For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹയോഗവും വിവാഹമോചനവും: കളത്രദോഷം നോക്കിയാല്‍ അറിയാം

|

വിവാഹ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ വിവാഹം വിജയത്തിലേക്ക് എത്തുകയും എന്നാല്‍ ചിലരില്‍ അത് പരാജയമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എത്രയൊക്കെ ജാതകം നോക്കിയാലും പൊരുത്തം നോക്കിയാലും മനപ്പൊരുത്തത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. ജീവിതം എന്ന് പറയുന്നത് എപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. എന്നാല്‍ ഇതിന് നമ്മുടെ ഗ്രഹനിലകളും ഗ്രഹസ്ഥാനങ്ങളും തമ്മില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മുടെ ജീവിതത്തില്‍ വേദജ്യോതിഷത്തിന് ഇത്രയധികം പ്രാധാന്യമുണ്ട് എന്ന് നാം കരുതുന്നതും.

What Is Kalathra Dosha

ആഴത്തിലുള്ള ഒരു ജാതക വിശകലനത്തിലൂടെ നമുക്ക് എപ്പോള്‍ വിവാഹം നടക്കും എന്നും വിവാഹത്തിലുണ്ടാവുന്ന തടസ്സങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പ്രധാനമായും വിവാഹം, ഭാര്യ, ഭര്‍ത്താവ്, ദാമ്പത്യ സുഖം എന്നിവയെ പ്രതിനിധീകരിക്കുന്നത് ഏഴാംഭാവമാണ്. ജ്യോതിഷപരമായി പറയുമ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുന്നത് ഏഴാംഭാവത്തിലാണ്. ഏഴാംഭാവത്തിന്റെ ഗ്രഹാധിപന്‍ എന്ന് പറയുന്നത് ശുക്രനാണ്. ഈ ഗ്രഹം ഏത് നിലയിലാണ് തുടരുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ വിവാഹ യോഗം ഉണ്ടാവുന്നത്. കളത്ര ദോഷത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് കളത്ര ദോഷം

എന്താണ് കളത്ര ദോഷം

കളത്രദോഷം എന്ന് നാം പലപ്പോഴും ജ്യോതിഷഭാഗമായി കേട്ടിട്ടുള്ള ഒരു വാക്കാണ്. കളത്രം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇണ എന്നതാണ്. നിങ്ങളുടെ ജാതകത്തിലെ ഏഴാംഭാവത്തിലാണ് കളത്രസ്ഥാനം കുറിച്ചിട്ടുള്ളത്. ഏഴാം ഭാവം ഇണ, ഐക്യം, പങ്കാളിത്തം, സന്തോഷം, ദാമ്പത്യ ഐക്യം, നല്ല ബന്ധം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. കളത്രദോഷം സൂചിപ്പിക്കുന്നതാവട്ടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും സൂചിപ്പിക്കുന്നു. ഇതിനെ വിവാഹദോഷം എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് ജാതകപ്പൊരുത്തത്തിനേക്കാള്‍ മനപ്പൊരുത്തത്തില്‍ തന്നെയാണ്. ഇത് ഒരിക്കലും നിര്‍ബന്ധിച്ച് സംഭവിക്കേണ്ട ഒന്നല്ല എന്നതും എല്ലാവരും ഓര്‍മ്മയില്‍ വെക്കണം.

 കളത്രദോഷം സംഭവിക്കുന്നത്?

കളത്രദോഷം സംഭവിക്കുന്നത്?

കളത്രദോഷം എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജാതകത്തില്‍ ചൊവ്വ, ശനി, സൂര്യന്‍, രാഹു, കേതു എന്നിവ ഉള്‍പ്പെടുന്ന ദോഷകരമായ ഗ്രഹങ്ങള്‍ ലഗ്‌നത്തില്‍ നിന്നോ അല്ലെങ്കില്‍ 1, 2, 4, 7, 8, 12 ഭാവങ്ങളിലോ സ്ഥിതി ചെയ്യുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നതാണ് കളത്രദോഷം. പുരുഷന്റെ ജാതകത്തില്‍ കളത്രം എന്ന് പറയുന്നത്ത ശുക്രനാണ്. ഈ ഗ്രഹത്തിന്റെ സ്ഥാനം കണക്കിലെടുത്താണ് എപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതും വിവാഹ ജീവിതം എങ്ങനെ മുന്നോട്ട് പോവണം എന്ന് തീരുമാനിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ശുക്രനെ കളത്രകാരകന്‍ എന്ന് പറയുന്നത്.

ഏഴാം ഭാവത്തിലെ ശുക്രന്റെ ഫലം

ഏഴാം ഭാവത്തിലെ ശുക്രന്റെ ഫലം

ഏഴാം ഭാവത്തിലെ ശുക്രന്‍ നില്‍ക്കുന്നതുകൊണ്ടുള്ള ഫലം എപ്രകാരം ആണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ജ്യോതിഷപ്രകാരം ഏഴാംഭാവത്തില്‍ ശുക്രനെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ല ദാമ്പത്യമല്ല പ്രദാനം ചെയ്യുന്നത്. ഇത് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുന്നതിനും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. എന്നാല്‍ ഏഴാം ഭാവം ശുക്രക്ഷേത്രമായി അവിടെ ശുക്രന്‍ സ്ഥിതി ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് ദോഷങ്ങള്‍ പ്രദാനം ചെയ്യുന്നില്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ശുക്രന്‍, ഏഴാം ഭാവത്തില്‍, കേതുവിനെപ്പോലുള്ള ദോഷകരമായ ഗ്രഹവുമായി ചേര്‍ന്നാലും അത് വലിയ ദോഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സൃഷ്ടിക്കുന്നു.

