Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സാമ്പത്തിക കാര്യത്തില്‍ അടിപതറും രാശിക്കാര്‍ ഇവരാണ്; 12 രാശിയുടേയും സമ്പൂര്‍ണ ഫലം
പണത്തിന്റെ കാര്യത്തില്‍ ഓരോ സ്റ്റെപ്പും നമ്മള് വളരെയധികം ശ്രദ്ധയോടെ വേണം വെക്കേണ്ടത്. കാരണം ഇന്നത്തെ കാലത്ത് ജീവിക്കുന്നതിന് പണത്തിന്റെ അത്യാവശ്യം വളരെ വലുത് തന്നെയാണ്. ഓരോ രാശിക്കാരിലും പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ മുതല്‍ നിങ്ങളുടെ കരിയര്‍ വരെയുള്ള എല്ലാ കാര്യങ്ങളും പ്രവചിക്കാന്‍ നിങ്ങളുടെ രാശിചിഹ്നത്തിന് സാധിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് പണത്തിന്റെ കാര്യത്തിലും.

നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്നും അതിനെ എങ്ങനെയെല്ലാം മുന്നോട്ട് കൊണ്ട് പോവണം എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോ രാശിക്കാരിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി(മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)
മേടം രാശിക്കാര്‍ ജനിച്ചത് തന്നെ നേതാക്കളായിട്ടാണ്, അതുകൊണ്ട് തന്നെ ഇവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ ഇഷ്ടപ്പെടുന്നു. സമ്പത്ത് കെട്ടിപ്പടുക്കുന്നതിന്, നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ നല്ലതുപോലെ കഠിനാധ്വാനം ചെയ്യുക എന്നുള്ളതാണ്. സമ്പത്ത് കെട്ടിപ്പടുക്കുക എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കാനിടയില്ല, ക്ഷമയും അത്യാവശ്യമാണ്. വായ്പകളോ ചെലവുകളോ വരുമ്പോള്‍ ആവേശകരമായ തീരുമാനങ്ങള്‍ എടുക്കരുത്. ഇവര്‍ പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഒരുമിച്ച് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി (ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ
നിങ്ങളുടെ ദൃഢനിശ്ചയം നിങ്ങളുടെ പ്രായോഗിക സ്വഭാവവുമായി സംയോജിപ്പിച്ച് നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ സഹായിക്കും. ഇത് തന്നെയാണ് ഇടവം രാശിക്കാരുടെ പ്രത്യേകതയും. ജീവിതത്തിലെ ആനന്ദങ്ങളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ, നിങ്ങള്‍ എവിടെ പോയാലും വിജയത്തിന് വേണ്ടി പ്രയത്നിക്കുന്നവരായിരിക്കും. സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)
നിങ്ങള്‍ ജിജ്ഞാസയോടും വേഗത്തിലും ബുദ്ധിയോടെയും കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങളുടെ കവിവ് കൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം മുന്നിലേക്കെത്തുന്നു. എങ്കിലും ദീര്‍ഘയാത്രക്ക് പണം ചിലവാക്കുന്നതായിരിക്കും ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് സേവിംങ്സ് എന്നത് ഇവര്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്.. ഒരു കാരണവശാലും ഇവര്‍ ജീവിതത്തില്‍ കടം വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
കര്‍ക്കിടകം രാശിക്കാരെ ഏത് അവസ്ഥയിലും വിശ്വസിക്കാന്‍ കഴിയുന്നവരായിരിക്കും. ഒരിക്കലും ഇവരെക്കുറിച്ചോ ഇവരെ സഹായിക്കുമ്പോഴോ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരുന്നില്ല. നല്ലതുപോലെ സംസാരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ട് വട്ടം തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും ഇവര്‍ക്ക് ഫലം നല്‍കുന്നതായിരിക്കും.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് ജീവിക്കുന്നവരായിരിക്കും. ശരിയായ നടപടിക്രമങ്ങളിലൂടേയും ജീവിതത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്തും നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഇവരെ സാമ്പത്തികമായി പരാജയപ്പെടുത്തുന്നതിന് സാധിക്കുന്നില്ല. അമിതമായ ആവേശം പലപ്പോഴും ഇവരെ കുഴിയില്‍ ചാടിക്കുന്നു. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ഇവരെ പറ്റിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സമ്പത്ത് വളരുന്നത് ഇവരുടെ തന്നെ നേട്ടത്തിന്റെ ഫലമായായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായിരിക്കും. അവിശ്വസനീയമാം വണ്ണം ഇവര്‍ പണം സമ്പാദിക്കുമെങ്കിലും ഇവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് ഇവര്‍ ശ്രമിക്കും. റിസ്ക് എടുത്ത് പല കാര്യങ്ങളും ചെയ്യുന്നതിന് ഇവര്‍ ശ്രദ്ധിക്കും. എന്നാല്‍ കൃത്യമായ ഉപദേശം ലഭിച്ചാല്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
അനുകമ്പയും നയതന്ത്രവും തുലാം രാശിയില്‍ ജനിക്കുന്നവര്‍ക്ക് അത്യാവശ്യമുള്ള ഒന്നാണ്. സാമ്പത്തിക കാര്യങ്ങളില്‍ കഷ്ടപ്പാടുകള്‍ ഇവര്‍ അനുഭവിക്കുമെങ്കിലും ജീവിതത്തില്‍ ഇവര്‍ മുന്നോട്ട് പോവുന്നതിന് പണത്തിന്റെ വില മനസ്സിലാക്കുന്നു. പണം ചിലവാക്കുന്നതിനേക്കാള്‍ അതെങ്ങനെ സൂക്ഷിച്ച് വെക്കാം എന്നുള്ളതിനെക്കുറിച്ചാണ് ഇവര്‍ ചിന്തിക്കുക. അതിലുപരി ജീവിതത്തിലെ പ്രതിസന്ധികളെ പലപ്പോഴും പണം ഉപയോഗിച്ച് പരിഹരിക്കുന്നതിന് തുലാം രാശിക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ചിട്ടയായ സാമ്പത്തിക അച്ചടകത്തിലൂടെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
ബുദ്ധിപരവും ജിജ്ഞാസയോടുകൂടിയും ആണ് ഇവര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സിസ്റ്റമാറ്റിക് ആയി ഇവരുടെ ഓരോ കാര്യങ്ങളും മുന്നോട്ട് പോവുന്നുണ്ട്. ജീവിതത്തില്‍ പലപ്പോഴും ചിന്തിക്കാതെ തീരുമാനമെടുക്കുന്നതിന്റെ ഒരു പ്രശ്നം ഇവരിലുണ്ടാവുന്നുണ്ട്. എത്രത്തോളം പണം സമ്പാദിക്കാമോ അത്രത്തോളം പണം ഇവര്‍ സമ്പാദിക്കുന്നു. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് ഇവര്‍ പലപ്പോഴും അല്പം പ്രതിസന്ധിയില്‍ ആവുന്നു. സാമ്പത്തികമായി എന്താണ് വേണ്ടത് എന്നതിനെക്കുറിച്ചുള്ള അഞ്ജത ഇവരെ പലപ്പോഴും വെട്ടിലാക്കുന്നു.

ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ സാധാരണഗതിയില്‍ വൈദഗ്ധ്യവും ഉത്സാഹവും കൊണ്ട് മുന്നോട്ട് പോവുന്നവരാണ്. ഒരിക്കലും ഇവരെ പിന്നോട്ട് വലിക്കുന്നതിനോ ആത്മവിശ്വാസം കളയുന്നതിനോ സാധിക്കുന്നില്ല. സമ്പത്ത് കെട്ടിപ്പടുക്കുക എന്നത് തന്നെയാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും പലപ്പോഴും ഇവര്‍ക്ക് പല കാര്യങ്ങളും എളുപ്പപ്പണിയായി തോന്നുന്നതിലൂടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ധാരാളം ഇവര്‍ സൃഷ്ടിക്കുന്നു. ചിലവ് ഇവര്‍ക്ക് അമിതമായി ഉണ്ടാവുന്നു.

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
ഈ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്നവര്‍ ആദ്യം സൗഹൃദപരവും സംയമനം പാലിക്കുന്നവരുമായി തോന്നുമെങ്കിലും, പിന്നീട് ഇവരെ അടുത്ത് പരിചയപ്പെടുമ്പോള്‍ അവരിലെ അസ്വസ്ഥതയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എത്രയധികം സമ്മര്‍ദ്ദം നേരിട്ടാലും അതില്‍ ശാന്തനായി നിലകൊള്ളുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. പണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കാരണം ആദ്യ കാഴ്ചയിലെ സമ്മര്‍ദ്ദം പലപ്പോഴും ഇവരെ നഷ്ടത്തിലേക്ക് എത്തിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വളരെയധികം പ്രിയപ്പെട്ടവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ മുഖം നോക്കി സംസാരിക്കേണ്ട അവസ്ഥ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. ലാഭേച്ഛയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ആണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ പല അവസരങ്ങളിലും ഇവര്‍ക്ക് നഷ്ടത്തിന്റെ കണക്കുകള്‍ ധാരാളം ഉണ്ടാവുന്നു. വരുമാനത്തേക്കാള്‍ ചിലവാക്കുന്നതായിരിക്കും ഇവരുടെ താല്‍പ്പര്യം. അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം ഇവര്‍ എത്ര സമ്പാദിച്ചാലും ഒരിക്കലും ഇവര്‍ക്ക് ആവശ്യസമയത്ത് ആ പണം ഉപകരിക്കുന്നില്ല എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ കൂടുതല്‍ അസ്വസ്ഥതകളോടെയാണ് മീനം രാശിക്കാര്‍ ജീവിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെ ഓരോന്നും കൈകാര്യം ചെയ്യാന്‍ ഇവര്‍ ശ്രമിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ അപ്രതീക്ഷിതമായാണ് തേടിവരുന്നത്.



Click it and Unblock the Notifications
