Latest Updates
-
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
സ്വപ്നത്തില്‍ അപകടം, വീഴ്ച: ഈ സ്വപ്നങ്ങളുടെ അര്‍ത്ഥം എന്താണ്
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാകില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും മനുഷ്യര്‍ സ്വപ്നം കാണും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങള്‍ ചിലപ്പോള്‍ നമ്മള് മറന്നുപോകും. ചില സ്വപ്നങ്ങള്‍ സത്യത്തില്‍ നടന്നതായി തോന്നും. ചില സ്വപ്നങ്ങള്‍ ദിവസങ്ങളോളം ആവര്‍ത്തിച്ച് കാണും. ദിവസവും ദുഃസ്വപ്നങ്ങള്‍ കാണുന്ന ആളുകളുണ്ട്. അടിക്കടി ഒരേ രീതിയിലുള്ള സ്വപ്നങ്ങള്‍ കാണുന്നവരുണ്ട്.

മനുഷ്യാനുഭവങ്ങളില്‍ ഏറ്റവും ആശ്ചര്യകരമായ, നിഗൂഢമായ ഒന്നാണ് സ്വപ്നം. എന്തുകൊണ്ട് സ്വപ്നങ്ങള്‍ ഉണ്ടാകുന്നു എന്ന പരമപ്രധാനമായ ചോദ്യമടക്കം സ്വപ്നങ്ങളെ കുറിച്ചുള്ള മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല. ഉറക്കത്തിനിടയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ചിത്രങ്ങളോ, ചിന്തകളോ, തോന്നലുകളോ ഒക്കെയാണ് സ്വപ്നങ്ങള്‍ എന്നുപറയാം.
ഉറക്കത്തില്‍ നമ്മള് കാണുന്ന സ്വപ്നങ്ങള്‍ക്ക് എന്തെങ്കിലും അര്‍ത്ഥങ്ങള്‍ ഉണ്ടോ എന്നതാണ് സ്വപ്നവുമായി ബന്ധപ്പെട്ട് മനുഷ്യര്‍ക്കുള്ള മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. ശാസ്ത്രീയമായും മതപരമായും ആത്മീയമായുമെല്ലാം സ്വപ്നങ്ങളെ വിലയിരുത്താറുണ്ട്. ഹിന്ദു, ക്രിസ്ര്ത്യന്, മുസ്ലീം മതവിഭാഗങ്ങള്‍ ചില സ്വപ്നങ്ങളെ വിലയിരുത്തുന്നത് എങ്ങനൊണെന്ന് നോക്കാം.
സ്വപ്നങ്ങളുടെ അര്‍ത്ഥം
രാത്രി കാണുന്ന സ്വപ്നങ്ങള്‍ ഒരുപക്ഷേ ഇനി നടക്കാനിരിക്കുന്ന സംഭവങ്ങളുടെ സൂചനകളാകാം. അത്തരത്തിലാണ് പല മതങ്ങളും സ്വപ്നങ്ങളെ സമീപിക്കുന്നത്. അതിനായി ചില മാനദണ്ഡങ്ങളും മാര്ഗ്ഗദര്ശ്ശനങ്ങളും ഓരോ മതത്തിലും ഉണ്ട്.
സ്വപ്നങ്ങളുടെ അര്‍ത്ഥം ഹിന്ദുമതത്തില്‍
അപകടം: സ്വപ്നത്തില്‍ ഏതെങ്കിലും രീതിയിലുള്ള അപകടങ്ങള്‍ കണ്ടാല്‍ ഉള്ളിലെ ആത്മസംഘര്‍ഷമോ ്ശരീരത്തിലെ എന്തെങ്കിലും പ്രശ്നങ്ങളോ ആണ് അത് സൂചിപ്പിക്കുന്നതെന്ന് ഹിന്ദുമതം വിശ്വസിക്കുന്നു.
വീഴ്ച: നമ്മള് തന്നെ താഴ്ചയിലേക്ക് വീഴുന്നതായുള്ള സ്വപ്നങ്ങള്‍ അപശകുനമായി ഹിന്ദുമതം കരുതുന്നു. നിരാശയാണ് അത് സൂചിപ്പിക്കുന്നത്. ജീവിതത്തിന് ഒരു ദിശാബോധം നല്‍കണമെന്നും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമാണ് ആ സ്വപ്നം നിങ്ങളോട് പറയുന്നത്.
മരിച്ചവര്‍: മരിച്ച ആളുകളെ സ്വപ്നത്തില്‍ കാണുന്നത് അവരുമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് ഹിന്ദുവിശ്വാസം പറയുന്നു. മരിച്ചവരുമായി സംസാരിക്കുന്നതായാണ് സ്വപ്നം കണ്ടതെങ്കില്‍, നിങ്ങളുടെ കൂട്ടുകെട്ട് മാറ്റണമെന്നായിരിക്കാം അത് അര്‍ത്ഥമാക്കുന്നത്.
