Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
വിവാഹ തടസ്സം ചൊവ്വാദോഷമോ? ദോഷം നിസ്സാരമല്ലെങ്കിലും കാഠിന്യം കുറക്കും പരിഹാരങ്ങള്‍
വിവാഹം എന്നത് വളരെയധികം ആലോചനയോടെ എടുക്കേണ്ട ഒരു തീരുമാനമാണ്. എന്നാല്‍ പലപ്പോഴും ജ്യോതിഷ പ്രകാരം വിവാഹത്തില്‍ ചില ദോഷങ്ങള്‍ കണ്ടെത്തുന്നുണ്ട്. ജാതകപ്രകാരം ചൊവ്വാ ദോഷമുള്ള വ്യക്തിയാണെങ്കില്‍ അതിനെക്കുറിച്ച് പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെടുന്നു. ചൊവ്വാ ദോഷം എന്നത് വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ്. ഇത് മംഗല്യ ദോഷത്തിലെ ഏറ്റവും വലിയ ദോഷമായാണ് കണക്കാക്കുന്നത്. കാരണം ചൊവ്വാ ദോഷം വിവാഹ ശേഷം പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. ദാമ്പത്യത്തിലെ അസന്തുഷ്ടി, സന്താനഭാഗ്യമില്ലാത്തത്, കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമാണ് ഇവ. എന്നാല്‍ ഈ അവസ്ഥയില്‍ നാം ചൊവ്വാ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്.

എന്തൊക്കെയാണ് ചൊവ്വാ ദോഷത്തെ പരിഹരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. ജോതിഷ പ്രകാരം ചൊവ്വാ ദോഷങ്ങള്‍ കഠിനമായതും ലളിതമായതും ഉണ്ട്. നിങ്ങളെ ബാധിച്ചിരിക്കുന്നത് ലളിതമായ ചൊവ്വാ ദോഷമാണെങ്കില്‍ അതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. നിങ്ങളുടെ ജാതകത്തില്‍ 1, 4, 7, 8, അല്ലെങ്കില്‍ 12 ഭാവങ്ങളില്‍ ചൊവ്വ നിന്നാലാണ് പലപ്പോഴും ചൊവ്വാദോഷം സംഭവിക്കുന്നത്. ഇവര്‍ക്ക് വിവാഹത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ചൊവ്വാദോഷമുള്ളവര്‍ക്ക് സന്തോഷകരമായ ദാമ്പത്യം ഉണ്ടാവില്ല എന്നാണ് ജ്യോതിഷം പറയുന്നത്.

വിവിധ തരത്തിലുള്ള ചൊവ്വാ ദോഷങ്ങള്‍
ചൊവ്വാ ദോഷങ്ങള്‍ വിവിധ തരത്തിലുള്ള. ചൊവ്വയുടെ സ്ഥാനം അനുസരിച്ചാണ് ഇത് നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ ഭാഗിക ചൊവ്വാ ദോഷം, സമ്പൂര്‍ണ ചൊവ്വാ ദോഷം, പൂര്‍ണ ചൊവ്വാ ദോഷം, ഇരട്ട ചൊവ്വാ ദോഷം, പൂര്‍ണ ചൊവ്വാ ദോഷം എന്നിവയെല്ലാമുണ്ട്. ഇത് പലപ്പോഴും നമ്മളെ പല വിധത്തിലാണ് ബാധിക്കുന്നത്. എന്താണ് ലളിതമായി ബാധിക്കുന്ന ചൊവ്വാ ദോഷം എന്നതും എന്തൊക്കെയാണ് അതിന്റെ പരിഹാരങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

ലളിതമായ ചൊവ്വാദോഷം
ലളിതമായ ചൊവ്വാദോഷം എന്നത് ലഗ്‌നത്തില്‍ നിന്ന് ദോഷം ഉണ്ടാവുന്ന ചൊവ്വാദോഷത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചന്ദ്രനില്‍ നിന്നുള്ള ചൊവ്വാദോഷം അതിശക്തമാണ്. എന്നാല്‍ അതിനേക്കാള്‍ ശക്തമായി നിലകൊള്ളുന്നതാണ് ശുക്രനില്‍ നിന്ന് സംഭവിക്കുന്ന ചൊവ്വാദോഷം. 1, 2, 4, 12 എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നുണ്ടെങ്കില്‍ ആ അവസ്ഥയെ ലളിതമായ ചൊവ്വാദോഷം എന്നും ചൊവ്വ 7, 8 ഭാവങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍ അതിനെ നീചമായ ചൊവ്വാദോഷം എന്നും പറയുന്നു.

