For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മമാരുടെ രാശിയിലും ചില കാര്യങ്ങളുണ്ട്; 12 രാശിയിലെയും അമ്മമാര്‍ ഇങ്ങനെയാണ്

|

എല്ലാ വിധത്തിലും അമ്മമാര്‍ എന്ന് പറയുന്നത് എപ്പോഴും അത്ഭുതം നിറക്കുന്ന വ്യക്തികള്‍ തന്നെയാണ്. അച്ഛനായാലും അമ്മയായാലും കുഞ്ഞിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ കരുതല്‍ ഉള്ള വ്യക്തികളായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ചില കാര്യങ്ങളില്‍ അമ്മമാര്‍ തന്നെയാണ് കുഞ്ഞിനോട് അടുത്ത് നില്‍ക്കുന്നത്. നിങ്ങള്‍ ഒരു നല്ല അമ്മയാണോ എന്നുള്ളത് ആണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്.

What Type Of Mother You Are Based On Your Zodiac Sign

most read: 12 രാശിയില്‍ മേടം രാശിക്കാര്‍ കേമന്‍മാര്‍

എല്ലാ സ്ത്രീകളും ചിലപ്പോള്‍ അവര്‍ ഏതുതരം അമ്മയാണെന്ന് ചിന്തിച്ചേക്കാം. താന്‍ ഒരു നല്ല അമ്മയാണോ എന്ന ചോദ്യം പലകുറി സ്വയം ചോദിക്കുന്ന അമ്മമാരും ഉണ്ട്. എന്നാല്‍ വ്യത്യസ്ത രാശിചിഹ്നങ്ങളുള്ള എല്ലാ അമ്മമാരുടെയും സ്വഭാവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവം എന്ന് പറയുന്നത് പോലെ തന്നെ നിങ്ങളുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ എങ്ങനെയുള്ള അമ്മയാണെന്ന് നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)

മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)

മേടം രാശിക്കാരായ അമ്മമാര്‍ പലപ്പോഴും അല്‍പം അന്തര്‍മുഖത്വം സൂക്ഷിക്കുന്നവരായിരിക്കും. എന്നിരുന്നാലും, രക്ഷാകര്‍തൃത്വം ഓരോ വ്യക്തിയെയും മാറ്റുന്നു. ഇതില്‍ മേടം രാശിക്കാര്‍ ഏറ്റവും നല്ല മാറ്റങ്ങളിലേക്ക് എത്തുന്നവരും ആയിരിക്കും. ഓരോ മേടം രാശിക്കാരായ അമ്മയും സന്തോഷവതിയും സൗഹൃദത്തോടെ തന്റെ മക്കളോട് ഇടപെടുന്നതിന് ആഗ്രഹിക്കുന്നവരും ആയിരിക്കും. ഇവര്‍ എല്ലാ സാഹചര്യങ്ങളിലും മക്കളുടെ ഭാഗത്ത് നില്‍ക്കുന്നു. നിങ്ങള്‍ ഒരു മേടം രാശിക്കാരിയായ അമ്മയാണെങ്കില്‍, അഭിനന്ദനങ്ങള്‍, കാരണം ഒരു അമ്മയെന്ന നിലയില്‍ നിങ്ങള്‍ വളരെ അത്ഭുതകരമായി പ്രവര്‍ത്തിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.

ഇടവം രാശി (ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ)

ഇടവം രാശി (ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ)

ഏറ്റവും രസകരവും അശ്രദ്ധവുമായ ആളുകള്‍ ആയിരിക്കും ഇടവം രാശിക്കാര്‍. എന്നാല്‍ ഒരു അമ്മ എന്ന നിലയില്‍ ഇവര്‍ മികച്ച രാശിയായിരിക്കും. വാരാന്ത്യങ്ങളില്‍ കുട്ടികളോടൊപ്പം ചിലവഴിക്കുന്നതിനും അവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനും സമയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മടിയും ഉണ്ടായിരിക്കില്ല. എന്നാല്‍ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നതിനും അതിന് തക്കതായ ശിക്ഷ നല്‍കുന്നതിനും ഇടവം രാശിക്കാരായ അമ്മമാര്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. ഒരു ഇടവം രാശിക്കാരിയായ അമ്മ പലപ്പോഴും ആഹ്ലാദകരമായ അവസ്ഥയില്‍ ജീവിക്കുന്നവരായിരിക്കും.

മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശിക്കാരായ അമ്മമാര്‍ യുവത്വത്തിന് ജനപ്രിയരായിരിക്കും. ഈ രാശിക്കാരായ അമ്മമാര്‍ ബുദ്ധിയുള്ളവരും സ്ഥിരതയുള്ളവരും സര്‍ഗ്ഗാത്മകതയുള്ളവരും ആയിരിക്കും. അക്ഷമയും സുതാര്യതയുടെ അഭാവവും പോലുള്ള ഇവരുടെ മക്കളോടുള്ള ബന്ധങ്ങളില്‍ ബാധിച്ചേക്കാം. പക്ഷേ ഇതിന് ഒരിക്കലും മനോഹരമായ മിഥുനം രാശിക്കാരായ അമ്മയും മക്കളും തമ്മില്‍ അതിരുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. വിശാലമായ ചിന്താഗതിയും ഒറിജിനാലിറ്റിയും ഇവരുടെ പ്രവണതയാണ്. അതുതന്നെയാണ് അവരെ മികച്ചതാക്കുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)

കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)

ഓരോ കര്‍ക്കിടകം രാശിക്കാരായ അമ്മമാരും അവരുടെ അമിത വൈകാരിക സ്വഭാവത്തിന് പേരുകേട്ടവരായിരിക്കും. എന്നിരുന്നാലും, അത് അവരെ ഏറ്റവും മികച്ച അമ്മയാക്കുന്നു. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന മുന്‍തൂക്കം അമിതമായ പരിചരണം അവരെ അസ്വസ്ഥരാക്കുന്നു, പക്ഷേ മുഴുവന്‍ കുടുംബത്തിലെയും ഏറ്റവും വിശ്വസനീയമായ വ്യക്തിയായിരിക്കും ഈ അമ്മമാര്‍. ജ്യോതിഷം പറയുന്നത് അത്തരം അമ്മമാര്‍ കുട്ടികളെ ആശ്ചര്യപ്പെടുത്താനും പ്രയാസകരമായ സമയങ്ങളില്‍ അധിക സ്‌നേഹം നല്‍കുന്നതിനും കരുതല്‍ കാണിക്കുന്നവരും ആയിരിക്കും എന്നാണ്.

ചിങ്ങം രാശി (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)

ചിങ്ങം രാശി (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)

നേതൃത്വഗുണങ്ങളാല്‍ മുന്നിട്ട് നില്‍ക്കുന്നവരാണ് എപ്പോഴും ചിങ്ങം രാശിക്കാര്‍. എന്നിരുന്നാലും, ഒരു അമ്മയെന്ന നിലയില്‍, ചിങ്ങം രാശിക്കാര്‍ കുട്ടിയെപ്പോലെയുള്ള അമ്മയാണ്. ഒരു ചിങ്ങം രാശിക്കാായ അമ്മയുടെ പാത തന്നെ കുഞ്ഞ് പിന്തുടരണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ചിങ്ങം രാശിക്കാരായ അമ്മമാരില്‍ ഓരോ അമ്മമാര്‍ക്കും ഓരോ പ്രശ്‌നമാണ് ഉള്ളത്. എന്നാല്‍ ഇതിനെയെല്ലാം സ്‌നേഹം എന്ന വികാരത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

കന്നി രാശി (ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ)

കന്നി രാശി (ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ)

നന്നായി ചിട്ടപ്പെടുത്തിയ ഘടനയും ദിനചര്യയും കാരണം കന്നി രാശിക്കാരിയ അമ്മമാര്‍ക്ക് നല്ല ജനപ്രീതി ഉണ്ടാവുന്നു. ഓരോ കന്നി രാശിക്കാരിയായ അമ്മയും അവരുടെ ഭാവിയെ പ്രയോജനപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നു. ന്യായവും അന്യായവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും റെക്കോര്‍ഡ് അവര്‍ സൂക്ഷിക്കുന്നു. അവര്‍ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നവരായിരിക്കും. കുഞ്ഞിന് റോള്‍മോഡല്‍ ആയിരിക്കും ഈ അമ്മമാര്‍.

തുലാം രാശി (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)

വളരെയധികം പ്രിയപ്പെട്ട അമ്മമാരായിരിക്കും തുലാം രാശിക്കാരായ അമ്മമാര്‍. ഇവര്‍സമൂഹത്തെ നോക്കി ജീവിക്കുന്നവരായിരിക്കും. അവള്‍ക്ക് ആളുകളില്‍ നിന്ന് എപ്പോഴും നല്ലത് കേള്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. ഏത് കുട്ടിയേയും ഇവര്‍ ആകര്‍ഷിക്കുന്നു. അവര്‍ എപ്പോഴും മക്കളുടെ രക്ഷകയാണ്. ഒരു പ്രവര്‍ത്തന മേഖലയിലും ഒരു തുലാം രാശിക്കാരിയായ അമ്മ എല്ലായ്‌പ്പോഴും ഒരു സമനില പാലിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