 കളത്രദോഷവും ദാമ്പത്യവും

കളത്രദോഷവും ദാമ്പത്യവും

കളത്ര ദോഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തൊക്കെ ദോഷങ്ങള്‍ കൊണ്ട് വരുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് ദാമ്പത്യത്തിലും വിവാഹത്തിലും വളരെ വലിയ ദോഷങ്ങള്‍ ഉണ്ടാക്കുന്നു. കളത്രദോഷമുള്ള വ്യക്തിക്ക് ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കുന്നുണ്ട്. വിവാഹം വൈകുന്നത്, അല്ലെങ്കില്‍ അസന്തുഷ്ടകരമായ ജീവിതം, പങ്കാളിയിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്ന ദോഷഫലങ്ങളാണ്. ഇത് കൂടാതെ പങ്കാളിക്കുണ്ടാവുന്ന അകാല മരണം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരം ദോഷങ്ങള്‍ വിവാഹ സമയത്ത് ശ്രദ്ധയില്‍ പെട്ടാല്‍ അതിന് വേണ്ട പരിഹാര കര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടതാണ്.

കളത്രദോഷത്തെ പരിഹരിക്കാന്‍

കളത്രദോഷത്തെ പരിഹരിക്കാന്‍

കളത്രദോഷമുള്ള വ്യക്തിക്ക് അതിനെ പരിഹരിക്കുന്നതിന് വേണ്ടി വാഴയെ വിവാഹം ചെയ്യാവുന്നതാണ്. ചില സ്ഥലങ്ങളില്‍ കുംഭവിവാഹവും നടക്കാറുണ്ട്. ഇത് കൂടാതെ വെള്ളിയാഴ്ച ദിനത്തില്‍ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികപരമായി താഴെ നില്‍ക്കുന്ന യുവതികളുടെ വിവാഹത്തിന് വേണ്ട പണവും മറ്റും നല്‍കുന്നതും നിങ്ങളുടെ ദോഷഫലങ്ങള്‍ കുറക്കുന്നു. ആന്ധ്രാപ്രദേശിലെ കാളഹസ്തി സന്ദര്‍ശിക്കുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നു.

 കളത്രദോഷത്തെ പരിഹരിക്കാന്‍

കളത്രദോഷത്തെ പരിഹരിക്കാന്‍

പഴങ്ങള്‍, ധാന്യങ്ങള്‍, വസ്ത്രങ്ങള്‍, പണം, സ്വര്‍ണ്ണം എന്നിവ ദാനം ചെയ്യുക. വിഷ്ണുമന്ത്രം ജപിക്കുകയും ശിവനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ശിവ വിഗ്രഹത്തില്‍ തുടര്‍ച്ചയായി 7 വെള്ളിയാഴ്ചകളില്‍ വെളുത്ത താമരപ്പൂവ് സമര്‍പ്പിക്കുക. വിഷ്ണു ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 7 വെള്ളിയാഴ്ചകളില്‍ മധുരപലഹാരങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുക. ശക്തമായ പ്രാര്‍ത്ഥനകളിലൂടേയും മറ്റും ദോഷഫലങ്ങളെ മറികടക്കാന്‍ സാധിക്കുന്നുണ്ട്.

കളത്ര ക്ലേശം എങ്ങനെ മനസ്സിലാക്കാം

കളത്ര ക്ലേശം എങ്ങനെ മനസ്സിലാക്കാം

ശുക്രനില്‍ നിന്ന് 4,8 12 എന്നീ ഭാവങ്ങളില്‍ ഏതെങ്കിലും പാപഗ്രഹം നില്‍ക്കുകയോ ശുക്രന് പാപ മധ്യസ്ഥിതി വരുകയോ ചെയ്താല്‍ അത് പങ്കാളിക്ക് ദോഷം ചെയ്യുന്നു. ഇത് കൂടാതെ ശുക്രനില്‍ നിന്നും ഏഴില്‍ പാപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നുവെങ്കിലും ഇവരുടെ വിവാഹ ജീവിതം വളരെയധികം ദോഷം നിലനില്‍ക്കുന്നതായിരിക്കും. ചന്ദ്രന്റേയും ശുക്രന്റേയും ഏഴാം ഭാവത്തില്‍ കുജനും ശനിയും സ്ഥാനമുറപ്പിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് വിവാഹ യോഗം ഉണ്ടായിരിക്കില്ല എന്നാണ് ജ്യോതിഷം പറയുന്നത്.

ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. ഇതില്‍ ഓരോരുത്തര്‍ക്കും ഫലം വ്യത്യസ്തമായിരിക്കും.

ജാതകത്തില്‍ ചൊവ്വാദശയുണ്ടോ, ദോഷഫലം ഇങ്ങനെജാതകത്തില്‍ ചൊവ്വാദശയുണ്ടോ, ദോഷഫലം ഇങ്ങനെ

ദാരിദ്ര്യദോഷമകറ്റും വെള്ളിയാഴ്ച ലക്ഷ്മീ പൂജദാരിദ്ര്യദോഷമകറ്റും വെള്ളിയാഴ്ച ലക്ഷ്മീ പൂജ

English summary

What Is Kalathra Dosha: Its Remedies And Effects In Malayalam

Here in this article we are discussing about what is kalathra dosha and its remedies and effects in malayalam. Take a look.
Story first published: Thursday, June 9, 2022, 13:49 [IST]
X
Desktop Bottom Promotion