വിവാഹത്തില്‍ ശ്രദ്ധിക്കാന്‍
വിവാഹത്തിന് ജാതകം നോക്കി പൊരുത്തം നോക്കിയാണ് മുഹൂര്‍ത്തം കുറിക്കുന്നത്. ഇതെല്ലാം ഓരോരുത്തരുടേയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതും പരിശോധിക്കുന്നതുമായ ദോഷമാണ് ചൊവ്വാ ദോഷം. രണ്ട് പേര്‍ക്കും ഒരേ രീതിയില്‍ ചൊവ്വാ ദോഷമുണ്ടെങ്കില്‍ അവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ ജാതകത്തില്‍ ഒരാള്‍ക്ക് ചൊവ്വാദോഷമുണ്ടെങ്കിലോ ഒരാള്‍ക്ക് ചൊവ്വാ ദോഷമില്ലെങ്കിലോ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചൊവ്വാദോഷം ലളിതമാണെങ്കില്‍ ഇനി പറയുന്ന പരിഹാരങ്ങള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചൊവ്വാദോഷ പരിഹാരങ്ങള്‍
ചൊവ്വാദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്. ഭഗവാന്‍ ചൊവ്വാദോഷത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. ഗണപതിക്ക് തേങ്ങ ഉടക്കുന്നതും ശര്‍ക്കരയും ചുവന്ന പൂക്കളും സമര്‍പ്പിക്കുന്നത് ചൊവ്വാദോഷത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ഇത് പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ദാമ്പത്യജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് 'ഓം ഗം ഗണപതയേ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക.

ദാനം നടത്തുക
ചൊവ്വാഴ്ച ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും ദാനം നടത്തുകയും ചെയ്യുക.. ഇത് കൂടാതെ ചൊവ്വാ യന്ത്രം വാങ്ങി ബലിപീഠത്തില്‍ സ്ഥാപിക്കുക. ചൊവ്വാ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്നതിനായി പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നതിന് ശ്രദ്ധിക്കുക. ചൊവ്വാദോഷ കാഠിന്യത്തെ കുറക്കുന്നതിന് വേണ്ടി ഈ ദിനം കഠിന ഉപവാസം എടുക്കുന്നതും നല്ലതാണ്. അരിഭക്ഷണം പാടേ ഉപേക്ഷിക്കുക. അതോടൊപ്പം തന്നെ വിശപ്പ് തോന്നുന്ന സമയങ്ങളില്‍ പാലോ പഴങ്ങളോ മാത്രം ഭക്ഷിക്കുന്നതിന് ശ്രദ്ധിക്കുക.

ദൂര്‍ഗ്ഗാ ദേവിയെ ആരാധിക്കുക
ദൂര്‍ഗ്ഗാ ദേവിയെ ആരാധിക്കുകയും ദേവി ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും ചെയ്യുക. ഇത് കൂടാതെ മംഗള്‍ ചണ്ഡിക ശ്ലോകം ചൊല്ലുന്നതും ദോഷ കാഠിന്യത്തെ കുറക്കുന്നു. ദുര്‍ഗ്ഗ ദേവിയുടെ വിഗ്രഹത്തിന് മുമ്പിലിരുന്ന് എല്ലാ ദിവസവും മംഗള്‍ ചണ്ഡിക ശ്ലോകം ചൊല്ലുക. ഇതൊടൊപ്പം കുംഭ വിവാഹം (പവിത്രമായ കലം കൊണ്ടുള്ള വിവാഹം), വിഷ്ണു വിവാഹം (വിഷ്ണുവുമായുള്ള വിവാഹം) അല്ലെങ്കില്‍ അശ്വത വിവാഹം (പപ്പല്‍ മരവുമായുള്ള വിവാഹം) പോലുള്ള ചടങ്ങുകള്‍ നടത്തുന്നതും ദോഷ കാഠിന്യത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ദിനവും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുകയും ഹനുമാനെ മനസ്സുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഹനുമാന്‍ ചാലിസ ചൊല്ലുന്നതും പതിവാക്കുക.



Click it and Unblock the Notifications











