For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

21 ദിവസം നെയ്യൊഴിച്ച് തിരിയിട്ട് വിളക്ക് കൊളുത്തണം; കാര്യസാധ്യം ഫലം

|

നമ്മുടെയെല്ലാം വീടുകളില്‍ വിളക്ക് തെളിയിക്കാരുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ ചില വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്നാല്‍ ഇന്നത്തെ കാലത്ത് തിരക്കേറിയ ജീവിതത്തില്‍ ഇത്തരം ചിട്ടകള്‍ക്കു നാം നല്‍കുന്ന സ്ഥാനവും സമയവുമെല്ലാം കുറവാണ്. എങ്കിലും സന്ധ്യാനേരത്ത് നിലവിളക്കെന്നത് ഇപ്പോഴും ഐശ്വര്യം കൊണ്ട് വരുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദീപം പൊതുവേ പ്രകാശം, വെളിച്ചം പരത്തുന്നുവന്നെതാണ് വിശ്വാസം.

What Is The Benefit Of Lighting Deepam In A Specific Direction

സര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരംസര്‍പ്പദോഷം ജാതകത്തിലെങ്കില്‍ തലമുറ വാഴില്ല; നക്ഷത്രപ്രകാരം പരിഹാരം

നിലവിളക്കു തെളിയിക്കുന്നത് അന്ധകാരം നീക്കി പ്രകാശം കൊണ്ടു വരുമെന്നു മാത്രമല്ല, ലക്ഷ്മീ ദേവിയെ വിളക്കിലൂടെ നമ്മുടെ ജീവിതത്തില്‍ കുടിയിരുത്തുകയാണ് ചെയ്യുന്നത് എന്നാണ് വിശ്വാസം. ഇരു നേരത്തും, അതായത് രാവിലേയും വൈകീട്ടും വിളക്കു കൊളുത്തുന്നവരുണ്ട്. എന്നാല്‍ വെറുതേ പേരിന് വിളക്ക് കൊളുത്തുന്നതല്ലാതെ ചില ചിട്ടകളും ഐശ്വര്യവും നോക്കി നമുക്ക് വിളക്ക് കൊളുത്താവുന്നതാണ്. വീട്ടില്‍ നിലവിളക്ക് കൊളുത്തുമ്പോഴുള്ള ചിട്ടകളെക്കുറിച്ച് നമുക്ക് നോക്കാം.

നിലവിളക്ക് കൊളുത്തുമ്പോള്‍

നിലവിളക്ക് കൊളുത്തുമ്പോള്‍

നിലവിളക്ക് കൊളുത്തുമ്പോള്‍ ആദ്യം വീടു വൃത്തിയാക്കണം. അതിന് ശേഷം വേണം വിളക്ക് കൊഴുത്താന്‍. ഇത് രാവിലെയായാലും വൈകീട്ടായാലും അതു പോലെ തന്നെ ചെയ്യേണ്ടതാണ്. ഇതുപോലെ നിലവിളക്കും നല്ലപോലെ കഴുകി വൃത്തിയാക്കണം. അതിന് ശേഷം കരി നീക്കിയ ശേഷം വേണം വിളക്ക് കൊളുത്തുന്നതിന്. ഇതു രാവിലെയും വൈകീട്ടും ചെയ്യുന്നതിലൂടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുന്നുണ്ട്.

നിലവിളക്കു തന്നെ

നിലവിളക്കു തന്നെ

വീട്ടിലെ ഐശ്വര്യത്തിന് നിലവിളക്കു തന്നെ വേണം കത്തിക്കുന്നതിന്. അതായത് കൂമ്പുള്ള, അഞ്ചു വെട്ടുകളുള്ള വിളക്കാണ് ഏറ്റവും നല്ലത്. ഇത്തരം വിളക്കില്‍ തുണി തിരിയോ പഞ്ഞിത്തിരിയോ ഇട്ടു വേണം, കത്തിക്കുന്നതിന്. നിലവിളക്ക് ഒരു പാത്രത്തിലായി വയ്ക്കുക. നിലത്തു വയ്ക്കുന്നത് ദോഷമാണ് എന്നാണ് പറയുന്നത്.

