Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഓരോ രാശിക്കും ദിവസവും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ
വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹത്തിനും ഓരോ നിറവും ദിനവും വ്യക്തിമായി കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഗ്രഹങ്ങളുടെ മോശം കാലം നേരിടുന്നുണ്ടെങ്കില്‍, നിശ്ചിത ദിവസം ആ പ്രത്യേക ഗ്രഹത്തിന്റെ നിറങ്ങള്‍ ധരിക്കുന്നത് മോശം ഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശക്തമായ പരിഹാര മാര്‍ഗമാണ്.
Most read: പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം
ഒപ്പം ആ രാശിക്കാരുടെ ജീവിതത്തിലെ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ രാശിക്കാരും ധരിക്കേണ്ട ഭാഗ്യ നിറങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.

മേടം
രാശിചക്രത്തില്‍ ഒന്നാമതായ മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഇത് ഇവരെ ഊര്‍ജ്ജസ്വലരും സ്വതന്ത്രരും മാനസികമായി ശക്തരുമാക്കുന്നു. മേടം രാശിക്കാരുടെ ഭാഗ്യദിനം ചൊവ്വാഴ്ചയാണ്, അതിനനുസരിച്ച് ഭാഗ്യ നിറങ്ങള്‍ ചുവപ്പ്, പിങ്ക്, മെറൂണ്‍, മഞ്ഞ, വെള്ള എന്നിവയാണ്. എന്നാല്‍ ആഴ്ചയിലെ ഓരോ ദിവസവും മേടം രാശിക്കാര്‍ക്ക് ധരിക്കാന്‍ കഴിയുന്ന മറ്റ് നിറങ്ങളും ഉണ്ട്. തിങ്കളാഴ്ചകളില്‍ ഭാഗ്യം കൂടെ നിര്‍ത്താന്‍ മേടം രാശിക്കാര്‍ക്ക് വെള്ളയും മഞ്ഞയും ധരിക്കാം. ചൊവ്വാഴ്ച ഇത് ചുവപ്പും പിങ്കും ആകാം. ബുധനാഴ്ച ദിവസം നിറം വെളുത്തതാണ് അഭികാമ്യം. മഞ്ഞ, ഓറഞ്ച് എന്നിവ വ്യാഴാഴ്ച ധരിക്കുന്നത് ഗുണം ചെയ്യും. വെള്ളിയാഴ്ച സ്‌കൈ ബ്ലൂ, പിങ്ക് എന്നിവ ധരിക്കാം. ശനിയാഴ്ച ഇത് വെള്ളയും മഞ്ഞയുമാണ്. ഞായറാഴ്ച നിങ്ങള്‍ക്ക് ചുവപ്പും മഞ്ഞയും ധരിക്കാം. അനുയോജ്യമായ നിറങ്ങള്‍ക്ക് പുറമെ, മേടം രാശിക്കാര്‍ ഒഴിവാക്കേണ്ട നിറങ്ങളാണ് കറുപ്പ്, നേവി ബ്ലൂ, ഗ്രേ എന്നിവ.

ഇടവം
ഇടവം രാശിക്കാരുടെ ഭരണഗ്രഹം ശുക്രനായിരിക്കുന്നതിനാല്‍ വെള്ള, ക്രീം, സ്‌കൈ ബ്ലൂ തുടങ്ങിയ നിറങ്ങള്‍ വെള്ളിയാഴ്ച ദിവസം ധരിക്കുന്ന് അഭികാമ്യമാണ്. തിങ്കളാഴ്ച ഇടവം രാശിക്കാര്‍ക്ക് ഓഫ് വൈറ്റ് ധരിക്കാം. ചൊവ്വാഴ്ച ഇളം നീല. ബുധനാഴ്ച റോയല്‍ ബ്ലൂ. ക്രീമും കറുപ്പും വ്യാഴാഴ്ച ധരിക്കാം. ശനിയാഴ്ച റോയല്‍ ബ്ലൂ, പര്‍പ്പിള്‍ എന്നീ നിറങ്ങള്‍ ധരിക്കാം. ഞായറാഴ്ച വെള്ള ധരിക്കുന്നത് ശുഭകരമാണ്. ഇടവം രാശിക്കാര്‍ മഞ്ഞയോ ഓറഞ്ച് നിറമോ ധരിക്കുന്നത് പരമാവധി ഒഴിവാക്കണം.

മിഥുനം
മിഥുനം രാശിക്കാരുടെ ഭരണഗ്രഹമാണ് ബുധന്‍. അതിനാല്‍ ഇളം പച്ച, വെള്ള, സ്‌കൈ ബ്ലൂ, റോയല്‍ ബ്ലൂ എന്നിവയാണ് മിഥുനം രാശിക്കാര്‍ക്ക് അനുയോജ്യമായ നിറങ്ങള്‍. തിങ്കളാഴ്ച ധരിക്കേണ്ട ക്രീം നിറമാണ്. ചൊവ്വാഴ്ച ഇളം പച്ചയ്ക്കായി ശുപാര്‍ശ ചെയ്യുന്നു. ബുധനാഴ്ച പര്‍പ്പിള്‍, വ്യാഴാഴ്ച റോയല്‍ ബ്ലൂ എന്നിവയ്ക്കായി നീങ്ങാം. വെള്ളിയാഴ്ച ഡാര്‍ക്ക് ബ്ലൂ നിറവും ശനിയാഴ്ച ബ്ലാക്ക്, റോയല്‍ ബ്ലൂ നിറവുമാണ് അഭികാമ്യം. ഓറഞ്ചും പച്ചയും ഞായറാഴ്ച ദിവസം ധരിക്കുന്നത് ശുഭകരമാണ്. മിഥുനം രാശിക്കാര്‍ എല്ലായ്‌പ്പോഴും ചുവപ്പ് നിറം ഒഴിവാക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഭരണഗ്രഹമാണ് ചന്ദ്രന്‍. നിങ്ങള്‍ക്ക് അനുകൂലമായ നിറങ്ങള്‍ വെള്ള, മഞ്ഞ, ഓറഞ്ച് എന്നിവയാണ്. തിങ്കളാഴ്ച കര്‍ക്കിടകം രാശിക്കാര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്, ചൊവ്വാഴ്ച ഓഫ് വൈറ്റ്, പിങ്ക് എന്നിവ നല്ലതാണ്. ബുധനാഴ്ച റോയല്‍ ബ്ലൂവിനും വ്യാഴാഴ്ച യെല്ലോ ഡോണ്‍ നിറവും നല്ലതാണ്. വെള്ളിയാഴ്ച നിങ്ങള്‍ക്ക് സ്‌കൈ ബ്ലൂ നിറം ഉത്തമമാണ്. അതേസമയം ശനിയാഴ്ച വെള്ള നിറം ശുഭമായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച കര്‍ക്കിടകം രാശിക്കാര്‍ ചുവപ്പ് ധരിക്കണം. കറുപ്പ്, ചാരനിറം, നേവി ബ്ലൂ എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ക്കിടകം രാശിക്കാര്‍ വിട്ടുനില്‍ക്കണം.

ചിങ്ങം
എല്ലാ രാശിക്കാരുടെയും രാജാവായി കണക്കാക്കുന്ന ചിങ്ങം രാശിക്കാരുടെ ശുഭദിനം ഞായറാഴ്ചയാണ്. നിങ്ങള്‍ക്ക് നല്ല ഭാഗ്യവും സമൃദ്ധിയും നല്‍കുമെന്ന് ഉറപ്പുള്ള നിറങ്ങള്‍ ഓറഞ്ച്, മഞ്ഞ, കടുക് മഞ്ഞ എന്നിവയാണ്. തിങ്കളാഴ്ച ചിങ്ങം രാശിക്കാര്‍ വെള്ള ധരിക്കണം, ചൊവ്വാഴ്ച പിങ്ക്, ഓറഞ്ച് കളര്‍ ഷേഡുകളാണ് നല്ലത്. ബുധനാഴ്ച റോയല്‍ ബ്ലൂ, വ്യാഴാഴ്ച ലൈറ്റ് ഓറഞ്ച്, കടുക് മഞ്ഞ എന്നിവയ്ക്കായി ശുപാര്‍ശ ചെയ്യുന്നു. വെള്ളിയാഴ്ച ചിങ്ങം രാശിക്കാര്‍ക്ക് വെള്ളയും ശനിയാഴ്ച ഓഫ്‌വൈറ്റും ധരിക്കണം. ഞായറാഴ്ച ഓറഞ്ച്, ചുവപ്പ് എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു. ചിങ്ങം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ നിന്ന് കറുപ്പും ചാരനിറത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കേണ്ടതുണ്ട്.

