രാശിപ്രകാരം 12 രാശിയിലെയും സ്ത്രീകളുടെ സ്വഭാവം ഇത്

സ്ത്രീകളുടെ വ്യക്തിപരമായ സവിശേഷതകള്‍ നിങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് അവളെ നന്നായി മനസ്സിലാക്കാന്‍ കഴിയും. അവരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഓരോ സ്ത്രീയും വ്യത്യസ്തമാണ്, കാരണം ഓരോരുത്തരും വ്യത്യസ്ത രാശിചിഹ്നത്തിലാണ് ജനിക്കുന്നത്.

രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്. 12 രാശിചിഹ്നങ്ങളിലുമുള്ള സ്ത്രീകളുടെ സ്വഭാവം എങ്ങനെയെന്ന് നിങ്ങള്‍ക്കറിയണോ? ഈ ലേഖനം സഹായിക്കും.

മേടം

മേടം

മേടം രാശിക്കാരായ സ്ത്രീകള്‍ വളരെ ഊര്‍ജ്ജസ്വലരായവരാണ്. നിങ്ങളെ മനസിലാക്കുന്നവരുടെയും നിയന്ത്രണത്തിലായിരിക്കേണ്ടവരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ഏവരുടേയും ഇടയില്‍ സ്ഥാനം നേടാന്‍ വളരെ സജീവമായ ഒരു ജീവിതശൈലി നയിക്കുന്നവരാണ് ഇവര്‍. സ്വന്തം സന്തോഷത്തിനായി സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മേടം രാശിക്കാരായ സ്ത്രീകള്‍. എന്നാല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കാര്യത്തില്‍ വരുമ്പോള്‍ വളരെ വിശ്വസ്തരായിരിക്കും ഇക്കൂട്ടര്‍.

ഇടവം

ഇടവം

ഇടവം രാശിക്കാരായ സ്ത്രീകള്‍ വീട്ടില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. കുടുംബമാണ് അവരുടെ ജീവിതത്തിലെ മുന്‍ഗണന. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അവരുടെ വീട്ടുകാര്യങ്ങള്‍ സുഗമമായി നടന്നുപോകാന്‍ അവര്‍ സദാസമയം ശ്രദ്ധിക്കുന്നു. വളരെ കഠിനാധ്വാനികളും കൂടിയാണ് ഇവര്‍. തങ്ങളുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിനായി കഠിനാധ്വാനം ചെയ്യാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. സ്വതന്ത്രരായിരിക്കുക എന്നതാണ് അവര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം. മാത്രമല്ല അവര്‍ സ്വന്തം നിബന്ധനകളിലും വ്യവസ്ഥകളിലും ജീവിതം നയിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരോട് അങ്ങേയറ്റം അര്‍പ്പണബോധമുള്ളവര്‍ കൂടിയാണ് ഇടവം രാശിക്കാരായ സ്ത്രീകള്‍.

മിഥുനം

മിഥുനം

സ്വന്തം മനസ്സ് അറിയുന്ന ബുദ്ധിമതികളായ സ്ത്രീകളാണ് മിഥുനം രാശിക്കാരായവര്‍. വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാഹസങ്ങള്‍ നടത്താനും പുതിയത് കണ്ടെത്താനും അവര്‍ ഇഷ്ടപ്പെടുന്നു. ജീവിതത്തോടുള്ള അവരുടെ താല്‍പര്യം അവരെ എപ്പോഴും ആക്ടീവ് ആയി നിലനിര്‍ത്തുന്നു. മാത്രമല്ല പുതിയ കാര്യങ്ങള്‍ കണ്ടെത്താനും പഠിക്കാനും അവര്‍ വളരെയധികം ആഗ്രഹിക്കുന്നു. വളരെ വൈകാരികത നിറഞ്ഞവര്‍ കൂടിയാണ് മിഥുനം രാശിക്കാരായ സ്ത്രീകള്‍. അതിനാല്‍തന്നെ, തങ്ങളുടെ പ്രിയപ്പെട്ടവരോട് അവര്‍ വളരെ ഇമോഷണല്‍ ആയും പെരുമാറുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ മറ്റുള്ളവരെ വളരെയധികം പരിപാലിക്കുന്നവരാണ്. ഇഷ്ടപ്പെട്ടവരെ കെയര്‍ ചെയ്യുക എന്നത് സ്വാഭാവികമായും അവര്‍ക്ക് ജന്‍മനാ കിട്ടിയ കഴിവാണ്. വൈകാരികത നിറഞ്ഞവര്‍ കൂടിയാണ് കര്‍ക്കിടകം രാശിക്കാര്‍. ഏതു ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളും വളരെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള കഴിവും കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ക്കുണ്ട്. ഇക്കൂട്ടരുടെ ശാന്തമായ പെരുമാറ്റവും അനുകമ്പയുള്ള സ്വഭാവവും മറ്റുള്ളവരെ ഇവരിലേക്ക് ആകര്‍ഷിക്കുന്നു.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ വളരെ ഊര്‍ജ്ജസ്വലതയും സ്‌നേഹവും നിറഞ്ഞവരാണ്. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്വതന്ത്ര സ്വഭാവവും മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവും അവര്‍ പോകുന്നിടത്തെല്ലാം അവരെ മറ്റുള്ളവരില്‍നിന്ന് നിന്ന് വേറിട്ട് നിര്‍ത്തുന്നു. വെല്ലുവിളികള്‍ ഇവര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. ജീവിതത്തിലെ ഏതു പ്രതിബന്ധങ്ങളെയും നേരിടാന്‍ സദാ സന്നദ്ധരും കൂടിയാണ് ഇവര്‍. നിയന്ത്രണങ്ങള്‍ ഇവര്‍ വെറുക്കുന്നു, അതിനാല്‍ മറ്റുള്ളവരെ വെല്ലുവിളിക്കാനും നിയന്ത്രിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു.

കന്നി

കന്നി

വളരെയധികം സത്യസന്ധത പുലര്‍ത്തുന്നവരാണ് കന്നി രാശിക്കാരായ സ്ത്രീകള്‍. അത് അവരുടെ ജന്‍മനാ ഉള്ള കഴിവും കൂടിയാണ്. അവരുടെ ലാളിത്യവും വിശാലമായ മനോഭാവവും ജീവിതത്തിലെ ഏറ്റവും പ്രശ്‌നകരമായ സാഹചര്യത്തെപ്പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ അവരെ സഹായിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നീതിയുക്തമായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് കന്നി രാശിക്കാരായ സ്ത്രീകള്‍.

തുലാം

തുലാം

ഐക്യം നിലനിര്‍ത്തുന്നതിനും ജീവിതത്തില്‍ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനുമുള്ള കഴിവ് തുലാം രാശിക്കാര്‍ക്ക് ജന്‍മനാ ഉണ്ട്. അവരുടെ ഏതു പ്രശ്‌നവും വളരെ നയതന്ത്രപരമായി കൈകാര്യം അവര്‍ കൈകാര്യം ചെയ്യുന്നു. വളരെയധികം ശബ്ദം സൃഷ്ടിച്ചുള്ള വാദങ്ങളോ വൈകാരികമായ പ്രകടനങ്ങളോ ഇഷ്ടപ്പെടാത്തവരാണ് തുലാം രാശിക്കാരായ സ്ത്രീകള്‍. മറ്റുള്ളവരെ വെറുപ്പിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇവര്‍. അതിനാല്‍, എല്ലാവരേയും സന്തോഷിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.

വൃശ്ചികം

വൃശ്ചികം

വളരെയധികം കരുതല്‍ നല്‍കുന്നവരാണ് വൃശ്ചികം രാശിക്കാരായ സ്ത്രീകള്‍. നിശ്ചയദാര്‍ഢ്യവും കരുത്തുള്ള മനസ്സും ഇവര്‍ക്ക് കൈമുതലായുണ്ട്. മറ്റുള്ളവര്‍ ഇങ്ങോട്ട് കാണിക്കുന്ന സ്‌നേഹവും ദയയും പത്ത് മടങ്ങായി തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് വൃശ്ചികം രാശിക്കാരായ സ്ത്രീകള്‍. ഒരു പ്രണയ ബന്ധത്തില്‍ പങ്കാളിയോട് ഏറ്റവുമധികം സത്യസന്ധത പുലര്‍ത്തുന്നവരാണ് ഇവര്‍. ഒരു വിജയത്തിനായി അങ്ങേയറ്റം വരെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണിവര്‍. അവരുടെ ചലനാത്മക വ്യക്തിത്വം ജീവിതത്തിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ അവരെ സഹായിക്കുന്നു.

ധനു

ധനു

പ്രണയത്തിലോ ജീവിതത്തിലോ ആകട്ടെ, വളരെ പെട്ടെന്ന് ഒരു ബന്ധത്തില്‍ കുടുങ്ങുന്നവരാണ് ധനു രാശിക്കാരായ സ്ത്രീകള്‍. ഏതു കാര്യത്തിലും വളരെയധികം ജിജ്ഞാസ കാണിക്കുന്നവരാണ് ഇവര്‍. മാത്രമല്ല ഇവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു. അവരുടെ മനസ്സിലുള്ളത് എപ്പോഴും ആരുടെയും മുന്നില്‍ നിര്‍ഭയം സംസാരിക്കുന്നവര്‍ കൂടിയാണ് ധനു രാശിക്കാരായ സ്ത്രീകള്‍. സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാനും സ്വന്തം ജീവിതം ആവേശകരമാക്കാനും അവര്‍ ഇഷ്ടപ്പെടുന്നു.

മകരം

മകരം

ഒരു നിഗൂഢ സ്വഭാവം കാണിക്കുന്നവരും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ പിടിനല്‍കാത്ത സ്വഭാവം സൂക്ഷിക്കുന്നവരുമാണ് മകരം രാശിക്കാരായ സ്ത്രീകള്‍. വളരെ കഠിനാധ്വാനികളാണ് ഇവര്‍. അതിനാല്‍ തന്നെ അവരുടെ സ്വപ്നങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. കഠിനാധ്വാനം ചെയ്യുന്ന ഇവരുടെ സ്വഭാവം ഓരോ ജോലിയിലും അവര്‍ക്ക് വിജയവും നല്‍കുന്നു. സ്വന്തം ജീവിതത്തില്‍ ഓരോരുത്തരെയും എവിടെ നിര്‍ത്തണമെന്ന് കൃത്യമായ ധാരണയുള്ളവരാണ് ഇവര്‍. അവര്‍ ആരോടും അവരുടെ വികാരങ്ങള്‍ എളുപ്പത്തില്‍ വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, സ്വഭാവത്തില്‍ കരുതലും സ്‌നേഹവുമുള്ളവരും കൂടിയാണ് മകരം രാശിക്കാരായ സ്ത്രീകള്‍.

കുംഭം

കുംഭം

സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അങ്ങേയറ്റം സഞ്ചരിക്കുന്നവരാണ് കുംഭം രാശിക്കാരായ സ്ത്രീകള്‍. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഒന്നും ചെയ്യാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല, എല്ലാം സ്വന്തം സന്തോഷങ്ങള്‍ക്കായി ചെയ്യുന്നു. സൃഷ്ടിപരമായ കഴിവുകളും ചിന്തയും ഉയര്‍ന്ന ബുദ്ധിയുമുള്ളവരാണ് കുംഭം രാശിക്കാരായ സ്ത്രീകള്‍. സ്വതന്തരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. അതിനാല്‍ ഒരു പ്രണയബന്ധത്തില്‍ പോലും മറ്റുള്ളവര്‍ തങ്ങളെ തളച്ചിടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവര്‍ എന്തു പറയും എന്ന് ചിന്തിക്കാത്ത സമൂഹത്തെ ഭയപ്പെടാത്ത ഒരു പങ്കാളിയെ ഇഷ്ടപ്പെടുന്നവരാണ് കുംഭം രാശിക്കാരായ സ്ത്രീകള്‍.

മീനം

മീനം

വളരെയധികം സര്‍ഗ്ഗാത്മകത നിറഞ്ഞവരാണ് മീനം രാശിക്കാരായ സ്ത്രീകള്‍. അവര്‍ ഒരു സെന്‍സിറ്റീവ് കൂട്ടരും കൂടിയാണ്. മറ്റുള്ളവരോട് അനുകമ്പയുള്ള സ്വഭാവം ഇവര്‍ കാത്തുസൂക്ഷിക്കുന്നു. ആവശ്യമുള്ള ആളുകളെ തങ്ങളാല്‍ കഴിയുംവിധം സഹായിക്കാന്‍ ഇവര്‍ എപ്പോഴും തയ്യാറാണ്. അവരുടെ ജീവിതത്തില്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നും നന്നായി അറിയുന്നവരാണ് മീനം രാശിക്കാരായ സ്ത്രീകള്‍.

X
Desktop Bottom Promotion