Latest Updates
-
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം!
ഏത് കഠിന തടസ്സങ്ങളേയും അകറ്റും ഗണപതി വിഗ്രഹം ഇതാണ്
ഗണപതിഭഗവാനെ വിഘ്നേശ്വരന് എന്നൊരു നാമധേയം കൂടിയുണ്ട്. എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും പ്രയാസങ്ങളേയും പ്രശ്നങ്ങളേയും അകറ്റുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത് തന്നെ. നമ്മുടെ ജീവിതത്തിലെ തടസ്സം അത് എത്ര വലുതാണെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഗണപതി ഭഗവാന് സഹായിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചെറുതെങ്കില്‍ പോലും നമ്മുടെ വീട്ടില്‍ ഒരു ഗണേശ വിഗ്രഹം ഉണ്ടായിരിക്കും. എന്നാല്‍ ഗണേശ വിഗ്രഹം എപ്രകാരമുള്ളതായിരിക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.
എവിടേയും ആദ്യം ആരാധിക്കപ്പെടുന്ന ദേവനായാണ് ഗണപതി ഭഗവാനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സിദ്ധിവിനായകന്‍, ഗജാനന്‍, ലംബോധരന് തുടങ്ങി നിരവധി പേരുകള്‍ ഗണപതിഭഗവാനുണ്ട്. പതിവായി ഗണേശനെ ആരാധിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഇല്ലാതായി ജീവിതം സമാധാന പൂരിതമാവുന്നു. പല ശുഭകാര്യങ്ങള്‍ക്ക് മുന്‍പും അതുകൊണ്ട് തന്നെ ഗണപതി ഭഗവാനെ ആരാധിക്കുന്നത് സാധാരണമാണ്. ഇത് എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്.

ഗണപതി വിഗ്രഹം വീട്ടിലെങ്കില്‍
വീട്ടില്‍ ഗണപതി വിഗ്രഹം സൂക്ഷിക്കുന്നവരെങ്കില് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ ഒന്നാണ് വാസ്തുപ്രകാരം ഇത് എല്ലാ ദോഷങ്ങളേയും അകറ്റുന്നു എന്ന കാര്യം. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള വിഗ്രങ്ങളാണ് വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ഏതൊക്കെ തരത്തിലുള്ള വിഗ്രഹം നമ്മള് വീട്ടില്‍ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
വെള്ളി കൊണ്ടുള്ള വിഗ്രഹം
നിങ്ങളുടെ വീട്ടില്‍ വെള്ളി കൊണ്ടുള്ള വിഗ്രഹമാണെങ്കില്‍ അത് വലുതോ ചെറുതോ ആണെങ്കില്‍ പോലും അത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇതിന്റെ ഫലമായി പലപ്പോഴും ബിസിനസിലും വരുമാനത്തിലും നേട്ടം കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള ധനധാന്യമാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് പ്രശസ്തിയും പണവും ഇങ്ങോട്ട് തേടി എത്തുന്നു.

തടി കൊണ്ടുള്ള വിഗ്രഹമെങ്കില്‍
നാം പലയിടത്തും കണ്ടിട്ടുണ്ട് തടി കൊണ്ടുള്ള വിഗ്രഹം ആരാധിക്കുന്നത്. ഇത് ജ്യോതിഷ പ്രകാരം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വീട്ടില്‍ സ്ഥാപിക്കുന്നത് ഐശ്വര്യവും സന്തോഷവും നല്‍കുന്നതോടൊപ്പം തന്നെ കാര്യതടസ്സത്തില് നിന്ന് മോചനവും നല്കുന്നു. ദീര്‍ഘായുസ്സും ഇവര്‍ക്ക് ഉണ്ടാവുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഓര്‍മ്മയില്‍ വെക്കണം.
ചെമ്പ് വിഗ്രഹം
ചെമ്പ് കൊണ്ടുള്ള ഗണപതി വിഗ്രഹവും വീട്ടില്‍ സ്ഥാപിക്കാവുന്നതാണ്. ഇത് ഗൃഗഹനാഥന് ഐശ്വര്യവും കുടുംബത്തില്‍ നേട്ടവും സന്തോഷവും നിലനിര്‍ത്തുന്നു. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷകരമായ നാളുകള്‍ ഉണ്ടാവുന്നു. ഏത് തടസ്സത്തേയും ഇല്ലാതാക്കുകയും സന്തോഷത്തിന്റേതായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. കൂടാതെ ധനലാഭവും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കളിമണ്‍ വിഗ്രഹം
പലരും വീട്ടില്‍ സാധാരണയായി സ്ഥാപിക്കുന്നതാണ് കളിമണ്ണ് കൊണ്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹം. ഇത് സ്ഥാപിക്കുന്നതിലൂടെ അത് ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ആഗ്രഹ പൂര്‍ത്തീകരണത്തിനും ഈ വിഗ്രഹം സഹായിക്കുന്നു. ഇത് വീടിന് ഐശ്വര്യം നല്‍കുന്നതോടൊപ്പം തന്നെ വിജയം നേടുന്നതിനും വീട്ടിലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സദാസമയവും ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗണപതി വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. രണ്ടില്‍ കൂടുതല്‍ ഗണേശ വിഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് എല്ലാം ഒരു സ്ഥലത്ത് വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വീടിന്റെ പ്രവേശന കവാടത്തില്‍ തന്നെ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് പോസിറ്റീവ് എനര്‍ജി നല്കുന്നു. കൂടാതെ മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കണം. ഗണപതിയുടെ മുഴുവന്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
ഒരു ചെറിയ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടിന്റെ ഇരിപ്പിടത്തില്‍ ഒരിക്കലും ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കരുത്. ഇത് അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. അത് മാത്രമല്ല ഗോവണിക്ക് താഴെ വെക്കരുത്. ഗണപതിയേയും ലക്ഷ്മിയേയും എപ്പോഴും ഒരുമിച്ചാണ് പൂജിക്കേണ്ടത്. ഗണേശ വിഗ്രഹത്തിന്റെ വലത് വശത്താണ് ലക്ഷ്മി വിഗ്രഹം സ്ഥാപിക്കേണ്ടത്. ഇത് കൂടാതെ ഗണപതി ഭഗവാന് ധൂപം കത്തിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
