For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹംസയോഗം ജാതകത്തിൽ; ധനഭാഗ്യം നാനാദിക്കില്‍ നിന്നും

|

ജാതകത്തില്‍ രാജയോഗം, ഗജകേസരിയോഗം എന്നിവയെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഹംസയോഗം എന്ന് കേട്ടിട്ടുണ്ടോ, എന്താണ് ഇതെന്ന് നിങ്ങൾക്കറിയുമോ? നവഗ്രഹങ്ങളിൽ ഗുരു ബലവാനായി തന്നെ നിൽക്കുകയോ വ്യാഴം സ്വന്തം ക്ഷേത്രമോ മൂലക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയി വരുന്നതിനെയാണ് ഹംസയോഗം എന്ന് പറയുന്നത്. ഇത്തരക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് എന്തൊക്കെയെന്ന് കൃത്യമായി അറിഞ്ഞാൽ ജാതകന് ഇത് പ്രകാരം ഉണ്ടാവാന്‍ പോവുന്ന നേട്ടങ്ങളെയും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

<strong>Most read: ഒരു നുള്ള് ഉപ്പ് കൊണ്ട് ബ്ലാക്ക്ഹെഡ്സ് മാറ്റാം</strong>Most read: ഒരു നുള്ള് ഉപ്പ് കൊണ്ട് ബ്ലാക്ക്ഹെഡ്സ് മാറ്റാം

മറ്റൊരർത്ഥത്തിൽ പറഞ്ഞാല്‍ ഗുരു ഉച്ചക്ഷേത്രത്തിലോ മൂലക്ഷേത്രത്തിലോ സ്വക്ഷേത്രത്തിലോ നിലനിൽക്കുകയും അങ്ങനെ നില്‍ക്കുന്ന രാശിലഗ്ന കേന്ദ്രങ്ങളിൽ ഒന്നാവുകയും ചെയ്താൽ ഹംസയോഗം ഉണ്ടെന്ന് പറയാവുന്നതാണ്. ഇവർക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടെന്ന് നോക്കാവുന്നതാണ്. ഹംസയോഗം എന്തൊക്കെയാണ് ജാതകത്തില്‍ നിങ്ങൾക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

കുലീനത്വം

കുലീനത്വം

ഹംസയോഗത്തിൽ ജനിച്ച ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും കുലീനത്വം ഉള്ളവരായിരിക്കും ഇവർ. ഇതായിരിക്കും ഇവരുടെ ഏറ്റവും വലിയ നേട്ടങ്ങൾ. അതുകൊണ്ട് തന്നെ കുലീനത്വവും മറ്റുള്ളവരെ ആദരിക്കുന്നതിനുള്ള കഴിവും ഇവർക്ക് ഉണ്ടാവുന്നുണ്ട്.

സൗന്ദര്യ സമ്പന്നർ

സൗന്ദര്യ സമ്പന്നർ

സൗന്ദര്യ സംമ്പന്നർ ആയിരിക്കും ഇവര്‍ എന്ന കാര്യത്തിൽ സംശയം വേണ്ട. സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവരുടെ ജാതകം അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരിൽ ഹംസയോഗത്തിനുള്ള ഭാഗ്യം കാണുന്നുണ്ട്. സൗന്ദര്യ സമ്പന്നരായിരിക്കും ഇവർ എന്ന കാര്യം ശ്രദ്ധേയമായതാണ്.

അനേക ഗുണങ്ങൾ

അനേക ഗുണങ്ങൾ

അനേക ഗുണങ്ങൾ ഇവരിൽ ഉണ്ടാവുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനും ദയയോടെയും അനുകമ്പയോടെയും കാര്യങ്ങൾ ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ഇതെല്ലാം ഇവരിലെ ഹംസയോഗത്തിന്റെ ഫലങ്ങളാണ്. മാത്രമല്ല ധൈര്യത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

അതിസാമർത്ഥ്യക്കാർ

അതിസാമർത്ഥ്യക്കാർ

അതിസാമർത്ഥ്യക്കാർ ആണ് ഇത്തരക്കാർ. അത് മാത്രമാണ് ഇവരുടെ ജാതകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം.

അതിസാമർത്ഥ്യത്തിലൂടെ ഏത് കാര്യത്തേയും നേരിടുന്നതിന് ഇവർ തയ്യാറാവുന്നുണ്ട്. ഇത് കൂടാതെ പല കാര്യവും സാമർത്ഥ്യത്തിലൂടെ ഇവർ നേടിയെടുക്കുന്നുണ്ട്.

സൗന്ദര്യം ഇവരിൽ ധാരാളം

സൗന്ദര്യം ഇവരിൽ ധാരാളം

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവരെ തോൽപ്പിക്കാന്‍ സാധിക്കുകയില്ല. ഇവർക്ക് നല്ല സൗന്ദര്യമാണ് ഉള്ളത്. ഹംസയോഗം ജാതകത്തിൽ ഉണ്ടെങ്കിൽ ഇവർ സൗന്ദര്യമുള്ള സ്ത്രീകളും പുരുഷൻമാരും ആണ് എന്നാണ് പറയുന്നത്. മാത്രമല്ല സല്‍ക്കർമ്മങ്ങളോടെ ജീവിതത്തിൽ മുന്നേറുന്നതിനും ഇവർക്ക് സാധിക്കുന്നുണ്ട്.

ധനഭാഗ്യം

ധനഭാഗ്യം

എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ധനഭാഗ്യം ഇവരെ തേടിയെത്തുന്നുണ്ട്. ഭാഗ്യം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. സാമ്പത്തിക നേട്ടവും സാമ്പത്തിക ലാഭവും എല്ലാം കൂടിയാണ് ഹംസയോഗം ഉള്ളവരിൽ ഉണ്ടാവുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവരിൽ ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ കടം കൊടുത്താലും ഒരു തരത്തിലും ഇവരിൽ ദാരിദ്ര്യം ഉണ്ടാവുകയില്ല.

ആയുസ്സ് കൂടുതൽ

ആയുസ്സ് കൂടുതൽ

ഹംസയോഗം ജാതകത്തിൽ ഉള്ളവർക്ക് ആയുർദൈര്‍ഘ്യം കൂടുതലായിരിക്കും. എൺപത് വയസ്സിനപ്പുറവും ഇവർക്ക് ആയുസ്സ് ഉണ്ടായിരിക്കുന്നുണ്ട്. അറിവും ബുദ്ധിയും സൽക്കർമ്മങ്ങളും എല്ലാം കൊണ്ട് സമ്പുഷ്ടമായിരിക്കും ഇവരുടെ ജീവിതം. സൗഖ്യത്തോടെ ദീര്‍ഘകാലം ജീവിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്.

English summary

What Does Hamsa Yoga in Vedic Astrology?

Why do people think hamsa yoga is a good yoga in vedic astrology, check it out.
Story first published: Monday, August 12, 2019, 18:15 [IST]
X
Desktop Bottom Promotion