Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
ആയില്യം നക്ഷത്രക്കാര്‍ അയല്‍പക്കം മുടിക്കും എന്നൊരു ചൊല്ല് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരം വാമൊഴികളില്‍ പലതും സത്യമല്ല. എങ്കിലും എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പഴമൊഴി വരുന്നത് എന്നതും ശ്രദ്ധേയമാണ്. നക്ഷത്രങ്ങളില്‍ 9-ാമത്തെ നക്ഷത്രമായ ആയില്യത്തിന് എന്തൊക്കെ സ്വഭാവ സവിശേഷതകള്‍ ആണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിരവധി അപഖ്യാതികള്‍ക്ക് ഇരയാവുന്നുണ്ട് പലപ്പോഴും ആയില്യം നക്ഷത്രക്കാര്‍.

ജ്യോതിഷത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ അതിന്റേതായ പ്രാധാന്യത്തോടെ നമുക്ക് നക്ഷത്രഫലത്തേയും കാണാവുന്നതാണ്. ഓരോ നക്ഷത്രക്കാരില്‍ ഇന്ന് ആയില്യം നക്ഷത്രക്കാരുടെ പ്രത്യേകതയും സ്വഭാവവും അവരുടെ ഭാവിയും എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
പരസ്പര വൈരുദ്ധ്യം നിറഞ്ഞ പ്രവൃത്തികള്‍ ഇവരില്‍ ഉണ്ടാവുന്നുണ്ട്. ആയില്യം നക്ഷത്രക്കാര്‍ എപ്പോള്‍ വേണമെങ്കിലും അവരുടെ സ്വഭാവം മാറ്റുന്നുണ്ട്. പാമ്പ് പടം പൊഴിക്കുന്ന പോലെ എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ഇവര്‍ ഇടക്കിടക്ക് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്. നല്ലതായാലും ചീത്തയായാലും ഇവര്‍ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇവര്‍ക്ക് കഠിന ഹൃദയമായിരിക്കും. അത്ര പെട്ടെന്നൊന്നും അലിയുന്ന മനസ്സായിരിക്കില്ല ഇവര്‍ക്ക്.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
വാക്‌സാമര്‍ത്ഥ്യം ഇവര്‍ക്കുണ്ടാവും. അതീവ ജ്ഞാനവും ഇവര്‍ക്ക് കൈമുതലായി ഉണ്ടായിരിക്കും. സമ്പന്നരായിരിക്കും. എങ്കിലും വാക്‌സാമര്‍ത്ഥ്യം കൊണ്ട് ആരേയും വീഴ്ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വഞ്ചനാശീലം ഇവരിലുണ്ടാവും. എങ്കിലും ആളുകള്‍ ഇവര്‍ക്കിടയിലേക്ക് ആകര്‍ഷിക്കപ്പെടും എന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ടാം പാദത്തില്‍ ജനിച്ചവര്‍ പണം ഇല്ലാതാക്കുന്നവരാണ്. മൂന്നാം പാദത്തിലെങ്കില്‍ അമ്മക്ക് അപകടകാരികളാണ് ഇവര്‍.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
ധിക്കാരപരമായി സംസാരിക്കുന്നവരായിരിക്കും ഇവര്‍. എങ്കിലും മനസ്സില്‍ ഒന്ന് വെച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നവരായിരിക്കില്ല. ഒരിക്കലും മനസ്സില്‍ കളങ്കം വെച്ച് പെരുമാറില്ല ഇവര്‍. അഹങ്കാരം ഉണ്ടായിരിക്കും. അഹങ്കാരത്തോടൊപ്പം തന്നെ തന്റേടവും ഇവര്‍ക്കുണ്ടാവുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ളവരായിരിക്കുമെങ്കിലും ഇവരെ വിശ്വസിക്കാന്‍ അല്‍പം പ്രയാസപ്പെടേണ്ടതായി വരുന്നുണ്ട്. ഇവര്‍ ഏത് കാര്യത്തിലും നേതൃസ്ഥാനത്ത് വരും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
ബുദ്ധിസാമര്‍ത്ഥ്യം വളരെ കൂടുതലായിരിക്കും. രാഷ്ട്രീയത്തില്‍ ഇവര്‍ വളരെയധികം ശോഭിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പ്രധാന പദവിയിലേക്ക് വരെ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. എങ്കിലും ഇവര്‍ ഭീരുക്കളായിരിക്കും. ഇതോടൊപ്പം ലോലഹൃദയരും ആയിപിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ളവരോട് താഴ്മയായി സംസാരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്. മറ്റുള്ളവര ഒരിക്കലും അന്ധമായി വിശ്വസിക്കാറില്ല അത് മാത്രമല്ല ചതിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുകയില്ല.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