ഇസ്ലാം മതത്തിലെ സ്വപ്ന വിശകലനം
നായ: നല്ല പനിയുള്ളവര്‍ ഉറക്കത്തില്‍ നായകളെ സ്വപ്നം കാണുമെന്നാണ് പറയപ്പെടുന്നത്. ഉറക്കത്തില്‍ ഒരു നായയെ സ്വപ്നം കണ്ടാല്‍ എളിമയുള്ള ആളുകള്‍ക്കായി നിലകൊള്ളണമെന്നാണ് അത് അര്‍ത്ഥമാക്കുന്നതെന്ന് മുസ്ലീം മതം കരുതുന്നു.
പക്ഷികള്‍: സ്വപ്നത്തില്‍ പക്ഷികളെ കാണുന്നത് നല്ലതാണെന്നാണ് വിശ്വാസം. കാരണം പക്ഷികള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. പക്ഷി കയ്യിലേക്ക് വന്നിരുന്നതായി സ്വപ്നം കണ്ടാല്‍ നല്ല വാര്‍ത്ത കേള്‍ക്കാനിട വരമെന്നും പേരറിയാത്ത പക്ഷിയെ സ്വപ്നം കണ്ടാല്‍ ഒരു മുന്നറിയിപ്പോ അപകടസൂചനയോ പ്രതീക്ഷിക്കണമെന്നും മുസ്ലീം മതം പറയുന്നു.
മരിച്ചവര്‍: സ്വപ്നത്തില്‍ മരിച്ചവരെ ഹ്രസ്വമായി ആലിംഗനം ചെയ്യുന്നതായി കണ്ടാല്‍ ദീര്‍ഘായുസ്സ് ഉണ്ടാകുമെന്നാണ് അര്‍ത്ഥം. എന്നാല്‍ ദീര്ഘാലിംഗനം അവനവന്റെ തന്നെ മരണത്തെ സൂചിപ്പിക്കുന്നുവെന്നാണ് മുസ്ലീം മതവിശ്വാസം.
കുഞ്ഞ്: സ്വപ്നത്തില്‍ ആണ്‍കുഞ്ഞിനെ കണ്ടാല്‍ ആപത്തും പകയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പെണ്‍കുഞ്ഞിനെ കണ്ടാല്‍ ജീവിതത്തിലേക്ക് സന്തോഷം വരുമെന്നാണ് അര്‍ത്ഥം.
മത്സ്യം: മനുഷ്യന്റെ മുഖമുള്ള മീനിനെ കണ്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നല്ലതാണെന്നാണ് അര്‍ത്തം. എന്നാല്‍ വികൃതരൂപത്തിലുള്ള മീനാണെങ്കില്‍ മോശം സൗഹൃദം സൂചിപ്പിക്കുന്നു.
സ്വപ്നത്തിന് ബൈബിള്‍ നല്കുന്ന അര്‍ത്ഥങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളം: സ്വപ്നത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാല്‍ ബിസിനസ്സിലോ ബന്ധങ്ങളിലോ ഉണ്ടാകാനിരിക്കുന്ന പരാജയമാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ നിങ്ങളോട് അടുപ്പം കാണിക്കുന്നവരെ ശ്രദ്ധിക്കണമെന്നും അവര്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്നും അത്തരം സ്വപ്നങ്ങള്‍ സൂചന നല്കുന്നു.
കുളി: കുളിക്കുന്നതായുള്ള സ്വപ്നം പരിശുദ്ധിയാണ് സൂചിപ്പിക്കുന്നത്. അസുഖമുള്ളവരാണ് അത്തരം സ്വപ്നങ്ങള്‍ കാണുന്നതെങ്കില്‍ അവരുടെ ആരോഗ്യം മെച്ചപ്പെടും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്നും ഇത്തരം സ്വപ്നങ്ങള്‍ അര്‍ത്ഥമാക്കുന്നു.
ഓടുക: നിങ്ങള്‍ ഓടുന്നതായുള്ള സ്വപ്നങ്ങള്‍ ജീവിതത്തിലെ എതെങ്കിലും വ്യക്തികളില്‍ നിന്നോ മറ്റെന്തെങ്കിലും നിന്നോ അകലുന്നതിന്റെ സൂചനയാണ്. അങ്ങനെയുള്ള സ്വപ്നങ്ങള്‍ കണ്ടാല്‍ പൂര്‍ത്തിയാകാതെയുള്ള ജോലികള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. പൂര്‍ത്തിയാക്കാതെ കിടക്കുന്ന ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉള്വിളിയായും ഇത്തരം സ്വപ്നങ്ങളെ കണക്കാക്കാം.
അനങ്ങാന്‍ കഴിയാതെ വരിക:ലക്ഷ്യത്തിലെത്താതിരിക്കാന്‍ ദുഷ്ടശക്തികള്‍ നിങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത്തരം സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരങ്ങള്‍ കീഴടക്കാനുണ്ടെന്നും ഇത്തരം സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നു.
എല്ലാ മതങ്ങളും സ്വപ്നങ്ങളെ ഒരു സൂചനയായി മാത്രമാണ് പറയുന്നത്. അത് വിശ്വസിച്ച് ജീവിതത്തില്‍ വെറുതെ ഇരിക്കുന്നത് മടയത്തരമാണ്. സ്വപ്നങ്ങള്‍ നല്കുന്ന സൂചനകള്‍ മനസ്സിലാക്കി വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications