For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് കന്നി ആയില്യം: നാഗദേവതകളുടെ അനുഗ്രഹത്തില്‍ സര്‍വ്വദുരിത പരിഹാരം

|

ഇന്ന് കന്നി മാസത്തിലെ ആയില്യമാണ്. ഈ ദിനത്തില്‍ സര്‍പ്പപൂജക്കും സര്‍പ്പപ്രീതിക്കും വേണ്ടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സര്‍പ്പ പ്രീതി ലഭിച്ചാല്‍ അത് നിങ്ങള്‍ക്ക് അഭിവൃദ്ധിയും സര്‍വ്വ ദുരിത മോചനവും സന്താനസൗഭാഗ്യവും ഉണ്ടാവും എന്നാണ് പറയുന്നത്. നമ്മുടെ എല്ലാ ദോഷവും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹം കൂടിയേ തീരൂ. 2022 സെപ്റ്റംബര്‍ 22-നാണ് ഈ വര്‍ഷത്തെ കന്നി ആയില്യം വരുന്നത്. നാഗാരാധനക്ക് വേണ്ടി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Kanni Ayilyam Significance

നാഗാരാധന ചെയ്യുന്നതിലൂടെ നാഗപ്രീതി നല്‍കുന്നതായ മന്ത്രങ്ങളും ജപിക്കുന്നതിന് ശ്രദ്ധിക്കണം. നാഗരാജ പ്രീതിക്ക് വേണ്ടി നമുക്ക് ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. എല്ലാ മാസവും ആയില്യം നാളില്‍ പല ക്ഷേത്രങ്ങളിലും കാവുകളിലും നാഗപൂജ നടത്താറുണ്ട്. നാഗരാജാവിന് നൂറും പാലും നല്‍കുന്നതും വഴിപാട് നടത്തുന്നതും നിങ്ങളുടെ ജീവിത ദുരിതത്തെ ഇല്ലാതാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

നാഗപൂജയും ആയില്യവും

നാഗപൂജയും ആയില്യവും

നാഗപൂജയും ആയില്യവും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മാസവും ആയില്യം നാളില്‍ ക്ഷേത്രങ്ങളിലും കാവുകളിലും പൂജകളും മറ്റും നടത്തുന്നുണ്ട്. ആയില്യ പൂജയില്‍ തന്നെ പ്രധാനപ്പെട്ടത് കന്നി തുലാം മാസങ്ങളില്‍ ഉണ്ടാവുന്ന ആയില്യം പൂജയാണ്. ഇപ്രാവശ്യത്തെ കന്നി ആയില്യം വരുന്നത് സെപ്റ്റംബര്‍ 22 വ്യാഴാഴ്ചയാണ്.

വ്രതാനുഷ്ഠാനങ്ങള്‍ ഇപ്രകാരം

വ്രതാനുഷ്ഠാനങ്ങള്‍ ഇപ്രകാരം

ആയില്യത്തിന് വ്രതമനുഷ്ഠിക്കുന്നവര്‍ നിരവധിയാണ്. വ്രതമെടുക്കുന്നവരെങ്കില്‍ ഇവര്‍ തലേ ദിവസം മുതല്‍ തന്നെ വ്രതമെടുക്കുന്നതിന് ശ്രദ്ധിക്കണം. തലേദിവസം രാത്രിയില്‍ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കണം. ഇതിന് വേണ്ടി മദ്യവും- മത്സ്യവും മാംസവും എല്ലാം വര്‍ജ്ജിക്കണം. അത് കൂടാതെ ബ്രഹ്മചര്യത്തില്‍ വേണം വ്രതം അനുഷ്ഠിക്കുന്നതിന്. ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കണം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഭക്ഷണം അല്‍പം കഴിക്കാവുന്നതാണ്. എന്നാല്‍ മത്സ്യവും മാംസവും കഴിക്കരുത്. പിന്നീട് ശിവക്ഷേത്രത്തിലും നാഗ ക്ഷേത്രത്തിലും ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വേണം വ്രതം അവസാനിപ്പിക്കുന്നതിന്.

വ്രത ദിനത്തില്‍ ഇപ്രകാരം

വ്രത ദിനത്തില്‍ ഇപ്രകാരം

കന്നി ആയില്യത്തിന് വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നാം പറഞ്ഞു. ഇത് കൂടാതെ വ്രത ദിവസം പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ നാഗപ്രതിഷ്ഠക്ക് ചുറ്റും അഞ്ച് തവണ പ്രദക്ഷിണം വെച്ച് രാവിലെ സൂര്യോദയത്തിന് മുന്‍പും ശേഷവും ക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ 365 തവണ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളേയും ദുരിതങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും പോസിറ്റീവ് എനര്‍ജിയും നിറക്കുകയും ചെയ്യുന്ന സമയമാണ് കന്നി ആയില്യം.

 കന്നി ആയില്യത്തിന്റെ പ്രത്യേകത

കന്നി ആയില്യത്തിന്റെ പ്രത്യേകത

എല്ലാ മാസത്തിലേയും ആയില്യത്തിന് വളരെയധികം പ്രാധാന്യം ഉള്ളതാണ്. ആയില്യ പൂജ തൊഴുതാല്‍ അത് ഒരു വര്‍ഷത്തെ നാഗ പൂജ തൊഴുതതിന് തുല്യമായാണ് കണക്കാക്കുന്നത്. നാഗശാപം എന്നത് നിങ്ങളെ തലമുറകളോളം ബാധിക്കുന്ന ഒന്നാണ് എന്നത് തന്നെയാണ് പ്രശ്‌നം. നാഗശാപത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ കന്നി ആയില്യത്തിന് വ്രതമെടുത്ത് ശിവക്ഷേത്രത്തിലും നാഗക്ഷേത്രത്തിലും പോയി പ്രാര്‍ത്ഥിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. സര്‍പ്പശാപങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി സര്‍പ്പ ബലി നടത്താവുന്നതാണ്.

നാഗരാജ മന്ത്രം

നാഗരാജ മന്ത്രം

നാഗരാജ മന്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇത് സര്‍വ്വ രോഗത്തേയും ദുരിതത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ നാഗമന്ത്രം ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതിരാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തിയതിന് ശേഷം നിലവിളക്കിന് മുന്നില്‍ ഇരുന്ന് വേണം മന്ത്രം ജപിക്കുന്നതിന്.

മന്ത്രം

നാഗരാജ ഗായത്രി

ഓം സര്‍പ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി

തന്വോ വാസുകി പ്രചോദയാത്

 നവനാഗസ്തോത്രം

നവനാഗസ്തോത്രം

നവനാഗസ്തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

ഉദ്ദിഷ്ട കാര്യസിദ്ധിക്കും രോഗദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും സര്‍പ്പങ്ങളുടെ അനുഗ്രഹത്തിനും നാഗരാജ അഷ്ടോത്തരം ജപിക്കാവുന്നതാണ്. ഇത് 108 തവണ ദിവസവും ജപിക്കണം. ഇതിലൂടെ ജീവിതത്തില്‍ നിന്ന് എല്ലാ ദുരിതങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഭക്തിയോടെ വേണം ഈ മന്ത്രങ്ങള്‍ ജപിക്കുന്നതിന്.

രാഹുവും കേതുവും ജാതകത്തിലെങ്കില്‍ ഫലങ്ങള്‍ ഭയപ്പെടുത്തുംരാഹുവും കേതുവും ജാതകത്തിലെങ്കില്‍ ഫലങ്ങള്‍ ഭയപ്പെടുത്തും

കന്നി മാസം 27 നാളിന്റേയും ജന്മദോഷ പരിഹാരത്തിന് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്‌കന്നി മാസം 27 നാളിന്റേയും ജന്മദോഷ പരിഹാരത്തിന് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്‌

Read more about: puja virgo കന്നി പൂജ
English summary

What Is Kanni Ayilyam Significance And Powerful Mantras In Malayalam

Here in this article we are sharing the importance and powerful mantras of kanni ayilyam 2022 in malayalam. Take a look.
Story first published: Thursday, September 22, 2022, 11:16 [IST]
X
Desktop Bottom Promotion