തന്നെ അംഗീകരിക്കുകയും സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവ സുഹൃത് ബന്ധമേ ഇവര്‍ക്കുണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം അത്തരം സുഹൃത്തുക്കള്‍ അല്ലാത്തവരെ ഇവര്‍ പൂര്‍ണമായും ഒഴിവാക്കുന്നു. തങ്ങളെ അംഗീകരിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ഇവര്‍ക്ക് മടിയുണ്ടാവില്ല. മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചതിയും വഞ്ചനയും ഇവര്‍ ഇഷ്ടപ്പെടില്ല. മറ്റുള്ളവര്‍ തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ അതും ഇവര്‍ പ്രോത്സാഹിപ്പിക്കുകയില്ല.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
സഹായിക്കേണ്ടതിനെ കണ്ടറിഞ്ഞ് സഹായിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവാണ്. വേണ്ട എന്ന് പറഞ്ഞ് പലരും ഒഴിവാക്കി വിടുന്നതിനെ ഇവര്‍ കൂടെക്കൂട്ടുന്നു. പ്രത്യുപകാരം പ്രതീക്ഷിക്കാതെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും. തിരിച്ചൊന്നും ഇവര്‍ പ്രതീക്ഷിക്കാറില്ല. ദേഷ്യപ്പെടേണ്ട സമയത്ത് ഇവര്‍ ദേഷ്യപ്പെടുകയും ശാന്തമായി സംസാരിക്കേണ്ടിടത്ത് അതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ പലപ്പോഴും യഥാര്‍ത്ഥ ഉപകാരം ചെയ്യേണ്ടവരെ ഇവര്‍ വിസ്മരിക്കുകയും ചെയ്യുന്നു.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
35 വയസ്സിന് ശേഷം ഇവര്‍ക്ക് ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടിലെ എല്ലാവരേയും സംരക്ഷിക്കേണ്ട ചുമതല ഇവര്‍ക്കായിരിക്കും. സമ്പത്ത് പങ്ക് വെക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടാവില്ല. ആരേയും വിശ്വസിക്കാത്തവരായിരിക്കും ഇവര്‍. പലപ്പോഴും വിശ്വസിക്കുന്നവര്‍ ഇവരെ ചതിക്കുകയും ചെയ്യുന്നുണ്ട്. ഭാഗ്യങ്ങള്‍ പലപ്പോഴും ഇവരെ തുണക്കാതിരിക്കും. പലപ്പോഴും ചെയ്യേണ്ട സമയത്ത് ചെയ്യാതെ അതിനെക്കുറിച്ച് പിന്നീട് ആലോചിച്ച് ചിന്തിക്കുന്നവരായിരിക്കും ഇവര്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ സാധിക്കാതെ വരുന്നത് ഇവരുടെ ഏറ്റവും വലിയ പോരായ്മയാണ്.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
ആയില്യം നക്ഷത്രക്കാരായ സ്ത്രീകളാണെങ്കില്‍ ഇവര്‍ ആത്മനിയന്ത്രണങ്ങള്‍ കുറവുള്ളവരായിരിക്കും. കുടുംബത്തില്‍ മേല്‍ക്കോയ്മ സ്ത്രീകള്‍ക്കായിരിക്കും. മറ്റുള്ളവരെ വക വെച്ച് കൊടുക്കാത്ത സ്വഭാവക്കാരായിരിക്കും ഇവര്‍. സ്‌നേഹമുള്ളവരാണെങ്കില്‍ പോലും മറ്റുള്ളവരോട് കലഹിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരോട് കയര്‍ത്ത് സംസാരിക്കുന്നതിന് ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നുണ്ട്. അഹങ്കാരമുള്ളവരായിരിക്കും ഇവര്‍. പുരുഷ പ്രകൃതിയായിരിക്കും ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
കണക്കിലും കലാരംഗത്തും ഇവര്‍ മുന്നിലായിരിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുന്നുണ്ട്. വിറ്റാമിന്‍ ബിയുടെ അഭാവം, ദഹന പ്രശ്‌നങ്ങള്‍, ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, ദഹനക്കേട് എന്നിവ ഇവരുടെ കൂടപ്പിറപ്പായിരിക്കും. നല്ല കാര്യങ്ങള്‍ക്ക് ഒരിക്കലും ആയില്യം നക്ഷത്രം ആരും തിരഞ്ഞെടുക്കാറില്ല. മൂകാംബിക ദേവി, ഭദ്രകാളി, വിഷ്ണു, പരമശിവന്‍, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ജീവിത വിജയത്തിന് നിങ്ങളെ സഹായിക്കുന്നു.

ആയില്യം നക്ഷത്രക്കാര്‍ അറിയേണ്ടതെല്ലാം ഇതാ
ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇവര്‍ക്ക് സംഭവിക്കുന്നുണ്ട്. ആയില്യം നക്ഷത്രത്തിന്റെ രാശ്യാധിപന്‍ എന്ന് പറയുന്നത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. സര്‍പ്പപ്രാധാന്യമുള്ള നക്ഷത്രങ്ങളില്‍ പെടുന്നതാണ് ആയില്യം നക്ഷത്രക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ എന്തും ചെയ്യുന്നതിന് ശ്രമിക്കുന്നവരാണ്. വഞ്ചനാ സ്വഭാവം ഇവരുടെ കൂടപ്പിറപ്പായിരിക്കും.



Click it and Unblock the Notifications











