For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം

|

നീചഭംഗ രാജയോഗത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും എന്താണ് ഈ രാജയോഗം എന്നത് പലര്‍ക്കും അറിയില്ല. രാജയോഗത്തോടൊപ്പം നീചം എന്ന വാക്ക് വരുന്നത് കൊണ്ട് തന്നെ പലരും ഇതിനെ മോശം ഫലമായാണ് കണക്കാക്കുന്നത്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതമാണ് ഈ യോഗത്തില്‍ സംഭവിക്കുന്നത്. ജ്യോതിഷപ്രകാരം വളരെ ശക്തമായ ഒരു യോഗമാണ് നീചഭംഗ രാജയോഗം. ഇത് ജാതകന് അംഗീകാരവും, പ്രശസ്തിയും, സമൃദ്ധിയും, ധനനേട്ടവും നല്‍കുന്നു. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് നീചഭംഗ രാജയോഗം സഹായിക്കുന്നു. ഇത് നിങ്ങളുടെ വിജയത്തേയും സൂചിപ്പിക്കുന്നു.

What is Neech Bhang Raj Yoga

നിങ്ങളില്‍ ജാതകവശാല്‍ ഏതെങ്കിലും ഗ്രഹം അതിന്റെ ദുര്‍ബല സ്ഥാനത്തും ദോഷസ്ഥാനത്തും ആണ് നില്‍ക്കുന്നതെങ്കില്‍ ചില ബാഹ്യ സ്വാധീനങ്ങള്‍ നിമിത്തം ഇവ ഇല്ലാതാകുകകുയം അല്ലെങ്കില്‍ പരിഷ്‌കരിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇത്തരം രാജയോഗങ്ങള്‍ രൂപം കൊള്ളുന്നു. അതായത് നമ്മുടെ ഒരു നിശ്ചിത പ്രായത്തിന് ശേഷം ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹം അതിന്റെ മോശം ഫലങ്ങള്‍ നല്‍കുന്നത് നിര്‍ത്തുകയും ജാതകന് അസാധാരണമായ നല്ല ഫലങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു.

എന്താണ് ദുര്‍ബല ഗ്രഹം?

എന്താണ് ദുര്‍ബല ഗ്രഹം?

ദുര്‍ബല ഗ്രഹം എന്ന് പറയുമ്പോള്‍ ഇത് എങ്ങനെയാണ് നിര്‍വ്വചിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. അതായത് ഒരു വ്യക്തി ജനിക്കുമ്പോള്‍ ജനനഗ്രഹം ഭൂമിയോട് അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ആ ഗ്രഹം ദുര്‍ബലമായാണ് കണക്കാക്കുന്നത്. എന്നാല്‍ അതേ സമയം ആ ഗ്രഹം ഭൂമിയില്‍ നിന്ന് അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ നീചഭംഗ രാജയോഗത്തില്‍ ഏതെങ്കിലും ഗ്രഹത്തില്‍ അതിന്റെ ദോഷം ഇല്ലാതാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ ചില സാഹചര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ജാതകത്തില്‍ എങ്ങനെ നീചഭംഗ രാജയോഗം

ജാതകത്തില്‍ എങ്ങനെ നീചഭംഗ രാജയോഗം

നിങ്ങളുടെ ജാതകത്തില്‍ എങ്ങനെ നീചഭംഗ രാജയോഗം ഉണ്ട് എന്ന് നമുക്ക് നോക്കാം. അതിന് നിങ്ങളുടെ ജാതകത്തില്‍ ചില ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ പലപ്പോഴും നിങ്ങളില്‍ ഇത്തരം യോഗങ്ങള്‍ കാണിക്കുന്നുണ്ട്. തുലാം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. എന്നാല്‍ മേടം രാശിയുടെ അധിപന്‍ ചൊവ്വയാണ്. എന്നാല്‍ തുലാം രാശിയില്‍ സൂര്യന്‍ സ്ഥിതി ചെയ്യുന്നത് ക്ഷയിച്ച രാശിയിലാണ്. അതുപോലെ തന്നെ മേടം രാശിയില്‍ സൂര്യന്‍ സ്ഥിതി ചെയ്യുന്നത് ഉന്നതിയിലാണ്. എന്നാല്‍ ശുക്രനും ചൊവ്വയും ചന്ദ്രനോടൊപ്പം ചതുര്‍ഭുജത്തില്‍ നില്‍ക്കുമ്പോള്‍ ഇവരില്‍ നീചഭംഗ രാജയോഗം രൂപപ്പെടുന്നു.