കന്നി
ബുധന്‍ ഗ്രഹമാണ് കന്നി രാശിക്കാരുടെ അധിപന്‍. അതിനാല്‍ ബുധനാഴ്ച കന്നി രാശിക്കാര്‍ക്ക് ഭാഗ്യദിനമാകുന്നു. ഇളം പച്ച, റോയല്‍ ബ്ലൂ, ഡാര്‍ക്ക് ഗ്രീന്‍, ഓഫ്‌വൈറ്റ്, ഗ്രേ എന്നിവയാണ് നിങ്ങള്‍ക്ക് ഗുണകരമാകുന്ന നിറങ്ങള്‍. തിങ്കളാഴ്ച പിസ്റ്റ പച്ച, ചൊവ്വാഴ്ച ഇളം നീല, ബുധനാഴ്ച പച്ച, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീമും പച്ചയും എന്നീ നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. ശനിയാഴ്ച ഇരുണ്ട പച്ചയും നീലയും ഞായറാഴ്ച പച്ചയും ഓറഞ്ചും നിറങ്ങളും ധരിക്കാവുന്നതാണ്. കന്നി രാശിക്കാര്‍ ചുവപ്പ് നിറത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതാണ്.

തുലാം
തുലാം രാശിക്കാരുടെ ഭരണഗ്രഹം ശുക്രന്‍ ആണ്. അതിനാല്‍ വെള്ളിയാഴ്ച തുലാം രാശിക്കാര്‍ക്ക് ഏറ്റവും നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. ക്രീം വൈറ്റ്, സ്‌കൈ ബ്ലൂ തുടങ്ങിയ നിറങ്ങള്‍ തുലാം രാശിക്കാരുടെ ഭാഗ്യ നിറങ്ങളാണ്. തിങ്കളാഴ്ച നിങ്ങള്‍ക്ക് ഓഫ്‌വൈറ്റ് ധരിക്കാം. ചൊവ്വാഴ്ച പിങ്ക്, വൈറ്റ് എന്നിവയും ബുധനാഴ്ച ഇളം നീല നിറവും വ്യാഴാഴ്ച ഗ്രേ കളറും ധരിക്കാവുന്നതാണ്. വെള്ളിയാഴ്ച ക്രീം കളറും ശനിയാഴ്ച പര്‍പ്പിള്‍ നിറവും ഞായറാഴ്ച വെള്ള നിറവും നിങ്ങള്‍ക്ക് ശുഭകരമായ നിറങ്ങളാണ്. തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം മഞ്ഞ നിറം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഭരണഗ്രഹം ചൊവ്വയാണ്. അതിനാല്‍ ചൊവ്വാഴ്ച ദിവസം നിങ്ങള്‍ക്ക് ഭാഗ്യദിനമായി കരുതാവുന്നതാണ്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ നിങ്ങളുടെ ഭാഗ്യനിറമയും കണക്കിലെടുക്കാം. തിങ്കളാഴ്ച വൃശ്ചികം രാശിക്കാര്‍ ക്രീമും പിങ്കും നിറം ധരിക്കണം. ചൊവ്വാഴ്ച ചുവപ്പും ബുധനാഴ്ച ഇളം നീലയും വ്യാഴാഴ്ച മഞ്ഞ നിറവും വെള്ളിയാഴ്ച പിസ്റ്റ പച്ചയും ഭാഗ്യം കൂടെ നിര്‍ത്താന്‍ പറ്റിയ നിറങ്ങളാണ്. ശനിയാഴ്ച വെള്ള നിറവും ഞായറാഴ്ച ഓറഞ്ച്, ചുവപ്പ് നിങ്ങളും ധരിക്കാവുന്നതാണ്. എന്നാല്‍ വൃശ്ചികം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ കറുപ്പ്, നേവി ബ്ലൂ നിറങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