എല്ലാ വൃശ്ചികം രാശിക്കാരായ ജനങ്ങളും അനന്തമായ ഇച്ഛാശക്തിയും ശക്തിയും ഉപയോഗിച്ച് ജനിക്കുന്നവരാണ്. ഭ്രാന്തമായി മക്കളെ സ്‌നേഹിക്കുന്നരായിരിക്കും വൃശ്ചികം രാശിക്കാരായ അമ്മമാര്‍. ഒരു വൃശ്ചികം രാശിക്കാരിയായ അമ്മയുടെ ഏറ്റവും മികച്ച ഘടകം പൊതുവെ ഇവര്‍ പെട്ടെന്ന് വികാരാധീനരാവുന്നു എന്നതാണ്. അവര്‍ മാതൃത്വവുമായി വേഗത്തില്‍ പൊരുത്തപ്പെടുത്തുന്നു.

ധനു രാശി (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

ധനു രാശി (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

മക്കളെ സ്വയമേവ ജീവിക്കാനും ഈ നിമിഷത്തില്‍ ജീവിക്കാനും അനുവദിക്കുന്ന എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും മക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നവരാണ് ധനു രാശിക്കാരായ അമ്മമാര്‍. അവളുടെ സാഹസിക ചൈതന്യം മറ്റ് രാശിചിഹ്നങ്ങളുള്ള ആളുകളില്‍ നിന്ന് അവളെ വ്യത്യസ്തനാക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ക്ുഞ്ഞുങ്ങളെ അടച്ച് പൂട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം അവസ്ഥയില്‍ പറക്കാനും ജീവിക്കാനും അവള്‍ കുട്ടികളെ പഠിപ്പിക്കുന്നു.

മകരം രാശി (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)

മകരം രാശി (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)

മൂല്യങ്ങളുള്ള ഒരു സ്ത്രീയാണ് മകരം രാശിക്കാരിയായ അമ്മ. അവര്‍ പാരമ്പര്യങ്ങള്‍ പിന്തുടരുകയും സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. അവരുടെ ചിന്തയും ക്ഷമയും അവരെ മറ്റുള്ളവരെ മനസ്സിലാക്കുന്ന അമ്മയാക്കുന്നു. ആ കുടുംബത്തിന്റെ വിശ്വസനീയമായ സ്തംഭമായിരിക്കും അമ്മ. എന്നാല്‍ ഇത് ഒരേ സമയം ജാഗ്രതയും സൃഷ്ടിക്കുന്ന ഒന്നാണ്. ഈ അമ്മ ഏറെ സന്തോഷവും ശ്രദ്ധയും ഉള്ള അമ്മയാണ്.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാരായ അമ്മമാര്‍ അവരുടെ വികാരങ്ങളെ മുന്‍നിര്‍ത്തിയാണ് പല തീരുമാനങ്ങളും എടുക്കുന്നത്. മറ്റുള്ളവരോടെ നീതി പുലര്‍ത്തുന്നതിനുള്ള എല്ലാ കാര്യങ്ങളും ഇവര്‍ ചെയ്യുന്നു. കുംഭം രാശിക്കാരായ അമ്മമാര്‍ അമ്മ മക്കളെ സ്വതന്ത്ര ജീവിതം നയിക്കുന്നതിനും ലോകത്തില്‍ ഇഷ്ടപ്പെട്ട പോലെ ജീവിക്കുന്നതിനും അനുവദിക്കുന്നു. കൂടാതെ ജീവിതത്തില്‍ സാഹസികതയോട് അടുപ്പമുള്ളവരും ആയിരിക്കും.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)

മീനം രാശിക്കാരായ അമ്മാമാര്‍ എപ്പോഴും മക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അവര്‍ പാചകം ഇഷ്ടപ്പെടുന്നവരും നയതന്ത്ര തീരുമാനങ്ങള്‍ വരെ എടുക്കാന്‍ കെല്‍പ്പുള്ളവളും ആയിരിക്കും. എന്തൊക്കെയായാലും മധുരമുള്ള വാഗ്ദാനങ്ങള്‍ നല്‍കി മക്കളെ കൈകാര്യം ചെയ്യാന്‍ അവള്‍ക്കറിയാം. കൂടാതെ, ഈ അമ്മമാര്‍ക്ക് അനുകമ്പയും സര്‍ഗ്ഗാത്മകതയും കൂടുതലായിരിക്കും. കുട്ടികളായിരിക്കും ഇവരുടെ ശക്തി.

English summary

What Type Of Mother You Are Based On Your Zodiac Sign

Here in this article we are discussing about what type of mother you are based on your zodiac sign. Take a look.
Story first published: Wednesday, April 28, 2021, 18:08 [IST]
X
Desktop Bottom Promotion