കരാണ്.

14

14

14 തീയതികളില്‍ ജനിച്ചവരെങ്കില്‍ ആശയവിനിമയത്തില്‍ മിടുക്കരാണ്. മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ മിടുക്കുള്ളവര്‍.

15

15

15നു ജനിച്ചവര്‍ മറ്റുള്ളവരെ എളുപ്പം വിശ്വസിയ്ക്കുന്നവരല്ല. ആഴത്തില്‍ ചിന്തിയ്ക്കുന്ന ഇവര്‍ക്ക് ഈഗോ പുറന്തള്ളിയാലേ വ്യക്തിപരമായ വളര്‍ച്ച സാധ്യമാകൂ.

16

16

16 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒരു കാന്തികസ്വഭാവമുണ്ടെന്നു പറയാം. മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാര്‍. പ്രണയവും കുടുംബവും ഇവര്‍ക്കു പ്രധാനമാണ്.

17

17

17 തീയതികളില്‍ ജനിച്ചവര്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ ഏറെയായിരിയ്ക്കും. തീരുമാനങ്ങളെടുക്കാന്‍ മിടുക്കരും.

18

18

18നാണ് ജനനമെങ്കില്‍ മനക്കട്ടിയുള്ള, സ്വന്തം കാലില്‍ നില്‍ക്കുന്ന, മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയുന്നവരായിരിയ്ക്കും. ക്ഷമയും സഹനവും ഇവരുടെ വിജയത്തിലേയ്ക്കുള്ള വഴികളായിരിയ്ക്കും.

19

19

19ന് ജനിച്ചവര്‍ക്ക് എക്‌സിക്യുട്ടീവ് കഴിവുകളുണ്ടായിരിയ്ക്കും. അവനവന്റെ തെറ്റുകള്‍ തിരുത്തും, മറ്റുള്ളവരുടെ ഉപദേശം സ്വീകരിയ്ക്കും.

20

20

20ന് ജനിച്ചവര്‍ സമാധാനപ്രകൃതമുള്ളവരായിരിയ്ക്കും. തര്‍ക്കങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍. തീരുമാനമെടുക്കുന്നതില്‍ അല്‍പം പുറകോട്ടും ചിലപ്പോള്‍ അരക്ഷിതബോധമുള്ളവരും.

21

21

21ന് ജനിച്ചവര്‍ പല താല്‍പര്യങ്ങളും പല കഴിവുകളുമുള്ളവരായിരിയ്ക്കും. ആശയവിനിമയത്തില്‍ കഴിവുള്ള, നല്ല പ്രാസംഗികര്‍.

22

22

22ന് ജനിച്ചവര്‍ അങ്ങേയറ്റം സെന്‍സിറ്റീവായിരിയ്ക്കും. ഉള്‍ക്കാഴ്ചയുള്ള ഇക്കൂട്ടര്‍ മറ്റുള്ളവരുമായി ചേര്‍ന്നു ജോലി ചെയ്യാനും മിടുക്കരായിരിയ്ക്കും.

23

23

23ന് ജനിച്ചവര്‍ സാഹസികപ്രിയരാണ്. മറ്റുള്ളവരുമായി ചേര്‍്ന്നു പ്രവര്‍ത്തിയ്ക്കുന്നവര്‍. കാന്തികപ്രഭാവമുള്ള പ്രകൃതിക്കാര്‍.

24

24

24 തീയതികളില്‍ ജനിച്ചവര്‍ കുടംബവുമായി അടുത്ത പ്രകൃതമുള്ളവരായിരിയ്ക്കും. കുടംബാംഗങ്ങളെ നല്ലപോലെ സംരക്ഷിയ്ക്കാന്‍ കഴിയുന്നവര്‍.

25

25

25 തീയതികളില്‍ ജനിച്ചവര്‍ സൈക്കോളജി, ഫിലോസഫി തുടങ്ങിയവയില്‍ താല്‍പര്യമുള്ളവരായിരിയ്ക്കും. തനിച്ചിരുന്നു ചിന്തകള്‍ രൂപപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍.

26

26

26 തീയതിയിലാണ് ജനനമെങ്കില്‍ നല്ല ലീഡര്‍മാരായിരിയ്ക്കും. മനക്കട്ടിയുള്ള, ആത്മവിശ്വാസമുള്ളവര്‍. ബിസിനസില്‍ കഴിവുള്ളവര്‍.

27

27

27ന് ജനിച്ചവര്‍ കലാപരമായ കഴിവുകള്‍ കൂടുതലുള്ളവരായിരിയ്ക്കും. നീതിയ്ക്കു വേണ്ടി പോരാടുന്നവര്‍.

28

28

28നാണ് ജനനമെങ്കില്‍ മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ കഴിയുന്നവര്‍. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്നവര്‍. നല്ല ആര്‍ട്ടിസ്റ്റുകള്‍.

29

29

29ന് ജനിച്ചവര്‍ ആത്മീയതയില്‍ താല്‍പര്യമുള്ളവരായിരിയ്ക്കും. നല്ല കൗണ്‍സിലര്‍മാര്‍.

30

30

30 തീയതിയില്‍ ജനിച്ചവര്‍ കഴിയില്ല എന്ന വാക്കു സമ്മതിയ്ക്കാത്തവരായിരിയ്ക്കും, അതായത് നേടാന്‍ തയ്യാറെടുത്തവരെന്നര്‍ത്ഥം. മത്സരബുദ്ധിയുള്ളവര്‍.

31

31

31 നാണ് ജനനമെങ്കില്‍ പ്രാക്ടിക്കലായവരാണ്. സര്‍ഗാത്മകതയുള്ളവര്‍. കഠിനാധ്വാനികള്‍. മറ്റുള്ളവര്‍ ബഹുമാനിയ്ക്കുന്നവര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: spirituality
    English summary

    What Your Birth Date Reveal About You

    What Your Birth Date Reveal About You
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more