For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ടോ ?

|

ജ്യോതിഷത്തില്‍ നൂറുകണക്കിന് യോഗങ്ങളുണ്ട്. യോഗങ്ങള്‍ എന്നല്‍ ഗ്രഹങ്ങളുടെ സംയോജനം. അവയില്‍ ചിലത് ഒരു വ്യക്തിയെ വളരെയധികം സമ്പന്നരും മഹത്വമുള്ളവരുമായി മാറ്റാന്‍ സഹായിക്കുന്നു. എന്നാല്‍ മറ്റു ചിലത് വളരെ അപകടകരമാണ്. അത് ഒരു വ്യക്തിയുടെ ജീവിതത്തെ അങ്ങേയറ്റം കഷ്ടത്തിലുമാക്കുന്നു. ജ്യോതിഷത്തിലെ ഏറ്റവും ജനപ്രിയമായ യോഗങ്ങളാണ് ഗജകേസരി യോഗം, പഞ്ചമഹാപുരുഷ യോഗം, നീചഭംഗ രാജയോഗം, മഹാഭാഗ്യയോഗം, ലക്ഷ്മി യോഗം തുടങ്ങിയവ. ഈ ലേഖനത്തില്‍ നമുക്ക് ഗജകേസരി യോഗത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയാം.

Most read: വ്യാഴമാറ്റം; ഭാഗ്യവും ഐശ്വര്യവും ഈ രാശിക്കാര്‍ക്ക്Most read: വ്യാഴമാറ്റം; ഭാഗ്യവും ഐശ്വര്യവും ഈ രാശിക്കാര്‍ക്ക്

വ്യാഴവും ചന്ദ്രനും

വ്യാഴവും ചന്ദ്രനും

ജ്യോതിഷത്തിലെ ശുഭയോഗങ്ങളില്‍ ഒന്നാണ് ഗജകേസരി യോഗം. ഒരാളുടെ ജാതകത്തില്‍ വ്യാഴം കേന്ദ്രത്തിലായിരിക്കുമ്പോള്‍ ഈ യോഗം ജീവിതത്തില്‍ കൈവരുന്നു, അതായത്, ചന്ദ്രനില്‍ നിന്നുള്ള നാലാമത്തെയും, ഏഴാമത്തെയും പത്താമത്തെയും വീട്. സമ്പത്ത്, അറിവ്, പ്രശസ്തി, ഭാഗ്യം, കുട്ടികള്‍ എന്നിവയെ സൂചിപ്പിക്കുന്നതാണ് വ്യാഴം. ഹൃദയം, മൃദുത്വം, ചലനാത്മകത, സന്തോഷം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ് ചന്ദ്രന്‍. 'ഗജ'യെയും 'കേസരി'യെയും വിഭജിക്കുമ്പോള്‍ അവ അര്‍ത്ഥമാക്കുന്നത് ആനയും സിംഹവും എന്നാണ്. രണ്ടും ആധിപത്യം പുലര്‍ത്തുന്നതും ആരെയും ആകര്‍ഷിക്കുന്നതുമായ മൃഗങ്ങളാണ്.

ഗജകേസരിയോഗം വരുന്നത്

ഗജകേസരിയോഗം വരുന്നത്

സൗഭാഗ്യങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി യോഗങ്ങള്‍ ജാതകത്തിലുണ്ടെങ്കിലും ഗജകേസരിയോഗം ഇവയിലെല്ലാം വേറിട്ട് നില്‍ക്കുന്നു.

''ഹന്തി സര്‍വ്വഗ്രഹാരിഷ്ടം ചന്ദ്രകേന്ദ്രേ ബൃഹസ്പതി:

യഥാ ഗജസഹസ്രാണി നിഹന്ത്യേകോപി കേസരി:''

ചന്ദ്രന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന വ്യാഴം സകല അരിഷ്ടയോഗഫലങ്ങളേയും ഒരു സിംഹം അനേകായിരം ആനകളെ എന്ന പോലെ നശിപ്പിക്കും. (ഇതിന് ''ഗജകേസരി'' യോഗമെന്നും പറയാറുണ്ട്).

Most read:വീട്ടിലെ തുളസി നല്‍കും ഐശ്വര്യവും ഭാഗ്യവുംMost read:വീട്ടിലെ തുളസി നല്‍കും ഐശ്വര്യവും ഭാഗ്യവും

ജാതകത്തിലെ ഗജകേസരിയോഗം

ജാതകത്തിലെ ഗജകേസരിയോഗം

ആയിരക്കണക്കിന് ആനകളെ ഒരു സിംഹം ഏതുവിധത്തില്‍ നശിപ്പിക്കുന്നോ, അതുപോലെ ചന്ദ്രന്റെ കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ സകല ദോഷങ്ങളും നശിച്ചുപോകും. ചന്ദ്രന്റെ ഒപ്പമോ അല്ലെങ്കില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴിലോ പത്തിലോ വ്യാഴം നിന്നാല്‍ കേസരി യോഗം ആ ജാതകത്തില്‍ ഉണ്ടെന്നു കണക്കാക്കാം. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ വ്യാഴം നിന്നാല്‍ ഗജകേസരി യോഗം വരുന്നു. അതുപോലെ ചന്ദ്രനെ ബുധന്‍, ശുക്രന്‍, വ്യഴം എന്നിവര്‍ നോക്കിയാലും ഗജകേസരി യോഗമാകുന്നു. ചന്ദ്രന് നീചമോ മൗഢ്യമോ ഉണ്ടായിരിക്കരുത്. ബുധാതികള്‍ക്കും നീചവും മൗഢ്യവും വരരുതെന്നും പക്ഷമുണ്ട്.

ജീവിതത്തിലെ ഉയര്‍ച്ചകള്‍

ജീവിതത്തിലെ ഉയര്‍ച്ചകള്‍

ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ടെങ്കില്‍ ആ വ്യക്തി കഴിവുള്ളവരും കാര്യക്ഷമതയുള്ളവരുമായി മാറുന്നു. അവര്‍ക്ക് ജീവിതത്തില്‍ എല്ലാ സുഖങ്ങളും ലഭിക്കുകയും ആഢംബര ജീവിതം ആസ്വദിക്കുകയും ഒപ്പം അവരുടെ തൊഴിലുകളില്‍ ഉയര്‍ച്ചയും ലഭിക്കുന്നു. അത്തരം വ്യക്തികള്‍ സംവാദങ്ങള്‍, സൃഷ്ടിപരമായ കലകള്‍ എന്നിവയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരായിരിക്കും. ബുദ്ധിയുടെയും അറിവിന്റെയും പ്രതീകമാണ് ഗജം അഥവാ ആന. തന്റെ കഴിവുകളും ശക്തിയും വിവേകപൂര്‍വ്വം എങ്ങനെ ഉപയോഗിക്കാമെന്ന് അതിനറിയാം. ഈ യോഗമുള്ള വ്യക്തി അപാര ബുദ്ധിമാനുമായിരിക്കും. ഈ യോഗം ജാതകത്തിലുണ്ടെങ്കില്‍ വ്യക്തിക്ക് ജീവിതത്തില്‍ ദീര്‍ഘായുസ്സും ലഭിക്കുന്നു.

Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

ഗജകേസരി യോഗം ഫലങ്ങള്‍

ഗജകേസരി യോഗം ഫലങ്ങള്‍

സൂര്യന്‍ ഗജകേസരി യോഗത്തെ വീക്ഷിക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഭരണപരമായ ഫലങ്ങള്‍ നല്‍കുന്നു. മറ്റെല്ലാ ഗ്രഹങ്ങളിലും വച്ച് സമ്പന്നമാണ് വ്യാഴം എന്നു പറയപ്പെടുന്നു. ചന്ദ്രനും സമ്പത്തിന് പേരുകേട്ടതാണ്. അതിനാല്‍, ഗജകേസരിയോഗം ഒരു ശുഭസ്ഥലത്ത് ആയിരിക്കുമ്പോള്‍, അത് ആനയെപ്പോലെ വലുതായ നേട്ടങ്ങള്‍ ഒരാള്‍ക്ക് കൈവരുത്തുമെന്നും കൂടുതല്‍ അഭിവൃദ്ധി നല്‍കുമെന്നും വ്യക്തിക്ക് തുടര്‍ച്ചയായി പണം സമ്പാദിക്കാനുള്ള വിശാലമായ അവസരങ്ങള്‍ ലഭിക്കുമെന്നും പറയപ്പെടുന്നു.

ദാമ്പത്യജീവിതത്തിന് ഗുണം

ദാമ്പത്യജീവിതത്തിന് ഗുണം

ജ്യോതിഷമനുസരിച്ച് ഏഴാമത്തെ ഗൃഹം വിവാഹത്തിനായി കണക്കാക്കപ്പെടുന്നു, കൂടാതെ ഗജകേസരി യോഗം ഏഴാമത്തെ ഗൃഹത്തില്‍ സ്ഥാനം പിടിച്ചാല്‍ നിങ്ങള്‍ക്ക്:

ഒരു നല്ല കുടുംബത്തില്‍ നിന്നുള്ള സ്ത്രീയെ ഭാര്യയായി ലഭിക്കുന്നു.

ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്നു.

വിജയകരമായ ദാമ്പത്യബന്ധം ലഭിക്കുന്നു.

ഗജകേസരി യോഗമുള്ള പല വ്യക്തികളിലും ഈ ഫലങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവര്‍ നല്ല ദാമ്പത്യജീവിതം നയിക്കുന്നു. വ്യാഴം പൊതുവെ പ്രശസ്തി, കുട്ടികള്‍, ധാര്‍മ്മിക ജീവിതം എന്നിവയെ സൂചിപ്പിക്കുന്നു, അതേസമയം ചന്ദ്രന്‍ ചലനാത്മകത, സന്തോഷം, മനസ്സ്, സമൃദ്ധി മുതലായവയെ സൂചിപ്പിക്കുന്നു.

Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍

English summary

What is Gaja Kesari Yoga And How it Affects You

Mostly, yoga always brings prosperity and happiness in human life. But, it is determined only by the impact of other associated planets. One such yoga is called Gaj Kerai Yog.
Story first published: Friday, November 6, 2020, 12:44 [IST]
X
Desktop Bottom Promotion