വിളക്കില്‍ നിറയെ എണ്ണ

വിളക്കില്‍ നിറയെ എണ്ണ

വിളക്ക് കത്തിക്കുമ്പോള്‍ വിളക്കില്‍ നിറയെ എണ്ണയൊഴിച്ചു വേണം കത്തിക്കേണ്ടത്. ഇതുപോലെ എണ്ണ പൂര്‍ണമായി ഒഴിഞ്ഞ് കരിന്തിരി കത്തും മുന്‍പു കെടുത്തുകയും വേണം. ബാക്കി വന്ന എണ്ണയോ കത്തിച്ച തിരിയോ വീണ്ടും വിളക്കില്‍ ഉപയോഗിയ്ക്കരുത്. ഇത് ഐശ്വര്യക്കേട് ഉണ്ടാക്കും എന്നാണ് പറയുന്നത്.

എള്ളെണ്ണ ഉപയോഗിക്കണം

എള്ളെണ്ണ ഉപയോഗിക്കണം

എള്ളെണ്ണയാണ് നിലിവിളക്കില്‍ കൊളുത്തുമ്പോള്‍ ഉപയോഗിക്കേണ്ടത്. ഇത് ദേഹദുരിതം മാറാന്‍ ഉത്തമമാണ്. വിളക്കില്‍ പാചകത്തിനോ ദേഹത്തു പുരട്ടാനോ ഉപയോഗിയ്ക്കുന്ന എണ്ണയെടുക്കരുത്. വിളക്ക് കൊളുത്തുന്നതിനുള്ള എണ്ണ പ്രത്യേകം മാറ്റി വെക്കേണ്ടതുണ്ട്.

നിറയെ എള്ളെണ്ണയൊഴിച്ച്

നിറയെ എള്ളെണ്ണയൊഴിച്ച്

നിറയെ എള്ളെണ്ണയൊഴിച്ച്, ഒരു പാത്രത്തില്‍ നിലവിളക്കു വച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ടു കൊളുത്തിയാല്‍ അവിടെ മഹാലക്ഷ്മി കയറി വരും എന്നാണ് വിശ്വസിക്കുന്നത്. ഇതിലൂടെ വീടിന് ഐശ്വര്യവും സമ്പത്തുമെല്ലാം ഫലം തരുന്നു. ഇതിലൂടെ ദുരിതങ്ങള്‍ നീങ്ങി സമാധാനവും ശാന്തിയും കൈ വരുന്നു. ജീവിതത്തില്‍ പ്രകാശം നിറക്കുന്നതിന് സഹായിക്കുന്നു.

രാവിലെ വിളക്ക് കൊളുത്തുമ്പോള്‍

രാവിലെ വിളക്ക് കൊളുത്തുമ്പോള്‍

രാവിലെ വിളക്കു കൊളുത്തുമ്പോള്‍ കിഴക്കോട്ടുള്ള തിരി വേണം ആദ്യം തെളിയിക്കേണ്ടത്. വൈകീട്ട് പടിഞ്ഞാറോട്ടുള്ള തിരി ആദ്യം തെളിയ്ക്കണം. രാവിലെ സൂര്യോദയത്തിനു മുന്‍പും വൈകീട്ട് സൂര്യാസ്തമയത്തിനു മുന്‍പുമായി വിളക്ക് കത്തിക്കേണ്ടതാണ്. ത്രിസന്ധ്യയ്ക്ക് വേണം വിളക്ക് കൊളുത്തുന്നതിന്.

ദീപലക്ഷണം നോക്കാം

ദീപലക്ഷണം നോക്കാം

ദീപലക്ഷണം എന്ന ഒന്നുണ്ട്. ഇത് നോക്കി വേണം ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നത്. ഇതിലൊന്നാണ് ചോരാത്ത നിലവിളക്ക്. അതായത് നിലവിളക്കില്‍ നിന്നും എണ്ണ ചോരുന്നത് രോഗങ്ങള്‍ക്കു കാരണമാകും എന്നാണ് വിശ്വാസം. ഇത് ഐശ്വര്യക്കേടിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതുകൊണ്ട് നിലവിളക്കു വാങ്ങുമ്പോള്‍ തന്നെ അല്‍പം വെള്ളം ഒഴിച്ചു നോക്കി ചോരുന്നില്ലെന്നത് ഉറപ്പ് വരുത്തേ്ണ്ടതാണ്.

