Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിര്‍മാണത്തിനു മുമ്പ് ഭൂമി പൂജ ചെയ്തില്ലെങ്കില്‍
ഹിന്ദുമതത്തിലെ ഭൂമിയെ ഒരു പവിത്രമായ ഘടകമായി കണക്കാക്കപ്പെടുന്നു. പലരും ഭൂമീദേവിയെ ആരാധനകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഭൂമിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രധാന ആചാരമാണ് ഭൂമി പൂജ. ഏതെങ്കിലും വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഭൂമിയെ ആരാധിക്കുന്നത് വാസ്തുപരമായ തടസങ്ങള്‍ നീക്കി മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ സഹായിക്കുന്നു.
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി ഓഗസ്റ്റ് അഞ്ചിന് ഭൂമി പൂജ നടത്തുന്ന വാര്‍ത്ത രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. രാഷ്ട്രീയമായും മതപരമായും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച വിഷയമെന്നതിനാല്‍ തന്നെ ഇതിന്റെ ഓരോ പുരോഗതിയും രാജ്യത്തെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് ഭൂമി പൂജ എന്താണെന്നും അതുകൊണ്ടുള്ള ഗുണഫലങ്ങള്‍ എന്തെന്നും വായിച്ചറിയാം.

എന്താണ് ഭൂമി പൂജ
ഭൂമി ദേവിയുടെയും വാസ്തു പുരുഷന്റെയും പഞ്ചഭൂതങ്ങളുടെയും(പ്രകൃതിയുടെ അഞ്ച് ഘടകങ്ങള്‍ അനുഗ്രഹത്തിനായി നടത്തുന്ന ഒരു ആചാരമാണ് ഭൂമി പൂജ. ഈ പൂജ, ഭൂമിയിലെ ദോഷഫലങ്ങളെയും വാസ്തു ദോഷങ്ങളെയും ഇല്ലാതാക്കുകയും സുഗമമായ നിര്‍മ്മാണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. കൃഷിക്കാര്‍ പോലും ഭൂമിയില്‍ കൃഷിയിറക്കുന്നതിനു മുമ്പ് ഭൂമി പൂജ നടത്തുന്നു.

ഭൂമി പൂജയുടെ ദിക്ക്
നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വടക്കുകിഴക്കന്‍ കോണിലാണ് എല്ലായ്പ്പോഴും ഭൂമി പൂജ നടത്തുന്നത്. കാരണം, പ്രവൃത്തി ആരംഭിക്കേണ്ടത് വടക്ക്കിഴക്ക് മൂലയിലാണെന്ന് വാസ്തു പറയുന്നു. വടക്ക്കിഴക്ക് മേഘല എല്ലായ്പ്പോഴും നിര്‍മ്മാണ ഭൂമിയുടെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണെന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ മുഴുവന്‍ ഭൂമിയിലേക്കും സ്ഥിരമായ വെളിച്ചം സഞ്ചരിക്കുന്നു.

ഭൂമി പൂജ ആരാധന
വാസ്തു പുരുഷന്, ഭൂമിദേവി, പഞ്ച ഭൂതങ്ങള്‍ (പ്രകൃതിയുടെ അഞ്ച് ഘടകങ്ങള്‍) എന്നിവയ്ക്കാണ് ഭൂമി പൂജാ അനുഷ്ഠാനം സമര്‍പ്പിച്ചിരിക്കുന്നത്. വാസ്തു ശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ പൂജ നടക്കുന്നത്. കൂടാതെ, പ്രദേശത്തെ ദോഷകരമായ ഫലങ്ങളെയും വാസ്തു ദോഷങ്ങളെയും നീക്കം ചെയ്യുന്നതിനായും ദിശകളുടെ ദേവതയെ ബഹുമാനിക്കുന്നു.

അനുയോജ്യ സമയം
മേടം, ചിങ്ങം, വൃശ്ചികം, ധനു, കുംഭം എന്നീ രാശികളില് സൂര്യനെത്തുമ്പോഴും തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി എന്നീ തിഥികളും പൂജയ്ക്കും സ്ഥാപന ചടങ്ങുകള്‍ക്കും നല്ല നേരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, സൂര്യന് മകരം രാശിയിലെത്തുന്ന സമയം ഇതിന് അനുയോജ്യമല്ല. ശനി, ഞായര്‍, ചൊവ്വ തുടങ്ങിയ ദിവസങ്ങളും ഭൂമി പൂജയ്ക്കായി അനുയോജ്യമായ സമയമല്ല. നിര്‍മ്മാണത്തിനായി സ്ഥലം തിരഞ്ഞെടുത്ത ശേഷം ഭൂമിയില്‍ സസ്യങ്ങള്‍ വളര്‍ത്തണം. ഭൂമി കൂടുതല്‍ ശുഭകരമാക്കാന്‍ ഒരു പശുക്കിടാവിനെയോ പശുവിനെയോ സൂക്ഷിക്കാം.

നിര്‍മാണത്തിനു മുമ്പ് ചുറ്റുമതില്‍
കെട്ടിടം പണിയുന്നതിനുമുമ്പ് ചുറ്റുമതില്‍ പണിയേണ്ടത് ആവശ്യമാണ്. മതിലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം വീടിന്റെ മറ്റ് മതിലുകളേക്കാള്‍ ഉയര്‍ന്നതായിരിക്കണം. കിഴക്കും വടക്കും വശത്തെ മതിലുകള്‍ തെക്ക്, പടിഞ്ഞാറ് വശങ്ങളേക്കാള്‍ 21 ഇഞ്ച് കുറവായിരിക്കണം.

ഭൂമി പൂജയുടെ നേട്ടങ്ങള്‍
ഒരു കെട്ടിടം പണിയുമ്പോഴോ കൃഷി ആവശ്യത്തിനായി ഭൂമി ഉപയോഗിക്കുമ്പോഴോ ഭൂമീദേവിയുടെ അനുഗ്രഹം തേടുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് എല്ലാ തിന്മകളില് നിന്നും മുക്തി നല്‍കുകയും ഭൂമിയില്‍ നിന്നുള്ള എല്ലാ നിഷേധാത്മകതകളെ കുറയ്ക്കുകയും ചെയ്യുന്നു.തടസ്സങ്ങളൊന്നുമില്ലാതെ നിര്‍മാണ ജോലികള്‍ സുഗമമായി പൂര്‍ത്തിയാക്കാനും ഇത് സഹായിക്കുന്നു.

ഭൂമി പൂജയുടെ നേട്ടങ്ങള്‍
ഭൂമി പൂജ നടത്തുന്നത്ആ ഭൂമിയിലെ താമസക്കാരുടെ ക്ഷേമവും സന്തോഷവും ഇത് ഉറപ്പുനല്‍കുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കാന്‍ പോകുന്നതിനു മുമ്പ് ഭൂമി പൂജ നടത്തുന്നത് വലിയ ഉല്പാദനത്തിലൂടെ കൂടുതല്‍ വിളകള്‍ നല്കാന് സഹായിക്കുന്നു. ഭൂമി പൂജ വാസ്തു പുരുഷനെ സന്തോഷിപ്പിക്കുകയും ഭൂമിയുടെ ഉടമസ്ഥന് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. നിര്‍മ്മാണ ഭൂമിയെ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ശുദ്ധീകരിക്കുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഭൂമിയുടെ എല്ലാ ദോഷഫലങ്ങളും നീക്കംചെയ്യുകയും കെട്ടിടത്തിന്റെ എല്ലാ കോണുകളും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഭൂമി പൂജ നടപടിക്രമം
പൂജ നടത്തുന്നതിനായി ഭൂമി ആദ്യം വൃത്തിയാക്കി എടുക്കുക എന്നതാണ് ആദ്യപടി. കൂടാതെ, അഴുക്ക്, ചവറുകള്‍ തുടങ്ങിയവയും വൃത്തിയാക്കണം. പൂജ നടത്തുമ്പോള്‍ ആരാധകന് കിഴക്ക് അഭിമുഖമായിരിക്കണം. ഗണേഷ് പൂജയില്‍ നിന്നാണ് പൂജ ആരംഭിക്കേണ്ടത്. ആരാധനാ മൂര്‍ത്തിയുടെ ചിത്രം അല്ലെങ്കില്‍ വിഗ്രഹം വച്ചായിരിക്കണം പൂജ നടത്തേണ്ടത്.



Click it and Unblock the Notifications
