Latest Updates
-
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും
ശനി ദോഷം ഏറ്റവും കഷ്ടപ്പെടുത്തും രാശിക്കാർ
ശനി ദോഷം ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഒന്നിനു പുറകേ ഒന്നായി നിങ്ങളെ ബാധിച്ചു കൊണ്ടേ ഇരിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ക്ഷേത്രങ്ങളിൽ വഴിപാടുകളും മറ്റുമായി കയറിയിറങ്ങുന്നവരാണോ നിങ്ങൾ? നിങ്ങളുടെ രാശിയെ ശനി എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് അറിയാൻ താൽപ്പര്യമില്ലേ? ശനി ദോഷം പല വിധത്തിലാണ് ഏഴരശനി, കണ്ടകശനി, ശനി ദശ എന്നിവയെല്ലാം ഇത്തരത്തിൽ നിങ്ങളുടെ മനസമാധാനം കെടുത്തുന്നവയാണ്. ശനി ദശ പത്തൊൻപത് വർഷത്തേക്കാണ്, ഏഴര ശനിയാകട്ടെ ഏഴര വര്‍ഷവും, കണ്ടകശനി രണ്ടര വർഷക്കാലവും ആണ് ഉള്ളത്.
ശനി ദോഷം നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. നക്ഷത്രവും ജനിച്ച രാശിയും സമയവും എല്ലാം ഇതിൽ ഭാഗഭാക്കാണ്. ഒരാളുടെ ജീവിതത്തില്‍ സാധാരണ അവസ്ഥയിൽ ആണെങ്കിൽ ഏഴര ശനി മൂന്ന് പ്രാവശ്യം വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ശനി ദശ കൂടുതൽ ബാധിക്കുന്നത് എന്നും ശനി ബാധിച്ചാൽ എന്താണ് സംഭവിക്കുക എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനി ബാധിച്ചാൽ മനക്ലേശം, ദുഖം, നഷ്ടം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രശ്നങ്ങളില്‍ എത്തുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ശനി ബാധിച്ചാൽ അതിന് വേണ്ട പരിഹാരം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തൊഴിൽ പ്രശ്നങ്ങളും ദാരിദ്ര്യവും കൊണ്ട് നിങ്ങൾ കഷ്ടപ്പെടുന്നു. ശനീശ്വരന് പൂജ നടത്താൻ ശ്രദ്ധിക്കണം. എന്നാൽ ഒരു വിധം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുന്നു.

കർക്കിടകം രാശി
കർക്കിടകം രാശിക്കാരെ ശനി ബാധിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കുടുംബത്തിലാണ്. സാധാരണ അവസ്ഥയിൽ കുടുംബത്തിൽ പ്രശ്നങ്ങളും വ്യാധികളും ഒഴിഞ്ഞ സമയമുണ്ടാവില്ല. ഇവര്‍ക്കാകട്ടെ സാമ്പത്തിക ബാധ്യതയും വളരെയധികം കൂടുതലാണ്. കുടുംബ വഴക്ക് വളരെ വലിയ വഴക്കായി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ വളരെയധികം പ്രശ്നങ്ങൾ ഇല്ലാതെ പോകാവുന്നതാണ്.

തുലാം രാശി
തുലാം രാശിക്കാർക്ക് ശനി ബാധിക്കുന്നത് നല്ല സമയത്താണ്. ഇവർക്ക് ശനി ദോഷമല്ല ചെയ്യുന്നത് നല്ലകാര്യങ്ങളാണ്. വിവാഹ ബന്ധത്തിനും, സാമ്പത്തിക നേട്ടത്തിനും ജീവിത വിജയത്തിനും എല്ലാം പറ്റിയ തരത്തിലാണ് ശനിയുടെ നിൽപ്. ജീവിതം തന്നെ മാറിപ്പോവുന്ന തരത്തിലുള്ള ഗുണങ്ങളാണ് തുലാം രാശിക്കാർക്ക് ശനി നൽകുന്നത്. ആകെക്കൂടെ വളരെയധികം നല്ല കാലമായിരിക്കും ശനി നൽകുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ കൊണ്ട് പ്രതിസന്ധിയിൽ ആവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ദുർബലമായിപ്പോവുന്ന അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്ത വരെ നിങ്ങളെ ശനി ദോഷ കാലത്ത് വേട്ടയാടുന്നു. വെല്ലുവിളികള്‍ മാത്രം നിറഞ്ഞ ഒരു ജീവിതമായിരിക്കും നിങ്ങൾക്ക് ശനി നൽകുന്നത്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ശരിക്കും കണ്ടക ശനി തന്നെയായിരിക്കും കാലം നല്‍കുന്നത്. അപകടത്തിലേക്ക് നിസ്സാരമായി എടുത്ത് ചാടുന്ന പ്രവണത നിങ്ങളിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശയാത്രക്ക് വേണ്ടി തയ്യാറായാലും അതെല്ലാം അസ്ഥാനത്താവുന്ന അവസ്ഥയാണ് ഉണ്ടാവുക. ആകെ മൊത്തം ജീവിതം വളരെയധികം വെറുപ്പിലേക്കെത്തിക്കുന്ന അവസ്ഥയാണ് കുംഭം രാശിക്കാർക്ക് ശനി സമ്മാനിക്കുന്നത്.



Click it and Unblock the Notifications