For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുദശ ജാതകത്തില്‍; 18 വര്‍ഷം ദുരിതം ആര്‍ക്കെല്ലാം

|

രാഹു ദശ 18 വര്‍ഷക്കാലമാണ് എന്നാണ് വിശ്വാസം. എന്നാല്‍ ഇത് ദോഷങ്ങള്‍ മാത്രം കൊണ്ട് വരുന്ന ഒരു ദശാകാലമല്ല, ഗുണവും ദോഷവും രാഹുദശയുടെ ഫലമായി ഉണ്ടാവുന്നുണ്ട്. എന്നാലും ദുരിത ഫലങ്ങളാണ് ഈ കാലത്ത് ഏറെയും ഉണ്ടാവുന്നത് എന്നുള്ളതാണ്. രാഹുദശയുടെ തുടക്കത്തില്‍ ദു:ഖവും മധ്യത്തില്‍ സുഖവും അന്ത്യത്തില്‍ ഗുരുവിനും പിതാവിനും പ്രശ്‌നങ്ങളും ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാവുന്നതാണ്.

ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?

രാഹുകാലത്ത് അല്‍പം ശ്രദ്ധിച്ചാല്‍ അത് ദോഷഫലങ്ങളെ കുറക്കും എന്നാണ് പറയുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ രാഹു കേതുവിന്റെ ദശാപഹാര സമയത്ത് നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് അറിഞ്ഞിരിക്കാവുന്നതാണ്. ഓരോ സമയത്തും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ ജ്യോതിഷപ്രകാരം രാഹുമാറ്റങ്ങളില്‍ വരുന്നതാണ് എന്നാണ് പറയുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സ്വാപഹാരം

സ്വാപഹാരം

രാഹു ദോഷം എന്ന് പറയുന്നത് 2 വര്‍ഷവും എട്ട് മാസവും 12 ദിവസവും അടങ്ങിയ സമയമാണ് സ്വാപഹാരം എന്ന് അറിയുന്ന ഈ കാലത്തിലെ സമയം. ഈ സമയത്ത് സര്‍പ്പഭീതി, രക്തഭയം,, രോഗങ്ങള്‍, വിദേശ വാസം, മുറിവ് പറ്റുന്നത്, കുടുംബ നാഥന്റെ മരണം, ദാമ്പത്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ രാഹു ഉപചയഭാവങ്ങളില്‍ ബലവാനാണെങ്കില്‍ ഇവര്‍ക്ക് അധികാരലബ്ധിയും, വിവാഹയോഗവും, രാജകീയ നേട്ടവും ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം.

വ്യാഴാപഹാരം

വ്യാഴാപഹാരം

2 വര്‍ഷവും 4 മാസവും 24 ദിവസവുമാണ് രാഹുവിന്റെ വ്യാഴാപഹാര കാലമുള്ളത്. ഈ സമയത്ത് ശത്രുനാശം, രാജപ്രീതി, മുതിര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം, ധനസമ്പാദനം, പുണ്യകര്‍മ്മങ്ങളില്‍ പങ്കു ചേരല്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ വ്യാഴം ദുര്‍ബലനാണെങ്കില്‍ കര്‍മ്മങ്ങള്‍ക്ക് വിഘ്‌നം, ധനനഷ്ടം, സന്താനനഷ്ടം എന്നിവക്കുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരേ സമയം ദോഷവും ഗുണവും ഇവരില്‍ കാണുന്നു.

ശനിയപഹാരം

ശനിയപഹാരം

2 വര്‍ഷവും 10 മാസവും 6 ദിവസവും ആണ് ഇവിടെ രാഹുവിന്റെ സമയം. ഈ സമയം വളരെയധികം പ്രശ്‌നങ്ങളാണ് രാഹുദശാസന്ധിയില്‍ ആ വ്യക്തിക്ക് ഉണ്ടാവുന്നത്. ആപത്ത്, ശത്രുദോഷം, വിവാഹത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്, വാതപിത്ത രോഗങ്ങള്‍ എന്നിവയെല്ലാം ഇവരെ തേടി വരും. എന്നാല്‍ ശനി ബലവാനാണ് എന്നുണ്ടെങ്കില്‍ ഇത് ഗുണകരമായി ഭവിക്കുന്നു. ഈ ഫലം അനുസരിച്ച് യാത്രാലാഭം,, സാമ്പത്തിക നേട്ടം എന്നിവയെല്ലാം ഉണ്ടാവുന്നു.

ബുധാപഹാരം

ബുധാപഹാരം

2 വര്‍ഷവും 6 മാസവും 18 ദിവസവും ആണ് ബുധാപഹാര കാലഘട്ടം. ഈ സമയം വ്യാപാര നേട്ടം, ഉന്നത വിദ്യാഭ്യാസത്തിന് നേട്ടം, ബന്ധുസമാഗമം, ബുദ്ധിക്ക് നേട്ടം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ബുധന്‍ ദോഷസ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് സര്‍പ്പഭയം, വിദ്യാതടസ്സം, അപമാനം, വഴക്ക് എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കേതു അപഹാരം

കേതു അപഹാരം

1 വര്‍ഷവും 0 മാസവും 18 ദിവസവും ആണ് കേതു അപഹാര സമയം. ഇവര്‍ക്ക് പലപ്പോഴും അനിഷ്ടഫലമായിരിക്കും ഉണ്ടാവുന്നത്. ഇവരില്‍ പകര്‍ച്ച വ്യാധികള്‍, ഭക്ഷണം കിട്ടാതിരിക്കുക, മാനഹാനി, അപമാനം, കുറ്റകൃത്യങ്ങള്‍ക്കുള്ള വാസന, പുത്ര നാശം എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേതു ബലവാനാണ് എന്നുണ്ടെങ്കില്‍ ദോഷങ്ങളെല്ലാം തന്നെ ലഘൂകരിക്കപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശുക്രാപഹാരം

ശുക്രാപഹാരം

3 വര്‍ഷമാണ് രാഹുദശയില്‍ ശുക്രാപഹാരം നിലനില്‍ക്കുന്നത്. ഇവരില്‍ ഈ സമയം വിവാഹം, പങ്കാളിക്ക് ധനലാഭം, സന്താനലബ്ധി, വാഹനം വാങ്ങുന്നതിനുള്ള സമയം, വിശേഷ വസ്തുലാഭം, വിദേശത്ത് നിന്ന് സമ്പാദ്യം, ഇഷ്ട ഭക്ഷണ സമൃദ്ധി എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ശുക്രന്‍ ദുര്‍ബലനും അനിഷ്ട സ്ഥാനത്ത് തുടരുന്നവനും ആണെങ്കില്‍ ഇവരില്‍ അനാവശ്യ കലഹം, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യതയും കാണുന്നുണ്ട്. സ്ത്രീകളിലെങ്കില്‍ മാനഹാനിക്ക് വരെ സാധ്യതയുണ്ട്.

സൂര്യാപഹാരം

സൂര്യാപഹാരം

10 മാസവും 24 ദിവസവും ആണ് സൂര്യാപഹാരം ഉണ്ടാവുന്നത്. ഈ കാലത്ത് ദുരിത ഫലങ്ങള്‍ വളരെ കൂടുതലാണ്. രോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അന്യദേശത്ത് വാസം, പിതാവിന് പ്രശ്‌നങ്ങള്‍, ജോലിയില്‍ സ്ഥാനഭ്രംശം, അഗ്നിഭയം, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സൂര്യന്‍ ബലവാനാണെങ്കില്‍ ഇതെല്ലാം വിപരീതമായി ഫലിക്കും. കൂടാതെ ദാനധര്‍മ്മങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും നേട്ടങ്ങള്‍ കൊണ്ട് വരുന്നവരും ആയിരിക്കും ഇവര്‍.

 ചന്ദ്രാപഹാരം

ചന്ദ്രാപഹാരം

1 വര്‍ഷവും 6 മാസവും ആണ് ചന്ദ്രാപഹാരം ഉള്ളത്. ഈ സമയം വളരെയധികം ദോഷം നിറഞ്ഞ ഒരു സമയം തന്നെയായിരിക്കും. വിദേശ വാസം, ഓര്‍മ്മക്കുറവ്, മാതാവിന് പ്രയാസം, കൃഷിനാശം, സ്ത്രീകള്‍ നിമിത്തം മാനഹാനി എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നിങ്ങളുടെ രാശിപ്രകാരം ചന്ദ്രന്‍ ബലവാനാണ് എന്നുണ്ടെങ്കില്‍ സല്‍ക്കീര്‍ത്തി, സമ്പല്‍സമൃദ്ധി, നേട്ടങ്ങള്‍, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാവുന്നുണ്ട്.

ചൊവ്വയുടെ അപഹാരം

ചൊവ്വയുടെ അപഹാരം

1 വര്‍ഷവും 0 മാസവും 18 ദിവസവും ആണ് ചൊവ്വാപഹാരം രാഹു ദശയില്‍ ഉള്ളത്. രാഹു ദശയില്‍ ഏറ്റവും ഒടുവിലത്ത അപഹാരമാണ് ഇത്. അതുകൊണ്ട് തന്നെ വളരെയധികം ക്ലേശാനുഭവങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയായിരിക്കും. ഇവര്‍ക്ക് ഭര്‍തൃദുരിതം, സ്ഥാനനഷ്ടം, വിവിധ തരത്തിലുള്ള രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ചൊവ്വ ബലവാനാണെങ്കില്‍ മനസ്സിനും ശരീരത്തിനും സൗഖ്യവും കടക്കെണിയില്‍ നിന്ന് മോചനവും ഉണ്ടാവുന്നുണ്ട്.

English summary

What Are The Effects Of Rahu Mahadasa in Malayalam

Here in this article we are discussing about some things that will happen to you during Rahu Mahadasha. Take a look.
X
Desktop Bottom Promotion