Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൈപ്പത്തിയിലെ ഈ അടയാളങ്ങളെന്തെന്നറിയാമോ?
നമ്മുടെയെല്ലാം ശരീരത്തില്‍ ജന്മനാ തന്നെ പല അടയാളങ്ങളുമുണ്ടാകും. എന്നാല്‍ കൈപ്പത്തിയിലുള്ള ചില അടയാളങ്ങള്‍ ശിവന്റെയോ വിഷ്ണുവിന്റെയോ അനുഗ്രഹങ്ങളുടെ സൂചനകളാണെന്ന് നിങ്ങള്‍ക്ക് അറിയുമോ?
കൈപ്പത്തിയിലുള്ള അത്തരം ചില അടയാളങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

ത്രികോണം -
ഒരു വ്യക്തിയുടെ സവിശേഷമായ കഴിവിനെ സൂചിപ്പിക്കുന്നതാണ് ഇത്. നിങ്ങളുടെ കൈപ്പത്തിയില്‍ ത്രികോണാകൃതിയുള്ള അടയാളമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയവും പ്രശസ്തിയും ലഭിക്കും എന്നാണ് അര്‍ത്ഥം.

ത്രിശൂലം
തിന്മയില് നിന്ന് സംരക്ഷിക്കുന്ന ശിവന്റെ ത്രിശൂലം പോലെ തന്നെ ഈ അടയാളവും നിങ്ങളെ ഏറെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും. നിങ്ങള്‍ക്ക് അവയെ എല്ലാം നേരിടാനുള്ള കരുത്തുണ്ടാകും.

നക്ഷത്രം
കൈപ്പത്തിയില്‍ നക്ഷത്ര ചിഹ്നമുള്ളവര്ക്ക് അസാധാരണമായ കഴിവുകളുണ്ടാകും (മതപരമായ ലിഖിതങ്ങള്‍ വായിക്കുന്നത് പോലുള്ളവ). അവര്‍ക്ക് മികച്ച വ്യക്തിത്വമുണ്ടാകും. കൂടാതെ ജീവിതത്തിലെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്യും.

ഡയമണ്ട്
കൈപ്പത്തിയില്‍ ഡയമണ്ട് ആകൃതിയിലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വ്യത്യസ്ഥ വഴികള്‍ കണ്ടെത്താന്‍ ഇഷ്ടപ്പെടുന്ന ആളായിരിക്കും. കൂടാതെ പരീക്ഷണങ്ങളിലേര്‍പ്പെടാന്‍ താല്പ്പര്യമുണ്ടായിരിക്കുകയും ചെയ്യും. നിങ്ങള്‍ എപ്പോഴും സാഹസികത ഇഷ്ടപ്പെടുകയും വിജയം നേടുകയും ചെയ്യും.

ചന്ദ്രക്കല -
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഉയര്‍ന്ന അന്തര്‍ജ്ഞാനത്തെ സൂചിപ്പിക്കുന്നതാണ് ചന്ദ്രക്കല. അവര്‍ക്ക് ഭാവി പ്രവചിക്കാനും, കാര്യങ്ങള്‍ ന്യായമായി വിധിക്കാനുള്ള മികച്ച കഴിവും ഉണ്ടായിരിക്കും.

വര്‍ഗം
ഈ അടയാളം കൈപ്പത്തിയിലുണ്ടെങ്കില് ജീവിതത്തിലെ തടസ്സങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും. ഇതുണ്ടെങ്കില്‍ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല.

അഴികള്‍
അഴികള്‍ - കയ്യില്‍ അഴികള്‍ പോലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകുമെന്നാണ് സൂചന. നിങ്ങള്‍ ക്ഷമ പാലിക്കേണ്ടതുണ്ട്.

മിസ്റ്റിക് ക്രോസ്സ്
ഈ അടയാളം നിങ്ങളുടെ കൈപ്പത്തിയിലുണ്ടെങ്കില് നിങ്ങള്‍ ആത്മീയതയിലേക്കും മത വിശ്വാസത്തിലേക്കും തിരിയും. നിങ്ങള്‍ക്ക് ആത്മാവ് സംബന്ധിച്ച് കടുത്ത വിശ്വാസം ഉണ്ടായിരിക്കുകയും മറ്റുള്ള ആളുകളെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യും.

മത്സ്യം
കൈപ്പത്തിയില്‍ ഇത്തരം ചിഹ്നമുണ്ടെങ്കില്‍ നിങ്ങളുടേത് നല്ല ജീവിതമായിരിക്കും എന്നാണ് അര്‍ത്ഥം. നിങ്ങള്‍ ആത്മീയതയിലും ഉന്നതി നേടും.

കുരിശ്
കൈപ്പത്തിയിലുള്ള കുരിശ് അടയാളം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കും എന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് കരുത്തും അധികാരവും ലഭിക്കുകയും ജീവിതത്തെ അനായാസമായി നേരിടുകയും ചെയ്യും.

ചിത്രശലഭം -
നിങ്ങള്‍ ഒരു മികച്ച ടീം ലീഡറാണെന്നും ആളുകള്‍ക്കൊപ്പം നന്നായി പ്രവര്‍ത്തിക്കുമെന്നുമാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങള്‍ സ്വതവേ ഒരു മാര്‍ഗ്ഗദര്‍ശി ആയിരിക്കുകയും മറ്റുള്ളവരെ അറിവ് നേടാന്‍ സഹായിക്കുകയും ചെയ്യും. ജനനസമയം പറയും നിങ്ങളുടെ ഭാവി!!



Click it and Unblock the Notifications