നെയ്യൊഴിച്ചു വിളക്കു കൊളുത്താം

നെയ്യൊഴിച്ചു വിളക്കു കൊളുത്താം

എണ്ണ മാത്രമല്ല നെയ്യ് ഒഴിച്ചും വിളക്ക് കൊളുത്താവുന്നതാണ്. എന്നാല്‍ ഇത് ചില കാര്യസാധ്യങ്ങള്‍ക്കു വേണ്ടിയേ ചെയ്യാവൂ. വിവാഹം നടക്കണം, ജോലി വേണം തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങള്‍ക്കായി നെയ്യു നിറയെ ഒഴിച്ച് തിരി തെളിയിക്കേണ്ടതാണ്. ഇത് 12, 21, 41 ദിവസങ്ങളില്‍ വേണം ചെയ്യേണ്ടത്. അതായത് 12 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 21 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 41 ദിവസം അടുപ്പിച്ച് വേണം ഇത് ചെയ്യുന്നതിന്. അത്രയും ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കാര്യസാധ്യം സംഭവിക്കുന്നുണ്ട്.

നെയ് വിളക്ക് വഴിപാട്

നെയ് വിളക്ക് വഴിപാട്

നെയ് വിളക്കു സാധാരണ ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വീട്ടിലാണെങ്കിലും രാവിലെയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ വിളക്ക് കൊളുത്തുമ്പോള്‍ അഞ്ചു തിരിയിട്ടു വേണം കത്തിക്കുന്നതിന്. ഭദ്രദീപം എന്നാണ് ഇത് അറിയപ്പെടുന്നത്. അഞ്ചു തിരി കൊളുത്തുന്നതും പ്രദക്ഷിണം ചെയ്തു വേണം തിരി തെളിയിക്കുന്നതിന്. ഇത് കൂടാതെ കിഴക്കോട്ടു വേണം തിരി തെളിയിക്കാന്‍.

വിളക്കു കെടുത്തുമ്പോഴും ശ്രദ്ധിക്കണം

വിളക്കു കെടുത്തുമ്പോഴും ശ്രദ്ധിക്കണം

വിളക്കു കെടുത്തുമ്പോഴും വളരെയധികം ശ്രദ്ധ ആവശ്യമുണ്ട്. തിരി ഊതിക്കെടുത്തുകയോ വീശിക്കെടുത്തുകയോ അരുത്. എണ്ണയിലേയ്ക്കു തിരി താഴ്ത്തിയിറക്കണം. ഇത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ കുടുംബത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിളക്കു കൊളുത്തിക്കഴിഞ്ഞ് ചെയ്യരുത്

വിളക്കു കൊളുത്തിക്കഴിഞ്ഞ് ചെയ്യരുത്

ഒരു കാരണവശാലും വിളക്കു കൊളുത്തിക്കഴിഞ്ഞ്, അല്ലെങ്കില്‍ സന്ധ്യനേരത്ത് ഉറങ്ങരുത്. അത് മാത്രമല്ല ഭക്ഷണം കഴിയ്ക്കരുത്, പഠിയ്ക്കരുത് എന്നെല്ലാം കാരണവന്മാര്‍ പറയും. ഇതിന് കാരണങ്ങളുമുണ്ട്. ഈ സമയത്ത് ശരീരം പൊതുവേ ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കും. ഈ സമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനവും മെല്ലെയാകുന്നു. ഇത്തരം കാരണങ്ങളാണ് ഇതിന് പിന്നില്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊസറ്റീവിററി നിറയ്ക്കാന്‍, ഊര്‍ജം നേടാന്‍ ഈ സമയത്ത് വിളക്കു കൊളുത്തി നാമം ജപിയ്ക്കുന്നത് നല്ലതാണ്.

English summary

What Is The Benefit Of Lighting Deepam In A Specific Direction

Here in this article we are discussing about the benefits of lightening deepam in a specific direction. Take a look.
X
Desktop Bottom Promotion