Just In
- 1 hr ago
ഈ 6 കാര്യം ശ്രദ്ധിച്ചാല് ആര്ക്കും നേടാം കരുത്തുറ്റ മസിലും ആരുംകൊതിക്കുന്ന ആകാരഭംഗിയും
- 2 hrs ago
ഓരോ പെണ്കുഞ്ഞും ലോകത്തിന്റെ അഭിമാനം; ഇന്ന് ദേശീയ ബാലികാ ദിനം
- 2 hrs ago
ജനുവരി 30 വരെ രാജകീയ സുഖങ്ങള്, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്ക്ക് ദുര്ഗ്ഗാദേവി അനുഗ്രഹം ചൊരിയും
- 7 hrs ago
ജീവിതം പച്ചപിടിക്കും, ഇരട്ടി നേട്ടങ്ങള് തേടിയെത്തും; ഇന്നത്തെ രാശിഫലം
Don't Miss
- Sports
IND vs NZ: രാഹുലും സഞ്ജുവും ഇഷാനുമുണ്ട്, പക്ഷെ... ധോണിയെക്കുറിച്ച് ദ്രാവിഡ് പറയുന്നു
- Movies
ക്ലാസ്സ്മേറ്റ്സിലെ വേഷം വന്നത് അങ്ങനെ! 17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ യഥാർത്ഥ പേര് അറിയില്ല: രാധിക
- News
'മദ്യപാനികള്ക്ക് കോളടിച്ചു'; 17 പുതുപുത്തന് ബ്രാന്ഡുകള് എത്തുന്നു, പ്രീമിയം മുതല് വില കുറഞ്ഞതും
- Technology
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
- Finance
ക്ഷമ നൽകിയ സമ്മാനം അരക്കോടി; മാസം 2,100 രൂപ നിക്ഷേപിച്ചാൽ അരക്കോടി രൂപ നേടാം; വഴിയിങ്ങനെ
- Automobiles
ക്ഷമ വേണം,സമയമെടുക്കും; ഇലക്ട്രിക് വിപണിയിൽ കണ്ണ് നട്ട് സിട്രൺ
- Travel
കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം
ജാതകത്തിലെ വിഷയോഗം: ജാതകന്റെ ശുഭഫലങ്ങളെ ഇല്ലാതാക്കും
വിഷയോഗത്തെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ? എന്നാല് അത് നിങ്ങളുടെ ജാതകത്തില് ഉണ്ടാക്കുന്ന മാറ്റങ്ങളും ദോഷഫലങ്ങളും എന്തൊക്കെയെന്ന് പലര്ക്കും അറിയില്ല. തുടര്ച്ചയായി ദോഷങ്ങള് ഉള്ള അവസ്ഥയില് അതിനെ മറികടക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോഴാണ് പലപ്പോഴും ജാതകത്തിലെ ദോഷഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നത്. ജാതകത്തിലെ വിഷയോഗം മനുഷ്യ ജീവിതത്തെ വിഷത്തിന് തുല്യമാക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള് ജീവിതത്തില് പലപ്പോഴും സംഭവിക്കുകയും ചെയ്യുന്നു. എന്താണ് വിഷയോഗം എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. ചന്ദ്രനും ശനിയും കൂടിച്ചേരുമ്പോഴാണ് ജാതകത്തില് വിഷയോഗം രൂപപ്പെടുന്നത്. അല്ലെങ്കില് പരസ്പരം ദൃഷ്ടിയിലായിരിക്കുമ്പോഴോ നിങ്ങളുടെ ജാതകത്തില് വിഷയോഗം രൂപപ്പെടുന്നു.
ചന്ദ്രനെ അമൃത് കണക്കാണ് കാണുന്നത്. എന്നാല് ചന്ദ്രനില് ശനിയുടെ ദൃഷ്ടി വരുമ്പോള് അത് പലപ്പോഴും വിഷത്തിന് തുല്യമായി മാറുന്നു. അതുകൊണ്ട് തന്നെ ഈ യോഗത്തിന്റെ സ്വാധീനതയില് വരുന്ന ജാതകന് പലപ്പോഴും ശാരീരികമായും മാനസികമായും അസ്വസ്ഥതകള് ഉണ്ടാവുന്നു. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാന് സാധിക്കാതെ ഇവര് ഉഴലുന്നു. വിഷയോഗം ബാധിച്ച വ്യക്തിക്ക് തീരുമാനങ്ങള് എടുക്കാനാവാതേയും ഏകാന്തത അനുഭവപ്പെട്ടും ഇവര് പ്രശ്നത്തിലാവുന്നു. എന്താണ് വിഷയോഗത്തിന്റെ കാരണം, എന്തൊക്കെയാണ് പരിഹാരം എന്ന് നമുക്ക് നോക്കാം.

വിഷ യോഗത്തിന്റെ ഫലങ്ങള്
വിഷയോഗത്തിന്റെ ഫലങ്ങളില് പലപ്പോഴും മോശം അവസ്ഥകള് ജാതകന് അനുഭവിക്കേണ്ടതായി വരുന്നു. ചന്ദ്രനും ശനിയും കൂടിച്ചേരുമ്പോള് ആണ് ഒരു വ്യക്തിക്ക് ദോഷഫലങ്ങള് സംഭവിക്കുന്നത്. ഇവര്ക്ക് ജീവിതത്തില് ഉടനീളം ദോഷഫലങ്ങള് അനുഭവിക്കേണ്ടതായി വരുന്നു. ഇത് കൂടാതെ ദുരിതവും പ്രയാസവും നിറഞ്ഞ ഫലങ്ങള് ഇവര്ക്കുണ്ടാവുന്നു. വിജയത്തിന് വേണ്ടി ഇവര് ശ്രമിക്കുമ്പോള് അത് പലപ്പോഴും പ്രശ്നങ്ങള് നിറഞ്ഞ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തിലെ സമാധാനവും സന്തോഷവും ഈ യോഗം മൂലം ഇല്ലാതാവുന്നു. കുട്ടികളെങ്കില് ഇവര്ക്ക് വിദ്യാഭ്യാസത്തില് പ്രശ്നങ്ങള് നേരിടേണ്ടി വരുന്നു. ശത്രുക്കള്ക്ക് ശക്തിയും വളര്ച്ചയും ഉണ്ടാവുന്നു.

വിഷയോഗത്തെ പ്രതിരോധിക്കാന്
വിഷയോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ഇതില് ആല്മരത്തെ ആരാധിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്യുക. ഇത് കൂടാതെ ക്ഷേത്രത്തില് തേങ്ങ ഉടക്കുന്നതിന് ശ്രദ്ധിക്കണം. ഏഴ് പ്രാവശ്യം തലക്ക് ഉഴിഞ്ഞ് വേണം ചെയ്യുന്നതിന്. ഇത് കൂടാതെ ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി എല്ലാ ശനിയാഴ്ചയും ശനി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില് പോയി വിളക്ക് കത്തിക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ ശനിയാഴ്ച ദിനങ്ങളില് പഞ്ചസാര കഴിക്കരുത്. ഇത് ദോഷഫലങ്ങള് നല്കുന്നു.

വിഷയോഗത്തെ പ്രതിരോധിക്കാന്
ശനിയാഴ്ച ദിനത്തില് ആല് മരത്തിന് കീഴെ എണ്ണയും ഉഴുന്നും എള്ള് എന്നിവയും ചേര്ത്ത് വിളക്ക് കത്തിക്കുക. വിളക്ക് കത്തിച്ച ശേഷം ഓം സൌ ശനിശ്ചായൈ നമഃ എന്ന് ജപിക്കുക. ഇത് കൂടാതെ ശനിക്ഷേത്രത്തില് ശര്ക്കര മിക്സ് ചെയ്ത് റൊട്ടി തയ്യാറാക്കി എള്ള് പ്രസാദം തയ്യാറാക്കാവുന്നതാണ്. ഇത് ശനീശ്വരന് സമര്പ്പിച്ച ശേഷം പ്രാര്ത്ഥിക്കുക. ഇത് കൂടാതെ ശിവനെ പ്രാര്ത്ഥിക്കുകയും ഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുക. ശിവന് ജലധാര സമര്പ്പിക്കേണ്ടതാണ്. ഇതോടൊപ്പം മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് വിഷയോഗത്തിന്റെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

വിഷയോഗത്തെ പ്രതിരോധിക്കാന്
വിഷയോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി തിങ്കള്, ശനി ദിവസങ്ങളില് ഉപവസിക്കുക. പിന്നീട് വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നല്കുകയും അന്നദാനം നടത്തുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്ക്ക് അപകടകരമായ ഈ വിഷ യോഗത്തില് നിന്ന് നിങ്ങള്ക്ക് തീര്ച്ചയായും മുക്തി നേടാനാകും. ശിവന് രുദ്രാഭിഷേകം നടത്തുകയും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക. ഇതെല്ലാം വിഷദോഷത്തിനുള്ള പ്രതിരോധ വഴികളാണ്. നിങ്ങളുടെ ജന്മദിനത്തില് ക്ഷേത്ര ദര്ശനം നടത്തുകയും ശിവന് പ്രത്യേക വഴിപാടുകള് നടത്തുകയും ചെയ്യുക.
നിങ്ങളുടെ
ജാതകത്തിലെ
അശുഭകരമായ
ഗ്രഹയോഗങ്ങള്:
ദോഷപരിഹാരം
ഇപ്രകാരം
തുലാം
മാസം
27
നാളിന്റേയും
ദോഷപരിഹാരം
മറികടക്കാന്
ശ്രദ്ധിക്കേണ്ടത്: ഇന്റര്നെറ്റില് നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള് പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിവരങ്ങള്ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.