നീചഭംഗ രാജയോഗം എങ്ങനെയാണ് രൂപപ്പെടുന്നത്?

നീചഭംഗ രാജയോഗം എങ്ങനെയാണ് രൂപപ്പെടുന്നത്?

നീചഭംഗ രാജയോഗം എങ്ങനെയാണ് ജാതകത്തില്‍ രൂപപ്പെടുന്നത് എന്ന് നമുക്ക് നക്കാം. നിങ്ങളുടെ ജാതകത്തില്‍ ഒന്‍പതാം ഭാവത്തില്‍ ശുഭകരമായ ഒരു ഗ്രഹം ആണ് നിലനില്‍ക്കുന്നതെങ്കില്‍ ഇവര്‍ക്ക് നീചഭംഗ രാജയോഗത്തിനുള്ള സാധ്യത കാണുന്നു. താഴ്ന്ന ഗ്രഹം ഉയര്‍ന്ന രാശിയിലാണെങ്കില്‍, ആ രാശിയുടെ അധിപന്‍ ലഗ്‌നത്തിന്റെ കേന്ദ്രത്തില്‍ നിന്നാലും ഇവര്‍ക്ക് നീചഭംഗരാജയോഗം രൂപപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പോസിറ്റീവ് മാറ്റങ്ങളിലൂടെ ജീവിതം മാറിമറിയുന്നു.

നീചഭംഗ രാജയോഗത്തിന്റെ ഫലങ്ങള്‍

നീചഭംഗ രാജയോഗത്തിന്റെ ഫലങ്ങള്‍

നീചഭംഗ രാജയോഗത്തിന്റെ ഫലങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇതിന്റെ തുടക്കത്തില്‍ ചെറിയ തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പിന്നീട് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മാത്രമല്ല ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് നിങ്ങളുടെ മാനസികമായി ശക്തമാക്കുന്നു, ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴിലിലും മികച്ച നേട്ടം ഉണ്ടാവുന്നു. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ഇത് മാത്രമല്ല തലമുറകളോളം നിങ്ങള്‍ക്ക് കഴിയുന്നതിനുള്ള സാമ്പത്തിക നേട്ടങ്ങളും ഈ നീചഭംഗരാജയോഗം നേടിത്തരുന്നു.

നീചഭംഗ രാജയോഗത്തിന്റെ ഫലങ്ങള്‍

നീചഭംഗ രാജയോഗത്തിന്റെ ഫലങ്ങള്‍

നീചഭംഗരാജയോഗത്തിന്റെ പ്രധാന നേട്ടം എന്ന് പറഞ്ഞാല്‍ അത് നിങ്ങളെ ജനപ്രീതിയിലാക്കും എന്നതാണ്. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിരവധി ഉണ്ടാവുന്നു. ജീവിത വിജയം, സ്ഥാനമാനങ്ങള്‍ മുതലായവ കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള എല്ലാ പ്രശ്‌നങ്ങളേയും പ്രതിരോഘിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നത് ഈ രാജയോഗത്തിലൂടെയാണ്. പല പ്രമുഖരുടേയും ജാതകത്തില്‍ നീചഭംഗരാജയോഗം ഉണ്ട്.

നിങ്ങളുടെ ജാതകത്തിലെ അശുഭകരമായ ഗ്രഹയോഗങ്ങള്‍: ദോഷപരിഹാരം ഇപ്രകാരംനിങ്ങളുടെ ജാതകത്തിലെ അശുഭകരമായ ഗ്രഹയോഗങ്ങള്‍: ദോഷപരിഹാരം ഇപ്രകാരം

രക്ഷാബന്ധനില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ ഭാഗ്യാനുഭവങ്ങള്‍രക്ഷാബന്ധനില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ ഭാഗ്യാനുഭവങ്ങള്‍

English summary

What is Neech Bhang Raj Yoga and Its Effects In Astrology In Malayalam

Here in this article we are discussing about what is neech bhang raj yoga and its effect un astrology. Take a look
Story first published: Monday, August 8, 2022, 17:50 [IST]
X
Desktop Bottom Promotion