ധനു
ധനു രാശിക്കാരുടെ ഭരണഗ്രഹം വ്യാഴമാണ്. വ്യാഴാഴ്ച മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങള്‍ അഭികാമ്യമാണ്. തിങ്കളാഴ്ച ധനു രാശിക്കാര്‍ക്ക് നാരങ്ങ മഞ്ഞ നിറം ധരിക്കാം. ചൊവ്വാഴ്ച പിങ്കും വെള്ളയും ധരിക്കേണ്ടതാണ്. ബുധനാഴ്ച ഇളം പച്ച, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ഓറഞ്ച്, ശരിനായഴ്ച ഇളം നീല എന്നീ നിറങ്ങളും നിങ്ങള്‍ക്ക് ശുഭമാണ്. ഞായറാഴ്ച ഓറഞ്ചും മഞ്ഞയും നിറങ്ങള്‍ നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്. ധനു രാശിക്കാര്‍ ചാരനിറം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

മകരം
മകരം രാശിക്കാരുടെ അധിപന്‍ ശനി ഗ്രഹമാണ്. കറുപ്പ്, നേവി ബ്ലൂ, റോയല്‍ ബ്ലൂ, പര്‍പ്പിള്‍ എന്നിവ ശനിയുടെ വര്‍ണ്ണ ഷേഡുകളാണ്. തിങ്കളാഴ്ച മകരം രാശിക്കാര്‍ ഓഫ്‌വൈറ്റ് ധരിക്കണം. ചൊവ്വാഴ്ച ഇളം നീല, ബുധനാഴ്ച റോയല്‍ ബ്ലൂ, വ്യാഴാഴ്ച പര്‍പ്പിള്‍, വെള്ളിയാഴ്ച നേവി ബ്ലൂ, ക്രീം നിറങ്ങളും ധരിക്കാവുന്നതാണ്. ശനിയാഴ്ച ഡാര്‍ക്ക് ബ്ലൂ, ഞായറാഴ്ച വെള്ള നിറം എന്നിവയും നിങ്ങള്‍ക്ക് ഭാഗ്യം കൂടെ നിര്‍ത്താനായി ധരിക്കാവുന്ന നിറങ്ങളാണ്. മകരം രാശിക്കാര്‍ ഒരു രൂപത്തിലും മഞ്ഞ നിറം ഉപയോഗിക്കാതിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.

കുംഭം
കുഭം രാശിക്കാരുടെ ഭരണഗ്രഹവും ശനിയാണ്. ശനിയെ പ്രതിനിധീകരിക്കുന്ന നിറങ്ങള്‍ കറുപ്പ്, റോയല്‍ ബ്ലൂ, നേവി ബ്ലൂ, പര്‍പ്പിള്‍ എന്നിവയാണ്. തിങ്കളാഴ്ച കുംഭം രാശിക്കാര്‍ക്ക് ഇളം പച്ച ധരിക്കാവുന്നതാണ്. ചൊവ്വാഴ്ച സ്‌കൈ ബ്ലൂ, ബുധനാഴ്ച പര്‍പ്പിള്‍, വ്യാഴാഴ്ച ഓഫ്വൈറ്റ്, വെള്ളിയാഴ്ച ഗ്രേ, ശനിയാഴ്ച മെറ്റാലിക് ബ്ലൂ, ഞായറാഴ്ച വെള്ള എന്നിവ ധരിക്കാവുന്നതാണ്. എന്നിരുന്നാലും, മഞ്ഞ നിറം ഉപയോഗിക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.

മീനം
'ഗുരു' അല്ലെങ്കില്‍ അധ്യാപകന്‍ എന്നറിയപ്പെടുന്ന വ്യാഴം ഗ്രഹമാണ് മീനം രാശിക്കാരുടെ അധിപന്‍. അതിനാല്‍ മഞ്ഞയും ഓറഞ്ചും വ്യാഴത്തിന്റെ നിറങ്ങളായി നിശ്ചയിച്ചിട്ടുള്ളതാണ്. തിങ്കളാഴ്ച മീനം രാശിക്കാര്‍ വെള്ളയും മഞ്ഞയും ധരിക്കണം. ചൊവ്വാഴ്ച ചുവപ്പും ഓറഞ്ചും, ബുധനാഴ്ച റോയല്‍ ബ്ലൂ, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം വൈറ്റ്, ശനിയാഴ്ച ഇളം നീല എന്നീ നിറങ്ങള്‍ നിങ്ങള്‍ക്ക് ഉത്തമമാണ്. ഞായറാഴ്ച നിങ്ങള്‍ക്ക് ഓറഞ്ച് മഞ്ഞ നിറങ്ങള്‍ ധരിക്കാവുന്നതാണ്. മീനം രാശിക്കാര്‍ ഗ്രേ കളര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.



Click it and Unblock the Notifications











