Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
മരണം കഴിഞ്ഞ് 16 ദിവസങ്ങള്‍ ആത്മാവിന് സംഭവിക്കുന്നത്: ഗരുഡപുരാണം പറയും രഹസ്യങ്ങള്‍
Garuda Purana: ഗരുഡപുരാണം എന്നത് 18 പുരാണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട പുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവാണ് ആരാധനമൂര്‍ത്തിയായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണശേഷം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഗരുഡ പുരാണം പറയുന്നു. അതനുസരിച്ചാണ് ഓരോ കാര്യവും പറയുന്നതും. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്.
ഹിന്ദു വിശ്വാസങ്ങള്‍ ജീവിതം, മരണം, ആത്മാവിന്റെ യാത്ര എന്നിവയെക്കുറിച്ച് ഇപ്പോഴും രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഗരുഡ പുരാണം അനുസരിച്ച് മരണശേഷം ആത്മാവിന്റെ യാത്ര നാലായി തിരിച്ചിട്ടുണ്ട്. അത് ഒരു വ്യക്തിയുടെ കര്‍മ്മം, നീതി എന്നിവ ആശ്രയിച്ച് ഇരിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ആദ്യഘട്ടം: ശരീരം വിടുക
ഒരു വ്യക്തിയുടെ മരണത്തിന് ശേഷം പല വിധത്തിലാണ് ഓരോ ഘട്ടവും സംഭവിക്കുന്നത്. പലപ്പോഴും ഒരു വ്യക്തി മരണത്തോട് അടുത്ത് ജീവന്‍ പോവാനുള്ള ശ്രമത്തില്‍ അത് നിലനിര്‍ത്തുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു. പ്രത്യേകിച്ച് ദുര്‍ബലരും വൃദ്ധരും രോഗികളും എല്ലാം ഇത്തരത്തില്‍ ചെയ്യുന്നു എന്നാണ് പറയുന്നത്. യമദൂതന്‍മാര്‍ ആത്മാവിനെ കൊണ്ട് പോവുന്നതിനായി എത്തുന്നു. ഈ രൂപങ്ങള്‍ പലപ്പോഴും നിങ്ങളെ ഭയപ്പെടുത്തുന്ന തരത്തുലുള്ളതായിരിക്കും. അത് മാത്രമല്ല ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് എടുക്കുമ്പോള്‍ വളരെവേദനാജനകമായ അവസ്ഥയാണ് ഉണ്ടാവുന്നത് എന്നാണ് ഗരുഡ പുരാണം പറയുന്നത്. തള്ളവിരലിന്റെ വലുപ്പം മാത്രമാണ് ആത്മാവിനുണ്ടാവുക എന്നാണ് ഗരുഡപുരാണം പറയുന്നത്.
ശരീരം ദഹിപ്പിക്കുമ്പോള്‍ ആത്മാവ് ശരീരത്തില്‍ നിന്നും പുറത്തേക്ക് പോവുന്നു. അത് മാത്രമല്ല സംസ്‌കാരസമയത്ത് ആത്മാവ് സമാധാനപൂര്‍ണമായി പുറത്തേക്ക് പോവുന്നതിന് വേണ്ടി ധാരാളം മന്ത്രങ്ങളും ജപിക്കുന്നു. അത് മാത്രമല്ല തലയുടെ മുകള്‍ ഭാഗത്ത് നിന്ന് ആത്മാവ് സുഖമായി പുറത്തേക്ക് പോവുന്നു.
രണ്ടാം ഘട്ടം: ശരീരത്തിനടുത്ത് അലഞ്ഞുനടക്കുന്നു
ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്ത് വന്നതിന് ശേഷം ആശയക്കുഴപ്പത്തില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. യമദൂതന്‍മാര്‍ വരുന്നത് വരെ മൃതദേഹത്തിന് അടുത്ത് തന്നെ ചുറ്റിത്തിരിയുന്നു. പിന്നീട് ആത്മാവിനെ യമന്റെ വാസസ്ഥലത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനെ എതിര്‍ത്താല്‍ മര്‍ദ്ദിക്കപ്പെടുമെന്നും ഗരുഡപുരാണത്തില്‍ പറയുന്നു. ഈ സമയം അതികഠിനമായ ദാഹം, വിശപ്പ്, ചൂട് എന്നിവയും അനുഭവപ്പെടും.
മൂന്നാം ഘട്ടം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യാത്ര
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന അവസ്ഥയില്‍ അതിന്റെ ദുഷ്‌കരമായ യാത്ര ആരംഭിക്കുന്നു. ഈ യാത്ര അതി കഠിനമാണ്. ചൂടും, ചൂടുകാറ്റും, മുള്ളഉം, തീയ്യും, മൃഗങ്ങളും എല്ലാം നിറഞ്ഞ യാത്രയായിരിക്കും. ഈ സമയം യമദൂതര്‍ ആത്മാവിനെ തല്ലുകയും ചെയ്യുന്നു. ഒരു വ്യക്തി അവരുടെ ജീവിതകാലത്ത് ധര്‍മ്മമനുസരിച്ച് ജീവിക്കാത്തതിനാലാണ് ഇത്തരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ഈ അവസരങ്ങളില്‍ ജീവിതത്തെ നല്ല പാതയിലുടെ നയിക്കാന്‍ ആവാത്തതില്‍ അവര്‍ സങ്കടപ്പെടുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങള്‍ നല്‍കുന്ന പൂജകളും പ്രാര്‍ത്ഥനകളും ഈ സമയം ആത്മാവ് കൈക്കൊള്ളുന്നു.

ആറ് മാസത്തിന് ശേഷം
മരണത്തിന് ആറ് മാസത്തിന് ശേഷം വൈതരണി നദിയില്‍ എത്തിച്ചേരുന്ന ആത്മാവ് നല്ല പ്രവൃത്തി ചെയ്ത വ്യക്തിയെങ്കില്‍ വള്ളത്തില്‍ നദി മുറിച്ച് കടക്കാന്‍ സാധിക്കുന്നു. അല്ലാത്തവര്‍ക്ക് ദു:ഖങ്ങളും ദുരിതങ്ങളും നദിയില്‍ അനുഭവിക്കേണ്ടി വരുന്നു. ഒരു വര്‍ഷത്തിന് ശേഷം യമലോകത്തെത്തിപ്പെടുന്ന ആത്മാവ് സപിണ്ഡ-കരണം എന്നറിയപ്പെടുന്ന ഒരു ആചാരം നടത്തുന്നത് വഴി പിതൃവായി മാറുന്നു.
നാലാം ഘട്ടം: യമ-ലോകം
യമലോകം എന്നത് തെക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായാണ് കണക്കാക്കുന്നത്. നല്ല ജീവിതം നയിച്ചവരോട് അങ്ങേയറ്റം ദയയോടേയും കരുണയോടേയും യമദേവന്‍ പെരുമാറുന്നു. അല്ലാത്തവര്‍ക്ക് വളരെയധികം ക്രൂരതകള്‍ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. യമന്റെ കണക്ക് സൂക്ഷിപ്പുകാരനും എഴുത്തുകാരനുമായ ചിത്രഗുപ്തന്‍ ഓരോ ആത്മാവിന്റേയും പ്രവൃത്തികള്‍ കൃത്യമായി രേഖപ്പെടുത്തുന്നു. ഈ സമയം ആത്മാവിനെ വിധിക്കപ്പെടുകയും മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യുമെന്നാണ് ഗരുഡപുരാണം പറയു ന്നത്.
പുനര്‍ജന്മം
ആത്മാക്കള്‍ പുനര്‍ജനിക്കുന്നതിന് മുന്‍പായി അവര്‍ സ്വര്‍ഗത്തിലോ അല്ലെങ്കില്‍ നരകത്തിലോ ആയിരിക്കും. അതിന് ശേഷം ചിലര്‍ മനുഷ്യരായി ജന്മമെടുക്കുന്നു. അവരവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ചിലര്‍ പ്രാണികളായോ, ചിലര്‍ മൃഗങ്ങളായോ എല്ലാം പുനര്‍ജനിക്കാം. പുനര്‍ജന്മത്തില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി യമദേവന്‍ ഇവരോട് ദയയോടെ ജീവിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications











