Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
നിങ്ങളുടെ ജനനദിവസം പറയും നിങ്ങളുടെ സ്വഭാവം
ഓരോരുത്തരും ലോകത്ത് ജനിക്കുന്നത് വ്യത്യസ്ത സ്വഭാവഗുണങ്ങളുമായാണ്. ആഴ്ചയിലെ ഏഴു ദിവസവും ഏഴ് ഗ്രഹങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും സ്വാധീനിക്കുന്നു. ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, സൂര്യന്‍ എന്നിങ്ങനെ ഓരോ ദിവസവും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ സ്വാധീനം തീര്‍ച്ചയായും ആ ദിനത്തില്‍ ജനിക്കുന്ന വ്യക്തിയിലും വന്നുചേരുന്നു. അതിനാല്‍ നിങ്ങള്‍ ജനിച്ച ദിവസം ഏതാണോ ആ ദിവസം നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഇതാ, നിങ്ങള്‍ ജനിച്ച ദിവസം അനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവം മനസിലാക്കാം, ലേഖനം വായിക്കൂ.

തിങ്കള്‍
തിങ്കളാഴ്ച ജനിക്കുന്ന ആളുകള്‍ പൊതുവെ എളിമയുള്ളവരും വിനീതരുമാണ്. അവര്‍ എപ്പോഴും സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നു. പക്ഷേ, ജീവിതത്തില്‍ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ അല്‍പ്പം സംശയാലുക്കളും സ്ഥിരതയില്ലാത്തവരുമാകാം. ജീവിതത്തില്‍ സാവധാനം മാത്രമായിരിക്കും ഇവര്‍ ഉന്നതിയില്‍ എത്തുക. എല്ലായ്‌പ്പോഴും നീല നിറത്തോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് തിങ്കളാഴ്ച ദിവസം ജനിച്ചവര്‍. പക്ഷേ ജീവിതത്തില്‍ പോസിറ്റീവിറ്റി ലഭിക്കാന്‍ ഇക്കൂട്ടര്‍ കഴിയുന്നത്ര പച്ച നിറം ധരിക്കണം.

ചൊവ്വ
ചൊവ്വാഴ്ച ജനിച്ച വ്യക്തികള്‍ തുറന്ന മനസ്സുള്ളവരും അച്ചടക്കമുള്ളവരും സത്യസന്ധരുമാണ്. അവര്‍ക്ക് എല്ലായ്‌പ്പോഴും ചലനാത്മക വ്യക്തിത്വവും ഉണ്ടായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും ഭാഗ്യകാലങ്ങളും ഇവര്‍ക്കുണ്ടാകും. ചുവപ്പ് നിറത്തോട് താല്‍പ്പര്യം കാണിക്കുന്നവരാണ് ഇക്കൂട്ടര്‍. പക്ഷേ ഓറഞ്ച്, തവിട്ട് നിറങ്ങളാണ് ഇവരുടെ ഭാഗ്യനിറങ്ങള്‍.

ബുധന്‍
ബുധനാഴ്ച ജനിച്ച ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാംതന്നെ നേടാനും ചെയ്യാനും വളരെ കഴിവുള്ളവരാണ്. എല്ലായ്‌പ്പോഴും ഒരു സാഹസിക ജീവിതം ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. അതിനാല്‍ തന്നെ പല കാര്യങ്ങളിലും എളുപ്പത്തില്‍ ഇവര്‍ വിരസത കാണിക്കുന്നു, പുതിയത് തേടിപ്പോകാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ ജീവിതം ഒരു സിനിമാക്കഥ പോലെ ആകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ യാഥാര്‍ത്ഥ്യത്തെ കുറച്ചുകൂടി മനസിലാക്കേണ്ടതായുണ്ട്. മഞ്ഞ നിറത്തോടാണ് ഇവരുടെ താല്‍പ്പര്യം. എന്നാല്‍, നീല നിറമാണ് ഇവര്‍ക്ക് ഭാഗ്യം നല്‍കാറ്.

വ്യാഴം
വ്യാഴാഴ്ച ജനിച്ച ആളുകള്‍ പൊതുവെ മികച്ച തത്ത്വചിന്തകരാണ്. ജീവിതത്തിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും സമീപിക്കാന്‍ അവര്‍ക്ക് സ്വന്തമായ വഴികളുണ്ട്. അവരുടെ ജീവിതത്തില്‍ ഒരിക്കലും അശുഭകരമായ ഒരു സംഭവം അവര്‍ ആഗ്രഹിക്കുന്നില്ല. എല്ലായ്‌പ്പോഴും സ്വയം സന്തോഷിക്കാനുള്ള വഴികള്‍ തേടുന്നു. വളരെ യാഥാര്‍ത്ഥ്യബോധമുള്ള ആളുകളാണ് ഇവര്‍. അതിനാല്‍, പകല്‍ക്കിനാവ് കണ്ട് മനക്കോട്ട കെട്ടുന്ന സ്വഭാവം ഇവര്‍ക്കില്ല. ഒപ്പം ജീവിതത്തെ എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കുകയും ചെയ്യുന്നു. നീല നിറമാണ് ഇവര്‍ക്ക് യോജിച്ച നിറം.

വെള്ളി
ശുക്രന്റെ ദിനമാണ് വെള്ളി. വളരെ സന്തോഷകരമായ, ഊര്‍ജ്ജസ്വലരായ, ജീവിതത്തില്‍ പോസിറ്റിവിറ്റി കാത്തുസൂക്ഷിക്കുന്ന മികച്ച വ്യക്തികളാണ് വെള്ളിയാഴ്ച ദിവസം ജനിച്ചവര്‍. വളരെയധികം യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. സ്വന്തമായി ലോകം ചുറ്റിക്കറങ്ങാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നു. ജീവിതത്തില്‍ അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാന്‍ വളരെയധികം പ്രയത്‌നിക്കുന്നവര്‍ കൂടിയാണ് വെള്ളിയാഴ്ച ദിവസം ജനിച്ച വ്യക്തികള്‍. പച്ചയാണ് ഇവരുടെ ഭാഗ്യനിറം.

ശനി
ശനിദേവന്റെ ദിവസമാണ് ശരിയാഴ്ച. കാര്യബോധമുള്ള ബുദ്ധിപരമായി ചിന്തിക്കുന്ന ശാന്തസ്വഭാവക്കാരായ ആളുകളാണ് ശനിയാഴ്ച ദിവസം ജനിച്ചവര്‍. നിശബ്ദതയെ സ്‌നേഹിക്കുന്നവരാണ് ഇവര്‍. അതിനാല്‍, ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ ഇവര്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. അതതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. വെള്ളയും കറുപ്പും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ മഞ്ഞയാണ് ഇവര്‍ക്ക് അഭികാമ്യമായ നിറം.

ഞായര്‍
സൂര്യദേവന്റെ ദിനമാണ് ഞായര്‍. വളരെയധികം ഉത്സാഹം, ആത്മവിശ്വാസം, നര്‍മ്മബോധവും ഉള്ള വ്യക്തികളാണ് ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍. പരോപകാരികളും നിഷ്‌കളങ്കരും വളരെയധികം ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തുന്നവരുമാണ് ഇക്കൂട്ടര്‍. വാക്കിന് വിലകല്‍പ്പിക്കുന്നവരായിരിക്കും ഞായറാഴ്ച ജനിക്കുന്നവര്‍. വെളുത്ത വസ്ത്രമാണ് ഇവര്‍ക്ക് അഭികാമ്യം.



Click it and Unblock the Notifications











