ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവര്‍ അറിയേണ്ട പ്രത്യേക ഫലങ്ങള്‍

ക്ഷേത്രദര്‍ശനത്തിന് പോവുന്ന നല്ലൊരു ശതമാനം ആളുകളും പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കാറുണ്ട്. ദേവപ്രീതിക്ക് വേണ്ടി അര്‍പ്പിക്കുന്ന പുഷ്പാഞ്ജലിയില്‍ അതിന്റെ യഥാര്‍ത്ഥ ഫലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്തിന് വേണ്ടിയാണ് പുഷ്പാഞ്ജലി കഴിപ്പിക്കുന്നത്, എന്താണ് പുഷ്പാഞ്ജലിയുടെ ഫലം, ഏത് തരത്തിലുള്ള പുഷ്പാഞ്ജലിയാണ് കൂടുതല്‍ ഫലം നല്‍കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലരും അവരവരുടെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് വഴിപാടുകളും പുഷ്പാഞ്ജലിയും സമര്‍പ്പിക്കുന്നത്.

Pushpanjali

പൂക്കള്‍ കൊണ്ട് ഭഗവാന് സമര്‍പ്പിക്കുന്ന സ്വയമേയുള്ള അര്‍ച്ചനയാണ് പുഷ്പാഞ്ജലി. ക്ഷേത്ര ദര്‍ശനത്തില്‍ പലര്‍ക്കും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പുഷ്പാഞ്ജലി എന്നത് എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഏറ്റവും ലളിതമായി നാം നടത്തുന്ന പുഷ്പാഞ്ജലിയുടെ ഫലസിദ്ധി എത്രത്തോളമെന്ന് നമുക്ക് നോക്കാം. ജപിക്കുന്ന മന്ത്രത്തിലെ വ്യത്യാസം അനുസരിച്ച് ഓരോ പുഷ്പാഞ്ജലിക്കും പ്രത്യേകതകള്‍ ഏറെയാണ്. അവ എന്തൊക്കെയെന്നും വിവിധ തരത്തിലുള്ള പുഷ്പാഞ്ജലികള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

ഈ വഴിപാടിന്റെ പേരില്‍ തന്നെയാണ് ഇതിന്റെ ഫലവും. സാധാരണയായി വിഷ്ണു ക്ഷേത്രത്തിലോ അല്ലെങ്കില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ആണ് വഴിപാടായി ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താറുള്ളത്. ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും ഐശ്വര്യത്തിനും ഭാഗ്യത്തിനും സമ്പല്‍സമൃദ്ധിക്കും വേണ്ടി നടത്തുന്ന പുഷ്പാഞ്ജലിയാണ്. ഇത്തരം പുഷ്പാഞ്ജലികള്‍ ചെയ്യുന്നതിലൂടെ ജീവിതം ഐശ്വര്യ പൂര്‍ണമായി മാറും എന്നാണ് ഓരോ ഭക്തന്റേയും വിശ്വാസം. ഓരോ തരം പുഷ്പങ്ങളെ കൊണ്ടും ചെയ്യുന്ന അര്‍ച്ചനക്ക് വ്യത്യസ്തമായ ഫലങ്ങള്‍ ഉണ്ടെന്നതും പറയുന്നു. കാരണം ചില ദേവന്‍മാര്‍ക്ക് ചില പുഷ്പങ്ങള്‍ നിവേദിക്കാന്‍ പാടില്ല. ഉദാഹരണത്തിന് ശിവന് തുളസി അര്‍പ്പിക്കാറില്ല.

മൃത്യുഞ്ജയ പുഷ്പാഞ്ജലി

മൃത്യുഞ്ജയ പുഷ്പാഞ്ജലി

ആയുരാരോഗ്യസൗഖ്യത്തിനും രോഗശമനത്തിനും വേണ്ടിയാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാടായ സമര്‍പ്പിക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് രോഗദുരിതങ്ങള്‍ ഒഴിഞ്ഞ് പോവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും ശിവക്ഷേത്രത്തില്‍ ആണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം നില്‍ക്കുന്നു എന്നാണ് വിശ്വാസം.

രക്തപുഷ്പാഞ്ജലി

രക്തപുഷ്പാഞ്ജലി

രക്തപുഷ്പാഞ്ജലിയാണ് പലരും വഴിപാടായി സമര്‍പ്പിക്കുന്ന മറ്റൊരു പുഷ്പാഞ്ജലി. രക്തപുഷ്പാഞ്ജലി ദേവീ ക്ഷേത്രത്തിലാണ് നടത്തുന്നത്. ദോഷ പരിഹാരത്തിനും ആഗ്രഹസാഫല്യത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടിയാണ് രക്തപുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും ദേവിയുടെ അനുഗ്രഹം എന്നന്നേക്കും നിങ്ങളോടൊപ്പം നിലനില്‍ക്കും എന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ പലരും ദേവീ ക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുന്നു.

സാരസ്വതസൂക്ത പുഷ്പാഞ്ജലി

സാരസ്വതസൂക്ത പുഷ്പാഞ്ജലി

സാരസ്വതസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും വിദ്യാവിജയത്തിന് വേണ്ടിയാണ്. ദേവിക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തോട് അനുബന്ധിച്ച് പലരും സാരസ്വതസൂക്ത പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കാറുണ്ട്. നമ്മുടെ കുരുന്നുകള്‍ക്ക് വിദ്യാലാഭവും വിദ്യാതടസ്സ പരിഹാരവും നല്‍കുന്നതാണ് സാരസ്വതസൂക്ത പുഷ്പാഞ്ജലി. അതുകൊണ്ട് സരസ്വതി ദേവിയെ പ്രാര്‍ത്ഥിച്ച് ഈ വഴിപാട് നടത്തേണ്ടതാണ്.

സ്വയംവര പുഷ്പാഞ്ജലി

സ്വയംവര പുഷ്പാഞ്ജലി

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിവാഹ തടസ്സത്തെ മറികടക്കുന്നതിനും നല്ല ദാമ്പത്യത്തിനും വേണ്ടിയാണ് സ്വയംവര പുഷ്്പാഞ്ജലി സമര്‍പ്പിക്കുന്നത്. ഇതിലൂടെ ഉത്തമനായ അല്ലെങ്കില്‍ ഉത്തമയായ അനുയോജ്യനായ പങ്കാളിയെ ലഭിക്കുമെന്നാണ് വിശ്വാസം, മംഗല്യ തടസ്സങ്ങള്‍ ഒഴിവാക്കി ജീവിതത്തില്‍ ആഗ്രഹിക്കുന്ന ശുഭദാമ്പത്യം ലഭിക്കുന്നതിന് ഈ പുഷ്പാഞ്ജലി നടത്താവുന്നതാണ്.

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി

വീട്ടിലെ കലഹവും ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും നീക്കുന്നതിന് വേണ്ടിയാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ദാമ്പത്യം സന്തോഷത്തിന്റേതാക്കി മാറ്റും എന്നാണ് വിശ്വാസം. വിഷ്ണുക്ഷേത്രത്തിലാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത്. ഇതിലൂടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് സന്തോഷമുള്ള ഒരു ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.

സഹസ്രനാമ പുഷ്പാഞ്ജലി

സഹസ്രനാമ പുഷ്പാഞ്ജലി

സഹസ്രനാമങ്ങള്‍ ഉരുവിട്ട് നടത്തുന്ന പുഷ്പാഞ്ജലിയാണ് സഹസ്രനാമ പുഷ്പാഞ്ജലി. ഈ വഴിപാട് നടത്തുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം ഫലമായി ലഭിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മാറി ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ആഗ്രഹ സാഫല്യത്തിനും സമ്പല്‍സമൃദ്ധിക്കും നമുക്ക് സഹസ്രനാമ പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കാം.

ആയുര്‍സൂക്ത പുഷ്പാഞ്ജലി

ആയുര്‍സൂക്ത പുഷ്പാഞ്ജലി

ആയുര്‍സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവരും നിരവധിയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ് ആയുര്‍സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത്. ഇത് വളരെ ഉത്തമമായ ഒന്നായാണ് കണക്കാക്കുന്നത്. ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം നിലനില്‍ക്കുന്നതിന് ആയുര്‍സൂക്ത പുഷ്പാഞ്ജലി അത്യുത്തമമാണ്.

ശ്രീസൂക്ത പുഷ്പാഞ്ജലി

ശ്രീസൂക്ത പുഷ്പാഞ്ജലി

പുഷ്പാഞ്ജലികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാമ് ശ്രീസൂക്തപുഷ്പാഞ്ജലി. ഈ പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യ വര്‍ദ്ധനവിനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യവും നല്‍കി ഭഗവാന്‍ അനുഗ്രഹിക്കുന്നു എന്നാണ് ഈ പുഷ്പാഞ്ജലി നടത്തുന്നതിലൂടെ വിശ്വസിക്കപ്പെടുന്നത്.

Most read:ക്ഷേത്രത്തിലെ മണി വെറുതെയല്ല; അറിഞ്ഞിരിക്കേണ്ട ദേവരഹസ്യം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, January 19, 2023, 17:17 [IST]
X
Desktop Bottom Promotion